Breaking NewsKeralaLead NewsMovie

‘ഹാല്‍’ നിരോധിച്ചത് ബീഫിന്റെ പേരിലല്ലെന്ന് ഷോണ്‍ജോര്‍ജ്ജ് ; ലൗജിഹാദിനെ ന്യായീകരിക്കുന്നു, ബിഷപ്പ് ഹൗസിനെയൂം തെറ്റിദ്ധരിപ്പിക്കുന്നു ; മതംമാറ്റാനുള്ള പ്രണയത്തെ ലൗജിഹാദെന്ന് തന്നെ വിളിക്കും

ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത് ബീഫിന്റെ പേരിലല്ലെന്നും ലൗ ജിഹാദിനെ ന്യായീകരിക്കുന്നതിന്റെ പേരിലാണെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ്. ഇങ്ങിനെയൊരു കാര്യം നാട്ടിലില്ല എന്ന രീതിയിലാണ് സിനിമയിലെ ബിഷപ്പിന്റെ കഥാപാത്രത്തെക്കൊണ്ടു പറയിക്കുന്നെന്നും സിനിമയുടെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കലാണെന്നും പറഞ്ഞു.

സിനിമയില്‍ താമരശ്ശേരി ബിഷപ്പഹൗസിനെയും ബിഷപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ ഉള്ളടക്കമെന്നും ലൗജിഹാദിനെ ന്യായീകരിക്കുന്ന സംഭാഷണങ്ങള്‍ ബിഷപ്പിന്റെ കഥാപാത്രത്തിന് നല്‍കിയെന്നും പറഞ്ഞു. സിനിമയില്‍ പതിനെട്ടോ ഇരുപതോ സീനുകളില്‍ ലൗജിഹാദിനെ ന്യായീകരിക്കുന്നുണ്ടെന്നും പറഞ്ഞു.

Signature-ad

മതംമാറ്റാന്‍ വേണ്ടി പ്രണയം നടിക്കുന്നതിനെ ലൗജിഹാദെന്ന് വിളിക്കാനാണ് ബിജെപി തീരുമാനം അതിനെ അങ്ങിനെ തന്നെ വിളിക്കുകയും ചെയ്യുമെന്ന് ഷോണ്‍ജോര്‍ജ്ജ് പറഞ്ഞു. സിനിമയില്‍ ബിഷപ്പിനെ സൂചിപ്പിക്കുന്ന കഥാപാത്രം ലൗ ജിഹാദ് നല്ലതല്ലെ എന്ന് പറയുന്നു. അതിനെ ലൗജിഹാദ് എന്ന് പറയാന്‍ പാടില്ല. സ്‌നേഹിക്കുന്ന കുട്ടികളല്ലെ. അതിനെ അങ്ങിനൊരു പരിവേഷം കൊടുക്കുന്ന ശരിയല്ലെന്നും പറയുന്നു. സിനിമയിലൂടെ ഇവര്‍ പറയാന്‍ ശ്രമിക്കുന്നത് എന്താണ്.

ഹാല്‍ സിനിമയെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത് ബീഫ് വിളമ്പുന്ന സീനുകള്‍ ഉള്ളതിനാലാണ് അത് നിരോധിച്ചതെന്നാണ്. എന്നാല്‍ സിനിമയില്‍ ലൗജിഹാദിനെ ന്യായീകരിക്കുന്നുണ്ട് എന്ന് മാത്രമല്ല ബിഷപ്പിന്റെ കഥാപാത്രത്തെക്കൊണ്ട് ലൗജിഹാദിനെ ന്യായീകരിക്കുന്ന രീതിയില്‍ സംഭാഷണവും കൊടുത്തിരിക്കുകയാണ്.

സിനിമയില്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും താമരശ്ശേരി അതിരൂപതയുമായി ബന്ധപ്പെട്ട രംഗങ്ങളും നീക്കാനാണ് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ കോടതിയില്‍ പോയിരിക്കുകയാണ്. ഷെയ്ന്‍ നിഗമാണ് സിനിമയിലെ നായകന്‍. സെന്‍സര്‍ബോര്‍ഡിനെതിരേ നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Back to top button
error: