മലയാള ചലച്ചിത്ര നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു. ഫാഷന്‍ ഡിസൈനര്‍ നിരഞ്ജനയാണ് വധു. ഡിസംബറിലെ ആദ്യ ആഴ്ചയാണ് വിവാഹം. വിവാഹത്തിനുശേഷം അടുത്ത ദിവസങ്ങളില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി തിരുവനന്തപുരത്ത് വിരുന്നും സംഘടിപ്പിക്കും.
നടന്‍ മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനായ നിരഞ്ജ് ‘ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രം ‘ഡ്രാമ’ അടക്കമുള്ളവയില്‍ നിരഞ്ജ് അഭിനയിച്ചിട്ടുണ്ട്.
സാജന്‍ ആലും മൂട്ടില്‍ സംവിധാനം ചെയ്ത ‘വിവാഹ ആവാഹന’മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. പുതുമുഖം നിതാരയായിരുന്നു ചിത്രത്തില്‍ നായികയായത്. കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.
പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡെല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂടില്‍നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.