MovieTRENDING

അടിനാശം വെള്ളപ്പൊക്കം ഡിസംബർ പന്ത്രണ്ടിന്

കാംബസ് പശ്ചാത്തലത്തിലൂടെ
ഫുൾ ഫൺത്രില്ലർ ജോണറിൽ ഏ. ജെ. വർഗീസ് സംവിധാനം ചെയ്യുന്ന അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഡിസംബർ പന്ത്രണ്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി. ഈ ചിത്രംനിർമ്മിക്കുന്നു.
ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .

ഒരു വശത്ത് കാംബസ് പ്രധാന പശ്ചാത്തലമാകുമ്പോൾത്തന്നെ കാംബസ്സിനു പുറത്തും ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. രണ്ടു ഭാഗങ്ങളും ഒന്നിക്കുന്നിടത്തു നിന്നാണ് ചിത്രത്തിന് പ്രധാന വഴിത്തിരിവുണ്ടാകുന്നത്.
യുവതംലമുറക്ക് കാതലായ സന്ദേശങ്ങൾ കൂടി പകർന്നുകൊങ്ങാണ് ചിത്രം കടന്നു വരുന്നത്.
കാംബസ്സിൻ്റെ രസച്ചരടുകൾ കോർത്തിണക്കുമ്പോൾ ത്തന്നെ അതിനെ കൊണ്ടെത്തിക്കുന്നത് ഗൗരവമായ വിഷയങ്ങളിലാണ്. അതാണ് ചിത്രത്തെ കാംബുള്ളതാക്കി മാറ്റുന്നതും.
ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ചിത്രം ഏറെ ആകർഷകമാകുന്നു.
ഷൈൻ ടോം ചാക്കോ,, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ,മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും
വിനീത് മോഹൻ സജിത് അമ്പാട്ട്, അരുൺപ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്,,വിജയകൃഷ്ണൻ എം.ബി., എന്നീ
പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Signature-ad

സംവിധായകൻ എ.ജെ. വർഗീസിൻ്റേതാണു തിരക്കഥയും.
മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു.ടിറ്റോ.പി. തങ്കച്ചൻ്റേതാണു ഗാനങ്ങൾ ‘ഛായാഗ്രഹണം – സൂരജ്. എസ്. ആനന്ദ്.എഡിറ്റിംഗ് – ലിജോ പോൾകലാസംവിധാനം – ശ്യാം കാർത്തികേയൻ.മേക്കപ്പ് – അമൽ കുമാർ. കെ.സി.കോസ്റ്റ്യും – ഡിസൈൻ. സൂര്യാ ശേഖർ.
സ്റ്റിൽസ് – റിഷാദ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷഹദ് സി.പ്രൊജക്റ്റ് ഡിസൈൻ – സേതു അടൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺകുട്ടിക്കാനം.
പ്രൊഡക്ഷൻ കൺട്രോളർ – മുഹമ്മദ് സനൂപ്.
വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: