25-ന് കല്യാണം, ‘പത്താന്‍’ റിലീസ് 26-ലേക്ക് മാറ്റാമോ എന്ന് ആരാധകൻ്റെ അപേക്ഷ; കിടിലന്‍ മറുപടിയുമായി കിംഗ് ഖാൻ
ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍’ റിലീസ് തിയതി മാറ്റി വയ്ക്കണം എന്ന അപേക്ഷയുമായെത്തിയ ആരാധകന് കിടിലന്‍ മറുപടിയുമായി കിംഗ് ഖാൻ. ശനിയാഴ്ച ട്വിറ്ററില്‍ ‘ആസ്‌ക് മി എനിതിംഗ്’ സെഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു താരം. ഇതിനിടെയാണ് വ്യത്യസ്തമായ ഒരാവശ്യവുമായി ആരാധകന്‍ എത്തിയത്.
സിനിമയുടെ റിലീസ് മാറ്റിവയ്ക്കണം എന്നാണ് ആരാധകൻ അപേക്ഷിച്ചത്, കാരണം സിനിമ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെയാണ് തന്റെ വിവാഹം എന്നതാണ് ആരാധകനെ അലട്ടുന്ന കാര്യം. സിനിമ റിലീസിന്റെ അന്നുതന്നെ താന്‍ വിവാഹിതനാകുമെന്നും ‘പത്താ’ന്റെ ആദ്യ ദിവസത്തെ ഫസ്റ്റ് ഷോ നഷ്ടപ്പെടുത്താതിരിക്കാന്‍ ചിത്രത്തിന്റെ റിലീസ് അടുത്ത ദിവസത്തേക്ക് മാറ്റാമോ എന്നുമാണ് ആരാധകന്‍ ചോദിച്ചത്.
ഒരു ട്വീറ്റില്‍ ആരാധകന്‍ ഷാരൂഖിനോട് ചോദിച്ചു, ‘സര്‍, ഞാന്‍ ജനുവരി 25ന് വിവാഹിതനാകുകയാണ്. ദയവായി ‘പത്താന്‍’ ജനുവരി 26ലേക്ക് മാറ്റിവയ്ക്കാമോ. അത് വളരെ നല്ലതായിരിക്കും. നന്ദി.’ എന്നായിരുന്നു ട്വീറ്റ്.
ഈ ട്വീറ്റിന് മറുപടിയുമായി ഷാരൂഖ് ഉടന്‍ രംഗത്ത് എത്തി. റിപബ്ലിക് ദിന പരേഡിന് ശേഷം നിങ്ങള്‍ ജനുവരി 26-ന് വിവാഹം കഴിക്കണം. ഇത് ഒരു അവധി ദിനം കൂടിയാണെന്ന് ഷാരൂഖ് ആരാധകന് ട്വീറ്റിന് മറുപടി നല്‍കി.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ആക്ഷന്‍-ത്രിലര്‍ ചിത്രമായ ‘പത്താന്‍’ 2023 ജനുവരി 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ ഇങ്ങനെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.