Movie
-
രതിശിൽപ്പങ്ങളുടെ നാടായ ഖജുരാഹോയിലേക്ക് ഒരു ഫൺ റൈഡ്! മൾട്ടി സ്റ്റാർ ചിത്രം ‘ഖജുരാഹോ ഡ്രീംസി’ന് യുഎ സർട്ടിഫിക്കറ്റ്, ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിൽ
മലയാളത്തിൽ വീണ്ടുമൊരു ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസ്’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളുമൊക്കെയായി എത്തുന്ന ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നതാണ്. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ പുതു ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി കൂടിയാണ് ‘ഖജുരാഹോ ഡ്രീംസ്’. അർജുൻ…
Read More » -
കളങ്കാവലില്‍ ഹീറോ വിനായകന്‍ തന്നെ; മമ്മൂട്ടി വില്ലനും; ഒരു കലക്ക് കലക്കും; തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ േ്രപക്ഷകര്‍ക്ക് കഴിയില്ലെന്നു മമ്മൂട്ടി; പക്ഷേ ആ കഥാപാത്രത്തെ തിയറ്ററില്‍ ഉപേക്ഷിച്ചു പോകാനും കഴിയില്ല; ആരാധകരുടെ കാത്തിരിപ്പ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
തിരുവനന്തപുരം : കളങ്കാവല്‍ എന്ന തന്റെ പുതിയ സിനിമയില്‍ ഹീറോയും നായകനും ഒക്കെ വിനായകന്‍ ആണെന്നും താന്‍ സിനിമയിലെ വില്ലന്‍ ആണെന്നും ഒരിക്കല്‍ കൂടി വെളിപ്പെടുത്തി മമ്മൂട്ടി. മമ്മൂക്കയുടെ ആരാധകര്‍ ഏറെയാകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ ഈ മാസം അഞ്ചിന് തിയറ്ററുകളില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷ മലയാള സിനിമ ലോകത്തിനുണ്ട്. പുതിയ പരീക്ഷണ ചിത്രങ്ങളില്‍ ധൈര്യപൂര്‍വ്വം അഭിനയിക്കാന്‍ തയ്യാറാക്കുന്ന മമ്മൂട്ടിയുടെ കിടിലന്‍ കഥാപാത്രം ആയിരിക്കും കളങ്കാവല്‍ എന്ന ചിത്രത്തിലേതെന്ന് ആരാധകരും സിനിമ നിരൂപകരും മലയാളം ഫിലിം ഇന്‍ഡസ്ട്രിയും ഒരുപോലെ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കാത്തിരിപ്പുകളുടെയും ഹൈപ്പിന്റെയും മൂര്‍ദ്ധനത്തിലാണ് കളങ്കാവല്‍ റിലീസ് ചെയ്യുന്നത്. കളങ്കാവലില്‍ തന്നെ സംബന്ധിച്ചിടത്തോളം സിനിമയല്ല തന്റ കഥാപാത്രമായിരുന്നു ഏറ്റവും വലിയ പരീക്ഷണമെന്നും മമ്മൂട്ടി പറഞ്ഞു. ഒരുപക്ഷേ തന്റെ കഥാപാത്രത്തെ സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്നും എന്നാലും തിയറ്ററില്‍ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വില്ലന്‍ ആയിരിക്കും…
Read More » -
വന്‍ ഹിറ്റായ തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്നു ; വിവരം സ്വന്തം സാമൂഹ്യമാധ്യമ പേജിലൂടെ പങ്കുവെച്ച് സംവിധായകന്‍ ; പ്രതീക്ഷയോടെ കാത്തിരിപ്പ് ആരംഭിച്ച് ആരാധകരും
വന്‍ ഹിറ്റായി മാറിയ തുടരുമിനെ് ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെ സംവിധായകന്‍ തന്നെയാണ വിവരം പുറത്തുവിട്ടത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാലിനും മാറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി വിവരം ആരാധകരെ അറിയിച്ചത്. ‘ഒരു കഥാകാരനും ഒരു ഇതിഹാസവും ഒന്നിക്കുമ്പോള്‍ ലോകം ഇളകി മറിയും, തുടരുമിന് ശേഷം ഞാനും ലാല്‍ സാറും പുതിയൊരു യാത്ര കൂടി പുറപ്പെടാന്‍ പോവുകയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ വിഷനും പേറിയാണ് ആ യാത്ര’ എന്ന ക്യാപ്ഷനോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റ് പങ്കു വെച്ചത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചിത്രമെന്ന രീതിയില്‍ ഏറെ പ്രശംസകള്‍ ആരാധകരില്‍ നിന്നും തുടരും ഏറ്റുവാങ്ങിയിരുന്നു. പുതിയ ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ വേറിട്ടൊരു മുഖം തരുണ്‍ മൂര്‍ത്തി കാണിച്ചു തരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മ്മാണത്തില്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനവും രതീഷ് രവി തിരക്കഥയും…
Read More » -
സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹിതരായി; കോയമ്പത്തൂരിലെ ക്ഷേത്രത്തില്‍ വെച്ച് നടന്നത് സ്വകാര്യ ചടങ്ങ് ; ചടങ്ങ് സ്ഥിരീകരിച്ച് നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പ്രത്യക്ഷപ്പെട്ടു
മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍, സംവിധായകന്‍ രാജ് നിദിമോരുവും തെന്നിന്ത്യന്‍ നടി സാമന്താ റൂത്ത് പ്രഭുവും വിവാഹിതരായി. നിദിമോരുവിനെക്കുറിച്ചുള്ള സൂചനകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നതിന് ശേഷം, നടി സമാന്ത റൂത്ത് പ്രഭു ഒടുവില്‍ തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുക മാത്രമല്ല, അതീവ സ്വകാര്യമായി നടന്ന വിവാഹവും വെളിപ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലളിതമായ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. 2024 മുതല്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന ഈ ദമ്പതികള്‍, തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഇഷാ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ലളിതമായ ഒരു അടിക്കുറിപ്പ് മാത്രമാണ് സാമന്ത ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്്. അതില്‍ വിവാഹ തീയതി: ‘01.12.2025’ എന്നെഴുതി. വിവാഹത്തിനായി ദമ്പതികള്‍ ലളിതമായ വേഷമാണ് തിരഞ്ഞെടുത്തത്. സമാന്ത റൂത്ത് പ്രഭു ചുവന്ന പട്ട് സാരിയും സ്വര്‍ണാഭരണങ്ങളുമായി എത്തിയപ്പോള്‍ രാജ് നിദിമോരു, വെള്ള കുര്‍ത്തയും ചുരിദാര്‍ പൈജാമയും അതിനു മുകളില്‍ ഇളംതവിട്ടുനിറത്തിലുള്ള ജാക്കറ്റും ധരിച്ചു.…
Read More » -
എം.എ.നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
രണ്ടു കണ്ണകൾ മാത്രം പ്രത്യക്ഷപ്പെടുത്തി ജിഞ്ഞാസയും, കനതുകവും നിലനിർത്തി എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ പാർത്ഥിപനും , മലയാളത്തിലെ ഇരുപതോളം സംവിധായകരുടേയും ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടത്.. : വളരെ കാലികപ്രാധാന്യമുളള വിഷയമാണ് നിഷാദ് ലർക്കിലൂടെ പറയുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ഇംഗ്ളീഷ് വാക്കായ ‘ലർക്ക്’ ഇതിനോടകം തന്നെ ഈ പേരു കൊണ്ട് ചർച്ചയായിട്ടുണ്ട്. സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു,…
Read More » -
ലോകവ്യാപകമായി 25 കൊടിയില്പരം ഗ്രോസ്സ് കളക്ഷൻ നേടി “എക്കോ” വിജയയാത്ര തുടരുന്നു
ലോകവ്യാപകമായി റിലീസ് ചെയ്ത എക്കോ തിയേറ്ററുകളിൽ ഒൻപതു ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ഇരുപത്തിയഞ്ചു കോടിയും കടന്നു മുന്നേറുകയാണ്. ഇന്നലെ മാത്രം ബുക്ക് മൈ ഷോയിൽ എഴുപത്തി ഒന്നായിരത്തി എഴുന്നൂറ്റി മുപ്പതു ടിക്കറ്റുകൾ ആണ് വിറ്റഴിഞ്ഞത്. എക്കോ റിലീസ് ചെയ്തു പത്താം ദിവസമായ ഇന്ന് കേരളത്തിലെ പ്രമുഖ സെന്ററുകളിൽ ആദ്യ ദിനത്തിനേക്കാൾ മൂന്നിരട്ടി ഷോകളാണ് നടക്കുന്നത്. അഞ്ചു ലക്ഷത്തി അറുപത്തി എട്ടായിരം ടിക്കറ്റുകൾ ഇന്നലെ വരെ ബുക്ക് മൈ ഷോയിലൂടെ എക്കോയുടേതായി വിറ്റഴിക്കപ്പെട്ടു. കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലും. ജി സി സി യിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിൽ എക്കോ പ്രദർശിപ്പിക്കുന്നുണ്ട്. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് എക്കോ എത്തുകയാണ്. ഒരു മലയാള ചിത്രം എന്നതിലുപരി ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരും ഭാഷാതീതമായി ഒരു ഇന്റർനാഷണൽ ചിത്രമായി എക്കോയെ അംഗീകരിക്കുകയാണ്. ആദ്യ വാരം…
Read More » -
നാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 16ന് തിയേറ്ററുകളിൽ
പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 16ന് തിയേറ്ററുകളിൽ. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. സിനിമയുടെ ത്രീഡി ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ,…
Read More » -
കാര്യം നിസാരം പക്ഷേ പ്രശ്‌നം ഗുരുതരം; കേള്‍ക്കാത്ത ശബ്ദം ബാലചന്ദ്രമേനോന്‍ കേള്‍പ്പിക്കുമ്പോള്‍; കണ്ടതും കേട്ടതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍; മേനോന്‍ നയം വ്യക്തമാക്കണം
തിരുവനന്തപുരം: കാര്യം നിസാരമാണെന്ന് തോന്നാം പക്ഷേ പ്രശ്‌നം ഗുരുതരമാണേ…ബാലചന്ദ്രമേനോന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധാനം ചെയ്ത സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് അന്നത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കൊടുക്കപ്പെടാതെ അവഗണിച്ചത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്, അല്ല ചര്‍ച്ചയാക്കിയിരിക്കുകയാണ് മേനോന്‍. താന്‍ കണ്ടതും കേട്ടതുമായ അവാര്‍ഡ് നിര്‍ണയ കാര്യങ്ങള്‍ ബാലചന്ദ്രമേനോന്‍ തുറന്നുപറയുമ്പോള്‍ വിവാദങ്ങളേ ഇതിലേ ഇതിലേ എന്ന ക്ഷണപത്രിക തയ്യാറായി. 1997ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലെ പാകപ്പിഴയാണ് 28 വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രമേനോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടെന്തു കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ തെറ്റുകള്‍ വര്‍ഷങ്ങളെത്ര കഴിഞ്ഞാലും തുറന്നുപറയേണ്ടതാണെന്ന് പറയുന്നവരുമേറെയാണ്. എന്തായാലും സമാന്തരങ്ങള്‍ പുതിയ കാലത്ത് വീണ്ടും ചര്‍ച്ചയായിക്കഴിഞ്ഞു. തന്റെ സിനിമയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ പുരസ്‌കാരങ്ങള്‍ മലയാളി ഉള്‍പ്പടെയുള്ള ജൂറിയിലെ ചിലരുടെ അവസാനവട്ട തീരുമാനങ്ങളും തിരിമറികളും കാരണം നഷ്ടമായെന്ന കാര്യമാണ് മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1997-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന് പുറമേ സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് സംവിധായകനും ചിത്രത്തിനുമുള്ള പുരസ്‌കാരം കൂടി…
Read More »

