Movie

  • മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    ദില്ലി: മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്. വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽസിപ്ലിഗുഞ്ച് എന്നിവരെയും അഭിനന്ദിക്കുന്നു. രാജമൌലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എല്ലാ ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിക്കുന്നു.  ഈ അഭിമാനകരമായ നേട്ടത്തില്‍  ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു – പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. A very special accomplishment! Compliments to @mmkeeravaani, Prem Rakshith, Kaala Bhairava, Chandrabose, @Rahulsipligunj. I also congratulate @ssrajamouli, @tarak9999, @AlwaysRamCharan and the entire team of @RRRMovie. This prestigious honour has made every Indian very proud. https://t.co/zYRLCCeGdE — Narendra Modi (@narendramodi)…

    Read More »
  • ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം

    ലോസ് ഏഞ്ചല്‍സ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ബുധനാഴ്ച ലോസ് ഏഞ്ചല്‍സിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ?ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ.ആര്‍ റഹ്‌മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍.ആര്‍.ആര്‍ നോമിനേഷന്‍ നേടിയിരുന്നത്. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി,…

    Read More »
  • സ്‌ക്രീനിൽ വെള്ളപ്പൊക്കം പ്രദർശിപ്പിച്ച് പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തിയ ഹരിഹരൻ്റ ‘വെള്ളം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 38 വർഷം

    സിനിമ ഓർമ്മ എംടി-ഹരിഹരൻ ടീമിന്റെ മൾട്ടി സ്റ്റാർ ചിത്രം ‘വെള്ളം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 38 വർഷം. 1985 ജനുവരി 11നാണ് നടൻ ദേവൻ നിർമ്മിച്ച ബിഗ് ബജറ്റ് ചിത്രം പ്രദർശനമാരംഭിച്ചത്. ടൈറ്റാനിക് എന്ന ഹോളിവുഡ് ചിത്രം വരുന്നതിന് മുൻപേ വെള്ളപ്പൊക്കം സ്‌ക്രീനിൽ കാണിച്ച് അദ്‌ഭുതപ്പെടുത്തി സംവിധായകൻ ഹരിഹരൻ ‘വെള്ള’ത്തിലൂടെ. ‘ടെറ്റാനിക്കി’ലെപ്പോലെ വെള്ളപ്പൊക്കത്തിൽ നായികയെ രക്ഷിച്ച് നായകൻ മരണം വരിക്കുന്ന ദൃശ്യവുമുണ്ട് ‘വെള്ള’ത്തിൽ. എൻ.എൻ പിഷാരടിയുടെ നോവലിനെ ആസ്പദമാക്കിയാണ് എംടി തിരക്കഥ എഴുതിയത്. എംടിയുടെ ആദ്യ ‘മാസ്’ ചിത്രമാണ് വെള്ളം. ഫ്യൂഡൽ പാരമ്പര്യങ്ങളുടെ തകർച്ചയും പുതിയ സമ്പന്ന വർഗ്ഗത്തിന്റെ ഉയർച്ചയും കേരളം കണ്ട പശ്ചാത്തലമാണ് സിനിമയുടെ കഥ. കുടിയേറ്റം വഴി ഒരു സാധാരണ യുവാവ് വിജയിയായ കച്ചവടക്കാരനാവുന്നതും എന്നാൽ മുതലാളിത്തവും പ്രമാണിത്തവും അവസാന വാക്കല്ല എന്ന് അയാൾ തിരിച്ചറിയുന്നതുമാണ് കഥാതന്തു. മധു ആയിരുന്നു കേന്ദ്ര കഥാപാത്രമായ മാത്തുണ്ണിയെ അവതരിപ്പിച്ചത്. സ്നേഹിച്ച പെണ്ണിനെ പണമില്ലാത്തവനായിപ്പോയെന്ന കാരണത്താൽ കല്യാണം കഴിക്കാനാവാതെ നാട് വിടുന്ന ചെറുപ്പക്കാരനാണ്…

    Read More »
  • ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ

    തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ. ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ ചിത്രങ്ങൾ. 301 സിനിമകൾക്കൊപ്പം ആണ് ഓസ്കറിനായി ഈ ഇന്ത്യൻ സിനിമകൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും. We are overjoyed to share that 'Kantara' has received 2 Oscar qualifications! A heartfelt thank you to all who have supported us. We look forward to share this journey ahead with all of your support. Can’t wait to see it shine at the @shetty_rishab #Oscars #Kantara #HombaleFilms — Hombale Films (@hombalefilms) January 10, 2023 ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ്…

    Read More »
  • തിയറ്റർ റിലീസിൻറെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ടൈറ്റാനിക് വീണ്ടും റിലീസിനൊരുങ്ങുന്നു; 4 കെ 3ഡിയിൽ റീമാസ്റ്ററിംഗ്

    ലോകസിനിമയിലെ എക്കാലത്തെയും ജനപ്രിയ ഏടുകളില്‍ ഒന്നാണ് ടൈറ്റാനിക്. ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്. ഇപ്പോഴിതാ തിയറ്റര്‍ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാ​ഗമായി ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിം​ഗ് നടത്തിയാണ് പടം എത്തുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. #Titanic revient sur grand écran en versions remasterisées 3D et 4K, dès le 8 février au cinéma. pic.twitter.com/eqq7IFFTPr — 20th Century Studios FR (@20thCenturyFR) January 10, 2023 ഈ വര്‍ഷത്തെ വാലന്‍റൈന്‍ഡ് ഡേ കണക്കാക്കിയാണ് ചിത്രം എത്തുക. വാലന്റൈന്‍ഡ് ഡേ വാരാന്ത്യത്തില്‍- ഫെബ്രുവരി 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ജാക്കിന്‍റെയും റോസിന്റെയും ദുരന്ത പ്രണയകഥ ഒരിക്കല്‍ക്കൂടി, അതും…

    Read More »
  • ജനല്‍ തുറന്നപ്പോള്‍ ചുറ്റും വെള്ളം, അകത്തേക്കും വെള്ളം കയറുന്നു! മഹാപ്രളയത്തിന്റെ ഓര്‍മകളുമായി അനു സിത്താര

    മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത ഒന്നാണ് 2018 ലെ മഹാപ്രളയം. ഇന്നും അതിന്റെ ആഘാതം മലയാളി മറന്നിട്ടുണ്ടാകില്ല. തൊട്ടടുത്ത വര്‍ഷവും കേരളം പ്രളയത്തെ നേരിട്ടു. പരസ്പരം കരുത്തും താങ്ങുമൊക്കെയായി മാറിയാണ് മലയാളി പ്രളയത്തെ അതിജീവിച്ചത്. എല്ലാ മലയാളികള്‍ക്കും പ്രളയവുമായി ബന്ധപ്പെട്ട കഥകള്‍ വരും തലമുറയോട് പറയാനുണ്ടാകും. ഇപ്പോഴിതാ മഹാപ്രളയത്തില്‍ താനും നിമിഷ സജയനും പെട്ടു പോയ കഥ പങ്കുവെക്കുകയാണ് നടി അനു സിത്താര. ഫ്ളവേഴ്സ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് അനു സിത്താര മനസ് തുറന്നത്. അനുവിന്‍െ്‌റ വാക്കുകള്‍ ഇങ്ങനെ: ”എറണാകുളത്ത് അങ്കമാലിയില്‍ പെട്ടു. ഞാന്‍ മാത്രമല്ല, ഞാന്‍ കാരണം നിമിഷ സജയനും പെട്ടു. അന്നൊരു അവാര്‍ഡ് ഷോയുണ്ടായിരുന്നു. എനിക്ക് ഡാന്‍സ് പെര്‍ഫോമന്‍സും നിമിഷയ്ക്ക് അവാര്‍ഡും ഉണ്ടായിരുന്നു. നിമിഷ എന്റെ അടുത്ത സുഹൃത്താണ്. ഇത് കഴിഞ്ഞ് ഞാന്‍ പിറ്റേന്ന് കോഴിക്കോട് പോവുകയാണ് ഒരു പ്രോഗ്രാമുണ്ട്. അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞേ തിരിച്ചു വരികയുള്ളൂ. അതിനാല്‍ നിമിഷയോട് എന്തായാലും വന്നില്ലേ, ഇന്നിവിടെ എന്റെ കൂടെ…

    Read More »
  • ”നീ പൊക്കമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിക്കണം; നിന്നെ പോലെ ഒരാളെയല്ല, ബഹദൂര്‍ക്ക പറഞ്ഞ വാക്കുകള്‍ മറക്കില്ല”

    പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് തെളിയിച്ച കലാകാരനാണ് ഗിന്നസ് പക്രുവെന്ന അജയ കുമാര്‍. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത പക്രു പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരന്‍ ആണ്. ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് പക്രു കൈരളി ടിവിയോട് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഞാന്‍ അഭിനയിക്കുമ്പോള്‍ എന്റെ കൂടെ വരുന്ന ചെറിയ ആര്‍ട്ടിസ്റ്റ് ആയാലും വലിയ ആര്‍ട്ടിസ്റ്റ് ആയാലും അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനും അവരില്‍ നിന്നും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ഒരു വാക്ക് ആയിരിക്കും നമ്മളെ ഏറ്റവും കൂടുതല്‍ ഇന്‍സ്‌പൈര്‍ ചെയ്യുന്നത്. അങ്ങനെ മാനസികമായി എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം തോന്നിയത് ബഹദൂര്‍ക്കയോട് ആണ്. ‘ജോക്കര്‍’ സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ രണ്ട് പേരുമുണ്ട്. മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഷൂട്ടും ഉണ്ടാവാറില്ല. ആ ദിവസങ്ങളില്‍ ഞാന്‍ ബഹദൂര്‍ക്കയുടെ കൂടെ പോയിരിക്കും. ചില സമയത്ത് എന്റെ പ്രായത്തിലേക്ക് അദ്ദേഹം വരും. അദ്ദേഹത്തിന്റെ പഴയ സിനിമാ വിശേഷങ്ങള്‍ പറഞ്ഞ്…

    Read More »
  • സൈജുക്കുറുപ്പ് നായകൻ, ദർശന നായിക, സിൻ്റോ സണ്ണി സംവിധായകൻ. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ പുതിയ സിനിമ വരുന്നു

    പ്രശസ്ത സംവിധായകനായ ഹരിഹരൻ്റെ ‘മയൂഖ’ത്തിലെ നായകനായി മലയാള സിനിമയി ലെത്തി. പിന്നീട് വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന സൈജു ക്കുറുപ്പ് ഏറെ ഇടവേളക്കുശേഷം വീണ്ടും നായകസ്ഥാനത്തെത്തുന്നു. നവാഗതനായ സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജു ക്കുറുപ്പ് നായകനായി എത്തുന്നത്. നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. കളിമണ്ണ്, മ്യാവു, എല്ലാം ശരിയാകും, മേ ഹൂം മുസ എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണിത്. ജിബു ജേക്കബ്ബിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു വരുകയായിരുന്നു സിൻ്റോസണ്ണി. നാട്ടിൽ നടന്ന യഥാർത്ത സംഭവത്തെ ആസ്പദമാക്കി തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ‘ചില കഥാപാത്രങ്ങൾ ഒരഭിനേതാവിൻ്റെ ജീവിതത്തിൽ പലപ്പോഴും വലിയ വഴിത്തിരിവിന് ഇടയാക്കുന്നുണ്ട്. അത് വെള്ളിമൂങ്ങയിൽ ബിജു മേനോനിൽ കാണാൻ ഇടവന്നു. വെള്ളിമൂങ്ങ എന്ന ചിത്രത്തിൻ്റെ ക്ലാസ്, എൻ്റെ ജീവിതത്തേയും ഏറെ സ്വാധീനിച്ചു. ആസ്വാധീനമാണ്…

    Read More »
  • കുഞ്ചാക്കോ ബോബൻ,സെന്ന ഹെഗ്‌ഡെ ചിത്രം “പദ്മിനി ” ആരംഭിച്ചു

    തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് ആരംഭിച്ചു.അപർണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് “പദ്മിനി”. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. സംഗീതം-ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ, എഡിറ്റർ-മനു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട, പി.ആർ.ഒ എ.എസ്. ദിനേശ്.

    Read More »
  • തിയേറ്ററുകളിൽ കണ്ണീർ പുഴയൊഴുക്കിയ ‘അമ്മ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 71 വർഷം

    സിനിമ ഓർമ്മ അമ്മ– സ്നേഹത്തിന്റെ സജീവ സ്വരൂപം എന്ന പരസ്യത്തോടെ ‘അമ്മ’ എന്ന സിനിമ റിലീസ് ചെയ്‌തിട്ട് ഇന്ന് 71 കൊല്ലം. ‘ജീവിതനൗക’ സംവിധാനം ചെയ്‌ത കെ വേമ്പുവിന്റെ രണ്ടാമത് ചിത്രമായിരുന്നു അമ്മ. ആറന്മുള പൊന്നമ്മയാണ് അമ്മയുടെ വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളെ കണ്ണീരണിയിച്ചത്. കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കിയ മകൻ പണക്കാരിയെ ഭാര്യയാക്കി. പരിഷ്ക്കാരി ഭാര്യ പഴഞ്ചൻ അമ്മായിയമ്മയെ വക വയ്ക്കുമോ? അവൾ ഭർത്താവൊരുമിച്ച് അയാളുടെ ജോലിസ്ഥലമായ പട്ടണത്തിൽ താമസമാക്കി. പുത്രഭാര്യയുടെ ആഡംബരത്തിനായി കാശ് അയച്ചു കൊടുത്ത് അമ്മ പെരുവഴിയിലായി. വീട് ജപ്‌തിയിൽ. പട്ടണത്തിൽ മകന്റെ കൂടെ താമസിക്കാൻ ചെന്ന അമ്മയെ ശത്രുവായാണ് മരുമകൾ കാണുന്നത്. ഭാര്യയുടെ ധൂർത്തിനായി ബാങ്കിനെ കബളിപ്പിച്ച് കാശ് അടിച്ചെടുത്ത മകൻ പിടിക്കപ്പെട്ടതോടെ അമ്മ മകന്റെ മോഷണക്കുറ്റം ഏൽക്കുന്നു. ജയിലിൽ അമ്മ വീണ് മരിക്കുന്നതോടെ മരുമകളുടെ മനസ് മാറുന്നു. തിക്കുറിശ്ശി, ബി.എസ് സരോജ, എം.എൻ നമ്പ്യാർ, ടി.എസ് മുത്തയ്യ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. നാഗവള്ളി ആർ എസ് കുറുപ്പിന്റെ…

    Read More »
Back to top button
error: