Movie

  • ‘മോൺസ്റ്റർ’ ഡിസംബർ രണ്ടിന് ഹോട്സ്റ്റാറിൽ

    മോഹൻലാലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ‘മോൺസ്റ്റർ’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്. തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ് മോൺസ്റ്റർ‌ ഒടിടിയിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയായിരുന്നു മോൺസ്റ്ററിന്റേയും രചയിതാവ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  ലക്കി സിം​ഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ലക്കി സിങ്ങായി പരകായപ്രവേശനം നടത്തിയ മോഹൻലാലിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ ഹണി റോസും ഒപ്പം കൂടി. ഹണിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ചിത്രത്തിലെ ഭാമിനി മാറി. അതേസമയം, ‘എലോൺ’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ…

    Read More »
  • പുതുമുഖങ്ങളെ അണിനിരത്തി കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ ഡിസംബർ രണ്ടിന്; ട്രയ്ലർ റിലീസ് ചെയ്തു

    വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ രണ്ടിന് റിലീസ് ചെയ്യും.. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിർവഹിക്കുന്നത്. നടൻ സിദ്ധിയി ഡോ.ജാസ്സി ഗിഫ്റ്റ്, അൻവർ സാദത്ത്, എന്നിവരോടൊപ്പം മനോഹരമായ ഒരു ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു. കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം:…

    Read More »
  • രാജേഷിനെ ജയ പഞ്ഞിക്കിടുന്ന വീഡിയോ എത്തി; ‘ജയ ജയ ജയ ജയ ഹേ’ ഫൈറ്റ് സീൻ മെയ്‍ക്കിംഗ് വീഡിയോ പുറത്ത്

    ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ ഫൈറ്റ് രംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങളുടെ മെയ്ക്കിംഗ് രംഗങ്ങളിൽ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസിൽ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ…

    Read More »
  • റോട്ടർഡാം ചലച്ചിത്ര മേളയിൽ ഡോൺ പാലത്തറയുടെ സോഷ്യൽ ഡ്രാമ ചിത്രം ‘ഫാമിലി’

    ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം ഫാമിലി റോട്ടർഡാം ചലച്ചിത്രോത്സവത്തിലേക്ക്. ചിത്രത്തിൻറെ വേൾഡ് പ്രീമിയറാണ് റോട്ടർഡാമിൽ നടക്കുക. 2023 ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെയാണ് അടുത്ത ഫെസ്റ്റിവൽ. സോഷ്യൽ ഡ്രാമ വിഭാ​ഗത്തിൽ പെടുന്ന ചിത്രം സോണി എന്ന കേന്ദ്ര കഥാപാത്രത്തിൻറെ കണ്ണിലൂടെയാണ് ഇതൾ വിരിയുന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു കേരളീയ ​ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പരവൈരുദ്ധ്യങ്ങളെ ചേർത്തുവെക്കുന്നു. വിനയ് ഫോർട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 111 മിനിറ്റ് ആണ് ചിത്രത്തിൻറെ ദൈർഘ്യം. സംവിധായകൻ തന്നെ എഡിറ്റിം​ഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ നിർമ്മാണം ന്യൂട്ടൺ സിനിമ ആണ്. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം ജലീൽ ബാദുഷ, പ്രൊഡക്ഷൻ മാനേജർ അംശുനാഥ് രാധാകൃഷ്ണൻ, കലാസംവിധാനം അരുൺ ജോസ്, സം​ഗീതം ബേസിൽ സി ജെ, ലൊക്കേഷൻ സിങ്ക് സൗണ്ട് ആദർശ് ജോസഫ് പാലമറ്റം, സൗണ്ട് ഡിസൈൻ രം​ഗനാഥ് രവി, സൗണ്ട് മിക്സിം​ഗ് ഡാൻ ജോസ്,…

    Read More »
  • ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ച് ​’ഐ ആം കാതലന്‍’

    തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ഗിരീഷ് എ ഡി. പിന്നാലെയെത്തിയ സൂപ്പര്‍ ശരണ്യയും തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ കരിയറിലെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍. ഐ ആം കാതലന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നസ്‍ലെന്‍ ആണ് നായകന്‍. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. നസ്‍ലെനൊപ്പം ദിലീഷ് പോത്തന്‍, ലിജിമോള്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, അനിഷ്മ അനില്‍കുമാര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജിന്‍ ചെറുകയിലിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, കലാസംവിധാനം വിവേക് കളത്തില്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സൌണ്ട് ഡിസൈന്‍ അരുണ്‍ വെയ്‍ലര്‍, ഫൈനല്‍ മിക്സ് വിഷ്ണു സുജാതന്‍, സംഗീതം സിനൂപ് രാജ്, വരികള്‍ സുഹൈല്‍ കോയ,…

    Read More »
  • ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരും: അജയ്‌ദേവ്ഗൺ

    അജയ് ദേവ്ഗൺ നായകനായെത്തിയ ദൃശ്യം രണ്ടാം ഭാഗം 86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി മുന്നേറുകയാണ്. തബുവും അക്ഷയ്ഖന്നയും പ്രധാന വേഷത്തിലെത്തിയ ചിത്രം സസ്‌പെൻസ് ത്രില്ലറായ ദൃശ്യ(2015)ത്തിന്റെ തുടർച്ചയാണ്.. മലയാളത്തിൽ മോഹൻലാൽ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി റീമേക്കാണിത്. ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടൻ അജയ് ദേവ്ഗൺ പറഞ്ഞു. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റർടൈൻമെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് കഴിയണം-അദ്ദേഹം കൂട്ടിച്ചേർത്തു.   View this post on Instagram   A post shared by Ajay Devgn (@ajaydevgn)   “എന്നാൽ വിനോദസിനിമകൾ നിർമ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകർക്ക് സിനിമയിൽ എന്തെങ്കിലും വെറുതേ കൊടുത്താൽ മതിയാവില്ല. അവർ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാൽ പുതുമയുള്ളതെന്തിങ്കിലും അവർ നൽകേണ്ടതുണ്ട്.…

    Read More »
  • സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം ‘എന്നാലും ന്റെളിയാ’ അണിയറയിൽ പുരോഗമിക്കുന്നു

    സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എന്നാലും ന്റെളിയാ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ബാഷ് മൊഹമ്മദ് ആണ്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഗായത്രി അരുൺ നായിക ആയി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്തോഷ് കൃഷ്ണൻ, ക്യാമറ-പ്രകാശ് വേലായുധൻ തിരക്കഥ-ബാഷ് മൊഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, മ്യൂസിക്-വില്യം ഫ്രാൻസിസ്, ഷാൻ റഹ്മാൻ, എഡിറ്റിംഗ്-മനോജ്, ഗാനരചന-ഹരിനാരായണൻ,സൗണ്ട് ഡിസൈൻ-ശ്രീജേഷ് നായർ,ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ-പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ-അജി കുട്ടിയാണി,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കാൻട്രോളർ-റിന്നി ദിവാകർ,കോസ്റ്റും-ഇർഷാദ് ചെറുകുന്ന്,മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, വി.എഫ്.എക്‌സ്-കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്-ബിനു ബ്രിങ് ഫോർത്ത്, പി.ആർ.ഒ- വാഴൂർ ജോസ്, സ്റ്റിൽ-പ്രേംലാൽ, വിതരണം-മാജിക് ഫ്രയിംസ് ഫിലിംസ്, ഡിസൈൻ-ഓൾഡ് മോങ്ക് എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.…

    Read More »
  • നിങ്ങൾ കാത്തിരുന്ന ‘കാന്താര’ വരുന്നു… ഒടിടിയിൽ; ഇന്ന് സ്ട്രീമിംഗ് ആരംഭിക്കും

    കന്നഡത്തിലെ എന്നല്ല, മറിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ അത്ഭുത വിജയമാണ് കാന്താരയുടേത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്‍റെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തിറങ്ങിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയും എത്തുകയാണ്. https://twitter.com/PrimeVideoIN/status/1595364278043029504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1595364278043029504%7Ctwgr%5Ed2ff8f4884e859bd0e894207945643e19751074b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPrimeVideoIN%2Fstatus%2F1595364278043029504%3Fref_src%3Dtwsrc5Etfw ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുകയെന്നും നവംബര്‍ 24 ആവും റിലീസ് തീയതിയെന്നും സോഷ്യല്‍ മീഡിയയില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രൈം വീഡിയോയില്‍ നിന്ന് ഇതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് അവര്‍. പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ശരിവച്ചുകൊണ്ട് കാന്താരയുടെ സ്ട്രീമിംഗ് തീയതി അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രം ഇന്ന് സ്ട്രീമിംഗ് ആരംഭിക്കും. ആഗോള ബോക്സ്…

    Read More »
  • മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ; നടൻ മിഗ്‌ദാദ് അന്തരിച്ചു

    തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും ദേശീയ വോളിബോൾ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു.   പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം.   1982 ൽ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ സംവിധായകൻ സിബി മലയിലിന്‍റെ ആദ്യ ചിത്രമായ ‘മുത്താരംകുന്ന് പി.ഒ’യിലെ രാജൻ പിള്ള എന്ന ഫയൽവൻ കഥാപാത്രമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്.   ആനയ്ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങി നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.  പോസ്‌റ്റൽ ആൻഡ് ടെലഗ്രാഫ് ഉദ്യോഗസ്ഥനായിരുന്നു.2010 ൽ  വിരമിച്ചു. കബറടക്കം പിന്നീട്.

    Read More »
  • ‘രണ്ട് ചാണക പീസ് തരട്ടെ’യെന്ന് കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി അഹാന കൃഷ്ണകുമാർ: ‘മനുഷ്യനായാല്‍ ആത്മാഭിമാനം വേണം

       സ്വന്തം പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നടി അഹാന കൃഷ്ണകുമാര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. ‘രണ്ട് ചാണക പീസ് തരട്ടെ’ എന്നായിരുന്നു അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്. ഇതിനാണ് താരം കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു മാറ്റത്തിന് വേണ്ടി, ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു… മനുഷ്യനെന്ന നിലയില്‍ ഒരാള്‍ക്ക് അല്‍പ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം. തീര്‍ച്ചയായും ഒരുപാട് ആത്മസ്‌നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അര്‍ഥശൂന്യമായ ഡയലോഗുകള്‍, പ്രത്യേകിച്ച് ഒരു പൊതുയിടത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും നിങ്ങളെത്തന്നെ വിഡ്ഢികളാക്കുകയും ചെയ്യരുത്. ശ്രദ്ധപുലര്‍ത്തുക’, എന്നാണ് അഹാന മറുപടി നല്‍കിയത്. പിന്നാലെ നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കൃത്യമായി തന്നെ മറുപടി നല്‍കിയെന്നും ഇത്തരക്കാര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്. അഹാനയുടേതായി ഇനി റിലീസിനൊരുങ്ങുന്നത് അടി എന്ന സിനിമയാണ്. ഷൈന്‍ ടോം ചാക്കോ…

    Read More »
Back to top button
error: