Movie
-
ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം’ധുരന്ധർ പ്രതികാരം’ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി!! ലക്ഷ്യം റെക്കോർഡ് വീക്കെൻഡ് കളക്ഷൻ, ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിൽ ഒന്നായിരിക്കും ചിത്രം നേടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. മാർച്ച് 19 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഇന്ത്യൻ സിനിമ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ആക്ഷൻ ദൃശ്യ വിരുന്നും തീയേറ്റർ അനുഭവവുമായിരിക്കും ‘ധുരന്ധർ പ്രതികാരം’ നല്കാൻ ഒരുങ്ങുന്നത്. നേരത്തെ ചിത്രം ആഗോള തലത്തിലും വമ്പൻ പ്രീസെയിൽസ് സ്വന്തമാക്കിയിരുന്നു. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി ചിത്രത്തിൻ്റേതായി ആഗോള…
Read More » -
പബ്ലിക്ക് പ്രോസിക്ക്യൂട്ടറായി വടിവേലു, പോർമുഴക്കത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് സംവിധായകന്‍ ഏ. ബി. ബിനിൽ
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു. .. പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്.. കോർട്ട്റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സത്യസന്ധനും . ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ അധികാരത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷി കൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. വാഴൂർ ജോസ്.
Read More » -
ഇനി മുതൽ വിജയ്‌യുടെ പേരിലെ ‘വി’ വേണ്ട, പകരം അമ്മയുടെ പേരിലെ ‘എസ്’… മകൻ ജേസൺ സഞ്ജയ് വി പിതാവിന്റെ പേരിലെ സർനെയിം മാറ്റി? തൃഷ- വിജയ് വിവാദം വീണ്ടും ചർച്ചയാകുന്നു
തൃഷ- വിജയ്‌യുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് ഓരോ ദിവസവും ഉയർന്നുവരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്തുനിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സുന്ദീപ് കിഷനെ നായകനാക്കി സിഗ്മ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ജേസൺ സഞ്ജയ് ഇപ്പോൾ. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പേരിൽ വരുത്തിയിരിക്കുന്ന മാറ്റം ചർച്ചയാകുന്നത്. ജേസൺ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതായത് അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേർക്കുകയാണ് ജേസൺ ചെയ്തതെന്നാണ് വിലയിരുത്തൽ. അതുപോലെ അദ്ദേഹം തന്റെ ഒപ്പിലും ഔദ്യോഗിക രേഖകളിലും ‘ജേസൺ സഞ്ജയ് എസ്’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് പറയുന്നവരുമുണ്ട്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയ്‌യുടെ മുഴുവൻ…
Read More » -
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം” ചിത്രീകരണം പുരോഗമിക്കുന്നു
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവ താരം വിഹാൻ വിഷ്ണുവിൻ്റെ പുതിയ ചിത്രം “വലയം” ചിത്രീകരണം പുരോഗമിക്കുന്നു. ‘രഘുറാം’ എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് ‘വലയം’. വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിൻ്റെ തിരക്കഥ “കുറുവ ദേശം” എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമാസിൻ്റെ ബാനറിൽ ആഷിഷ്. എസ് ആണ് ഹ്രസ്വചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് ആശ്രിത് സന്തോഷ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: അനൂപ് മനോഹർ, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: എസ്. ശരത്ത്, ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്,…
Read More » -
നടി ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി; വ്യക്തി പരാതി ദുരുദ്ദേശപരമെന്ന് നിരീക്ഷണം
കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയിൽ ആയിരുന്നു സെൻട്രൽ പോലീസ് കേസ് എടുത്തത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്. ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം രവികൃഷ്ണൻ എന്നിവർ ഹാജരായി.
Read More » -
‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല; അത് സഹിക്കാവുന്നതിലും അപ്പുറം; എല്ലാ കാര്യവും പരസ്യമായി പറയാനാവില്ല’- വടിവേലുവിനെതിരെ നടി സോന ഹെയ്ഡൻ
ചെന്നൈ: പ്രശസ്ത ഹാസ്യ നടൻ വടിവേലുവിനെതിരെ തുറന്നുപറച്ചിലുമായ് നടി സോന ഹെയ്ഡൻ. വടിവേലുവിനൊപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. അതിന് വ്യക്തമായ കാരണമുണ്ടെന്നും , എല്ലാമൊന്നും അതേപടി പുറത്തുപറയാനാവില്ലയെന്നും നടി പറഞ്ഞു. നടിയുടെ വാക്കുകൾ സിനിമാരംഗത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് സോന ഈ വിവാദപരമായ പ്രതികരണം നടത്തിയത്. ‘കുസേലൻ’ എന്ന ചിത്രത്തിൽ ഒരിക്കൽ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നെങ്കിലും, ആ അനുഭവത്തിന് ശേഷം വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് നടി പറഞ്ഞു. വലിയ പ്രതിഫലം ലഭിച്ചാലും, അതിന് താൻ തയ്യാറാകില്ലെന്നും അവർ തുറന്നുപറഞ്ഞു. ‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല. ഒരു ഘട്ടത്തിൽ അഭിനയം ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇന്റസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല. പലരും കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കത് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു. പക്ഷെ അതെല്ലാം ഞാൻ…
Read More » -
ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ പുത്തൻ പോസ്റ്റർ പുറത്ത്; നേടുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ പുതിയ പോസ്റ്റർ പുറത്ത്. ചിത്രം ആഗോള തലത്തിൽ പ്രീസെയിൽസ് ആയി നേടുന്നത് റെക്കോർഡ് തുകയാണ്. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി ചിത്രത്തിൻ്റേതായി വിറ്റു പോയത്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. 2026 മാർച്ച് 19 നാണ് ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോൾ ലഭിക്കുന്ന വമ്പൻ അഡ്വാൻസ് ബുക്കിംഗ്, ചിത്രത്തിൻ്റെ ബ്ലോക്ക്‌ബസ്റ്റർ ഓപ്പണിങ്ങും, റെക്കോർഡ് വീക്കെൻഡ് കളക്ഷനും ഉറപ്പാക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ഗംഭീര സ്വീകരണമാണ്…
Read More » -
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിട കളി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “പഗിട കളി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ. അസോസിയേറ്റ് ഡയറക്ടർ: മുരളി ദേവസൂര്യ. സ്ക്രിപ്റ്റ് അസോസിയേറ്റ്: പ്രതീക്ഷ പ്രകാശൻ. അസിസ്റ്റന്റ് ഡയറക്ടർമാർ: അമൽ സുരേഷ്,…
Read More »

