Movie

  • “വൈബ് ഉണ്ട് ബേബി”; തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ഫിലിം “മിറൈ”യിലെ ആദ്യ ഗാനം ജൂലൈ 26 ന്

    തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം ജൂലൈ 26 ന്. “വൈബ് ഉണ്ട് ബേബി” എന്ന ടൈറ്റിലോടെ പുറത്തു വരുന്ന ഈ ഗാനത്തോടെ ചിത്രത്തിന്റെ മ്യൂസിക്കൽ പ്രമോഷൻ പരിപാടികൾ ആരംഭിക്കും. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ പ്രധാന ജോഡികളായ തേജ സജ്ജയും റിതിക നായിക്കും തമ്മിലുള്ള മനോഹരമായ ഓൺസ്‌ക്രീൻ രസതന്ത്രം പ്രദർശിപ്പിക്കുന്ന ഒരു ഗാനമായിരിക്കും ജൂലൈ 26 ന് പുറത്തു വരുന്ന “വൈബ് ഉണ്ട് ബേബി”. ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട പോസ്റ്ററിൽ വളരെ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് തേജ സജ്ജയെ അവതരിപ്പിച്ചിരിക്കുന്നത്. നായികാ…

    Read More »
  • ഞെട്ടിക്കാൻ ഫഹദ് ഫാസിൽ- വടിവേലു ടീം വീണ്ടും; കയ്യടി നേടി ‘മാരീസൻ’ ട്രെയ്‌ലർ

    വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ “മാമന്നൻ” എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഫഹദ് ഫാസിൽ- വടിവേലു ടീം വീണ്ടും ഒന്നിക്കുന്ന “മാരീസൻ” എന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രശംസ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98-ാമത് ചിത്രമായ ‘മാരീസൻ’ ജൂലൈ 25 നാണു ആഗോള റിലീസായി എത്തുന്നത്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത, ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി കൃഷ്ണമൂർത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി കൃഷ്ണമൂർത്തി തന്നെയാണ്. ഇ ഫോർ എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ. ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലും കാണാൻ സാധിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കോമഡി, ത്രില്ല്, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. 32 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ട്രെയ്‌ലർ ഇതിനോടകം…

    Read More »
  • കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിർമ്മാണത്തിൽ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം “ബാംഗ്ലൂർ ഹൈ” ടൈറ്റിൽ പോസ്റ്റർ റിലീസായി

    മോഹൻലാലിന്റെ കാസനോവ, മരക്കാർ, ടോവിനോ തോമസ് ഐഡന്റിറ്റി തുടങ്ങിയ മെഗാ ബഡ്ജറ്റ് സിനിമകൾക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് ബാനറിൽ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ “ബാംഗ്ലൂർ ഹൈ” എന്നാണ്. “സേ നോ ടു ഡ്രഗ്സ്” എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ബാംഗ്ലൂരിലെ മനോഹരമായ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സിൽ നടന്നു.താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ശ്രീ സി. ജെ. റോയ്, സംവിധായകൻ വി. കെ. പ്രകാശ്, ഷൈൻ ടോം ചാക്കോയും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ, ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ബാംഗ്ലൂർ ഹൈയിൽ മികച്ച താരനിരയാണ് അണിനിരക്കുന്നത്‌.ഷൈൻ ടോം ചാക്കോ, സിജു വിൽസൺ, അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ…

    Read More »
  • ഫഹദ് ഫാസിൽ- വടിവേലു ചിത്രം മാരീസനിലെ പുതിയ ഗാനം പുറത്ത്

    ഫഹദ് ഫാസിൽ, വടിവേലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ ഒരുക്കിയ ‘മാരീസൻ’ എന്ന തമിഴ് ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മാരീസ’ എന്ന വരികളോടെയുള്ള ഗാനത്തിന് സംഗീതം പകർന്നത് യുവാൻ ശങ്കർ രാജയാണ്. ശബരിവാസൻ ഷൺമുഖം വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നതും യുവാൻ ശങ്കർ രാജ തന്നെയാണ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98 ആം ചിത്രമായാണ് ‘മാരീസൻ’ എത്തുന്നത്. ജൂലൈ 25 നു ചിത്രം ആഗോള റിലീസായി എത്തും. എക്സികുട്ടീവ് പ്രൊഡ്യൂസർ- ഇ ഫോർ എന്റർടൈൻമെന്റ്. ചിത്രം കേരളത്തിൽ എത്തിക്കുന്നതും ഇ ഫോർ എന്റർടൈൻമെന്റ് ആണ്. വി കൃഷ്ണമൂർത്തി കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ച ഈ ചിത്രത്തിൽ കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിങ്സ്റ്റൺ, രേണുക, ശ്രാവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. “മാമന്നൻ” എന്ന സൂപ്പർ…

    Read More »
  • സോഷ്യല്‍ മീഡിയ കത്തിച്ച് റൊമാന്റിക് ഡാന്‍സ് കോമഡി മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ‘ലവ് യു ബേബി’

    ക്യാമ്പസ് പശ്ചാത്തലത്തില്‍ പ്രണയവും നര്‍മ്മവും ചേര്‍ത്തൊരുക്കിയ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ‘ലവ് യു ബേബി’ യുട്യൂബില്‍ തരംഗമാകുന്നു. ബഡ്‌ജെറ്റ് ലാബ് ഷോര്‍ട്ട്‌സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുണ്‍കുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിന്‍. വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍ നിര്‍മ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു. പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനില്‍ ചിത്രീകരിച്ച ലവ് യു ബേബിയില്‍ ടി സുനില്‍ പുന്നക്കാട്, അഭിഷേക് ശ്രീകുമാര്‍, അരുണ്‍ കാട്ടാക്കട, അഡ്വ ആന്റോ എല്‍ രാജ്, സിനു സെലിന്‍, ധന്യ എന്‍ ജെ, ജലത ഭാസ്‌ക്കര്‍, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു. ‘മന്ദാരമേ…..’ എന്നു തുടങ്ങുന്ന ഗാനം ഈണം നല്‍കിയത് ദേവ് സംഗീതാണ്. ഓര്‍ക്കസ്‌ട്രേഷന്‍ നടത്തിയത് എബിന്‍ എസ് വിന്‍സന്റ്. ലൈവ് സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായ സാംസണ്‍ സില്‍വയാണ് ഗാനാലാപനം…

    Read More »
  • തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ അന്തരിച്ചു

    ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ (68) അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തെ അസുഖങ്ങള്‍ അലട്ടിയിരുന്നു. ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍ ഞായറാഴ്ച ഉച്ചവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോരൂര് ശ്മശാനത്തില്‍ സംസ്‌കാരം. നടിയും സംവിധായകയുമായ ജയദേവിയാണ് ആദ്യഭാര്യ. വിവാഹമോചനത്തിന് പിന്നാലെ 2017-ല്‍ നടി ഷേര്‍ളി ദാസിനെ വിവാഹംചെയ്തു. ഛായാഗ്രാഹകനായാണ് വേലു പ്രഭാകരന്‍ സിനിമാ ജീവിതം ആരംഭിച്ചത്. 1989-ല്‍ സ്വതന്ത്രസംവിധായകനായി. 2017 വരെ 11-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘കാതല്‍ കഥൈ’ ആണ് വേലു പ്രഭാകരന്റെ ശ്രദ്ധേയ സിനിമ. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വളരെ വൈകിയാണ് ചിത്രം റിലീസ് ചെയ്തത്. 2019 മുതല്‍ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 20 ചിത്രങ്ങളില്‍ വേഷമിട്ടുണ്ട്.

    Read More »
  • ‘ആക്ഷന്‍ ഹീറോ ബിജു 2’ പ്രതിസന്ധിയില്‍; നിവിന്‍പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസ്; 1.0 കോടി തട്ടിയെന്ന് നിര്‍മാതാവ്

    കോട്ടയം: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് പി.എസ് ഷംനാസ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മാണത്തിന്റെ പേരില്‍ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ സിനിമയുടെ നിര്‍മാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്നു 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മാണ പങ്കാളിയാക്കാമെന്നും നിവിന്‍പോളി വാക്കുനല്‍കിയെന്ന് പരാതിയില്‍ പറയുന്നു. 2024 ഏപ്രിലില്‍ സിനിമാ ഷൂട്ടിംഗിനായി 1.9 കോടി തന്നെ കൊണ്ട് ചെലവഴിപ്പിച്ചുവെന്നും സിനിമയുടെ ടൈറ്റില്‍ എബ്രിഡ് ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിന്നും തന്റെ സ്ഥാപനമായ ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറിലേക്ക് മാറ്റിയെന്നും എന്നാല്‍ ഇതിനുശേഷം സിനിമയുടെ ബജറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മറ്റൊരു കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് 5…

    Read More »
  • മെറിലാൻഡിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, സെപ്റ്റംബർ 25 പൂജ റിലീസ്

    മെറിലാൻഡ് സിനിമാസിന്‍റെയും ഹാബിറ്റ് ഓഫ് ലൈഫിന്‍റെയും ബാനറിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിനീത് സ്ഥിരം ശൈലി വിട്ട് ത്രില്ലറുമായാണ് എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബർ 25നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം…

    Read More »
  • രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്” ലെ ആദ്യ ഗാനം പുറത്ത്

    രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നദിവേ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചതും അദ്ദേഹം തന്നെയാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ആണ് ഗാനം റിലീസ് ചെയ്തത്. രാകേന്ദു മൗലി ആണ് ഗാനത്തിൻ്റെ തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്. രശ്മികയും ദീക്ഷിത് ഷെട്ടിയും തമ്മിലുള്ള മനോഹരമായ ഓൺ-സ്ക്രീൻ കെമിസ്ട്രി ആണ് ഗാനത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നത്. വിശ്വകിരൺ നമ്പി…

    Read More »
  • മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു

    നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജാ ചടങ്ങുകൾ ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു കൈമാറി. ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓൺ കർമ്മം അഭിനേത്രി മുത്തുമണി നിർവഹിച്ചു. ആദ്യ ക്ലാപ്പ് നിർമ്മാതാവായ ബാദുഷ നിർവഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്‌ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിൽ പടക്കളം, വാഴ, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ സാഫ്, വാഴ ചിത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന അമിത് മോഹൻ, ബാലതാരമായി തന്നെ മലയാളത്തിൽ ഗംഭീര…

    Read More »
Back to top button
error: