Movie

  • നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു; വധു ഫാഷന്‍ ഡിസൈനര്‍ നിരഞ്ജന

    മലയാള ചലച്ചിത്ര നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു. ഫാഷന്‍ ഡിസൈനര്‍ നിരഞ്ജനയാണ് വധു. ഡിസംബറിലെ ആദ്യ ആഴ്ചയാണ് വിവാഹം. വിവാഹത്തിനുശേഷം അടുത്ത ദിവസങ്ങളില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി തിരുവനന്തപുരത്ത് വിരുന്നും സംഘടിപ്പിക്കും. നടന്‍ മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനായ നിരഞ്ജ് ‘ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രം ‘ഡ്രാമ’ അടക്കമുള്ളവയില്‍ നിരഞ്ജ് അഭിനയിച്ചിട്ടുണ്ട്. സാജന്‍ ആലും മൂട്ടില്‍ സംവിധാനം ചെയ്ത ‘വിവാഹ ആവാഹന’മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. പുതുമുഖം നിതാരയായിരുന്നു ചിത്രത്തില്‍ നായികയായത്. കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍. പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡെല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂടില്‍നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

    Read More »
  • പരാജയത്തി​ന്റെ പടുകുഴിയിൽനിന്നും ബോളിവുഡ് കരകയറുന്നു; 100 കോടി ക്ലബ്ബിലേയ്ക്ക് കുതിച്ചുയർന്ന് ‘ദൃശ്യം 2’

    അജയ് ദേവ്​ഗൺ നായകനായി എത്തിയ ‘ദൃശ്യം 2’ ആണ് ഇപ്പോൾ ബേളിവുഡിലെ ചർച്ചാ വിഷയം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് ഒരിടവേളയ്ക്ക് ശേഷം ഉത്തരേന്ത്യൻ സിനിമാസ്വാദകരെ തിയറ്ററുകളിലേക്ക് എത്തിക്കാൻ സാധിച്ചുവെന്നത് തന്നെയാണ് അതിനുകാരണം. മുൻനിര നായക- ബി​ഗ് ബജറ്റ് ചിത്രങ്ങൾക്ക് തുടരെ ലഭിച്ച വൻ പരാജയത്തിൽ നിന്നും ചിത്രം, ബോളിവുഡിനെ കൈപിടിച്ച് ഉയർത്തുകയാണ്. റിലീസ് ദിനം മുതൽ മികച്ച പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രം ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. https://twitter.com/taran_adarsh/status/1594922150271619079?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594922150271619079%7Ctwgr%5Eea30a6d065acc4087da3ff29974f3f1ad910f188%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ftaran_adarsh%2Fstatus%2F1594922150271619079%3Fref_src%3Dtwsrc5Etfw റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ 76.01 കോടിയാണ് ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വെള്ളി- 15.38 കോടി, ശനി- 21.59 ഞായർ- 27.17 കോടി, തിങ്കൾ- 11.87 കോടി എന്നിങ്ങനെയാണ് ചിത്രം ഇതുവരെ ഓരോ ദിവസവും നേടിയ കണക്ക്. ഈ വാരാന്ത്യം…

    Read More »
  • വിശാല്‍ നായകനാകുന്ന ആക്ഷൻ എന്റര്‍ടെയ്‍നര്‍ ലാത്തി, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

    വിശാൽ നായകനാകുന്ന ചിത്രമാണ് ലാത്തി. എ വിനോദ്‍കുമാർ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റർടെയ്‍നർ ആയിട്ടാണ് ചിത്രം എത്തുക. ‘ലാത്തി’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വിശാൽ നായകനാകുന്ന ചിത്രം ഡിസംബർ 22നാണ് പ്രദർശനത്തിന് എത്തുക. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാൽ അഭിനയിക്കുന്നത്. #Laththi in Cinemas this Christmas 2022 !#LaththiCharge #Laatti #LaththiFrom22ndDec pic.twitter.com/toXvfmQHij — Vishal (@VishalKOfficial) November 18, 2022 ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. രമണയും നന്ദയും ചേർന്നാണ് ‘ലാത്തി’ എന്ന ചിത്രം നിർമിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എ വിനോദ് കുമാർ തന്നെയാണ്. പിആർഒ ജോൺസൺ ആണ്. വിശാലിന്റേതായി ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രമായ ‘മാർക്ക്…

    Read More »
  • ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

    ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്‍ ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഘ്നേശ് ശിവൻ പുറത്തുവിട്ടു. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന നയന്‍താരയുടെ കൈകളാണ് പോസ്റ്ററിൽ ‍ ഉളളത്. എതിര്‍ നീച്ചല്‍, കാക്കി സട്ടൈ, കൊടി, പട്ടാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ എസ് സെന്തില്‍ കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ വിഘ്നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഗംഭീരമായ വിജ ചിത്രങ്ങള്‍ക്ക് ശേഷം ദുരൈ സെന്തില്‍ കുമാറിനൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. റൗഡി പിക്ചേഴ്സ് ആദ്യമായി ആണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത്. കുടുംബങ്ങളും കുട്ടികളും ഇഷ്ടപ്പെടുന്ന മനോഹര സ്ക്രിപ്റ്റായിരിക്കും ഇത്’, എന്നാണ് വിഘ്നേശ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് കുറിച്ചത്. https://twitter.com/VigneshShivN/status/1593570972015419394?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1593570972015419394%7Ctwgr%5E7a050b35ae32c6ee5481228f0956cdd365737823%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVigneshShivN%2Fstatus%2F1593570972015419394%3Fref_src%3Dtwsrc5Etfw അതേസമയം, നയൻതാരയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം…

    Read More »
  • നയൻതാരയുടെ ഹൊറർ ത്രില്ലർ ‘കണക്റ്റ്’ ടീസർ എത്തി

    നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘കണക്റ്റി’ന്റെ ടീസർ പുറത്തുവിട്ടു. നയൻതാരയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഹൊറർ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശ്വിൻ ശരവണൻ. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിർമിക്കുന്നത്. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. അതേസമയം, മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര ​ഗോഡ് ഫാദറിൽ അവതരിപ്പിച്ചത്. ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. കൂടാതെ ഒരുപിടി മികച്ച ചിത്രങ്ങളും നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഗോൾഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി…

    Read More »
  • എൻ കനവിൽ നിൻ മിഴികളും എൻ മിഴിയിൽ നിൻ നിനവുകൾ… രഞ്ജിത്ത് ശങ്കറി​ന്റെ ക്യാമ്പസ് പ്രണയ ചിത്രം ‘4 ഇയേഴ്സി’ലെ ​ഗാനമെത്തി

    രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തു. ശങ്കർ ശർമ്മയുടെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് രഞ്ജിത് ശങ്കർ തന്നെയാണ്. അരുൺ അലത്ത്, സോണി മോഹൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം നവംബർ 25നു തിയറ്ററുകളിലെത്തും. പ്രിയ വാര്യർ, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിൻറേതായി പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന മലയാള ചിത്രം കൂടിയാണ് ‘4 ഇയേഴ്സ്’. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ഡയറക്ടർ ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, വരികൾ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക്…

    Read More »
  • ദുല്‍ഖറി​ന്റെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ഛുപ്’ ഒടിടിയിൽ

    ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി ഡിയോള്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ഛുപ്പി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സീ ഫൈവിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത്. നവംബർ 25ന് ആകും സീ ഫൈവിൽ ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുക. സെപ്റ്റംബര്‍ 23 ന് ആയിരുന്നു ‘ഛുപ്പി’ന്റെ തിയറ്റർ റിലീസ്. വ്യത്യസ്ത പ്രമേയവുമായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് ആര്‍ ബല്‍കിയാണ്. അദ്ദേഹത്തിന്റേത് തന്നെയാണ് രചനയും. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ്…

    Read More »
  • കേരളം മുഴുവന്‍ ലോകകപ്പ് ആരവങ്ങളില്‍; ‘നല്ല സമയ’ത്തി​ന്റെ സമയം ആയിട്ടില്ലെന്ന് സംവിധായകൻ ഒമർ ലുലു

    ഒമർ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ലസമയ’ത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളം മുഴുവന്‍ ഫുട്ബോള്‍ ആരവങ്ങളിലായതിനാല്‍ ആണ് റിലീസ് മാറ്റിയതെന്ന് ഒമർ ലുലു പറയുന്നു. നവംബർ 25നായിരുന്നു നല്ലസമയത്തിന്റെ റിലീസ് വച്ചിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും ഒമർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘കേരളം മുഴുവന്‍ ഫുട്ബോള്‍ ആരവങ്ങളിലായതിനാല്‍ നല്ല സമയം എന്ന ചിത്രത്തിന്‍റെ റിലീസ് നവംബര്‍ 25ല്‍ നിന്ന് മാറ്റിവയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനം എടുത്തതായി അറിയിച്ചു കൊള്ളട്ടെ. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. റിലീസ് പ്രതീക്ഷിച്ചു കാത്തിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു’, എന്നാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്. ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. നീന മധു,…

    Read More »
  • വിജയ് സേതുപതിയുടെ ‘ഡിഎസ്‍പി’സെൻസറിംഗ് പൂർത്തിയായി; ഡിസംബർ രണ്ടിന് തിയറ്ററിൽ

    വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്‍പി’. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റ സെൻസറിംഗ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീർത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹർഷൻ ചിത്രസംയോജനം നിർവഹിന്നു. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമിക്കുന്നത്. സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്റർ റിലീസ് ചെയ്യുക. https://twitter.com/sekartweets/status/1594307191292383233?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594307191292383233%7Ctwgr%5E3576b98b57a1e8421dbec6bf330abc361fc4e867%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsekartweets%2Fstatus%2F1594307191292383233%3Fref_src%3Dtwsrc5Etfw വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്‍മസ്’ റിലീസ് അടുത്തവർഷത്തേയ്‍ക്ക് മാറ്റിയിരുന്നു. കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സഞ്‍ജയ് കപൂർ, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാർ, കവിൻ ജയ് ബാബു, ഷൺമുഖരാജൻ എന്നിവരും അഭിനയിക്കുന്ന…

    Read More »
  • കാർത്തിക് ആര്യൻ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ഫ്രെഡ്ഡി’യിലെ ഗാനമെത്തി; ചിത്രം ഡിസംബർ രണ്ടിന് ഹോട്‍സ്റ്റാറിൽ

    കാർത്തിക് ആര്യൻ നായകനാകുന്ന ചിത്രമാണ് ‘ഫ്രെഡ്ഡി’. ശശാങ്ക ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും. ‘ഫ്രെഡ്ഡി’ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. അലയ നായികയാകുന്ന ചിത്രത്തിലെ ‘തും ജോ മിലോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ ഡയറക്ടർ റിലീസായി എത്തുന്ന ചിത്രം ഡിസംബർ രണ്ടിനാണ് സ്‍ട്രീമിംഗ് തുടങ്ങുക. ‘ഫ്രെഡ്ഡി’ പോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നാണ് കാർത്തിക് ആര്യൻ പറയുന്നത്. ഇതിനു മുമ്പ് താൻ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് ‘ഫ്രെഡ്ഡി’ എന്നും കാർത്തിക് ആര്യൻ പറയുന്നു. ‘സത്യപ്രേം കി കഥ’ എന്ന ചിത്രമാണ് കാർത്തിക് ആര്യന്റേതായി റിലീസ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. സമീർ വിദ്വാൻസിന്റെ സംവിധാനത്തിലുള്ളതാണ് ചിത്രം. ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുന്നത്. കെയ്‍റ അദ്വാനിയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. തിയറ്ററിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. 2023 ജൂൺ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക.അയനങ്ക…

    Read More »
Back to top button
error: