Movie

  • ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളും, ആരാധകരെ ഞെട്ടിക്കാൻ സഞ്ജു ബാബ!! പ്രഭാസിൻറെ ഹൊറർ – ഫാൻറസി ചിത്രം ‘രാജാസാബി’ലെ സഞ്ജയ് ദത്തിൻറെ ലുക്ക് താരത്തിന് ജന്മദിനത്തിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

    കൊച്ചി: ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിൻറെ ഹൊറർ ഫാൻറസി ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിൻറെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ് ദത്തിൻറെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ‘ഞങ്ങളുടെ പവർഹൗസ്, വേഴ്സറ്റൈൽ ആക്ടർ സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകൾ, ഏവരേയും നടുക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ആ നിമിഷങ്ങൾക്കായി ഒരുങ്ങിക്കോളൂ…’ എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ‘രാജാ സാബി’ൻറെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ…

    Read More »
  • ആക്ഷന്‍ ഹീറോ ബിജു-2: രണ്ടുകോടി തട്ടിയെടുത്തെന്ന കേസില്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്; തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; തിരക്കുകള്‍ പരിഗണിച്ച് സമയം നല്‍കുമെന്ന് പോലീസ്; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

    കൊച്ചി: ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി തട്ടിയെടുത്തെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും നോട്ടീസ് അയക്കാനൊരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കുക. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞുവെന്നും നിലവിലെ തിരക്കുകള്‍ കൂടി പരിഗണിച്ചായിരിക്കും വിളിപ്പിക്കുകയെന്നും തലയോലപ്പറമ്പ് എസ്എച്ചഒ പറഞ്ഞു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ‘മഹാവീര്യര്‍’ ചിത്രത്തിന്റെ സഹനിര്‍മാതാവ് പി.എസ്. ഷംനാസാണ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയിരിക്കുന്നത്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷന്‍ ഹീറോ ബിജു 2’-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം തലയോലപ്പറമ്പ് പോലീസ് നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാകുറ്റത്തിന് നേരത്തെ കേസെടുത്തിരുന്നു. 406,420,34 വകുപ്പുകള്‍ ചുമത്തിയാണ് തലയോലപ്പറമ്പ്…

    Read More »
  • തോക്കിൻ മുനയിലെ ദുരൂഹതകളുമായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

    കൊച്ചി; ഇരു വശത്തും തോക്കുധാരികളായി കുഞ്ചാക്കോ ബോബനും ചിദംബരവും, മുകളിലും നടുവിലുമായി റംമ്പാൻ എന്ന പേരുമായി പ്രശസ്തിയാർജിച്ച സജിൻ ഗോപു, പിന്നെ ദിലീഷ് പോത്തനും. ഇന്നു പുറത്തുവിട്ട , രതീഷ് ബാലകൃഷ്ണപ്പൊതുവാൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്. ഈ ഒരു പോസ്റ്റർ നൽകുന്ന ദുരുഹതയും സസ്പെൻസും, ഉദ്യേഗവുമൊക്കെ ആരെയും ആകർഷിക്കും. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ പ്രതികരണങ്ങളാണ് ഈ പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരമുണ്ടാക്കിയ “ന്നാ താൻ കേസ് കൊട്: എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ ഈ ചിത്രത്തിലേയും നായകൻ കുഞ്ചാക്കോ ബോബനാണ്. ഏറെവിജയം നേടിയ ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ ആക്ഷൻ ഹീറോയുടെ കുപ്പായവും ഭദ്രമാക്കിക്കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം മൂലം കാമിനിമൂലം, ന്നാ താൻ കേസ് കൊട്, സുരേശൻ്റെയും…

    Read More »
  • “വൈബ് ഉണ്ട് ബേബി”; തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ഫിലിം “മിറൈ”യിലെ ആദ്യ ഗാനം പുറത്ത്, ചിത്രം സെപ്റ്റംബർ അഞ്ചിന് റിലീസിന്

    കൊച്ചി: തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം പുറത്ത്. “വൈബ് ഉണ്ട് ബേബി” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗൗര ഹരി സംഗീതം പകർന്ന ഗാനം ആലപിച്ചത് അർമാൻ മാലിക്, രചിച്ചത് കൃഷ്ണകാന്ത്. നേരത്തെ പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ- ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവപ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുന്ന ഒരു സംഗീത വൈബാണ് ഗാനം സമ്മാനിക്കുന്നത്. ആഘോഷത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലാണ് ഗാനത്തിൻ്റെ വരികളും സംഗീത ഉപകരണങ്ങളും…

    Read More »
  • വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ ജൂലൈ 28 നു റിലീസ് ചെയ്യും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന “ലോക” ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന…

    Read More »
  • എനിക്കു വാട്‌സ് ആപ്പ് ഇല്ല; സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും താത്പര്യമില്ല; ഫഹദ് ഫാസില്‍; ഉപയോഗിക്കുന്നത് കീപാഡ് ഫോണ്‍; വില കേട്ടാല്‍ ഞെട്ടും; ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ഇ-മെയിലൂടെ മാത്രം ബന്ധപ്പെടാന്‍ കഴിയുന്ന വ്യക്തിയാകും’

    കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് സൂപ്പര്‍താരം ഫഹദ് ഫാസില്‍. ‘ദ് ഹോളിവുഡ് റിപ്പോര്‍ട്ടറി’ന് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് ഫഹദ് മനസ് തുറന്നത്. സ്മാര്‍ട്‌ഫോണ്‍ അപ്രധാനമാണെന്നല്ല താന്‍ പറയുന്നതെന്നും ഫോണില്‍ കിട്ടുന്നതെല്ലാം കംപ്യൂട്ടറിലും ഐപാഡിലും കിട്ടുമെന്നും താരം വിശദീകരിച്ചു. മുന്‍പ് സ്ഥിരമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. പക്ഷേ കമന്റുകള്‍ക്ക് എങ്ങനെ മറുപടി കൊടുക്കുമെന്നോ പോസ്റ്റ് ചെയ്യുന്നതോ കാര്യമായി അറിയില്ലായിരുന്നു. പക്ഷേ അന്നും ഇന്നും തന്റെ വീട്ടില്‍ നിന്ന് ഒരു ചിത്രം പുറത്ത് പോകാതിരിക്കാന്‍, വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. കരിയറില്‍ താന്‍ എന്ത് ചെയ്യുന്നുവെന്ന് അറിയിക്കാന്‍ മാത്രമാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ക്ക് ഇമെയില്‍ വഴി മാത്രം ബന്ധപ്പെടാന്‍ പറ്റുന്ന ആളായി മാറണമെന്നാണ് എന്റെ സ്വപ്നമെന്ന് ഞാന്‍ നസ്രിയയോട് പറയാറുണ്ട്’. കൈവശമുള്ള ചെറിയ ഫോണ്‍ ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. കണ്ടിരിക്കേണ്ട റീല്‍സ്…

    Read More »
  • റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം പോസ്റ്റർ എത്തി

    ആഗസ്റ്റ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ എത്തി. ബൈജു സന്തോഷ്, ഭഗത് മാനുവൽ, കാർത്തിക്ക് യോഗേഷ്, എന്നിവരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീനിയർ നടന്മാരും, നിരവധി പുതുതലമുറക്കാരും അണിനിരക്കുന്നതാണ് ഈ ചിത്രം . ഫ്രണ്ട്റോ പ്രൊ ഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. 21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. 21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്. ഹ്യൂമർ ആക്ഷൻ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ…

    Read More »
  • ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ; ബ്രാൻഡ് അംബാസഡർ ആയി ഷൈൻ ടോം ചാക്കോ

    ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴമേറിയവയിൽ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളിൽ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വർഷം ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. പ്രശസ്ത സിനിമാ താരം ഷൈൻ ടോം ചാക്കോ ആണ് ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. ക്യാമ്പയിൻ ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 31 നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് ആയ വാഴക്കുളത്ത് വെച്ച് നടക്കും. ഫൈറ്റ് നൈറ്റ് എന്ന പേരിൽ നടത്തുന്ന ഈ ഓണത്തല്ല് ക്യാമ്പയിൻ അവതരിപ്പിക്കുന്നത് കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും ചേർന്നാണ്. ഓഗസ്റ്റ് 31 നു വെകുന്നേരം 4 മണിക്കാണ് ഇതിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. കേരളാ സംസ്കാരവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്ന ഈ വിനോദ രൂപത്തിന് ഓണപ്പട, കൈയ്യാങ്കളി എന്നും പേരുകളുണ്ട്.

    Read More »
  • മോണിക്കയെ തൂക്കി സ്വാസികയും ഭര്‍ത്താവും; സൗബിന്‍- പൂജാ ഹെഗ്‌ഡേ ഗാനത്തിന് മാരക വൈബില്‍ ഡാന്‍സ്; തരംഗമായി ഡാന്‍സ്‌

    കൊച്ചി: സൗബിന്‍ ഷാഹിര്‍ ‘കൂലി’ സിനിമയില്‍ തകര്‍ത്തുവാരിയ ‘മോണിക്കാ’ഗാനത്തിന് ചുവടുവച്ച് നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും. സിനിമയില്‍ സൗബിന്‍–പൂജാ ഹെഗ്ഡേ ടീം തകര്‍ത്തുചെയ്ത അതേ എനര്‍ജിയോടെയാണ് ഈ യുവദമ്പതികളും ചുവടുവച്ചത്. ഈ പെര്‍ഫോമന്‍സ് പ്രേം തൂക്കിയെന്നാണ് ഭൂരിഭാഗം ഫോളോവേഴ്സിന്റേയും അഭിപ്രായം. പ്രേമിന്റേയും സ്വാസികയുടേയും മോണിക്കാനൃത്തം സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ശ്രദ്ധേയമാകുന്ന സിനിമാഗാനങ്ങള്‍ക്കൊക്കെ ചുവടുമായി സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുണ്ട് സ്വാസികയും പ്രേമും. മുന്‍പ് മോഹന്‍ലാല്‍ ചിത്രമായ ‘തുടരും’ചിത്രത്തിലെ ഗാനത്തിനും ഇരുവരും ചുവടുവച്ച് തരംഗമായിരുന്നു.   View this post on Instagram   A post shared by Prem Jacob (@premtheactor) മോണിക്കാ നൃത്തം ചെക്കന്‍ തൂക്കിയെന്നാണ് കമന്റുകളേറെയും. ചേച്ചിക്കൊന്നും തോന്നരുത്, ഈ വിഡിയോ പ്രേമേട്ടന്‍ കൊണ്ടുപോയി, പുള്ളി ഈ വിഡിയോ കൊണ്ടുപോയി, അങ്ങനെ പല തരത്തിലാണ് രസകരമായ കമന്റുകള്‍. 2024 ജനുവരിയില്‍ വിവാഹിതരായ ഇരുവരും ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും വിവാഹം നടത്തി ആഘോഷമാക്കിയതും വാര്‍ത്തയായിരുന്നു. ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ…

    Read More »
  • ‘മേനേ പ്യാർ കിയ’ പുത്തൻ പോസ്റ്റർ പുറത്ത്; റിലീസ് ഓഗസ്റ്റ് 29 ന്

    സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും നായികയുമായെത്തുന്ന ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവരെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. “മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണിത്. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ ജിയോ ബേബി, ശ്രീകാന്ത്…

    Read More »
Back to top button
error: