Movie
-
ഗട്ടാ ഗുസ്തി’ കണ്ടന്റ് ഓറിയന്റഡ് ചിത്രമെന്ന് വിഷ്ണു വിശാൽ.
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമാ ആക്ഷൻ ചിത്രമാണ് ‘ഗട്ടാ ഗുസ്തി‘. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേരളത്തിലെത്തിയിരുന്നു. എറണാകുളം ‘ഹോളിഡേ ഇൻ’ ഹോട്ടലിൽ വെച്ച് നടന്ന പ്രസ്സ് മീറ്റിൽ ചിത്രത്തെ കുറിച്ച് താരങ്ങൾ പറഞ്ഞ വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. “ഞാൻ കണ്ടന്റ് ഓറിയന്റായിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് എന്നതിനാൽ എന്റെ സിനിമകളിൽ പ്രേക്ഷകർ കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. ‘ഗട്ടാ ഗുസ്തി’ ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ്. സ്ത്രീയും പുരുഷനും സമമാണ് എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഗുസ്തിയെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിൽ വീരയായി ഞാനും കീർത്തിയായി ഐശ്വര്യയും എത്തുന്നു. വീരയുടെയും കീർത്തിയുടെയും വിവിഹശേഷം അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്” എന്നാണ് ചിത്രത്തെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി വിഷ്ണു വിശാൽ പറഞ്ഞത്. വലിയ ട്വിസ്റ്റുകൾ ഉള്ള സിനിമ അല്ല. എന്നാൽ ചില സർപ്രൈസുകൾ ചിത്രത്തിലുടനീളം കാണാൻ…
Read More » -
നിഗൂഢതകളുടെ ചുരുളഴിക്കാനെത്തുന്നു സസ്പെൻസ് ത്രില്ലർ ചിത്രം- റെഡ് ഷാഡോ ഡിസംബർ 9ന്
മലയോരഗ്രാമമായ ഇല്ലിക്കുന്നിൽ നടക്കുന്ന കൊലപാതക പരമ്പര ആ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയ , ഭ്രാന്തിയായ കത്രീന, മെംബർ സൂസന്നയുടെ മകൾ അങ്ങനെ നീളുന്നു ആ പട്ടിക . ആ കൊലപാതക പരമ്പരയ്ക്കു പിന്നിൽ പോലീസിന്റെ സംശയമുന നീളുന്നത് അവിടുത്തെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിലേക്കാണ്. ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നുവെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. ആന്റോ നിരപരാധിത്വം തെളിയിക്കുമോ ? ആ കൊലപാതകങ്ങൾക്കു പിന്നിലെ കറുത്ത ശക്തി ആരുടേതായിരിക്കും? നിഗൂഡതകളുടെ ചുരുളഴിക്കാനെത്തുകയാണ് “റെഡ് ഷാഡോ ” എന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഡിസംബർ 9 ന് തീയേറ്ററുകളിൽ. മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ…
Read More » -
മോമോ ഇന് ദുബായ് ” പ്രദർശനത്തിന്
അനു സിത്താര, അനീഷ് ജി മേനോന്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന് ദുബായ്’ ഉടൻ പ്രദർശനത്തിനെത്തും. അതിനോടനുബന്ധിച്ച് ‘ അമേരിക്ക ആയാലും ജപ്പാൻ ആയാലും മോമോ രാജ്യം വിടുകയാണ് ‘ എന്ന കുറിപ്പോടെ ‘മോമോ ഇന് ദുബായ്’ യുടെ പോസ്റ്റർ റിലീസ് ചെയ്തു. ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്മ്മാണത്തിലും ഒരുങ്ങുന്ന ‘മോമോ ഇന് ദുബായ്’ ഒരു ചിൽഡ്രന്സ്-ഫാമിലി ചിത്രമാണ്. ഇമാജിൻ സിനിമാസ്, ക്രോസ് ബോര്ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില് സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര് ചേര്ന്നാണ് ‘മോമോ ഇന് ദുബായ്’ നിര്മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര് ചേര്ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്ക്ക് ജാസി ഗിഫ്റ്റ്,ഗഫൂര്.എം.…
Read More » -
‘കാതലി’ലെ കഥാപാത്രം മമ്മൂട്ടിക്കു വെല്ലുവിളി, ഷൂട്ടിങ് പൂര്ത്തിയാക്കി മടങ്ങും മുന്പ് സഹപ്രവര്ത്തകര്ക്ക് ഭക്ഷണം വിളമ്പുന്ന സെറ്റിലെ ചിത്രങ്ങള് പങ്കുവെച്ച് താരം
സ്വന്തം ഇമേജിനപ്പുറം കഥാപാത്രങ്ങളുടെ ഉൾക്കാമ്പറിഞ്ഞ് അവസരങ്ങളെ ആശ്ലേശിക്കുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ വെല്ലുവിളിയായിരിക്കും കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രം. താരത്തിലെ ആരാധകരും അഭ്യുദയകാംഷികളും നെറ്റി ചുളിച്ച ഈ കഥാപാത്രത്തെ ധൈര്യസമേതം ഏറ്റെടുക്കുകയായിരുന്നു താരം. സിനിമയെ നെഞ്ചോട് ചേര്ക്കുന്ന എല്ലാ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിലെ തന്റെ ഭാഗങ്ങള് പൂര്ത്തിയാക്കി മമ്മൂട്ടി മടങ്ങി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏറെ ഹിറ്റായ ഗ്രേറ്റ് ഇന്ത്യന് കിച്ചണ് ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില് തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ഷൂട്ടിങ് പൂര്ത്തിയാക്കി മടങ്ങും മുന്പ് സെറ്റിലെ സഹപ്രവര്ത്തകര്ക്ക് ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വളരെ ഊര്ജ്ജസ്വലരായ ടീമിനൊപ്പമാണ് പ്രവര്ത്തിച്ചതെന്നും താന് അത് ആസ്വദിച്ചുവെന്നും മമ്മൂട്ടി ഫേസ്ബുക്കില് കുറിച്ചു. സഹപ്രവര്ത്തകര്ക്കായി ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല് എന്ന പ്രത്യേകതയുമുണ്ട്.…
Read More » -
‘കശ്മീര് ഫയല്സി’നെ വിമര്ശിച്ച് ഐ.എഫ്.എഫ്.ഐ ജൂറി ചെയര്മാന്; ഇസ്രയേലി സംവിധായകന്റെ നിലപാടില് ഞെട്ടി ഇസ്രയേലി അംബാസിഡര്
പനജി: ഗോവയില് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില് ‘ദി കശ്മീര് ഫയല്സി’നെ ഉള്പ്പെടുത്തിയതില് പരസ്യ വിമര്ശനവുമായി രാജ്യാന്തര സിനിമാ മത്സര വിഭാഗത്തിന്റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53 ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം പരസ്യ വിമര്ശനം ഉന്നയിച്ചത്. ”രാജ്യാന്തര സിനിമാ വിഭാഗത്തില് 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതില് 14 സിനിമകളും മികച്ച നിലവാരം പുലര്ത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതില് ചര്ച്ചയ്ക്കും വഴിവച്ചു. എന്നാല്, 15 ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദി കശ്മീര് ഫയല്സ്. അത് ഒരു പ്രോപ്പഗന്ഡ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം)യായി തോന്നി. ഇത്തരത്തില് അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില് അനുചിതമായ ഒരു അപരിഷ്കൃത സിനിമയായി തോന്നി”- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മേളയുടെ സമാപന ചടങ്ങില് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര് ഉള്പ്പെടെയുള്ള മന്ത്രിമാര് പങ്കെടുത്ത ചടങ്ങിലായിരുന്നു ഇസ്രയേലി സംവിധായകന് കൂടിയായ ജൂറി ചെയര്മാന് നാദവ്…
Read More » -
തന്നെ ബാധിച്ചിരിക്കുന്ന മയോസൈറ്റ് രോഗം സുഖപ്പെടുത്താന് നടി സാമന്ത റൂത് പ്രഭു ആയുര്വേദ ചികിത്സയിലേക്ക്
നടി സാമന്ത റൂത് പ്രഭു ആയുര്വേദ ചികിത്സയിലേക്ക്. തന്നെ ബാധിച്ചിരിക്കുന്ന മയോസൈറ്റ് രോഗം സുഖപ്പെടുത്താനാണ് താരം ചികിത്സ തേടുന്നത്. രോഗത്തെ കുറിച്ച് സാമന്ത തന്നെയാണ് അടുത്തിടെ ആരാധകരോട് പറഞ്ഞത്. ‘യശോദ’ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി പങ്കുവെച്ച കുറിപ്പിലാണ് സ്വന്തം രോഗത്തെ കുറിച്ചും താൻ നേരിടുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ചും നടി വെളിപ്പെടുത്തിയത്. രോഗം മാറാന് സമയമെടുക്കുമെന്ന് അന്ന് നടി പറഞ്ഞിരുന്നു. രോഗം എളുപ്പത്തില് സുഖപ്പെടാന് സാമന്ത റൂത് പ്രഭു ഇപ്പോള് ആയുര്വേദ ചികിത്സക്ക് ഒരുങ്ങുകയാണ് എന്ന് പല മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്യുന്നു. ചികിത്സക്കായി ഹൈദരാബാദിലെ പ്രമുഖ ആയുര്വേദ ചികിത്സാലയത്തെ താരം സമീപിച്ചതായാണ് വാർത്ത. എന്നാല്, നടിയോ ബന്ധപ്പെട്ടവരോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഈ വര്ഷം തുടക്കത്തിലാണ് സാമന്തക്ക് മയോസൈറ്റ് രോഗം സ്ഥിരീകരിച്ചത്. തുടര്ന്ന് ചികിത്സക്കായി താരം വിദേശത്ത് പോവുകയായിരുന്നു. അടുത്തിടെ നടിയെ ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചതായി അഭ്യൂഹങ്ങള് പ്രചരിച്ചിരുന്നു. പിന്നീട് ഇത് നിരസിച്ചു കൊണ്ട് സാമന്തയുടെ മാനേജർ രംഗത്തെത്തിയിരുന്നു. സാമന്തക്ക് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും…
Read More » -
‘അനന്തഭദ്ര’ത്തിന് ശേഷം മാനസാന്തരപ്പെട്ട് മനോജ് കെ ജയൻ,’16 വർഷമായി മദ്യപാനമില്ല: ബിയർ, വൈൻ, കള്ള്, പുകവലി ഒന്നുമില്ല’
വ്യത്യസ്തമായ അഭിനയപ്രതിഭ കൊണ്ട് മലയാള സിനിമയിൽ സ്വന്തമായൊരു ഇരിപ്പിടം നേടിയ നടനാണ് മനോജ് കെ.ജയൻ. മലയാളത്തിലെ നാഴികക്കല്ലുകളായ സർഗം, പഴശ്ശിരാജ, പെരുന്തച്ഛൻ തുടങ്ങിയ മികച്ച സിനിമകളിലെ കഥാപാത്രങ്ങൾക്കായി പകർന്നാടിയ മനോജ്, കഥാപാത്രത്തിന്റെ പൂര്ണതയ്ക്കായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകാറുള്ള ചുരുക്കം ചില നടന്മാരില് ഒരാള് കൂടിയാണ്. മനോജ് കെ ജയൻ എന്ന നടനെയെടുത്താൽ ഇന്നത്തെക്കാലത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന കഥാപാത്രം അനന്തഭദ്രത്തിലെ ദിഗംബരൻ ആയിരിക്കും. അന്നുവരെ കണ്ടിട്ടില്ലാത്ത വേഷപ്പകർച്ചയിലാണ് നടൻ ആ സിനിമയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഇന്നും ആ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് മനോജ് കെ ജയന്. ഒരു ടെലിവിഷൻ ചാനലിൽ അതിഥി ആയി എത്തിയപ്പോൾ മനോജ് കെ ജയൻ സിനിമയുടെ ഓർമ്മകൾ പങ്കുവച്ചിരുന്നു. ആ സിനിമയ്ക്ക് ശേഷം താൻ പുകവലിയും മദ്യപാനവും ഉപേക്ഷിച്ചതിനെ കുറിച്ചും നടൻ സംസാരിച്ചിരുന്നു. മനോജ് കെ ജയന്റെ ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇന്നും ശ്രദ്ധനേടുന്നത്. ‘സത്യം പറഞ്ഞാൽ ഞാൻ…
Read More » -
ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം
റിയാദ്: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 10-ാമത് അംബാസഡേഴ്സ് ചോയ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. 13 വിദേശ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് നവംബർ 24 മുതൽ ഡിസംബർ 16 വരെ നടക്കുന്ന മേളയിൽ ലോകത്തെ വിവിധ ഭാഷകളിലുള്ള 14 സിനിമികൾ പ്രദർശിപ്പിക്കും. റിയാദിലെ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ മേഖല ഡയറക്ടർ മിഷാൽ അൽസാലെഹ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഷാർഷെ ദഫെ എം.ആർ. സജീവും വിവിധ എംബസികളുടെ പ്രതിനിധികളും വേദിയിൽ സന്നിഹിതരായി. ചലച്ചിത്ര മേളയുടെ ഔദ്യോഗിക പോസ്റ്റർ വിശിഷ്ടാതിഥികൾ ചേർന്ന് പ്രകാശനം ചെയ്തു. മേളയുടെ നടത്തിപ്പിൽ പങ്കാളിത്തം വഹിക്കുന്ന വിവിധ എംബസികളുടെ പ്രതിനിധികൾക്കും സൗദി അധികൃതർക്കും ഷാർഷെ ദഫെ എം.ആർ. സജീവ് തെൻറ പ്രസംഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയിൽ ഒരു വർഷം 2000-ത്തിലേറെ സിനിമകൾ നിർമിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തിറങ്ങൂന്ന ചലച്ചിത്രങ്ങളുടെ വാർഷിക കണക്കിൽ ലോകത്ത് ഇന്ത്യൻ സിനിമാ വ്യവസായം ഒന്നാം സ്ഥാനത്താണ്. സൗദിയിൽ…
Read More » -
പൊലീസ് അന്വേഷണത്തെ തുടർന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളിൽനിന്ന് വ്യത്യസ്തമായി ‘കാക്കിപ്പട’; ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു
‘പ്ലസ് ടു, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യിലെ ടീസർ റിലീസ് ചെയ്തു. ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’ എന്ന സംഭാഷണത്തോടെ എത്തിയ ടീസർ ഏറെ ശ്രദ്ധനേടുകയാണ്. പൊലീസ് അന്വേഷണത്തെ തുടർന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളിൽ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയിൽ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിൻറെ സഞ്ചാരം ആണ് ഈ സിനിമ പറയുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള വിഷയമാണ് ചിത്രം പറയുന്നത്. എസ്.വി.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന…
Read More » -
ജേണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ, അതും ടോപ്പറായി; ആശംസകളുമായി ആരാധകർ
ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്. വിഷയത്തിൽ ടോപ്പറായാണ് താരം വിജയിച്ചിരിക്കന്നുന്നത്. ഗ്രാജ്വേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ മാളവിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. “എത്ര മനോഹമായിരുന്നു ഈ യാത്രയെന്ന് ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു അംഗീകാരമാണ് എന്നെ തേടിയെത്തിയത്. എന്റെ സ്വപ്നങ്ങളെ കീഴടക്കാൻ സഹായിച്ച സുഹൃത്തുക്കൾ, അധ്യാപകർ എല്ലാവർക്കും ഒരുപാട് നന്ദി. എന്നെ പ്രേത്സാഹിപ്പിച്ചതിന് അച്ഛനും അമ്മയ്ക്കും എട്ടനും നന്ദി. നിങ്ങൾക്ക് അഭിമാനം ആകാൻ എപ്പോഴും ശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു”, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക കുറിച്ചത്. സുഹൃത്തുകൾക്കും അമ്മയ്ക്ക് ഒപ്പമുള്ളതുമായ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. View this post on Instagram A post shared by Malavika (@instamalunair) മലയാളികൾ ഇന്നും ഒരു നൊമ്പരത്തോടെ മാത്രം…
Read More »