Movie

  • “പഗിട കളി”ട്രെയിലർ പുറത്ത്

    പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി”യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിട കളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്നു കാണാതായ 27…

    Read More »
  • ‘ഓപ്പറേഷൻ ത്രാൾ’ കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്! യുവാക്കൾ ഇടിച്ചുകയറിയതോടെ കാസ്റ്റിങ് കോൾ ജി മെയിൽ ഹാങ്ങായി

    കൊച്ചി: മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്‍വിൽ എൻറർടെയ്ൻ‍മെൻറ്സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓപ്പറേഷൻ ത്രാൾ’ സിനിമയുടെ ഭാഗമാകാൻ ഒട്ടേറെ ആവശ്യക്കാർ. ഇതോടെ സിനിമയുടെ കാസ്റ്റിങ് കോളിനായി ആരംഭിച്ച ജി മെയിൽ ഹാങ്ങായി. ചിത്രത്തിൻറെ ഒഫീഷ്യൽ ടൈറ്റിൽ അടുത്തിടെ പുറത്തുവന്നിരുന്നതിന് പിന്നാലെയാണ് കാസ്റ്റിങ് കോൾ വിളിച്ചിരുന്നത്. പാൻ ഇന്ത്യൻ റീച്ചാണ് നിമിഷ നേരം കൊണ്ട് കാസ്റ്റിങ് കോളിന് ലഭിച്ചത്. സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നി‍ർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.…

    Read More »
  • ‘ധുരന്ധർ’ ആദ്യ ഭാഗത്തിന്റെ ആഗോള ഗ്രോസ് 11 ദിനം കൊണ്ട് മറികടന്ന് ‘ധുരന്ധർ പ്രതികാരം’… 1365 കോടി രൂപ ആഗോള ഗ്രോസ് പിന്നിട്ട് കുതിപ്പ് തുടരുന്നു

      കൊച്ചി; ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആഗോള ഗ്രോസ് 1365 കോടി പിന്നിട്ടു. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ധുരന്ധർ’ നേടിയ ഫൈനൽ ആഗോള ഗ്രോസ് ആണ് രണ്ടാം ഭാഗമായ ‘ധുരന്ധർ പ്രതികാരം’ വെറും 11 ദിനങ്ങൾ കൊണ്ടാണ് പിന്നിട്ടത്. റിലീസ് ചെയ്ത് തുടർച്ചയായ രണ്ടാം ആഴചയിലും റെക്കോർഡ് കളക്ഷൻ ആണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം നേടിയ നെറ്റ് കളക്ഷൻ 867 കോടി രൂപയാണ്. അന്താരാഷ്ട്ര വിപണികളിലടക്കം നേടുന്ന വമ്പൻ കളക്ഷൻ, ചിത്രത്തിന് ലഭിക്കുന്ന അസാധാരണമായ ആഗോള ആകർഷണത്തിനും ആധിപത്യത്തിനും തെളിവാണ്. പ്രീമിയർ ഷോകൾ മുതൽ, ആദ്യ ദിനത്തിലും ആദ്യ വീക്കെന്ഡിലും ബോളിവുഡിന്റെ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം മുതൽ, ഏറ്റവും വേഗത്തിൽ…

    Read More »
  • ഐഫോണില്‍ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിടകളി” ഏപ്രിൽ 3 മുതൽ തീയേറ്ററുകളിൽ

    പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി” ഏപ്രിൽ മൂന്നിന് തീയേറ്ററുകളിൽ എത്തും. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ,( ആഭ്യന്തര കുറ്റവാളി ഫെയിം) അന്ന മരിയ,( മിസ്സ് ഇടുക്കി ) അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിടകളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം…

    Read More »
  • 1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’!! ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

    ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ഏറ്റവും വേഗത്തിൽ ആഗോള ഗ്രോസ് 1000 കോടി നേടുന്ന ഇന്ത്യൻ ചിത്രമായി മാറി. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ 1088 കോടി ആഗോള ഗ്രോസ് നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ് നേടിയ ചിത്രം, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ പ്രവർത്തി ദിവസങ്ങളിലും ഗംഭീര ബോക്സ് ഓഫിസ് പ്രകടനം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കു പുറമെ വിദേശ മാർക്കറ്റിലും റെക്കോർഡ് കളക്ഷൻ ആണ് ചിത്രം നേടുന്നത്. ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യൻ സിനിമാ…

    Read More »
  • ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ജയസൂര്യ- റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

    കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31 ന് റിലീസ് ചെയ്യും. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ്, റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന കത്തനാരുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സ് വീഡിയോയും നൽകുന്നത്. ടൈറ്റിൽ വേഷം ചെയ്യുന്ന ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പർ നായികാ താരം, അനുഷ്ക ഷെട്ടി, പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന…

    Read More »
  • ‘ഞാനാണ് മോണാലിസയ്ക്ക് അിനയം പഠിപ്പിച്ച് കൊടുത്തത്; അതേ അഭിനയത്തിലൂടെ നടി എന്നെ തന്നെ കുടുക്കാൻ നോക്കുന്നു, മാനനഷ്ടക്കേസ് ഫയൽ ചെയ്യും‘; ലൈംഗിക അതിക്രമ ആരോപണങ്ങളിൽ പ്രതികരിച്ച് സനോജ് മിശ്ര

    മുംബൈ: മോണാലിസ ഭോസ്‌ലെ തനിക്കെതിരെ പറഞ്ഞ ലൈംഗിക അതിക്രമ ആരോപണങ്ങളെ എതിർത്ത് ബോളിവുഡ് സംവിധായകൻ സനോജ് മിശ്ര. മോണാലിസയ്ക്ക് താനാണ് അഭിനയം പഠിപ്പിച്ചുകൊടുത്തതെന്നും അതേ അഭിനയം ഉപയോഗിച്ച് നടി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മോണാലിസയും നടൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തെ താൻ എതിർത്തതാണ് ആരോപണങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ന് മിശ്ര പറയുന്നു. മോണാലിസയുടെ കുടുംബത്തിലെ ഏഴെട്ട് അംഗങ്ങൾ ഇപ്പോഴും ഉജ്ജയിനിലെ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും സനോജ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മകൾ പറയുന്നത് കള്ളമാണെന്നും അവർക്ക് ഈ വിവാഹത്തോട് താല്പര്യമില്ലെന്നും വ്യക്തമാക്കുന്ന മാതാപിതാക്കളുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പേര് നശിപ്പിക്കാൻ ശ്രമിച്ചതിന് മോണാലിസയ്‌ക്കെതിരെ ഉടൻതന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ദ ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയുടെ ചിത്രീകരണം പൂർണ്ണമായും നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൊണാലിസ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് വീട്ടുകാരോടുതന്നെ താൻ…

    Read More »
  • സൂപ്പർ വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് “യൂത്ത്”; തിയേറ്ററുകളിൽ വമ്പൻ ചിരിയും വൈബുമായി കെൻ കരുണാസ് ചിത്രം പ്രദർശനം തുടരുന്നു

    കൊച്ചി: തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” സൂപ്പർ ഹിറ്റ് വിജയം നേടി കേരളത്തിലെ തിയേറ്ററുകളിലും രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19 ന് പ്രദർശനം ആരംഭിച്ച യൂത്ത് വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ കൊച്ചു ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ കളക്ഷൻ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെർറ്റൈനെർ ആണ് ഇതെന്നതാണ്. ആദ്യ ആഴ്ചയിൽ കേരളത്തിൽ നിന്നും ഗംഭീര കളക്ഷൻ നേടിയ ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോഴും കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും…

    Read More »
  • ‘കോമഡിയല്ല രാഷ്ട്രീയം’; രമേഷ് പിഷാരടിക്ക് ഉപദേശവുമായി ധര്‍മജന്‍; ‘ഇത്തിരി പൈസ മുടക്ക് ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്, ബാക്കി കാര്യത്തിന് അവന്‍ ഒകെയാണ്’

    കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന രമേഷ് പിഷാരടിക്ക് ഉപദേശവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കോമഡിയല്ല രാഷ്ട്രീയമെന്നും ജനങ്ങളിലേക്ക് ഇറച്ചെല്ലേണ്ടതാണെന്നും ധര്‍മജന്‍ പറഞ്ഞു. ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവുമെന്നും പൈസയൊക്കെ കരുതി വച്ചോ എന്ന് താന്‍ ഉപദേശിച്ചുവെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞു. ”ഉപദേശിക്കാനൊന്നുമില്ല. അവന്‍ അത്യാവശ്യം നല്ല അറിവുള്ള ഒരാളാണ്. അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാണ്. രാഷ്ട്രീയപരമായിട്ട് അവന്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ല. നന്നായിട്ട് പഠിക്കണം രാഷ്ട്രീയം. കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചല്ലേണ്ടതാണ്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പിന്നെ അവനോട് പറഞ്ഞ ഒരു കാര്യം ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നാണ്. അങ്ങനെയൊരു ഉപദേശം ഞാന്‍ കൊടുത്തിട്ടുണ്ട്. കാശ് മുടക്കല്‍ ഇതില്‍ പറഞ്ഞിട്ടുള്ളതാണ്. ഫ്‌ലെക്‌സ് അടിക്കണം, അനൗണ്‍സ്‌മെന്റ് നടത്തണം അങ്ങനെ പല ചിലവുകളുമുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ. ബാക്കി കാര്യത്തിന് അവന്‍ ഓകെയാണ്,’ ധര്‍മജന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തുന്ന…

    Read More »
  • ഇന്ത്യന്‍ സിനിമയില്‍ പുതു ചരിത്രം സൃഷ്ടിച്ച് ‘ധുരന്ധർ പ്രതികാരം’, എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്, ആദ്യ വീക്കെൻഡിൽ നേടിയത് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

    ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയിൽ. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപ. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ വീക്കെൻഡ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന അഡ്വാൻസ് ബുക്കിങ്ങും പ്രീമിയർ ഷോ മുതൽ ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണവും ചിത്രത്തെ ഇതിഹാസ സമാനമായ വിജയമാക്കിയാണ് മാറ്റുന്നത്. ഏറ്റവും കൂടുതൽ പ്രീമിയർ കളക്ഷൻ ലഭിച്ച ഇന്ത്യൻ ചിത്രമായി മാറിയ ‘ധുരന്ധർ പ്രതികാരം’ , ഏറ്റവും വലിയ ഓപ്പണിംഗ് ഡേ, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ…

    Read More »
Back to top button
error: