Movie
-
ആ ചെയ്തത് ഏറ്റവും വലിയ മണ്ടത്തരം!! എട്ട്- പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ണിന് താഴെ പൊട്ടി, പഴുത്ത് ലിക്വിഡ് വരാൻ തുടങ്ങി”- സുരേഷ് കൃഷ്ണ
കൊച്ചി: മിനി സ്ക്രീനിലൂടെയെത്തി മലയാള സിനിമയിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ നൽകിയ നടനാണ് സുരേഷ് കൃഷ്ണ. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സുരേഷ് കൃഷ്ണയുണ്ട്. കരിയറിന്റെ ഭൂരിഭാഗവും വില്ലൻ വേഷങ്ങളാണ് ചെയ്തതെങ്കിലും പതിയെ കോമഡിയിലും ക്യാരക്ടർ റോളിലുമെല്ലാം താരം കൈയ്യടി നേടിക്കഴിഞ്ഞു. ഇന്ന് സോഷ്യൽ മീഡിയയിലെ കൺവിൻസിംഗ് സ്റ്റാർ എന്നാണു സുരേഷ് കൃഷ്ണ അറിയപ്പെടുന്നതു തന്നെ. സുരേഷ് കൃഷ്ണ അഭിനയിച്ച തമിഴ് ചിത്രമാണ് പൊട്ട് അമ്മൻ. ഈ ചിത്രത്തിലെ സുരേഷ് കൃഷ്ണയുടെ വേഷപ്പകർച്ച പലപ്പോഴും ചർച്ചയായി മാറിയിട്ടുണ്ട്. കണ്ടാൽ മനസിലാകാത്ത രൂപത്തിലേക്കുള്ള ആ മാറ്റത്തിന് പിന്നിൽ പക്ഷെ ഒരുപാട് വേദനകൾ ഉണ്ടെന്നു സുരേഷ് കൃഷ്ണ പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിക്കുന്നുണ്ട് സുരേഷ് കൃഷ്ണ. ‘പൊട്ടു അമ്മൻ സിനിമയിൽ മേക്കപ്പ്മാൻ ചെയ്ത സാധനം ഒട്ടും ശരിയാകുന്നില്ല. അരമണിക്കൂർ പോലും നിൽക്കുന്നില്ല. സ്പ്രെഡ് ആയി പോവുകയാണ്. എന്റെ മനസിൽ തോന്നിയൊരു ഐഡിയ ഞാൻ സംവിധായകനോട്…
Read More » -
വെറും ജാനകിയല്ല ‘ജാനകി വി!! ജാനകിയുടെ പേര് പറയുന്ന സ്ഥലങ്ങൾ മ്യൂട്ട് ചെയ്യുന്നതുൾപ്പെടെ എട്ട് മാറ്റങ്ങൾ സെൻസർ ബോർഡ് അനുമതിയെത്തി, ജെഎസ്കെ വരും ദിവസങ്ങളിൽ തിയറ്ററുകളിൽ
തിരുവനന്തപുരം: ജെഎസ്കെ സിനിമയിൽ ഇനി മുതൽ ജാനകി എന്ന പേരിനുപകരം ‘ജാനകി വി’ എന്നായിരിക്കും കാണപ്പെടുക. ഇതുൾപ്പെടെ 8 മാറ്റങ്ങളോടെ ചിത്രത്തിന് സെൻസർ ബോർഡ് അനുമതി. പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് റീ എഡിറ്റിൽ വരുത്തിയിരിക്കുന്നത് എന്നാണ് അറിയുന്നത്. മാറ്റങ്ങൾ വരുത്തി കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ ചിത്രം സെൻസർ ചെയ്യാനെത്തിച്ചത്. സെൻസർ ബോർഡ് അനുമതി ലഭിച്ചതോടെ അടുത്ത ദിവസങ്ങളിൽത്തന്നെ ചിത്രം തിയററ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. സിനിമയുടെ പേരിലെ ജാനകി എന്നതു മാറ്റുക, സംഭാഷണത്തിൽ പേര് ഉച്ചരിക്കുന്നതു മാറ്റുക തുടങ്ങിയവയായിരുന്നു സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ. കൂടാതെ മത, ജാതി, വംശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നിഷേധിച്ചത്. തുടർന്നു ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കേസ് പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ്…
Read More » -
പുഷ്പാ ഫെയിം ഗായിക ഇന്ദ്രവതി ചൗഹാന് ആദ്യമായി മലയാളത്തില്‍ പാടുന്നു…
പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പയിലെ ‘ഉ ആണ്ടവാ മാവാ….. ഉ ഊ ആണ്ടവാ മാവാ…..’ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന് ആദ്യമായി മലയാളത്തില്‍ പാടുന്നു. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ ജി നിര്‍മ്മിച്ച് സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിംഗ് നടന്നത്. മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ത്രില്ലറാണ്. ഫിനിക്സ് പ്രഭു ഉള്‍പ്പെടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടര്‍ – ശ്രീകുമാര്‍ വാസുദേവ്, ഗാനരചന – ഡസ്റ്റണ് അല്‍ഫോണ്‍സ്, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (ഡടഅ), ക്യാമറ – ശിവന് എസ് സംഗീത്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഹരി വെഞ്ഞാറമൂട്, പി…
Read More » -
കട്ടി മീശയും തീഷ്ണ നോട്ടവുമായി മാസ് പരിവേഷത്തിൽ ശിവരാജ് കുമാർ!! രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’യിൽ ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
കൊച്ചി: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ശിവരാജ് കുമാറിന്റെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ 2026 മാർച്ച് 27നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിലാണ് ശിവരാജ് കുമാർ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗൗർനായിഡു എന്ന് പേരുള്ള ശ്കതമായ കഥാപാത്രമായാണ് അദ്ദേഹം അഭിനയിക്കുന്നത്. അപാരമായ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായി ആണ് ഈ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.…
