LIFEMovie

‘മിറല്‍’, സ്‍നീക്ക് പീക്ക് വീഡിയോ പുറത്ത്

ഭരത് നായകനാകുന്ന പുതിയ ചിത്രമാണ് ‘മിറല്‍’. എം ശക്തിവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ശക്തിവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ‘മിറല്‍’ എന്ന ചിത്രത്തിന്റെ ഒരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഭരതിന് പുറമേ കെ എസ് രവികുമാര്‍, മീര കൃഷ്‍ണന്‍, രാജ്‍കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. പ്രസാദ് എസ് എൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുരേഷ് ബാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭരത് നായകനാകുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കലൈവാനന്‍ ആര്‍.

Signature-ad

‘രാക്ഷസന്‍’ എന്ന സ്ലാഷര്‍ സൈക്കോളജിക്കല്‍ ത്രില്ലറിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണക്കമ്പനി ആക്സസ് ഫിലിം ഫാക്റ്ററി നിര്‍മ്മിച്ച പുതിയ ചിത്രമാണ് ഇത്. ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ജി ഡില്ലി ബാബുവാണ് നിര്‍മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് സേതുരാമലിംഗം. അഖിൽ, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ലെമിംഗോ ബ്ലൂസ് ആണ് ‘മിറൽ’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

കലാസംവിധാനം മണികണ്ഠന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈർ സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം, വസ്ത്രാലങ്കാരം ശ്രീദേവി ഗോപാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം എം മുഹമ്മദ് സുബൈര്‍, മേക്കപ്പ് വിനോദ് സുകുമാരന്‍, പിആർഒ എ എസ് ദിനേശ് എന്നിവരാണ്. എസ് ഷങ്കറിന്റെ ‘ബോയ്‍സ്’ എന്ന ചിത്രത്തിലൂടെയാണ് ഭരത് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് അങ്ങോട്ട് ഭരത് വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി. ജയരാജിന്റെ ‘ഫോര്‍ ദ പ്യൂപ്പിള്‍’, ‘വെയില്‍’, ‘ചെന്നൈ കാതല്‍’, ‘കണ്ടേൻ കാതലൈ’ , ‘കില്ലാഡി’ തുടങ്ങിയവയാണ് ഭരതിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: