Movie
-
ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി
ഇന്‍റര്‍നെറ്റ് കാലത്ത് സിനിമകളുടെ ജനപ്രീതി അളക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. മുന്‍പ് തിയറ്ററുകളിലെ പ്രദര്‍ശന ദിനങ്ങളും കളക്ഷനുമൊക്കെയായിരുന്നു അതിനുള്ള വഴിയെങ്കില്‍ ഇന്ന് പല പ്ലാറ്റ്ഫോമുകളില്‍ പ്രേക്ഷകര്‍ തന്നെ നല്‍കുന്ന റേറ്റിംഗിലൂടെയും ഇത് മനസിലാക്കാനാവും. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ സിനിമകളെ കവച്ചുവച്ച് ബോളിവുഡ് ആണ് എണ്ണത്തില്‍ മുന്നില്‍. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ പുഷ്പ 2, ജവാന്‍, സലാര്‍ എന്നിവയൊക്കെയുണ്ട്. ഇന്ത്യ ഏറ്റവുമധികം കാത്തിരിക്കുന്ന 20 ചിത്രങ്ങള്‍ 1. പഠാന്‍ 2. പുഷ്‍പ 2: ദ് റൂള്‍ 3. ജവാന്‍ 4. ആദിപുരുഷ് 5. സലാര്‍ 6. വാരിസ് 7. കബ്സ 8. ദളപതി 67 9. ദ് ആര്‍ച്ചീസ് 10. ഡങ്കി 11. ടൈഗര്‍ 3 12 കിസി ക ഭായ് കിസി കി ജാന്‍ 13…
Read More » -
ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ, വിനായകൻ, രമ്യാകൃഷ്ണൻ… ജയിലറിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു
തമിഴ് സിനിമാസ്വാദകർ പ്രഖ്യാപന സമയം മുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനായി എത്തുന്ന ‘ജയിലർ’. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹൻലാലും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചിരുന്നു. കൂടാതെ മോഹൻലാലിന്റെ ക്യാരക്ടർ ലുക്കും പുറത്തുവിട്ടു. ഇതിന് പിന്നാലെ ജയിലറിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ ട്വിറ്ററിൽ സജീവമാകുകയാണ്. കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ, വിനായകൻ, രമ്യാകൃഷ്ണൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് ചർച്ചകൾ. ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾ ജയിലറിൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ‘ബ്ലോക് ബസ്റ്റർ കോമ്പോ, 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ പോകുന്ന മാസ് എന്റർടെയ്നർ’, എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ. ഒപ്പം മോഹൻലാൽ മാഫിയ രാജാവാണെന്നും വില്ലനായാണ് സിനിമയില്‍ എത്തുന്നതെന്നും കഥകൾ പ്രചരിക്കുന്നുണ്ട്. ആക്ഷന്‍…
Read More » -
റിക്കോര്‍ഡുകള്‍ തൂത്തുവാരി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം; സ്വന്തമാക്കിയത് 15 കോടി
റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷനടക്കം മാളികപ്പുറം സ്വന്തമാക്കിയത് 15 കോടി. ഇതില്‍ കഴിഞ്ഞ ദിവസം മാത്രം (ജനുവരി 8) അഞ്ച് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തില്‍നിന്നുമാത്രം 2.5 കോടിയും ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 2.5 കോടിയുമാണ് നേടിയത്. മാളികപ്പുറം പ്രദര്‍ശനത്തിനെത്തിയശേഷം നേടിയ ഏറ്റവും വലിയ കളക്ഷനും ജനുവരി 8-ാം തീയതിയിലേതായിരുന്നു. നിലവില്‍ കേരളത്തില്‍മാത്രം 170 തീയേറ്ററുകളിലാണ് മാളികപ്പുറം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നൂറിലേറെ തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചുവരികയാണ്. ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ മാളികപ്പുറത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതും അപൂര്‍വ്വതയാണ്. നിലവില്‍ മലയാളം-ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയാണ് ഇന്ത്യയിലും ലോകമൊട്ടുക്കുമുള്ള തിയേറ്ററുകളില്‍ മാളികപ്പുറം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 20 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളടക്കം ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കുന്നുണ്ട്. ഇതോടെ കളക്ഷന്‍ റിക്കോര്‍ഡുകളുടെ പുതിയ കുതിച്ചുചാട്ടത്തിനായി ഒരുങ്ങുകയാണ് മാളികപ്പുറം. മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയത് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ കമ്പനിയായ ഗീത ഫിലിംസാണ്.…
Read More » -
പ്രിയപ്പെട്ട ഉണ്ണി… കല്യാണിക്കും ചങ്ങാതി പിയൂഷ് ഉണ്ണിക്കും സ്റ്റേറ്റ് അവർഡോ നാഷണൽ അവാർഡോ ഉറപ്പ്, അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ; മാളികപ്പുറം കണ്ടശേഷം സ്വാസിക പറയുന്നു
സമീപകാല മലയാള സിനിമയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവനന്ദ എന്ന ബാലതാരമാണ്. കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. കല്യാണിയുടെ ചങ്ങാതി പിയൂഷ് ഉണ്ണിയായി എത്തിയത് ശ്രീപദ് എന്ന ബാലതാരവുമാണ്. ചിത്രത്തെ പ്രശംസിക്കുന്ന എല്ലാവരും തന്നെ ഈ ബാലതാരങ്ങളുടെ പ്രകടനത്തെയും ശ്ലാഘിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഇവരുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് നടി സ്വാസിക വിജയ്. സ്വാസികയുടെ വാക്കുകൾ: പ്രിയപ്പെട്ട ഉണ്ണി, മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവർഷം മാളികപ്പുറമായ…
Read More » -
വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കി സുനൈനയുടെ ‘റെജീന’യിലെ ആദ്യ ഗാനമെത്തി
പ്രശസ്ത തെന്നിന്ത്യൻ താരം സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ ഡിസിൽവ രചനയും സംവിധാനവും നിര്‍വ്വഹിച്ച റെജീന എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ ഗാനമാണിത്. ഓരോ മൊഴി ഓരോ മിഴി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി.കെ. ആണ്. സതീഷ് നായര്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവന്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സ്റ്റാര്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജീന. എന്നാല്‍ ഈ ചിത്രം ബഹുഭാഷകളിലാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. നേരത്തെ പുറത്തിറക്കിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന റെജീനക്ക് വേണ്ടി മറ്റു ഗാനങ്ങൾ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശൻ, വൈക്കം…
Read More » -
‘പൂവൻ’ ജനുവരി 20ന്, ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും പ്രധാന വേഷങ്ങളിലെത്തുന്ന താരപ്പൊലിമയില്ലാത്ത ചിത്രം
ഏറെ കൗതുകങ്ങൾ നിറഞ്ഞ ‘പൂവൻ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജനുവരി 20ന് സെൻട്രൽപിക്ചേഴ്സ് ‘പൂവൻ’ പ്രദർശനത്തിനെത്തിക്കുന്നു. താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ തന്നെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു ‘തണ്ണീർമത്തൻ ദിനങ്ങ’ളും, ‘സൂപ്പർ ശരണ്യ’യും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് പൂവൻ്റെ കടന്നുവരവ്. വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തണ്ണീർമത്തൻ ദിനങ്ങ’ളിലും, ‘സൂപ്പർ ശരണ്യ’യിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ നടൻ ആണ് വിനീത് വാസുദേവൻ, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡി ക്കൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായിട്ടാണ് വിനീതിൻ്റെ ചലച്ചിത്ര പ്രവേശനം. ഈ ചിത്രത്തിലും വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇക്കുറി സാധാരണക്കാർ താമസിക്കുന്ന നാട്ടിൻ പുറങ്ങളിലാണ് ‘പൂവ’ൻ്റെ കഥ നടക്കുന്നത്. താരപ്പൊലിമയില്ല. നായകനായ…
Read More » -
മലയാളത്തിൻ്റെ ഗന്ധർവ ഗായകന് നാളെ 83-ാം പിറന്നാൾ, ആ സംഗീത ജീവിതത്തിലെ ചില നാഴികക്കല്ലുകൾ
