Movie
-
‘മാർക്കോ’ വിജയാഘോഷം വ്യത്യസ്ത രീതിയിൽ നടത്തി മറ്റ് പ്രൊഡക്ഷൻ കമ്പനികൾക്ക് മാതൃകയായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്
കൊച്ചി: ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന് ആരംഭം കുറിക്കുകയുണ്ടായത്. സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള്‍ക്കും സഹായ ഹസ്തം നീട്ടിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചടങ്ങിനിടയിൽ നടത്തുകയുണ്ടായി. അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേർത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ സിനിമയായ ‘മാർക്കോ’യുടെ വൻ വിജയത്തിലൂടെ നേടിയ ലാഭ വിഹിതത്തിൽ നിന്നുള്ള ഒരു തുക നൽകിക്കൊണ്ടാണ് സിനിമയുടെ വിജയം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ആഘോഷിച്ചത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദിന്‍റെ മക്കളായ ഫ്രെയാ മറിയവും അയാ…
Read More » -
തമിഴില്‍ സജീവം, ദിലീപ് ചിത്രത്തിലും നായിക; തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കുരുക്ക്, നടി ലക്ഷ്മി മേനോനെ തേടി പോലീസ്
കൊച്ചി: നഗരത്തില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പോലീസ്. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുതുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി ലക്ഷ്മിക്കൊപ്പമുള്ള യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വീഡിയോയില്‍ കാണാം. പിടിയിലായവര്‍ ആലുവ, പറവൂര്‍ സ്വദേശികളാണ്. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, നടി ഒളിവിലാണെന്നും സൂചനകളുണ്ട്. ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തര്‍ക്കം പിന്നീട് റോഡിലേക്കു നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറില്‍നിന്നു…
Read More » -
ടോക്‌സിക്കിന്റെ സംവിധാനം യഷ് ഏറ്റെടുത്തുവെന്ന് റെഡിറ്റ്; ഗീതുവിന്റെ ചിത്രത്തിന് എന്ത് സംഭവിച്ചു?
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രൊജെക്ടുകളില്‍ ഒന്നാണ്, കന്നഡ സൂപ്പര്‍താരം യഷ് നായകനാവുന്ന ടോക്‌സിക്. മലയാളി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, ഏറെ പ്രശംസ നേടിയ മൂത്തൊന്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ടോക്‌സിക്കിന് ഉണ്ട്. നയന്‍താരയും, ബോളിവുഡ് താരം കിയാര അദ്വാനിയും അടക്കം ഒന്നില്‍ കൂടുതല്‍ നായികമാരുണ്ട്, യഷ് സഹ രചയിതാവ് കൂടിയായ ബിഗ് ബജറ്റ് ചിത്രത്തില്‍. എന്നാല്‍, ടോക്‌സിക് എന്ന ചിത്രം ഇപ്പോള്‍ റെഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ നേടുന്നത്, അതിന്റെ സംവിധാനത്തെ കുറിച്ചുള്ള ചില ഗോസിപ്പുകള്‍ കാരണമാണ്. റെഡിറ്റില്‍ അടുത്തിടെ വന്ന ചില സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ അനുസരിച്ച്, അടുത്തിടെ മുംബൈയില്‍ തുടങ്ങിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള പുതിയ ഷെഡ്യൂളില്‍, ഒട്ടു മിക്ക ഭാഗങ്ങളും സംവിധാനം ചെയ്യുന്നത് നായകന്‍ യഷ് തന്നെയാണ്. സംവിധായികയായ ഗീതു മോഹന്‍ദാസിന്റെ ജോലി നായകന്‍ ഏറ്റെടുത്തത് റെഡിറ്റ് പ്രേക്ഷകരെ…
Read More » -
‘എമ്പുരാന്‍’ വീണ്ടും എയറിലേക്ക്? പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല; എമ്പുരാന്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹന്‍ലാല്‍ കണ്ടിട്ടില്ല; മല്ലിക സുകുമാരനെതിരെ മേജര്‍ രവി
തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് എമ്പുരാന്‍. വിമര്‍ശനങ്ങളുമായി ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ സിനിമയെ അനുകൂലിച്ചും ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഭാഗങ്ങള്‍ സിനിമയില്‍ കാണിച്ചതായിരുന്നു തീവ്ര ഹിന്ദുത്വ ശക്തികളെയും ബിജെപി സര്‍ക്കാരിനെയും പ്രധാനമായും ചൊടിപ്പിച്ചത്. പിന്നാലെ മാപ്പുമായി മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു. ആദ്യം സിനിമയെ പ്രശംസിച്ചും പിന്നീട് സിനിമയെ വിമര്‍ശിച്ചുമായിരുന്നു സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാല്‍ സിനിമ കണ്ടിട്ടില്ലെന്നും മാപ്പെഴുതിത്തന്ന കത്ത് തന്റെ കയ്യിലുണ്ടെന്നും മേജര്‍ രവി അന്ന് വാദിച്ചിരുന്നു. പിന്നാലെ മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മല്ലിക സുകുമാരനും അന്ന് രംഗത്തെത്തി. മേജര്‍ രവിക്ക് എന്താണ് മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും കിട്ടാനുള്ളതെന്ന് അറിയില്ലെന്നും എന്തെങ്കിലും കാര്യം കാണുമെന്നും അവര്‍ പറയുകയുണ്ടായി. പടം കണ്ടിറങ്ങിയ ഉടനെ ‘ അയ്യോ ഇത് ഹിസ്റ്ററിയാകും മോനേ… ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച്, എന്റെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട്…
Read More » -
“പറ്റുമെങ്കിൽ തൊടടാ” ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രയ്ലർ പ്രേക്ഷകരിലേക്ക്
അവന്റെ ശരീരത്തിനല്ല കുഴപ്പം, അവൻ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ അത് തീർത്തുകിട്ടാൻ ഏതു എക്സ്ട്രീം വരെയും പോകാൻ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാർത്തികേയൻ മദ്രാസിയിൽ എത്തുമ്പോൾ ട്രെയ്ലറിൽ നിന്ന് തന്നെ തിയേറ്ററിൽ മദ്രാസി തീപ്പൊരിപാരിക്കുമെന്നുറപ്പാണ്. നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസർ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജമാലും ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്ലറിൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ സെപ്റ്റംബർ 5, തിരുവോണനാളിൽ ലോകവ്യാപകമായി റിലീസാകുന്ന മദ്രാസി പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുമെന്നുറപ്പാണ്. ‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്’, മുരുഗദോസ് നേരത്തെ അഭിപ്രായപ്പെട്ടതുപോലെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസായത്. ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി…
Read More »




