Movie
-
(no title)
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു. മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്നതിനിടയിലാണ് ബോളിവുഡ്ഡിലേക്കും പ്രിയദർശൻകടന്നുവന്നത്. ബോളിവുഡ്ഡിലെ സൂപ്പർ താരങ്ങളെ അണിനിരത്തി പ്രിയദർശന് ചിത്രങ്ങൾ ഒരുക്കുവാൻ കഴിഞ്ഞു. ഒരു ദക്ഷിണേന്ത്യൻ സംവിധായകനും ലഭിക്കാത്ത രീതിയിലാണ ഹിന്ദി സിനിമാ രംഗം പ്രിയദർശനെ സ്വീകരിച്ചത്. ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിൽ ബഹു ഭൂപരിപക്ഷവും മികച്ച വിജയം നേടിയതും പ്രിയദർശന് ബോളിവുഡ്ഡിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി. ഇപ്പോഴിതാ തൻ്റെ നൂറാമത്തെ ചിത്രം ‘ഒരുക്കുന്നു. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. തൻ്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലെ നായകനും മോഹൻലാലായിരുന്നു. ആദ്യ ചിത്രത്തിലേയും, നൂറാമതു ചിത്രത്തിലേയും നായകൻ ഒരാൾ തന്നെയാകുന്നത് അപൂവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. ഇതൊരു വേൾഡ് റെക്കാർഡാണ്. ഇതാരും തിരുത്താനും സാധ്യത കുറവാണ്. താൻ തിരക്കഥ എഴുതിയ ചിത്രത്തിങ്ങളിലെനായകനും മോഹൻലാൽ ആയിരുന്നുവെന്ന് പ്രിയദർശൻ വ്യക്തമാക്കി. പ്രിയദർശൻ – മോഹൻലാൽ കോമ്പിനേഷൻ പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്നതാണ്. ആ പ്രതീക്ഷകൾക്കൊപ്പം…
Read More » -
മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, അച്ചായൻസ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്…
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയിൽ വൻ തട്ടിപ്പ്. വിതരണ ഏജൻസിയുടെ തട്ടിപ്പിന് ഇരയായ അച്ചായൻസ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സിനിമാ വിതരണ രംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജൻസികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് (ദുബായ്)മമ്മൂട്ടിക്കമ്പനിയുടെ മറവിൽ അച്ചായൻസ് ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിൻ ആരിഫ് എന്നിവർ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിൻറെ നോർത്ത് അമേരിക്കൻ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരൻറി(എം ജി) അടിസ്ഥാനത്തിൽ അച്ചായാൻസ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു. കരാർ പ്രകാരം സിനിമ വിജയിക്കാത്ത പക്ഷം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവൽ’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായൻസ് ഫിലിം ഹൗസുമായുള്ള കരാറിൽ…
Read More » -
യുവത്വത്തിൻ്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. യുവത്വത്തിൻ്റെ ആഘോഷമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സ്കൂൾ – കോളേജ് കാലഘട്ടവും അതിൻ്റെ ആഘോഷങ്ങളും പ്രണയവും സൗഹൃദവും അതിനൊപ്പം കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫൺ പാക്കേജ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ എൺപതോളം തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത് എന്നത്, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അടിവരയിടുന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച പ്രതികരണമാണ് ചിത്രത്തിന് നൽകുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.…
Read More » -
കല്യാൺ ജ്വല്ലേഴ്സ്; ഇന്ത്യൻ നാഷണൽ സിനി അക്കാദമി (INCA )അവാർഡ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു, അവാർഡ് വിതരണം ഏപ്രിൽ 16ന് മുംബൈയിൽ
മുംബൈ: ഇന്ത്യൻ നാഷണൽ സിനി അക്കാദമി (INCA) അവതരിപ്പിക്കുന്ന ആദ്യ കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡുകളുടെ നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഷാ സിനിമകളിലെ മികവുകൾ ആദരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ അവാർഡുകൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു ദേശീയ വേദിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നാണ് നാമനിർദ്ദേശങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. മൊത്തം 25 വിഭാഗങ്ങളിലായി അവാർഡുകൾ നൽകും. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി എന്നീ നാല് പ്രധാന അവാർഡുകൾ 12 ഇന്ത്യൻ ഭാഷകളിലായി പ്രഖ്യാപിക്കും. കൂടാതെ സംഗീതം, രചന, സാങ്കേതിക മേഖലകൾ ഉൾപ്പെടെ 21 വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ നേടിയ ചിത്രങ്ങളിൽ ധുരന്ധർ (17), ലോക: ചാപ്റ്റർ വൺ (15), കാന്താര: ചാപ്റ്റർ 1 (13), ഛാവാ (13), സയ്യാറ (13), ലാലോ (12), റുദ്ര (11), മിറായ് (10), ഹോംബൗണ്ട്…
Read More » -
കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളും പറയുന്ന, ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച ‘പഗിട കളി’, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി”യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിടകളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്നു കാണാതായ…
Read More » -
പുരാണങ്ങളും ചരിത്രവും കോര്‍ത്തിണക്കിയ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഭക്തി, വിശ്വാസം, പ്രതിരോധം എന്നീ വിഷയങ്ങളിലൂടെ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാനാണ് ഈ ഗാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഗാനമായാണ് “നമോ രേ” ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സംഗീത ശൈലികൾ സംയോജിപ്പിച്ച് ആണ് ജുനൈദ് കുമാറും ആഭെയും ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്.…
Read More » -
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരം, ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തിയേറ്ററുകളില്‍
കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന കൗമാരസൗഹൃദങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച കിരാതയിൽ പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്നു. എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ് (സംവിധായകൻ), ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി…
Read More » -
കെൻ കരുണാസ് ചിത്രം “യൂത്ത്” മാര്‍ച്ച് 19ന് തിയേറ്ററുകളില്‍, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്
തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് എന്ന ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ വീഡിയോ പുറത്ത്. “ലവ് സൊല്ലിട്ടാലേ” എന്ന വൈബ് യൂത്ത് ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് കെൻ, ഈശ്വർ എന്നിവർ ചേർന്നാണ്. ജി വി പ്രകാശ് കുമാറും കെന്നും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഒരു പക്കാ ഡാൻസ് നമ്പർ ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.…
Read More »