Read More » -
‘പ്രകമ്പനം’ സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരുക്ക്
കൊച്ചി: പ്രകമ്പനം സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരുക്ക്. സാഗർ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി എറണാകുളത്ത് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഹൊറർ കോമഡി എന്റർടൈനർ ചിത്രം പ്രകമ്പനത്തിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്, ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെ യാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ-കോമഡി എന്റർടെയ്നർ ആണ് ‘പ്രകമ്പനം’ ഇവർക്ക് പുറമേ അമീൻ, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’ നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ-കോമഡി എന്റർടെയ്നറാണ്. സംവിധായകൻ തന്നെയാണ്…
Read More » -
മമ്മൂട്ടി ചിത്രത്തില്‍ നായികയാവാന്‍ മഞ്ജു എത്തില്ലെന്ന് അച്ഛന്; കാരണം ദിലീപ് എന്ന് ലാല്‍ ജോസ്
മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും വലിയ താര നായികമാര്‍ ഉണ്ടായിരുന്നു, അതില്‍ പ്രധാനിയാണ് മഞ്ജു വാര്യര്‍. പ്രത്യേകിച്ച് 1997-98 കാലഘട്ടത്തില്‍, അന്നത്തെ ഏതാണ്ട് എല്ലാ വലിയ പ്രൊജെക്ടുകളിലെയും നായിക വേഷത്തിലേക്ക് എല്ലാവരും നിര്‍ദ്ദേശിച്ചിരുന്ന ആദ്യ പേര് മഞ്ജുവിന്റേതായിരുന്നു. പ്രശസ്ത സംവിധായകന് ലാല്‍ ജോസും ഈ കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. താന്‍ ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ നായികയായി കാസ്റ്റ് ചെയ്യണമെന്ന് ലാല്‍ ജോസ് ആഗ്രഹിച്ചത് മഞ്ജു വാര്യരെയാണ്. അത് വരെ സീനിയര്‍ സംവിധായകന് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ലാല്‍ ജോസ്, 1998ല്‍ മമ്മൂട്ടിയെ നായകനാക്കിയാണ് തന്റെ കന്നി സംവിധാന സംരംഭം ഒരുക്കിയത്. ആനി എന്ന നായികയാവാന്‍ മഞ്ജു വാര്യരെ സമീപിച്ചപ്പോള്‍ പ്രശസ്ത താരം ആദ്യം സമ്മതവും പറഞ്ഞു. എന്നാല്‍, ആ സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജുവിന് ആയില്ല, അതിന് കാരണമായത് ദിലീപും. ഈ സംഭവത്തെ കുറിച്ച്, പിന്നീട് സിനിപ്ലസ് എന്റര്‍ടൈന്‍മെന്റിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് മനസ്സ് തുറന്നു. ‘ആദ്യ…
Read More » -
‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ; കോടതി രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യാം
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യും. മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് മാറ്റി. രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് 2 മണിക്ക് കേസ് പരിഗണിച്ചപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി േചർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി. വി’ എന്നോ ആക്കുക, ചിത്രത്തിൽ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന്…
Read More » -
ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള: നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്, കോടതിരംഗത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്താൽ മതി, വാദം ഉച്ചക്ക്
കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യൽ കൂടി ചേർക്കണമെന്നും വ്യക്തമാക്കി നേരത്തെ 96 ഭാഗങ്ങൾ കട്ട് ചെയ്യണം എന്നായിരുന്നു സെൻസർ ബോർഡ് നിലപാട് എടുത്തിരുന്നത്. കേസിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് വിശദമായി വാദം കേൾക്കാം എന്ന ജസ്റ്റിസ് നഗരേഷ് അറിയിച്ചു.
Read More » -
വ്യാജ ബില്ലുകളുണ്ടാക്കി, ആലിയ ഭട്ടിൽനിന്ന് തട്ടിയെടുത്തത് 77 ലക്ഷം രൂപ; മുൻ പിഎ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് (പിഎ) അറസ്റ്റിൽ. ആലിയയിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവിൽനിന്നാണ് ഇവരെ പിടികൂടിയത്. തുടർന്നു മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്. 2022 മേയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ ജനുവരി 23ന് ജുഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. 2021 മുതൽ 2024 വരെ ആലിയ ഭട്ടിന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്നു വേദിക ഷെട്ടി. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്.…
Read More »