സിനിമ ഓർമ്മ നാളെ, ജനുവരി 10ന് ഗന്ധർവ ഗായകൻ യേശുദാസിന്റെ 83-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പാട്ടു ജീവിതത്തിലെ ചില വിശേഷങ്ങൾ ഇതാ: 1. സംഗീത സംവിധായകരിൽ ദേവരാജന്റെ ചലച്ചിത്ര ഗാനങ്ങളാണ് യേശുദാസ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്. 654 ഗാനങ്ങൾ. രണ്ടാമത് രവീന്ദ്രൻ സംഗീതം ചെയ്‌ത ഗാനങ്ങൾ (339). എ റ്റി ഉമ്മർ, ദക്ഷിണാമൂർത്തി, ശ്യാം, എംകെ അർജ്ജുനൻ, ജോൺസൺ, മോഹൻ സിത്താര, എസ് പി വെങ്കിടേഷ്, എം.എസ് ബാബുരാജ് തുടങ്ങിയവരുടെ ഗാനങ്ങളാണ് എണ്ണത്തിന്റെ കാര്യത്തിൽ യഥാക്രമം തൊട്ടു പിന്നിൽ. 2. ഗാനരചയിതാക്കളിൽ ശ്രീകുമാരൻ തമ്പിയുടെ സിനിമാ ഗാനങ്ങളാണ് യേശുദാസ് കൂടുതൽ പാടിയിട്ടുള്ളത്. 501 ഗാനങ്ങൾ. വയലാറിന്റേതായി 445 ഗാനങ്ങൾ. അതിനു പിന്നിൽ പി ഭാസ്‌ക്കരൻ, കൈതപ്രം, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, ഓഎൻവി, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി എന്നിവരുടെ ഗാനങ്ങൾ. 3. സിനിമേതര ഗാനങ്ങളിൽ ആലപ്പി രംഗനാഥിന്റെ സംഗീത സംവിധാനത്തിലാണ് കൂടുതൽ പാട്ടുകൾ (136). കൂടുതൽ പാടിയ ലളിത ഗാനരചയിതാവ്…
Read More » -
”ജയ് ബാലയ്യ..നാ പേരു ഹണി റോസ്” തെലുങ്ക് പറഞ്ഞ് സദസിനെ കൈയിലെടുത്ത് ഹണി റോസ്
തെലുങ്ക് പറഞ്ഞ് ആരാധകരുടെ കൈയ്യടി നേടി മലയാളത്തിന്‍െ്‌റ സ്വന്തം ഹണി റോസ്. തെലുങ്ക് ചിത്രം ‘വീര സിംഹ റെഡ്ഡി’യുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഹണി തെലുങ്ക് ആരാധകരുടെ മനം കവര്‍ന്നത്. എന്റെ പേര് ഹണി റോസ്. ഞാന്‍ മലയാളം സിനിമയിലെ അഭിനേത്രിയാണ്. ഹണി റോസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഹണി തന്റെ നന്ദി അറിയിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരും താരനിരയിലുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോപീചന്ദ് മലിനേനിയാണ്. കൂര്‍ണലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എസ്.തമന്‍ സംഗീതസംവിധാനവും റിഷി പഞ്ചാബി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും…
Read More » -
നല്ല നട്ടെല്ലുള്ള ഒരാളെ കിട്ടി… സുബി സുരേഷിന്റെ വിവാഹം ഫെബ്രുവരിയില്‍; ഏഴ് പവന്റെ താലി മാലയുമായി കാത്തിരിക്കുന്ന ആ വരൻ ആരാണ് ?
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്നങ്ങോട്ട് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വര്‍ഷങ്ങളായി സിനിമയും സീരിയലും സ്‌റ്റേജ് ഷോകളുമായി നടക്കുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്നത് എല്ലാവരും എപ്പോഴും ചോദിക്കുന്ന കാര്യമാണ്. ‘നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവില്‍…
Read More » -
അജിത്തിൻ്റെ ‘തുനിവിന്’ സൗദിയിൽ നിരോധിച്ചു; കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ട്; ഇതാണ് കാരണം…
ചെന്നൈ: തമിഴ് സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. അജിത്തിൻറെ തുനിവ് ഈ വരുന്ന ജനുവരി 11നാണ് റിലീസ് ആകാനിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ നേർകൊണ്ട പാർവൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജൈൻറ് മൂവിസ് തമിഴ്നാട്ടിലും, ലൈക്ക പ്രൊഡക്ഷൻ വിദേശത്തും ചിത്രം വിതരണം ചെയ്യുന്നത്. എന്നാൽ പുതിയ വാർത്തകൾ പ്രകാരം സൌദി അറേബ്യയിൽ ചിത്രത്തിൻറെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. ട്രാൻസ്ജെൻറർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്. അതേ സമയം മറ്റു ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിൻറെ സെൻസറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂർത്തികരിച്ചാൽ കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. നേരത്തെയും ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ചിത്രങ്ങൾക്ക് നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാൽ…
Read More »