Movie
-
വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു.
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന “വീരമണികണ്ഠൻ ” എന്ന 3D ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം, ഇക്കഴിഞ്ഞ ദിവസം എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും, ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, സംസ്ഥാന അവാർഡ് ജേതാവും, ഗാന രചയിതാവുമായ ശ്രീ കെ ജയകുമാർ ഐ. ഏ.എസ്. ആണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കു ന്നത്. വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ , വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ . നിർമ്മാണ നിർവ്വഹണം – അനീഷ് പെരുമ്പിലാവ്. മണ്ഡലകാലത്ത് ഈ ചിത്രത്തിൻ്റെ…
Read More » -
‘ശിലയൊരു ദേവിയായ് … ‘ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന’ഖജുരാവോ ഡ്രീംസ്’ ഗാനം പുറത്ത്, ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിൽ
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാവോ ഡ്രീംസ്’ സിനിമയിലെ ഗാനം പുറത്ത്. ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിലെത്തും. ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും അഫ്ല ശുഭാനയുമാണ്. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാവോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്നുള്ള ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശീനാഥ് ഭാസി എന്നിവർക്കൊപ്പം ധ്രുവൻ, അതിഥി രവി, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജോണി…
Read More » -
നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ട്രെയ്‌ലർ പുറത്ത്
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” ട്രെയ്‌ലർ പുറത്ത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. കർണാടകയിൽ വെച്ച് നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ആണ് മുഖ്യാതിഥി ആയി പങ്കെടുത്തത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ, വ്യത്യസ്ത കഥാപാത്രങ്ങളായി ഉള്ള ബാലകൃഷ്ണയുടെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആക്ഷൻ, ഇമോഷൻ, സനാതന ഹിന്ദു ധർമ്മവുമായി ബന്ധപ്പെട്ട കഥാ സന്ദർഭങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.…
Read More » -
“കരുതൽ” ന്റെ സംഗീതം ഇനി പ്രേക്ഷകരിലേക്ക്….
ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ നടൻ ഹരിശ്രീ അശോകൻ ഓഡിയോ സി.ഡി എം.എൽ.എ ഉമാ തോമസിന് കൈമാറി ആണ് ലോഞ്ച് നിർവ്വഹിച്ചത്. സംഗീതം സ്വിച്ച് ഓൺ ചെയ്തത് വർഷത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുകയും കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായ മാജിക് ഫ്രെയിംസിന്റെ സ്വന്തം ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ചടങ്ങിൽ -സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു. നായകൻ പ്രശാന്ത് മുരളി നായിക ഐശ്വര്യ നന്ദൻ എന്നിവരെ കൂടാതെ പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ…
Read More » -
അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും
അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “വിത്ത് ലവ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തോനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നു. ഗുഡ് നൈറ്റ്, ലൌവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി…
Read More » -
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത”; പ്രദർശന വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് ക്ലാസിക് ത്രില്ലർ
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വമ്പൻ പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേക്ക്. നിറഞ്ഞ സദസ്സുകളിലാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. രണ്ടാം വാരവും കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയാണ് മുന്നോട്ടു കുതിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ്. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ ഇടുന്ന ചിത്രം ഡൊമസ്റ്റിക് മാർക്കറ്റിലും ഓവർസീസ് മാർക്കറ്റിലും വലിയ പ്രതികരണമാണ് നേടിയത്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച വിജയം തുടരുന്ന…
Read More » -
ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ … പായ്ക്കപ്പായി. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം എഴുപതു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് പൂർത്തിയായിരി ക്കുന്നത്.. കോ പ്രൊഡ്യൂസർ – ജോമി ജോസഫ് പുളിങ്കുന്ന്. മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാൻ്റർ മാരുടേയും, അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിൻ്റേയും കഥയാണ് ആക് ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, മുണ്ടക്കയം, പാലാ കോട്ടയം, തേനി, എന്നിവിടങ്ങളിലാ യാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ‘ ജോജുജോർജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെ അണി നിരക്കുന്നു മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി…
Read More » -
‘ഉടലിലാകെ ഒഴുകണ നദിയായ് നീ… ഉയിരിലാകെ നിറയണ തുഴയായ് നീ…’ പ്രണയാർദ്രരായ് ഹണിയും റോഷനും; ‘റേച്ചലി’ലെ പ്രണയച്ചൂരുള്ള മനോഹര ഗാനം പുറത്ത്, ചിത്രം ഡിസംബർ 6-ന് തിയേറ്ററുകളിൽ
പ്രണയം നിറച്ച, കവിത തുളുമ്പുന്ന വരികളും ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കവർന്ന് ‘റേച്ചലി’ലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ആദ്യ കേൾവിയിൽ തന്നെ ഏവരുടേയും ഹൃദയം കവരുന്ന വരികളും വേറിട്ട ഈണവുമായി എത്തിയിരിക്കുകയാണ് ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ എന്ന് തുടങ്ങുന്ന ഗാനം. ‘റേച്ചലി’ലെ നായികയായ ഹണി റോസും നായകൻ റോഷൻ ബഷീറും ബാബുരാജുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്. ചിത്രം ഡിസംബർ ആറിന് അഞ്ച് ഭാഷകളിൽ തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. ആഴമുള്ള വരികളും മനം കവരുന്ന ഈണവുമാണ് ഈ ഗാനത്തെ വേറിട്ടതാക്കുന്നത്. ‘ഉടലിലാകെ ഒഴുകണ നദിയായ് നീ… ഉയിരിലാകെ നിറയണ തുഴയായ് നീ…’ എന്ന വരികളിൽ നദിപോലെ ഒഴുകി പരക്കുന്ന പ്രണയിനിയുടെ ഉയിരിൽ തുഴപോലെ തഴുകുന്ന കാമുകനെ വർണ്ണിച്ചിരിക്കുന്ന ഭാഗം ഏറെ മനോഹരമാണ്. രാഹുൽ മണപ്പാട്ടിന്‍റെ പ്രണയച്ചൂരുള്ള വരികള്‍ക്ക് വ്യത്യസ്തമായതും ആകർഷകവുമായ ഈണം നൽകിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. അഹി അജയനും ജീവൻ പത്മകുമാറും ചേർന്നാണ് വരികളുടെ ആത്മാവറിഞ്ഞുകൊണ്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ധൈര്യവും എന്തിനും പോന്ന ചങ്കൂറ്റവുമുള്ളൊരു…
Read More » -
‘കാട്ടുക്കുള്ളേ വളരത് സന്തനമരം’! ‘വിലായത്ത് ബുദ്ധ’യിലെ തനി നാടൻ ചേലുള്ള ഗാനം പുറത്ത്, ചിത്രം നാളെ തിയേറ്ററുകളിൽ
മറയൂരിന്‍റെ ഗ്രാമഭംഗിയും ചന്ദനമരങ്ങളുടെ ചേലും പ്രദേശവാസികളുടെ തൊഴിൽ സംസ്കാരവും പേരുകേട്ട മറയൂർ ശർക്കരയുടെ പരിണാമങ്ങളുമൊക്കെ ഉള്‍ച്ചേർത്തുകൊണ്ട് മറയൂരിന്‍റെ ഉള്‍ത്തുടിപ്പായി ‘വിലായത്ത് ബുദ്ധ’യിലെ ഗാനം പുറത്ത്. ‘കാട്ടുക്കുള്ളേ വളരത് സന്തനമരം…’ എന്ന വരികളിൽ തുടങ്ങുന്ന ഗാനത്തെ സ്പിരിറ്റ് ഓഫ് മറയൂർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഈണമിട്ട് മറയൂർ സ്വദേശിയായ ഭുവനേശ്വർ എഴുതി പാടിയിരിക്കുന്നതാണ് ഗാനം. പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിലെത്തും. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ്…
Read More »
