Movie

  • തമിഴ് നടന്‍ വിശാലും സായ് ധന്‍ഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു ; മോതിരമാറ്റം നടന്റെ 47 ാം ജന്മദിനത്തില്‍, വിവാഹം നടികര്‍ സംഘം കെട്ടിടം പൂര്‍ത്തിയായ ശേഷം അടുത്തവര്‍ഷം മാര്‍ച്ചില്‍

    ചെന്നൈ: തമിഴ് നടന്മാരായ വിശാലും സായ് ധന്‍ഷികയും വിവാഹനിശ്ചയം നടത്തി. ഓഗസ്റ്റ് 29 ന് വിവാഹിതരാകുമെന്ന് നേരത്തേ അറിയിച്ചിരുന്ന ഇരുവരും കഴിഞ്ഞ മെയ് യില്‍ പ്രണയം പ്രഖ്യാപിച്ചിരുന്നു. നടന്റെ 47 ാം ജന്മദിനത്തില്‍ തന്നെ ഇരുവരും മോതിരമാറ്റവും നടത്തിയതായിട്ടാണ് ചെന്നൈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിവരം വിശാല്‍ എക്‌സിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 2025 ഓഗസ്റ്റ് 29-ന് വിവാഹിതരാകുമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ ‘യോഗി ഡാ’ എന്ന സിനിമയുടെ പത്രസമ്മേളനത്തില്‍ വെച്ച് അറിയിച്ചിരുന്നു. ഇന്ന് തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ വിശാല്‍ എക്‌സിലൂടെ പങ്കുവെച്ചു. വിവാഹം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. നടികര്‍സംഘത്തിന്റെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വിവാഹം നീളുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു നിശ്ചയം. സായ് ധന്‍ഷിക പറഞ്ഞു. ”വിശാലിനെ കഴിഞ്ഞ 15 വര്‍ഷമായി അറിയാം. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോഴെല്ലാം അദ്ദേഹം എന്നോട് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. എനിക്ക് വലിയ പ്രശ്‌നമുണ്ടായപ്പോള്‍, അദ്ദേഹം എന്റെ വീട്ടില്‍ വന്ന് എനിക്ക് വേണ്ടി…

    Read More »
  • ‘ഞാൻ എന്തിനും റെഡിയാണ്, എന്തിനും…’; ചിരിപ്പിച്ച് ത്രില്ലടിപ്പിച്ച് ‘ഇന്നസെന്‍റ് ‘ ട്രെയിലർ, അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ

    കൊച്ചി: പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് തിയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങളോടൊപ്പം ട്രെയിലർ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ട്രെയിലർ പുറത്തിറക്കി. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്‍റ് ‘ എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് ട്രെയിലർ നൽകുന്ന സൂചനകള്‍. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ,…

    Read More »
  • ‘മാജിക് മഷ്റൂംസ്’ലെ പാട്ടുകൾ ഞെട്ടിക്കുമെന്നുറപ്പ്, വിഷ്ണു ഉണ്ണികൃഷ്ണൻ – നാദിര്‍ഷ ടീം ഒന്നിക്കുന്ന ചിത്രത്തിൽ പിന്നണി ഗായകരായി ശങ്കർ മഹാദേവനും കെഎസ് ചിത്രയും അടക്കമുള്ള പ്രമുഖർ

    കൊച്ചി: നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫീൽഗുഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകർ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ്…

    Read More »
  • ‘മാർക്കോ’ വിജയാഘോഷം വ്യത്യസ്ത രീതിയിൽ നടത്തി മറ്റ് പ്രൊഡക്ഷൻ കമ്പനികൾക്ക് മാതൃകയായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

    കൊച്ചി: ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ്‌ പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന് ആരംഭം കുറിക്കുകയുണ്ടായത്. സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള്‍ക്കും സഹായ ഹസ്തം നീട്ടിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചടങ്ങിനിടയിൽ നടത്തുകയുണ്ടായി. അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേർത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ സിനിമയായ ‘മാർക്കോ’യുടെ വൻ വിജയത്തിലൂടെ നേടിയ ലാഭ വിഹിതത്തിൽ നിന്നുള്ള ഒരു തുക നൽകിക്കൊണ്ടാണ് സിനിമയുടെ വിജയം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ആഘോഷിച്ചത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദിന്‍റെ മക്കളായ ഫ്രെയാ മറിയവും അയാ…

    Read More »
  • രാം ചരൺ – ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ആയിരത്തിലധികം നർത്തകരുമായി ഗാനചിത്രീകരണം മൈസൂരിൽ

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ വമ്പൻ ഗാനത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ജാനി മാസ്റ്റർ നൃത്തസംവിധാനം നിർവഹിക്കുന്ന ഈ ഗാനത്തിൽ ആയിരത്തിലധികം നർത്തകരാണ് പങ്കെടുക്കുന്നത്. അക്കാദമി അവാർഡ് ജേതാവായ സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനം, ചിത്രത്തിൽ രാം ചരണിനെ അവതരിപ്പിക്കുന്ന ഒരു മാസ്സ് ഗാനമായാണ് ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. വമ്പൻ ബഡ്ജറ്റിൽ രാം ചരണിന്റെ…

    Read More »
  • തമിഴില്‍ സജീവം, ദിലീപ് ചിത്രത്തിലും നായിക; തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കുരുക്ക്, നടി ലക്ഷ്മി മേനോനെ തേടി പോലീസ്

    കൊച്ചി: നഗരത്തില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പോലീസ്. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുതുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി ലക്ഷ്മിക്കൊപ്പമുള്ള യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വീഡിയോയില്‍ കാണാം. പിടിയിലായവര്‍ ആലുവ, പറവൂര്‍ സ്വദേശികളാണ്. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, നടി ഒളിവിലാണെന്നും സൂചനകളുണ്ട്. ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തര്‍ക്കം പിന്നീട് റോഡിലേക്കു നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറില്‍നിന്നു…

    Read More »
  • ക്രോധത്തിൻ്റെ ദിനം!! പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ടീസർ നാളെ

    കൊച്ചി: നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ആദ്യ ടീസർ നാളെ പുറത്തു വരും. ബുധനാഴ്ച രാവിലെ 11.30 നാണു ടീസർ റിലീസ് ചെയ്യുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ഈ ഹൊറർ ത്രില്ലറിൻ്റെ തിരക്കഥ രചിച്ചത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ ഒന്നും വലിയ പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ഭ്രമയുഗത്തിന് ശേഷം ഇന്ത്യൻ ഹൊറർ ചിത്രങ്ങൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ഉതകുന്ന തരത്തിലാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത് എന്നാണ്…

    Read More »
  • ടോക്‌സിക്കിന്റെ സംവിധാനം യഷ് ഏറ്റെടുത്തുവെന്ന് റെഡിറ്റ്; ഗീതുവിന്റെ ചിത്രത്തിന് എന്ത് സംഭവിച്ചു?

    ഇന്ത്യന്‍ സിനിമയില്‍ ഇന്ന് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രൊജെക്ടുകളില്‍ ഒന്നാണ്, കന്നഡ സൂപ്പര്‍താരം യഷ് നായകനാവുന്ന ടോക്‌സിക്. മലയാളി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, ഏറെ പ്രശംസ നേടിയ മൂത്തൊന്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ടോക്‌സിക്കിന് ഉണ്ട്. നയന്‍താരയും, ബോളിവുഡ് താരം കിയാര അദ്വാനിയും അടക്കം ഒന്നില്‍ കൂടുതല്‍ നായികമാരുണ്ട്, യഷ് സഹ രചയിതാവ് കൂടിയായ ബിഗ് ബജറ്റ് ചിത്രത്തില്‍. എന്നാല്‍, ടോക്‌സിക് എന്ന ചിത്രം ഇപ്പോള്‍ റെഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ നേടുന്നത്, അതിന്റെ സംവിധാനത്തെ കുറിച്ചുള്ള ചില ഗോസിപ്പുകള്‍ കാരണമാണ്. റെഡിറ്റില്‍ അടുത്തിടെ വന്ന ചില സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ അനുസരിച്ച്, അടുത്തിടെ മുംബൈയില്‍ തുടങ്ങിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള പുതിയ ഷെഡ്യൂളില്‍, ഒട്ടു മിക്ക ഭാഗങ്ങളും സംവിധാനം ചെയ്യുന്നത് നായകന്‍ യഷ് തന്നെയാണ്. സംവിധായികയായ ഗീതു മോഹന്‍ദാസിന്റെ ജോലി നായകന്‍ ഏറ്റെടുത്തത് റെഡിറ്റ് പ്രേക്ഷകരെ…

    Read More »
  • ലോക കാണാനുണ്ടോ? എങ്കില്‍ മമ്മൂട്ടിയെയും കാണാം! കാത്തിരിപ്പുകള്‍ക്ക് അവസാനം; സൂപ്പര്‍ ഹീറോയായി കല്യാണി

    കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ‘ലോക- ചാപ്റ്റർ വൺ:ചന്ദ്ര’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായി നസ്​ലനുമുണ്ട്. ഓഗസ്റ്റ് 28നാണ് ‘ലോക’യുടെ റിലീസ്. എന്നാല്‍ അതിനൊപ്പം ഒരു ബോണസും കൂടി കിട്ടിയിരിക്കുയാണ് പ്രേക്ഷകര്‍ക്ക്. ‘ലോക’യ്ക്ക് കേറിയാല്‍ മമ്മൂട്ടിയെയും കാണാം. ‘ലോക’യുടെ പ്രദര്‍ശനത്തിനിടയ്​ക്ക് മമ്മൂട്ടി ചിത്രമായ ‘കളങ്കാവലി’ന്‍റെ ടീസറും കാണിക്കും. മമ്മൂട്ടി തന്നെയാണ് ഫേസ്​ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവലി’ല്‍ വിനായകനും പ്രധാനകഥാപാത്രമാവുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’യുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. യു.എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. mammootty-kalankavalli-teaser-loka

    Read More »
  • ‘എമ്പുരാന്‍’ വീണ്ടും എയറിലേക്ക്? പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല; എമ്പുരാന്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹന്‍ലാല്‍ കണ്ടിട്ടില്ല; മല്ലിക സുകുമാരനെതിരെ മേജര്‍ രവി

    തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് എമ്പുരാന്‍. വിമര്‍ശനങ്ങളുമായി ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ സിനിമയെ അനുകൂലിച്ചും ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഭാഗങ്ങള്‍ സിനിമയില്‍ കാണിച്ചതായിരുന്നു തീവ്ര ഹിന്ദുത്വ ശക്തികളെയും ബിജെപി സര്‍ക്കാരിനെയും പ്രധാനമായും ചൊടിപ്പിച്ചത്. പിന്നാലെ മാപ്പുമായി മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു. ആദ്യം സിനിമയെ പ്രശംസിച്ചും പിന്നീട് സിനിമയെ വിമര്‍ശിച്ചുമായിരുന്നു സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാല്‍ സിനിമ കണ്ടിട്ടില്ലെന്നും മാപ്പെഴുതിത്തന്ന കത്ത് തന്റെ കയ്യിലുണ്ടെന്നും മേജര്‍ രവി അന്ന് വാദിച്ചിരുന്നു. പിന്നാലെ മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മല്ലിക സുകുമാരനും അന്ന് രംഗത്തെത്തി. മേജര്‍ രവിക്ക് എന്താണ് മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും കിട്ടാനുള്ളതെന്ന് അറിയില്ലെന്നും എന്തെങ്കിലും കാര്യം കാണുമെന്നും അവര്‍ പറയുകയുണ്ടായി. പടം കണ്ടിറങ്ങിയ ഉടനെ ‘ അയ്യോ ഇത് ഹിസ്റ്ററിയാകും മോനേ… ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച്, എന്റെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട്…

    Read More »
Back to top button
error: