Movie

  • വേറിട്ട പ്രമേയവും അവതരണവും: മാർച്ച് 3ന് എത്തുന്ന ‘മറിയം’ ഒരുക്കുന്നത് ദമ്പതികളായ സംവിധായകർ

    അപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ചുറ്റുപാടിലേക്ക് വാടി തളർന്ന് എത്തിപ്പെടുന്ന മറിയം എന്ന പെൺകുട്ടി പ്രകൃതിയുടെ ലാളനയിൽ ഉയർത്തെഴുന്നേല്ക്കുന്ന അതിജീവനകഥയുമായി ‘മറിയം’ മാർച്ച് 3 ന് തീയേറ്ററുകളിലെത്തുന്നു. ബിബിൻ ജോയ്- ഷിഹാ ബിബിൻ ദമ്പതികളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്. മൃണാളിനി സൂസൺ ജോർജാണ് ‘മറിയ’മാകുന്നത്. ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ , എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ , മെൽബിൻ ബേബി, ചിന്നു മൃദുൽ, ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. ബാനർ- എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം – മഞ്ചു കപൂർ, സംവിധാനം – ബിബിൻ ജോയ് , ഷിഹാബിബിൻ, രചന – ബിബിൻ ജോയി,…

    Read More »
  • മധു സംവിധാനം ചെയ്‌ത് നായകവേഷത്തിലഭിനയിച്ച ‘ഒരു യുഗസന്ധ്യ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 37 വർഷം

    സിനിമ ഓർമ്മ   മധു സംവിധാനം ചെയ്‌ത് മുഖ്യവേഷത്തിലഭിനയിച്ച ‘ഒരു യുഗസന്ധ്യ’ക്ക് 37 വർഷമായി. 1986 ഫെബ്രുവരി 24 നായിരുന്നു ശ്രീവിദ്യ, ശങ്കർ, നളിനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം വെള്ളിത്തിര കണ്ടത്. പിൽക്കാലത്ത് ‘അമൃതം ഗമയ,’ ‘ചിത്രം,’ ‘വന്ദനം’ മുതലായ ചിത്രങ്ങൾ നിർമ്മിച്ച പി.കെ.ആർ പിള്ളയാണ് നിർമ്മാതാവ്. ജി വിവേകാനന്ദന്റെ ‘ഇല കൊഴിഞ്ഞ മരം’ എന്ന കഥയാണ് സിനിമയ്ക്കാധാരം. പാപ്പനംകോട് ലക്ഷ്‌മണൻ സംഭാഷണങ്ങളെഴുതി. പാരമ്പര്യവാദവും പിടിവാശിയും കാരണം ഒറ്റപ്പെട്ട് പോകുന്ന പഴയ തലമുറയെ ആണ് മധുവിന്റെ കഥാപാത്രം പ്രതിനിധീകരിച്ചത്. പുതിയ തലമുറയുടെ സ്വന്തം ഇഷ്‌ടങ്ങളോട് ഒടുവിൽ സമരസപ്പെടുന്ന കാരണവരാണ് മധുവിന്റെ കോട്ടപ്പുറം കുറുപ്പ്. പഴയ പ്രതാപകാലം അയവിറക്കി കോലായിലെ ചാരുകസേരയിലിരുന്ന് മാറുന്ന കാലത്തോട് ക്ഷുഭിതനാവുന്ന പ്രമാണിയാണ് കുറുപ്പ്. മകൻ (ശങ്കർ) പക്ഷെ പ്രണയിക്കുന്നത് അവരുടെ കുടിയാനായ ശങ്കരാടിയുടെ മകൾ സൂര്യയെ ആണ്. കുറുപ്പിന്റെ മകൾ നളിനിക്കുമുണ്ട് ഒപ്പം ജോലി ചെയ്യുന്ന അധ്യാപകനോട് (ദേവൻ) പ്രണയം. ഈ രണ്ട്…

    Read More »
  • മമ്മൂട്ടി – ജ്യോതിക ചിത്രം ‘കാതൽ’ ഏപ്രിൽ റിലീസിന്

    മമ്മൂട്ടി നായകനായി പ്രദർശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ‘കാതൽ’. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്ത വരുന്നത്. ഏപ്രിൽ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള പറയുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം മാത്യൂസ് പുളിക്കൻ ആണ്. #Kaathal with tagline #TheCore, the eagerly awaited @mammukka & #Jyotika directed by #JeoBaby, likely to release on April 20 for #Eid! pic.twitter.com/uOVqagUJv9 — Sreedhar Pillai (@sri50) February 23, 2023 ‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.…

    Read More »
  • ‘വെൽകം ബാക്ക് ഭാവന’, സ്വാഗതമേകി മഞ്‍ജു വാര്യരും മാധവനും – വീഡിയോ

    മലയാളത്തിൽ ആറ് വർഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖർ. മാധവൻ, കുഞ്ചാക്കോ ബോബൻ, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാർവ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യർ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജിബാൽ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുൺ റുഷ്‍ദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇന്ന് റിലീസ് ചെയ്യുന്ന ഷറഫുദ്ധീൻ ചിത്രത്തിന്റെ വരികൾ എഴുതുന്നത് വിനായക് ശശികുമാർ ആണ്.   View this post on Instagram   A post shared by Bhavana‍♀️Mrs.June6 (@bhavzmenon) ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്‍ദുൾഖാദർ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം നിർമ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ്…

    Read More »
  • ഭാവനയ്ക്ക് ആശംസയുമായി റഹീമും കെ കെ ഷൈലജയും

    ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മുൻ മന്ത്രി കെ കെ ശൈലജയും എ എ റഹീം എംപിയും. ‘ഷി ഈസ് ബാക്ക്’ എന്ന് കുറിച്ചു കൊണ്ടുള്ള ഭാവനയുടെ ഫോട്ടോയും റഹീം പങ്കുവച്ചിട്ടുണ്ട്. ‘നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻ്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും’, എന്നാണ് കെ കെ ശൈലജ കുറിച്ചത്. ‘അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവർ,ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങൾ’, എന്നാണ് റഹീം കുറിച്ചത്. ഇന്നാണ് ഭാവനയുടെ തിരിച്ചുവരവ് ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തിയറ്ററുകളിൽ എത്തുന്നത്. ഷറഫുദ്ദീൻ ആണ് നായകൻ. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം…

    Read More »
  • സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്നു; ‘പ്രണയ വിലാസം’ ഇന്നു മുതൽ

    ‘പ്രണയവിലാസം’ ഇന്ന് മുതൽ തിയറ്ററുകളിൽ. രോമാഞ്ചത്തിനുശേഷം അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ അനശ്വര രാജൻ, മിയ, മമിത ബൈജു, മനോജ് എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂർണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ്. ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രണയവിലാസമെന്ന് അണിയറ പ്രവർത്തകൾ പറഞ്ഞു. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്മാൻ. സിബി ചവറ, രഞ്ജിത്ത്നായർ എന്നിവരാണ് നിർമാണം. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ…

    Read More »
  • മികച്ച നടനുള്ള അവാര്‍ഡ് നോമിനേഷനില്‍ ടോം ക്രൂസിനും നിക്കോളാസിനുമൊപ്പം രാം ചരണും ജൂനിയര്‍ എൻടിആറും

    എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ആര്‍ആര്‍ആര്‍’ രാജ്യമൊട്ടാകെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. വിദേശത്തും എസ് എസ് രാജമൗലി ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള സംവിധാന പ്രതിഭകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ മറ്റൊരു അംഗീകാരവും സ്വന്തമാക്കിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. പ്രശസ്‍തമായ ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സില്‍ ആക്ഷൻ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എൻടിആറിനും മികച്ച നടനുള്ള പുരസ്‍കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. ടോം ക്രൂസ്, നിക്കോളാസ് കേജ് തുടങ്ങിയവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങള്‍.  നിക്കോളാസ് കേജിന് ‘ദ അണ്‍ബ്രേക്കബിള്‍ വെയ്‍റ്റ് ഓഫ് മാസീവ് ടാലെന്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനും ടോം ക്രൂസിന് ‘ടോപ് ഗണ്‍: മാവെറിക്കി’ലെ അഭിനയത്തിനുമാണ് നോമിനേഷൻ ലഭിച്ചത്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍,…

    Read More »
  • ദളപതി-ലോകേഷ് ചിത്രത്തില്‍ ലെജഡ് ശരവണനും? ലോകേഷേ ചതിക്കരുതെന്ന് ആരാധകര്‍

    തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലിയോ. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും സിനിമക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുമെന്നാണ് സൂചനകള്‍. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍ അര്‍ജുന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പലരും ചിത്രത്തില്‍ ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഇപ്പോഴിത ചിത്രത്തില്‍ ശരവണ സ്റ്റോഴ്സ് ഉടമയും ലെജന്‍ഡ് സിനിമയിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചയാളുമായ ലെജന്‍ഡ് ശരവണ്‍ ലിയോയില്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് എത്തുന്നത്. #Legend in #Kashmir #TheLegend#LegendSaravanan pic.twitter.com/fYYZ3RsvvD — Legend Saravanan (@yoursthelegend) February 21, 2023 ലെജന്‍ഡ് ശരവണ്‍ പങ്കുവച്ച വീഡിയോയാണ് റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം.…

    Read More »
  • നന്മ നിറഞ്ഞ കള്ളൻ ‘വെള്ളായണി പരമു’ തീയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 23 ന് 44 വർഷം

    സിനിമ ഓർമ്മ   പ്രേംനസീർ ‘വെള്ളായണി പരമു’വായി അരങ്ങ് തകർത്തിട്ട് 44 വർഷം. 1979 ഫെബ്രുവരി 23 നാണ് ശശികുമാർ സംവിധാനം ചെയ്‌ത ഈ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം പ്രദർശനത്തിനെത്തിയത്. രചന- പാപ്പനംകോട് ലക്ഷ്‌മണൻ. തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ 1890 കളിൽ ജീവിച്ച പരമു എന്ന നന്മ നിറഞ്ഞ കള്ളന്റെ ജീവിതമാണ് സിനിമയ്ക്ക് പ്രചോദനം. വെള്ളത്തിനടിയിൽ ദീർഘനേരം മുങ്ങിക്കിടക്കുക പോലുള്ള കഴിവുകൾ സ്വായത്തമായിരുന്ന മനുഷ്യനായിരുന്നു പരമു എന്നാണ് പറയപ്പെടുന്നത്. ‘തീണ്ടലും അയിത്തവും നിലനിന്നിരുന്ന കാലത്ത് ജന്മിമാരോട് പടപൊരുതി വെള്ളായണി ക്ഷേത്രത്തിൽ പരമു അവർണ്ണർക്ക് പ്രവേശനം നേടികൊടുത്തു. 1919ൽ നിരണം പള്ളിയിലെ പൊന്നിൻ കുരിശ്ശ് കവർന്ന സംഭവം പരമുവിനെ തിരുവിതാംകൂർ മുഴുവൻ പ്രശസ്തനാക്കി. ഇതിനേത്തുടർന്ന് ഒളിവിൽ പോയ പരമു, കുളത്തൂപ്പുഴയിൽ വച്ച് തിരുവിതാംകൂർ പോലീസിൻ്റെ പിടിയിലായി. 1950 ൽ സുഹൃത്തായ നാഗർകോവിൽ സ്വദേശി സെയ്ദുകണ്ണീന്റെ വീട്ടിൽ വച്ച് പരമു മരിച്ചു. ഇതാണ് പരമുവിനെക്കുറിച്ച് എഴുതപ്പെട്ട ചരിത്രം. പരമുവിനെ വിവാഹങ്ങൾക്ക് ക്ഷണിച്ചാൽ പോവുകയില്ല.…

    Read More »
  • സൗബി​ന്റെ ഫാമിലി കോമഡി എൻറർടെയ്‍നർ ‘അയൽവാശി’ റിലീസ് തീയതി പ്രഖ്യാപിച്ചു

    സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‍ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയൽവാശി എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ഫാമിലി കോമഡി എൻറർടെയ്‍നർ ആണ് ചിത്രം. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണിത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു. സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അയൽവാശിക്ക്. സൗബിൻ ഷാഹിറിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‍ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ…

    Read More »
Back to top button
error: