Movie

  • അവാര്‍ഡ്ദാന ചടങ്ങിന് പോകേണ്ടെന്ന് കോടതി ; സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല ; സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു

    കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. മഞ്ഞുമ്മല്‍ ബോയ്സു മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നടന്റെ ആവശ്യം തള്ളിയത്. ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കണം എന്ന നടന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച ഷോണ്‍ ആന്റണിയുടെ അപേക്ഷയും കോടതി തള്ളി. സൗബിനും സംഘവും ദുബായില്‍ എത്തിയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയു ണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി സൗബിനും ഷോണ്‍ ആന്റണിക്കും വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യ പ്പെട്ട് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായി രുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് ലഭിച്ച മികച്ച സിനിമയ്ക്കുള്ള സൈമ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിനായിരുന്നു നടന്‍ അനുമതി തേടിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസ് പ്രാഥമികഘട്ടത്തിലാണെന്നും കേസിലെ പ്രധാന സാക്ഷി ദുബായിലാണെന്നും പ്രോസിക്യൂ ഷന്‍ ചൂണ്ടിക്കാട്ടി. സിനിമയില്‍ 40 ശതമാനം ലാഭം…

    Read More »
  • രാഷ്‌ട്രീയത്തിലും സിനിമയിലും ഒരുപോലെ തിളങ്ങാനൊരുങ്ങി കരിക്കകം അനീഷ്

    തിരുവനന്തപുരം: സജീവരാഷ്‌ട്രീയ ത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി രാഷ്‌ട്രീയ പ്രവർത്തനങ്ങളുമായി നീങ്ങുന അനീഷിന്റെ മനസ് നിറയെ സിനിമയായിരുന്നു. ഇതിനിടെ ഒട്ടെറെ ജോലികളും അനീഷ് ചെയ്തു. സിനിമാ ജീവിതത്തെക്കുറിച്ച് അനീഷ് പറയുന്നു. 1999 കാലഘട്ടത്തിൽ സ്കൂളുകളിലും കോളേജുകളിലും മിമിക്രിയിലും മോണോ ആക്ട്കളിലും നാടകങ്ങളിലും പല വേദികളിലും തിളങ്ങിയിട്ടും ഒടുവിൽ ജീവിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് ഞാൻ വണ്ടികയറി. എന്നിട്ടും കലയൊന്നും വിടാതെ അവിടെ യശ്വന്തപുരം കേരള സമാജത്തിലൂടെ വീണ്ടും നാടകത്തിലും മിമിക്രിയിലും നിറസാന്നിധ്യമായി. ഒടുവിൽ അവിടെ കസ്റ്റമർ കെയറിലെ ടീം ലീഡറായി ജോലി നോക്കി എട്ടുവർഷത്തെ ബാംഗ്ലൂർ ജീവിതത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ പത്മനാഭന്റെ മണ്ണിൽ അവിടെ വന്ന് ടെക്നോപാർക്കിൽ നാലുവർഷം ജോലി ചെയ്തു. ഒടുവിൽ കോവിഡ് മഹാമാരി വന്നപ്പോൾ ജോലി നഷ്ടപ്പെടുകയും അവിടെ നിന്നും സ്വന്തം ആശയത്തിൽ ഒരു ചെറിയ കൺസ്ട്രക്ഷൻ…

    Read More »
  • ‘നീ കുടുംബം തകര്‍ത്തില്ലേ! കുത്തിന് പിടിച്ച് വിജയുടെ മകന്‍, താരം പുത്രനെ വീട്ടില്‍നിന്ന് ഇറക്കി വിട്ടു’

    നടന്‍ വിജയുടെ ജീവിതം കഴിഞ്ഞ കുറേ നാളുകളായി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിലാണ് വിജയ് ഇന്നുള്ളത്. സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഇതിനിടെ കുടുംബ ജീവിതം സംബന്ധിച്ച് ഗോസിപ്പുകളേറെ. വിജയും ഭാര്യ സംഗീതയും തമ്മില്‍ അകന്ന് കഴിയുകയാണെന്നാണ് വിവരം. വിജയുടെ സിനിമാ, രാഷ്ട്രീയ ഇവന്റുകളിലൊന്നും സംഗീതയെ കാണാറില്ല. ഇതിനിടെ തൃഷയുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഒരുവശത്ത്. മകന്‍ ജേസണ്‍ സഞ്ജയ് താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ്. എന്നാല്‍, സിനിമയുടെ പ്രഖ്യാപന സമയത്തോ പിന്നീടോ ജേസണ്‍ സഞ്ജയ്‌ക്കൊപ്പം വിജയിനെ കണ്ടിട്ടില്ല. അച്ഛനും മകനും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് തമിഴ് മീഡിയകളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റൊരു വാദവും വരുന്നുണ്ട്. വിജയും മകനും ഇപ്പോള്‍ ഒരു വീട്ടില്‍ അല്ലെന്നും ജേസണ്‍ ഇപ്പോള്‍ മറ്റൊരു ഫ്‌ലാറ്റിലാണ് താമസിക്കുന്നതെന്നുമാണ് വാദം. ഇതേക്കുറിച്ച് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെ ഗുവേര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വഴക്കും പ്രശ്‌നവും…

    Read More »
  • രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ചരിത്രം കുറിക്കുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതൽ ആണ് ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ ഷോകൾ റിലീസ് ചെയ്ത് നാലാം ദിവസം രാവിലെ 6 മണി മുതൽ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് ചിത്രം 6 മണിക്ക് പ്രദർശനം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും ട്രെൻഡിങ് ആയി സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നത്. കേരളത്തിലെ മൂന്നൂറിൽ അധികം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളം മുഴുവൻ ഹൗസ്ഫുൾ…

    Read More »
  • ധീരമായ കാൽവെയ്പ്പുമായി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് “ലോക”

    ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വൺ ചന്ദ്ര” ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തിൽ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിൻ്റെ അതിരുകൾ താണ്ടി അഭിനന്ദനം നേടുമ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നത് ദുൽഖർ സൽമാനും വേഫേറർ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂർണതയിൽ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിൻ്റെ കേന്ദ്രമായി നിർത്തിക്കൊണ്ട് ഇത്രയും വമ്പൻ കാൻവാസിൽ, മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഒരു ചിത്രത്തിന് പിന്തുണ കൊടുക്കുക എന്നതുമാണ് ദുൽഖർ സൽമാൻ ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു നിർമ്മാതാവ് കാണിച്ച ഏറ്റവും വലിയ ദീർഘ വീക്ഷണം കൂടിയാണ് ഇതെന്ന് വിശേഷിപ്പിക്കാം. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിൻ്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫേറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്.…

    Read More »
  • അന്ധവിശ്വാസങ്ങള്‍ക്ക് ചിരിയില്‍ പൊതിഞ്ഞ വിമര്‍ശനം; ‘സുധിപുരാണം’ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ പുറത്ത്

    സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമര്‍ശിക്കുന്ന സിനിമയാണ് സുധിപുരാണം. ഫാമിലി കോമഡി ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസായി. സിനിമ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ ഫിലിം മേക്കേഴ്‌സി (FGFM) ന്റെ തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ ആഗ്രഹിച്ചു നടക്കുന്ന എന്നാല്‍ തന്നെക്കാള്‍ അന്ധവിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സുധീഷ് എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. വരദയാണ് നായിക. ഒപ്പം സൈലന്‍, ഷീല സൈലന്‍, അനില്‍ വേട്ടമുക്ക്, അനിത എസ് എസ്, സ്റ്റീഫന്‍, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാല്‍, അഡ്വ ജോയ് തോമസ്, രാജന്‍ ഉമ്മനൂര്‍, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബില്‍ രാജ്, സിദ്ധിഖ് കുഴല്‍മണ്ണം എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ , നിര്‍മ്മാണം – എഫ് ജി എഫ് എം, രചന,…

    Read More »
  • അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

    സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശികുമാർ, സിമ്രാൻ, ആർജെ ബാലാജി, മണികണ്ഠൻ, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ പ്രമുഖ ചലച്ചിത്ര, വ്യവസായ പ്രമുഖർ പങ്കെടുത്ത ഒരു പരമ്പരാഗത പൂജ ചടങ്ങോടെയാണ് ചിത്രത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആവേശകരവും പുതുമയുള്ളതുമായ ഒരു കഥയിലൂടെ, ഇന്നത്തെ യുവപ്രേക്ഷകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോജക്റ്റിൽ മലയാളത്തിലെ പ്രശസ്ത നായികാ താരം അനശ്വര രാജൻ അദ്ദേഹത്തോടൊപ്പം വേഷമിടും.…

    Read More »
  • വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

    സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തിൽ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടൻ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തിൽ ആർക്കും കാണാൻ കഴിയൂ. ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാൻ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ ഒട്ടാകെ അനുകമ്പയിൽ ആഴ്ത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്റെ സൈക്കിളിലാണ് രാജേശ്വരി ഈ നീണ്ട യാത്രക്ക് ഒരുങ്ങിയത്. ഹൈദരാബാദ് വരെ സൈക്കിൾ ചവിട്ടി താൻ ഏറ്റവും ആരാധിക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്ന സ്വപ്നം മാത്രം ആയിരുന്നു അവരുടെ ഉള്ളിൽ. ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറന്നു രാജേശ്വരിയെ മുന്നോട്ട്…

    Read More »
  • ഇതാ ശരിക്കും ലേഡി സൂര്‍പ്പര്‍ സ്റ്റാര്‍!!! മരണമാസായി കല്യാണി; കോടികളുടെ കിലുക്കവുമായി ‘ലോക’ ഓണം തൂക്കി

    ‘അവള്‍ വരുന്നു’ എന്നര്‍ഥമുള്ളൊരു ചുവരെഴുത്തുണ്ട് ‘ലോകാ’ സിനിമയുടെ ഫ്രെയിമുകളിലൊന്നില്‍. ചന്ദ്രയെന്ന കഥാപാത്രം വിശ്വരൂപം പുറത്തെടുക്കാന്‍ പോകുന്നുവെന്ന സൂചനയാണ് ആ ചുവരെഴുത്ത്. കഥാപാത്രത്തെ മാത്രമല്ല കല്യാണി പ്രിയദര്‍ശന്‍ എന്ന മാസ് നായികയുടെ പിറവിയെക്കൂടി വിശാലമായ അര്‍ഥത്തില്‍ ആ അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. നായിക പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ വിരളമായി മാത്രം സംഭവിക്കുന്ന സമകാലിക മലയാള സിനിമയില്‍ പതിവ് കാഴ്ച ശീലങ്ങളെ മാറ്റിയെഴുതുകയാണ് ഡൊമനിക്ക് അരുണിന്റെ ‘ലോക അധ്യായം ഒന്ന്: ചന്ദ്ര’. കേവലം ഒരു നെപ്പോ കിഡ് മാത്രമല്ല താനെന്നു അടിവരയിടുന്ന മാസ്മരിക പ്രകടനം കൊണ്ടു കല്യാണി തന്റെ പേര് മലയാള സിനിമ ചരിത്രത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ശാരദ, സീമ, ഉര്‍വശി, ശോഭന, മഞ്ജു വാരിയര്‍, മീരാ ജാസ്മിന്‍, പാര്‍വതി തുടങ്ങി ഒട്ടേറെ നായികമാര്‍ നായകനൊപ്പമോ അതിനു മുകളിലോ തലപൊക്കമുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. വാണി വിശ്വനാഥ് ചില ആക്ഷന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുമുണ്ട്. അപ്പോഴും ഒരു മാസ് ഹീറോയിന്‍ വേഷം എല്ലാ കാലത്തും മലയാളത്തിനു അന്യമായിരുന്നു. ‘ലോക’യിലൂടെ…

    Read More »
  • ‘ഇനി നിയമവഴിയില്‍’; എല്‍എല്‍ബി വിദ്യാര്‍ഥിനിയായി സാന്ദ്ര തോമസ്; ‘പുതിയ തുടക്കം, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്നു തെളിയിക്കും’

    ബംഗളുരു: നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇനി നിയമ വിദ്യാര്‍ഥി. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് അവര്‍ പഠനം ആരംഭിച്ചത്. സാന്ദ്ര തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരം പങ്കുവച്ചതും. പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും അണിയാമെന്ന് തെളിയിക്കുകയാണ് താനെന്നും അവര്‍ കുറിച്ചു. സാന്ദ്രയുടെ കുറിപ്പിങ്ങനെ: ‘ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എന്റെ എല്‍എല്‍ബി യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മ, മുന്നില്‍ രണ്ട് വലിയ സിനിമാ പ്രൊജക്ടുകള്‍, സംരംഭക, ഇന്‍ഡസ്ട്രിയിലെ കരുത്തന്‍മാര്‍ക്കെതിരായ കഠിനമായ നിയമയുദ്ധം എന്നിങ്ങനെ ഒരായിരം കാര്യങ്ങള്‍.. വളര്‍ച്ച ഒരിക്കലും അവസാനിക്കില്ലെന്ന ഉറച്ച വിശ്വാസക്കാരിയാണ് ഞാന്‍. നിയമം എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഒന്നാണ്. കേവലമൊരു ഡിഗ്രിക്കുമപ്പുറം ധൈര്യം, നിലപാട്, നീതിയ്ക്കായി ഒരു ഇടമുണ്ടാക്കല്‍ എന്നിവയും കൂടിച്ചേരുന്നതാണത്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരുന്നു, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്ന്…

    Read More »
Back to top button
error: