Movie

  • “കാകുൽസ്ഥ” -പാർട്ട്‌ -1ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..

    ഗോൾഡൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അനീഷ് ലീ അശോക് കഥ,തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് “കാകുൽസ്ഥ”പാർട്ട്‌ -1. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററാണ് ഇന്ന് 11.11ന് പുറത്തിറങ്ങിയത്. 2014 ൽ പുറത്തിറങ്ങിയ “ഇതിഹാസ” എന്ന സൂപ്പർ ഹിറ്റ് മലയാളം ചിത്രത്തിന്റെ തിരക്കഥയ്ക്ക് ശേഷം അനീഷ് ലീ അശോക് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നായകൻ ആരാകുമെന്നുള്ള എക്സൈറ്റ്മെന്റും ക്യൂര്യോസിറ്റിയും നിലനിർത്തി കൊണ്ടാണ് പോസ്റ്റർ എത്തിയിട്ടുള്ളത്. യൂണിവേഴ്സൽ -റിയലിസ്റ്റിക് ഫാന്റസി -കോമഡി മൂവിയായാണ് പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസ്, പാപ്പൻ തുടങ്ങി ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രോജക്ട് ഹെഡ് ആയിരുന്ന സുമിത്ത് പുരുഷോത്തമനും ഈ സിനിമയ്ക്ക് വേണ്ടി കൈകോർക്കുന്നു. പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ. മാർക്കറ്റിംഗ് – ലിറ്റിൽ ഫ്രെയിംസ് എന്റർടൈമെന്റ്, ഡിജിറ്റൽ ആൻഡ് വിഷ്വൽ പ്രമോഷൻസ് – നന്ദു പ്രസാദ്.…

    Read More »
  • 12 മില്യണും കടന്ന് ‘കാന്ത’ ട്രെയ്‌ലർ; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം നവംബർ 14 ന്

    ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലറിന് സമൂഹ മാധ്യമങ്ങളിൽ വമ്പൻ വരവേൽപ്പ്. ഇതിനോടകം യൂട്യൂബിൽ നിന്ന് 12 മില്ല്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരുന്നു. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ട്രെയ്‌ലറിൽ മാത്രം കണ്ട ദൃശ്യങ്ങളിലെ ദുൽഖർ സൽമാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ട്രെയ്‌ലർ പ്രേക്ഷകർക്ക് നൽകിയത്. ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ…

    Read More »
  • പെൺകുട്ടികൾ അത്രയേറെ ആഗ്രഹിക്കുന്ന കാമുകനോ അവൻ? ലുക്മാന്‍റെ ‘അതിഭീകര കാമുകൻ’ നൽകുന്ന പ്രതീക്ഷ

    കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാൻ ‘അതിഭീകര കാമുകൻ’ എത്തുന്നു. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുക. മനോഹരമായൊരു കുടുംബകഥ പറയുന്ന ചിത്രത്തിൽ അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയുണ്ട്. ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയ്‌ലർ സൂചന നൽകിയിരിക്കുന്നത്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലേതായി ‘പ്രേമവതി…’ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. ഫെജോ പാടിയ ‘ഡെലൂലു ഡെലൂലു…!’ മറ്റൊരു ഗാനമാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും…

    Read More »
  • ”പ്രേതമല്ല, നമ്മുടെ മനസ്സാക്ഷി തന്നെയാണ് നമ്മെ പേടിപ്പിക്കുന്നത്! ‘ഡീയസ് ഈറെ’ ഒരു തെറാപ്പി സെഷൻ പോലെ അനുഭവപ്പെട്ടു”, ചിത്രം കണ്ട ശേഷം ഒരു ഡോക്ടർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു*

    പ്രണവ് മോഹൻലാൽ നായകനായെത്തിയ രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറെ’ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. പ്രായഭേദമന്യേ ഏവരും ഈ ഹൊറർ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു എന്നാണ് തിയേറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം ഒരു ഡോക്ടർ തന്‍റെ ബ്ലോഗിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഡോ. പ്രമാശ സാരംഗ മനോജ് ആണ് ചിത്രത്തെ കുറിച്ചുള്ള നിരൂപണം പങ്കുവെച്ചിരിക്കുന്നത്. ഇതൊരു സാധാരണ ഹൊറർ സിനിമയല്ല, ജംപ് സ്കെയറിട്ട് പേടിപ്പിക്കുന്ന പരിപാടിയല്ല, ഇത് നമ്മളെ അസ്വസ്ഥതപ്പെടുത്തും, നമ്മെ പേടിപ്പെടുത്താൻ നമ്മുടെ മനസ്സാക്ഷി മാത്രം മതിയെന്ന് ഓർമ്മപ്പെടുത്തും, കുറ്റബോധത്തിന്‍റെ ഭാരം അനുഭവവേദ്യമാക്കും, സിനിമ അവസാനിക്കുമ്പോള്‍ മനസ്സാക്ഷിയുടെ പതുക്കെയുള്ളൊരു നീറ്റലുണ്ടാകും, ഡോക്ടർ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് താൻ തിയേറ്ററിലെത്തി ഒരു സിനിമ കണ്ടതെന്നും അങ്ങനെ ഇപ്പോള്‍ കാണാൻ കഴിഞ്ഞ ‘ഡീയസ് ഈറെ’ സ്നേഹത്തെയും അതിജീവനത്തെയും ആഘോഷിക്കുന്ന ഒരു സൈക്കോളജിക്കൽ ഹൊറർ സിനിമയായിട്ടാണ് അനുഭവപ്പെട്ടതെന്നും ഡോക്ടറുടെ വാക്കുകള്‍.…

    Read More »
  • തീയേറ്ററുകളിൽ 75 ദിവസം പിന്നിട്ട് “ലോക” ; ബിഗ് സ്ക്രീനിലും ഒടിടിയിലും തരംഗമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം

    മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” തീയേറ്ററുകളിൽ 75 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങൾ തീയേറ്ററുകളിൽ പിന്നിടുന്ന അപൂർവ നേട്ടമാണ് ലോകയെ തേടിയെത്തിയത്. ഗൾഫിലും, കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകൾ ഉൾപ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് പ്രദർശനം തുടരുന്നത്. ഒക്ടോബർ 31 നു ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ…

    Read More »
  • ഹിന്ദി നടന്‍ ധര്‍മേന്ദ്രയുടെ നില ഗുരുതരം; മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍വെന്റിലേറ്ററില്‍ തുടരുന്നു ;

      മുംബൈ : പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരം ധര്‍മേന്ദ്രയുടെ ആരോഗ്യ നില അതീവ ഗുരുതരം. അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാാണ്. അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണ്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് 89വയസുള്ള ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1960ല്‍ ദില്‍ ഭി തേരാ, ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്രയുടെ പുതിയ ചിത്രം ഇക്കിസ് ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

    Read More »
  • തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ആരംഭിച്ചു; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

    ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി ആണ് ചിത്രം നിർമ്മിക്കുന്നത്. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. വമ്പൻ നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി, സംവിധായകൻ ഭരത് ദർശൻ എഴുതിയ ആകർഷകവും രസകരവുമായ കഥയ്ക്ക് പിന്തുണ നൽകാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇന്ന് ഹൈദരാബാദിൽ നടന്നു.   ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട തിരു വീർ, നിരൂപക പ്രശംസ നേടിയ “മസൂദ” മുതൽ സമീപകാല ഹിറ്റായ “പ്രീ…

    Read More »
  • എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓർക്കാതിരിക്കാൻ സാധിക്കില്ല..; ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ….27 വർഷങ്ങൾക്ക് ശേഷം നവംബറിൽ റീ റിലീസിന്

    മലയാളത്തിന് എന്നും ഓർക്കാൻ സാധിക്കുന്ന ഒരുപിടി ഗാനങ്ങൾ നൽകിയ ഗിരീഷ് പുത്തഞ്ചേരി എന്ന പേര്, ഒരു സംഗീതാസ്വാധകനും മറക്കാൻ കഴിയില്ല. എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓർക്കാതിരിക്കാൻ സാധിക്കില്ല എന്ന കുറിപ്പോടെ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിൻ്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടുന്നു. കഴിഞ്ഞ ചില റീ റിലീസ് ചിത്രങ്ങളിലെ പോസ്റ്ററുകളിൽ നിന്നും അദ്ദേഹത്തിൻ്റെ പേര് ഒഴിവാക്കിയതിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിമർശനം ഉന്നയിവച്ചിരുന്നു. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും ഒരുമിക്കുന്ന ഇമോഷണൽ എവർഗ്രീൻ ക്ളാസിക്ക് ആണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. ചിത്രം…

    Read More »
  • ഓപ്പറേഷൻ സിന്ദൂർ മുൻനിർത്തി പുതിയ ചിത്രവുമായി മേജർ രവി! ‘പഹൽഗാം’ സിനിമയുടെ പൂജ നടന്നു, ചിത്രീകരണം ഉടൻ

    ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി. ‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമ്മിക്കുന്നത്. മലയാള ചലച്ചിത്രലോകത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്വന്തം സൈനികരുടെ ദേശസ്നേഹം, ത്യാഗം, വികാരം, ആക്ഷൻ, കരുത്ത് എന്നിവ മുൻനിർത്തിയാണ് അണിയറയിൽ ചിത്രം ഒരുങ്ങുന്നത്. പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്. സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ, ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. “മേജർ രവിയോടൊപ്പം ഈ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണെന്നും സിനിമയുടെ കഥ അത്യന്തം ശക്തമായതാണെന്നും പഹൽഗാം പ്രേക്ഷകർക്ക്…

    Read More »
Back to top button
error: