Movie
-
മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’ പുതിയ പോസ്റ്റർ റിലീസായി, ചിത്രം അടുത്തമാസം തിയേറ്ററുകളിലേക്ക്
കൊച്ചി: കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാര’ത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നെ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ പുതിയ പോസ്റ്ററിൽ ഫാമിലി ഡ്രാമക്കുള്ള പ്രാധാന്യവും എടുത്ത് കാണാൻ കഴിയും. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. മംഗലാപുരം, കാസർഗോഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മെയ്…
Read More » -
ശ്രദ്ധേയമായി കല്യാൺ ജ്വല്ലേഴ്സ് ഐഎന്‍സിഎ അവാർഡ്, മികച്ച പുതുമുഖ നടിയായി മലയാളികളുടെ സ്വന്തം ഡെലുലു റിയ ഷിബു
പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡുകളുടെ ആദ്യ പതിപ്പ് ഏപ്രിൽ 16-ന് മുംബൈ നിതാ അംബാനി കൾച്ചറൽ സെൻട്രറിൽ നടന്നു. 12 ഇന്ത്യൻ ഭാഷകളെ ഉൾപ്പെടുത്തി മികച്ച ചിത്രങ്ങൾ ഉൾപ്പെടെ വിവിധ പ്രധാന കാറ്റഗറികളിൽ അവാർഡുകൾ വിതരണം ചെയ്തു. മലയാളത്തിൽ നിന്ന് “ലോക: ചാപ്റ്റർ വൺ – ചന്ദ്ര” മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. നിവിൻ പോളി(സർവ്വം മായ)മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണി പ്രിയദർശൻ (ലോക)മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡൊമിനിക് അരുൺ (ലോക)മികച്ച സംവിധായകനായി, ഷാജി കുമാർ (തുടരും) മികച്ച സിനിമാറ്റോഗ്രാഫറായി,റിയ ഷിബു(സർവ്വം മായ)മികച്ച പുതുമുഖ നടിയായി അവാർഡ് നേടി. മറ്റൊരു ശ്രദ്ധേയമായ നേട്ടമായത്, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ (കാന്ത) മികച്ച തമിഴ് നടനുള്ള അവാർഡ് സ്വന്തമാക്കി.കരൺ ജോഹർ,റാണ ദഗ്ഗുബാട്ടി,ശ്രിയ സരൺ എന്നിവർ അവതാരകരായി എത്തിയതും ചടങ്ങിന് കൂടുതൽ ഭംഗി കൂട്ടി. പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.
Read More » -
സ്വന്തം മകളുടെ അരക്കെട്ട് പോലും ക്ലോസ് അപ്പില്‍ കാണിക്കുന്നു, ഇങ്ങനൊരു ഷോട്ടിന്റെ ആവശ്യമേയില്ലായിരുന്നു, സ്വന്തം അച്ഛന്റെ സിനിമയില്‍ പോലും മകള്‍ക്ക് രക്ഷയില്ല, അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം
തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അര്‍ജുന്‍ സംവിധാനം ചെയ്ത സീതാ പയനം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. ചിത്രത്തിലെ ചില രംഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. സ്ത്രീ ശരീരത്തെ ഒബ്‌ജെക്ടിഫൈ ചെയ്യുന്നുവെന്ന വിമര്‍ശനമാണ് അര്‍ജുനും ചിത്രവും നേരിടുന്നത്. അര്‍ജുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക അര്‍ജുന്റെ മകള്‍ ഐശ്വര്യയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തിലെ ഗാന രംഗത്തില്‍ നായികയുടെ അരക്കെട്ട് ക്ലോസ് അപ്പില്‍ കാണിക്കുന്നുണ്ട്. ഈ രംഗത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സ്വന്തം അച്ഛന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലും നായികയ്ക്ക് രക്ഷയില്ലെന്നും അത്രത്തോളം സാധാരണയായി മാറിയിരിക്കുകയാണ് സ്ത്രീവിരുദ്ധതയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചിത്രത്തേയും പ്രസ്തുത രംഗത്തേയും വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് വൈറലായതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. ”ഈ സിനിമയില്‍ ഇങ്ങനൊരു ഷോട്ടിന്റെ ആവശ്യമേയില്ലായിരുന്നു. എന്നിട്ടും അത് ഉള്‍പ്പെടുത്തി. പതിറ്റാണ്ടുകളായി സ്ത്രീകളെ സിനിമകളില്‍ ഒബ്‌ജെക്ടിഫൈ ചെയ്തുവരികയാണ്. ഇത് മറ്റൊരു ഉദാഹരണം മാത്രം. ഞാന്‍ തെലുങ്കിലാണ് ചിത്രം കണ്ടത്.…
Read More » -
പ്രിയദർശൻ- അക്ഷയ് കുമാർ കൂട്ടുകെട്ടിലെത്തിയ ‘ഭൂത് ബംഗ്ല’ തിയേറ്ററുകളിൽ വൻ തരംഗമാകുന്നു, ആദ്യ ഷോകൾ കഴിയുമ്പോൾ എങ്ങും മികച്ച പ്രതികരണങ്ങൾ
കൊച്ചി: അക്ഷയ് കുമാർ ആരാധകർക്കും കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ഒരു ടോട്ടൽ ഹൊറർ ഫൺ റൈഡ്. പ്രിയദർശൻ- അക്ഷയ് കുമാർ കൂട്ടുകെട്ട് 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ‘ഭൂത് ബംഗ്ല’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൊററും കോമഡിയും കൃത്യമായി സമന്വയിപ്പിക്കുന്നതിൽ പ്രിയദർശൻ വീണ്ടും വിജയിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങൾ ഉൾപ്പെടെ ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങളും ശ്രദ്ധേയ നിരൂപകരും ചിത്രത്തിന് അഞ്ചിൽ 4 റേറ്റിങ്ങും 3.5 റേറ്റിങ്ങുമാണ് നൽകിയിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും അതേസമയം മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഏവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. കോമഡി രംഗങ്ങളിൽ അക്ഷയ് കുമാർ, രാജ്പാൽ യാദവ്, പരേഷ് റാവൽ എന്നിവരുടെ കെമിസ്ട്രിയേയും ഏവരും പുകഴ്ത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ഈ മൂവർസംഘത്തെ സ്ക്രീനിൽ ഒരുമിച്ച് കാണുന്നത് പ്രേക്ഷകർക്ക് വലിയൊരു ചിരിവിരുന്നായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വെറും തമാശ മാത്രമല്ല, സസ്പെൻസും ആക്ഷനും കൃത്യമായ അളവിൽ സിനിമയിൽ…
Read More » -
‘രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആരാധനയെ ചൂഷണംചെയ്യാൻ പാടില്ല; രാഷ്ട്രീയവും സിനിമയും രണ്ടാണ്; ആ സ്‌നേഹവും ഉത്തരവാദിത്തവും രണ്ടാണ്‘- വിജയ്ക്കെതിരെ പ്രകാശ് രാജ്
ചെന്നൈ: തമിഴ്‌നാട്ടിൽ സ്വന്തം പാർട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടുന്ന നടൻ വിജയ്‌ക്കെതിരേ വിമർശനവുമായി നടൻ പ്രകാശ് രാജ്. ആരാധകവൃന്ദത്തെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനെ പ്രകാശ് രാജ് രൂക്ഷമായി വിമർശിച്ചു. ഡിഎംകെ സഖ്യത്തിൽ പഴനിയിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി എൻ. പാണ്ഡിക്കുവേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ടിവികെ നേതാവിനെതിരേ പ്രകാശ് രാജ് വിമർശനമുന്നയിച്ചത്. ‘സിനിമയിൽ നിങ്ങൾക്ക് ഡോക്ടറാവാം, എൻജിനിയറാവാം, വേണമെങ്കിൽ മുഖ്യമന്ത്രിയുമാവാം. എന്നാൽ, യഥാർഥ്യത്തിലേക്ക് വരുമ്പോൾ തമിഴ്‌നാട് ഭാഷാപ്രശ്‌നം നേരിട്ടപ്പോൾ, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ, ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ടപ്പോൾ നിങ്ങളെവിടെയായിരുന്നു? ഇത് വിജയ് പറയുന്നതുപോലെ എഐഎഡിഎംകെയും ഡിഎംകെയും ടിവികെയും തമ്മിലുള്ള തിരഞ്ഞെടുപ്പല്ല. ഐക്യം വേണോ വിഭജനം വേണോയെന്ന തിരഞ്ഞെടുപ്പാണ്’, പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. ‘രാഷ്ട്രീയത്തിൽ സൗഹൃദമില്ല. ഇഷ്ടവും കഴിവുമെല്ലാം മറ്റ് കാര്യങ്ങളാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആരാധനയെ ചൂഷണംചെയ്യാൻ പാടില്ല. ചൂട് സഹിച്ച് ആളുകൾ വരി നിന്നു, കട്ടൗട്ടുകൾവെച്ചു, ടിക്കറ്റെടുത്തു, സ്വന്തം വീടുപോലും ശ്രദ്ധിക്കാതെ നിങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഇപ്പോൾ ആ സ്‌നേഹം നിങ്ങൾ രാഷ്ട്രീയ പ്രവേശത്തിനായി ഉപയോഗിക്കുകയാണ്. എനിക്കൊരു നടനെ…
Read More » -
ലഹരി ഉപയോഗിക്കാൻ റൂമെടുത്തു!! എംഡിഎംഎയുമായി സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ!! ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും അറസ്റ്റിൽ
കൊച്ചി: പോലീസുകാർക്കിടയിൽ ഡ്രഗ് ലേഡിയെന്നറിയപ്പെടുന്ന സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എംജെ റസിഡൻസിയിൽവെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിൻസിയെന്ന് പോലീസ് അറിയിച്ചു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഇവർ ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. 2025 ജൂലൈയിലും റിൻസി എംഡിഎംഎയുമായി പിടിയിലായിരുന്നു. അന്ന് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണ് റിൻസി മുംതാസ് എന്നാണ് പോലീസ് പറഞ്ഞത്. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ താരങ്ങൾക്കുൾപ്പെടെ ലഹരി എത്തിച്ചുനൽകലാണ് റിൻസിയുടെ ജോലിയെന്നും അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി ഒഴുക്കിയതായും പോലീസ് അന്ന് കണ്ടെത്തിയിരുന്നു. അതേസമയം യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമായ ഇൻഫ്‌ളുവൻസറാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിൻസി മുംതാസ്. മലയാള സിനിമാ മേഖലയിൽ യുവ താരങ്ങൾക്കിടയിൽ സുപരിചിതയായ റിൻസി പല സിനിമകളുടെയും…
Read More » -
വാഴ-3യും വരും; ഇനി പെൺകുട്ടികളുടെ ഊഴം: പ്രഖ്യാപനവുമായ് വിപിൻ ദാസ്
ജനപ്രീയ ചിത്രം വാഴയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വിപിൻ ദാസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് അദ്ദേഹം സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. ‘വാഴ-3: ബയോപിക് ഓഫ് എ ബില്ല്യൺ ഗേൾസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇത് സൂചിപ്പിക്കുന്ന പോസ്റ്ററുകളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. “വാഴ ഫ്രാഞ്ചൈസി ഞങ്ങൾ ആഗ്രഹിച്ചിരുന്നതിലും എത്രയോ വലുതായി വളർന്നിരിക്കുന്നു. നിങ്ങൾ നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദി! സിനിമയിലേക്ക് പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ‘വാഴ’ ആരംഭിച്ചത്. ഈ പാരമ്പര്യം ഭാവിയിലെ എല്ലാ ഭാഗങ്ങളിലും തുടർന്നും കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങൾ എഴുതാനോ, സംവിധാനം ചെയ്യാനോ, അഭിനയിക്കാനോ, സംഗീതം നൽകാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എപ്പോഴും വാതിൽ തുറന്നിട്ടിരിക്കുന്ന ഒരേയൊരു ഫ്രാഞ്ചൈസി ഇതാണ്. പേരും പ്രേക്ഷകരും നമ്മുടെ സ്ഥിരം തൂണുകളായിരിക്കുമ്പോൾ, ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള മുഖങ്ങൾ എപ്പോഴും സിനിമയുടെ അടുത്ത തലമുറയെ പ്രതിനിധീകരിക്കും. നിങ്ങളുടെ നിറഞ്ഞ പിന്തുണയും നിർദ്ദേശങ്ങളും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു. അതുകൊണ്ട്, സന്തോഷത്തോടെ…
Read More » -
വാഴ 2 സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിൻ സാ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ഇപ്പോൾ പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് സൂചന. ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
Read More »

