Movie
-
മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു
നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജാ ചടങ്ങുകൾ ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു കൈമാറി. ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓൺ കർമ്മം അഭിനേത്രി മുത്തുമണി നിർവഹിച്ചു. ആദ്യ ക്ലാപ്പ് നിർമ്മാതാവായ ബാദുഷ നിർവഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്‌ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിൽ പടക്കളം, വാഴ, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ സാഫ്, വാഴ ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന അമിത് മോഹൻ, ബാലതാരമായി തന്നെ മലയാളത്തിൽ ഗംഭീര…
Read More » -
ധനുഷിന് വെളുത്ത നായിക വേണം, മലയാളത്തിലും തെലുങ്കിലുമുള്ളവര്‍ക്ക് മുന്‍ഗണന; നിത്യയ്ക്ക് മാത്രം പ്രിവിലേജ്?
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെയും സൂപ്പര്‍സ്റ്റാറുകളുടേയും പട്ടികയില്‍ ഇടംപിടിച്ച് കഴിഞ്ഞു നടന്‍ ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും വരെ അഭിനയിച്ച് കഴിഞ്ഞു. നടന്‍ എന്നതിലുപരി സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍, നിര്‍മാതാവ്. തമിഴില്‍ ഏറ്റവും പ്രബലനായ സ്റ്റാര്‍. സിനിമാ കുടുംബത്തില്‍ നിന്നാണ് വരവെങ്കിലും ഇരുപത്തിമൂന്ന് വര്‍ഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് നടനെ എത്തിച്ചത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കൂടിയാണ് ധനുഷ്. നടി നയന്‍താരയുമായി ധനുഷിനുള്ള കോപ്പിറൈറ്റ് ഇഷ്യു ചര്‍ച്ചയായശേഷം ക്യാമറയ്ക്ക് പിന്നിലുള്ള നടനെ കുറിച്ച് പലരും തുറന്ന് പറച്ചിലുകള്‍ നടത്തുന്നുണ്ട്. സ്‌ക്രീനിലും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിലും നിഷ്‌കളങ്കനായി സംസാരിക്കുമെങ്കിലും കൗശലക്കാരനായ ഒരു ധനുഷ് കൂടി നടന്റെ ഉള്ളിലുറങ്ങുന്നുണ്ടെന്നാണ് അടുത്ത് ഇടപഴകിയിട്ടുള്ളവരുടെ വെളിപ്പെടുത്തല്‍. മൂന്ന് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോള്‍ നടനെതിരെ ആഞ്ഞടിച്ച് നയന്‍താര എത്തിയിരുന്നു. തന്നോടും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനോടും ധനുഷ് പക പോക്കുയാണെന്നും അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നുമാണ്…
Read More » -
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ”ഒരു റൊണാൾഡോ ചിത്രം” 25ന് തിയേറ്ററുകളിൽ
അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ ജൂലൈ 25ന് തിയേറ്ററുകളിലെത്തും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രമാണ് ”ഒരു റൊണാൾഡോ ചിത്രം”. അൽത്താഫ് സലീം, മേഘനാഥൻ, പ്രമോദ് വെളിയനാട്, വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ റിനോയ് കല്ലൂർ. ഫുൾഫിൽ സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരക്കൽ, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: സാഗർ ദാസ്, സംഗീതം ദീപക് രവി, ലിറിക്‌സ് ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ,…
Read More » -
ദുബായ് സെൻസേഷൻ ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിൽ
കൊച്ചി: ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള, ദുബായ് ആസ്ഥാനമായ സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ‘ചത്ത പച്ചദി റിംഗ് ഓഫ് റൗഡീസ്’ എന്ന ചിത്രത്തിലൂടെയാണ് ഈ എമിറാത്തി ഇൻഫ്ലുവൻസർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൗഡി ആക്ഷൻ ഡ്രാമയാണ് ‘ചത്ത പച്ച. ചിത്രത്തിൽ ഒരു സുപ്രധാന അതിഥി വേഷത്തിലാണ് ഖാലിദ് അൽ അമേരി പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഇതിനോടകം തന്നെ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഹൃദയസ്പർശിയായ വീഡിയോകളിലൂടെയും സാംസ്കാരിക വിഷയങ്ങളിലെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെയും ആഗോളതലത്തിൽ ശ്രദ്ധേയനായ ഖാലിദിന്റെ സിനിമാ പ്രവേശം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയോടും കേരളത്തോടും ഖാലിദ് അൽ അമേരിക്കുള്ള താൽപ്പര്യം മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുമായി അദ്ദേഹം നടത്തിയ അഭിമുഖം ഏറെ വൈറലായിരുന്നു. കേരളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെയുള്ള ഖാലിദിന്റെ സാന്നിധ്യം സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ…
Read More » -
വിശാൽ 35 ന് ചെന്നൈയിൽ ഗംഭീര തുടക്കം !
തെന്നിന്ത്യൻ മുൻ നിര നായകൻ വിശാൽ , ‘മാർക്ക് ആൻ്റണി ‘, ‘ മദ ഗജ രാജാ ‘ എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം നായകനാവുന്ന ‘ വിശാൽ 35 ‘ ന് ചെന്നൈയിൽ തുടക്കം കുറിച്ചു. വിശാലിൻ്റെ മുപ്പത്തി അഞ്ചാമത്തെ സിനിമയാണിത് . തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയും . തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. രവി അരസാണ് രചനയും സംവിധാനവും. ഇനിയും പേരിട്ടിട്ടില്ലാത്ത വിശാൽ 35 ന് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിശിഷ്ട അതിഥിയായി എത്തിയ നടൻ കാർത്തി ക്ലാപ്പടിച്ച് തുടക്കം കുറിച്ചു. സംവിധായകൻ വെട്രിമാരൻ, നടൻമാരായ ജീവ, തമ്പി രാമയ്യ, ആർജൈ , നായിക തുഷാരാ വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ഉടൻ ചെന്നൈയിൽ ആരംഭിക്കും. ചിത്രത്തെ കുറിച്ചോ മറ്റു…
Read More » -
തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ !
വിജയ് സേതുപതിയും നിത്യ മേനോനും ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി ചിത്രത്തിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ബ്രഹ്‌മാണ്ഡ ഓഡിയോ ലോഞ്ച് ചടങ്ങിൽ റിലീസ് ചെയ്‌തു. ഗാനങ്ങൾ റിലീസ് ചെയ്‌തു നിമിഷങ്ങൾക്കകം തന്നെ ട്രെൻഡിങ്ങായി . നേരത്തേ പുറത്തിറക്കിയ, ചിത്രത്തിലെ ‘ വാടീ എൻ പൊട്ടല മിട്ടായി ചിന്ന രത്തിന കൊട്ടായി ഉൻ കുങ്കുമ പൊട്ടെ മേലെ വെച്ചായെ ‘ എന്ന ഗാനത്തിൻ്റെ വീഡിയോ യൂ ട്യൂബിൽ കോടിയിലധികം കാണികളെ ആകർഷിച്ചു ജൈത്ര യാത്ര തുടരവേയാണ് പുതിയ ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് . സന്തോഷ് നാരായണനാണ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഒട്ടനവധി നല്ല സിനിമകൾ നൽകിയിട്ടുള്ള , തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസാണ് പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ‘…
Read More » -
ഇന്ത്യയില്‍ പകരം വയ്ക്കാനില്ലാത്ത ഉലക നായകന്‍; ആവര്‍ത്തിച്ചു കാണുമ്പോഴൊക്കെ പുതിയ അര്‍ഥം ലഭിക്കുന്ന സിനിമകള്‍; ഇനി അവാര്‍ഡ് നല്‍കരുതെന്നു കത്തെഴുതി ഞെട്ടിച്ചയാള്‍; സിനിമയ്ക്കായി നടന്നത് ആരും സഞ്ചരിക്കാത്ത വഴികളില്‍; കമല്‍ ഹാസന്‍ ഓസ്‌കറിലേക്ക് എത്തുമ്പോള്‍
സി. വിനോദ് കൃഷ്ണന്‍ ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനുള്ള വോട്ടിംഗ് പാനലിലേക്ക് നടന്‍ കമല്‍ ഹാസന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടന്‍ ആയുഷ്മാന്‍ ഖുറാനയും പാനലിലുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് സ്വപ്നസമാനമായിരുന്ന ഒസ്‌കര്‍, അതില്‍നിന്നുമാറി നിരന്തര പരിചയമായിട്ടു അധികമായില്ല. ഗാന്ധി സിനിമയും ഭാനു അതയ്യയും പിന്നെ സത്യജിത് റേയ്ക്കു ആദരപൂര്‍വം ലഭിച്ച പുരസ്‌കാരവുമായിരുന്നു നമുക്ക് ഒസ്‌കര്‍. സ്ലം ഡോഗ് മില്യണയര്‍ വേണ്ടിവന്നു ചരിത്രം കുറിക്കാന്‍. മലയാളത്തില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മൊസാര്‍ട്ട് ആയി മാറിയ എ.ആര്‍. റഹ്മാന്‍, മലയാളിയായ റസൂല്‍ പൂക്കുട്ടി, ഹിന്ദി ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിവര്‍ ഓസ്‌കര്‍ കരസ്ഥമാക്കി. ചെറിയൊരു ഇടവേളയ്ക്കുശേഷം ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാസംഗീതം വീണ്ടും ആദരിക്കപ്പെട്ടു. കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒസ്‌കര്‍ കൊണ്ടുവന്നു. ഇതൊക്കെയാണെങ്കിലും ഒരുകാലത്തു ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവരും എന്ന് ഏവരും ഉറ്റുനോക്കിയിരുന്ന ഒരു നടനുണ്ട്. മറ്റാരുമല്ല, കമല്‍ ഹാസന്‍. കമല്‍ ഹാസനൊപ്പം തെരഞ്ഞെടുക്കപ്പെട്ട, നടനെ ഞാന്‍ വിശേഷിപ്പിച്ചത് ഹിന്ദി നടന്‍ എന്നാണ്. അവിടെ തുടങ്ങുന്നു…
Read More » -
ചുംബനത്തില്‍ പിടിവിട്ട നായകന്‍ ചുണ്ടുകടിച്ചുപൊട്ടിച്ചു; പിതാവിന്റെയും പുത്രന്റെയും നായികയായ അഭിനേത്രി!
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരുടെ നായികയാവാന്‍ അവസരം കിട്ടിയ നടിമാര്‍ പലരും ഉണ്ടാകും. അത്രയും ഉയരങ്ങളിലെത്തുമ്പോള്‍, അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലുമുണ്ടാകും വര്‍ദ്ധന. ബോളിവുഡ് ഇക്കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയിലാകും ഇടം പിടിച്ചിട്ടുണ്ടാവുക. എന്നാല്‍, ചില നടിമാര്‍ക്ക് മോശം അവസ്ഥയിലൂടെ കടന്നു പോകേണ്ടതായും വന്നിട്ടുണ്ട്. അച്ഛന്റെയും മകന്റെയും നായികയായ പ്രമുഖ താരത്തിന് അത്തരമൊരു ദുരനുഭവം ഉണ്ടായത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയാണ്. കേവലം 17 വയസുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ നടിയാണ് മാധുരി ദീക്ഷിത്. ആബോധ് എന്ന ചിത്രത്തിലാണ് അവര്‍ ആദ്യമായി വേഷമിട്ടത്. തുടക്ക ചിത്രത്തില്‍ത്തന്നെ മാധുരിയുടെ വേഷം ശ്രദ്ധപിടിച്ചുപറ്റി. ആദ്യത്തെ ചില ഹിറ്റുകള്‍ക്ക് പിന്നാലെ തേസാബ് (1988), ദില്‍ (1990), ബേട്ടാ (1992), ഹം ആപ്‌കേ ഹൈന്‍ കോന്‍ (1994), ദില്‍ തോ പാഗല്‍ ഹേ (1997) തുടങ്ങിയ സിനിമകളിലെ പ്രകടനം മാധുരി ദീക്ഷിത്തിനെ ശ്രദ്ധേയയാക്കി. എന്നാല്‍, ഷൂട്ടിംഗ് എന്ന് മറന്ന് നടിയുടെ ചുണ്ടു കടിച്ചുപൊട്ടിച്ച ഒരു നടനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെയും മകന്റെയും നായികയായി…
Read More » -
ഷാജി കൈലാസ്- രൺജി പണിക്കർ കൂട്ടുകെട്ടിലെ അടുത്ത തലമുറയും ക്യാമറയ്ക്കു മുന്നിൽ ഒരുമിക്കുന്നു, റുബിനും, നിഖിലും ഒരുമിക്കുന്നത് ക്യാംപസിന്റെ കഥ പറയുന്ന ‘ആഘോഷം’ സിനിമയിൽ
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായ കൂട്ടുകെട്ടാണ് ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ, ദി കിംഗ്, കിംഗ് & കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ പെരുമഴ തന്നെ പെയ്യിച്ചു. രൺജി പണിക്കരുടെ മക്കളിൽ നിഥിൻ രൺജി പണിക്കർ അച്ഛൻ്റെ പാതയിലൂടെ തന്നെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവൽ, തുടങ്ങിയ ചിത്രങ്ങളും ഒരു വെബ് സീരിയസും സംവിധാനം ചെയ്തു. കൂടാതെ നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. അതേപോലെ ഷാജി കൈലാസിൻ്റെ ഇളയ മകൻ റുബിൻ ഷാജി കൈലാസ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി. ഇപ്പോഴിതാ റുബിൻ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലെ അഭിനയിക്കുന്നു. ഇതേ ചിത്രത്തിൽത്തന്നെ രൺജി പണിക്കരുടെ മകൻ നിഖിൻ രൺജി പണിക്കരും അഭിനയിക്കുന്നു. നിഖിൽ രഞ്ജി പണിക്കർ…
Read More »
