Movie

  • ‘പഠാന്‍റെ’ പടയോട്ടം തുടരുന്നു; ഇന്ത്യയിൽ ആദ്യ ദിനം 50 കോടി, 28-ാം ദിനത്തില്‍ 500 കോടി… കണക്കുകൾ

    ഷാരൂഖ് ഖാന് മാത്രമല്ല, ബോളിവുഡ് വ്യവസായത്തിനാകെ പഠാന്‍ നല്‍കിയ ആശ്വാസം ചെറുതല്ല. തുടര്‍ പരാജയങ്ങള്‍ക്കവസാനം കരിയറില്‍ ഇടവേളയെടുത്ത കിംഗ് ഖാന്‍റേതായി നാല് വര്‍ഷത്തിനിപ്പുറം എത്തുന്ന ചിത്രമാണ് പഠാനെങ്കില്‍ കൊവിഡ് കാലത്തെ വലിയ തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിനെ വിജയവഴിയിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു ചിത്രം. ബോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ ഇതിനകം ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 1000 കോടിയില്‍ അധികമാണ്. റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ക്രമാനുഗതമായാണ് ബോക്സ് ഓഫീസിലേക്ക് പടര്‍ന്നു കയറിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ഓരോ നാഴികക്കല്ലും താണ്ടിയത് എത്ര ദിവസം കൊണ്ടാണെന്നത് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കറായ തരണ്‍ ആദര്‍ശ് സംഖ്യകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് ഇങ്ങനെ.. 50 കോടി- 1-ാം ദിവസം 100 കോടി- 2-ാം ദിവസം 150 കോടി- 3-ാം ദിവസം 200 കോടി- 4-ാം ദിവസം 250…

    Read More »
  • “എന്തൊരു ഊർജ്വസ്വലയായ പെർഫോർമർ, മികച്ച സ്റ്റേജ് പെർഫോർമർ” സുബി സുരേഷിനെ കുറിച്ച് വിനീത്

    നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ സങ്കടത്തിലാണ് കലാ കേരളം. മലയാളി പ്രേക്ഷകരെ വർഷങ്ങളായി ചിരിപ്പിച്ചുകൊണ്ടിരുന്ന സുബിയുടെ ഓർമകൾ കണ്ണീരോടെയാണ് താരങ്ങൾ അടക്കമുളളവർ പങ്കുവയ്‍ക്കുന്നത്. സ്റ്റേജ് ഷോകളിൽ ഗംഭീര നർത്തകി എന്ന നിലയിലും പേരെടുത്തിരുന്നു സുബി. സുബിക്കൊപ്പം നൃത്തം ചെയ്‍ത നടൻ വിനീതിന് അക്കാര്യമാണ് പറയാനുള്ളത്. എന്തൊരു ഊർജ്വസ്വലയായ പെർഫോർമർ എന്നാണ് വിനീത് സുബിയെ കുറിച്ച് എഴുതിയിരിക്കുന്നത്. വളരെ പോസിറ്റീവിറ്റിയും സ്‍നേഹസമ്പന്നയുമായ ആദരണിയായ വ്യക്തിത്വമായിരുന്നു സുബി. നമ്മുടെ പ്രിയപ്പെട്ടവർ വിട്ടുപോകുന്നത് ഞെട്ടലുണ്ടാക്കുന്നു. ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ആകുന്നില്ല. മികച്ച സ്റ്റേജ് പെർഫോർമർ എന്ന നിലയിൽ സുബിയെ എനിക്ക് അറിയാം. അവിസ്‍മരണീയമായ നിരവധി വേദികളിൽ സുബിക്കൊപ്പം താൻ ഉണ്ടായിട്ടുണ്ട്. താരാ വിജയേട്ടൻ 2017ൽ യുഎസ്‍എയിയിൽ സംഘടിപ്പിച്ചതായിരുന്നു അവസാനത്തേത്. അവർക്കൊപ്പം പ്രവർത്തിക്കുന്നത് വലിയ സന്തോഷമായിരുന്നു. വല്ലാത്ത വിഷമം തോന്നുന്നു. സുബിയുടെ അമ്മയ്‍ക്കും കുടുംബത്തിന്റെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു എന്നുമാണ് വിനീത് എഴുതിയിരിക്കുന്നത്. സ്‍കൂൾ പഠനകാലത്ത് സുബി സുരേഷ്…

    Read More »
  • കണ്ണ് നനയാതെ കണ്ടിരിക്കാൻ ആവില്ല; സുബിക്ക് യാത്രാമൊഴിയേകി പ്രതിശ്രുത വരൻ – വീഡിയോ

    കണ്ണ് നനയാതെ കണ്ടിരിക്കാൻ ആവില്ല; ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്ന് തീരുമാനം ഒടുവിൽ സുബിക്ക് യാത്രാമൊഴിയേകി പ്രതിശ്രുത വരൻ പ്രേക്ഷകർ വളരെയധികം ഹൃദയത്തോടെ ചേർത്ത താരമാണ് സുബി സുരേഷ്. ടെലിവിഷൻ അവതാരകയും, അഭിനയത്രിയും ആണ് താരം, താരത്തിനനെ അറിയാത്ത മലയാളികൾ ഇല്ല. പുരുഷ മേധാവിത്വം തുളുമ്പുന്ന കോമഡി മേഖലയിൽ ശക്തമായ ഒരു സ്ത്രീ സാന്നിധ്യം കൊണ്ടുവന്ന വ്യക്തിയാണ് സുബി സുരേഷ്. പട്ടാളം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ കൂടിയാണ് സുബി പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിയത്. കുറുമ്പുകളും തമാശകളും കാണിച്ച പ്രേക്ഷകർക്കിടയിലെ സജീവ സാന്നിധ്യമായി സുബി നിറഞ്ഞുനിന്നു. സുബിയുടെ അപ്രതീക്ഷിത വിയോഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിറയുന്ന വേദനയോടെ അല്ലാതെ ആരാധകർക്ക് സുബിയെക്കുറിച്ച് ഓർക്കാൻ സാധിക്കുന്നില്ല. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും അതൊന്നും പുറത്തു കാണിക്കാതെ പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്ത മുന്നേറുകയായിരുന്നു സുബി എന്ന ആതുല്യ പ്രതിഭ. കരൾ രോഗത്തെ തുടർന്നാണ് സുബി മര ണപ്പെട്ടത്. സിനിമാലോകവും ആരാധകലോകവും വേദനയോടെ അല്ലാതെ സുബിയോട് യാത്ര…

    Read More »
  • സുബിയുടെ പ്രതിശ്രുത വരൻ 7 പവന്റെ താലിമാല വരെ റെഡിയാക്കി കാത്തിരുന്നു…. പക്ഷേ മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നു; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി മടങ്ങി

    കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ പെട്ടെന്നുണ്ടായ വേർപാട് ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വിവാഹമെന്ന വലിയ ആഘോഷം ജീവിതത്തിലെത്തുന്നത്, താരം കാത്തിരിക്കുമ്പോഴാണ് മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നത്. മുൻപ് ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ഭാവി വരനെപറ്റിയും വിവാഹത്തെ പറ്റിയും സുബി വെളിപ്പെടുത്തിയത്.. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവൻറെ താലിമാലയ്ക്കു വരെ ഓർഡർ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്’ എന്നായിരുന്നു സുബി പറഞ്ഞത്. കലാഭവന്റെ പോഗ്രാംസ് ചെയ്യുന്ന രാഹുൽ എന്നയാളാണ് സുബിയെ വിവാഹം കഴിക്കാൻ ഇരുന്നത്. ഒരു കാനഡ പ്രോഗ്രാമിനിടെയാണ് ഇരുവരും…

    Read More »
  • ‘ഇരുപതുവര്‍ഷമായുള്ള ബന്ധം’, സുബി സുരേഷിനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ

    നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാളത്തിന്റെ കലാലോകം.41 വയസ് ആയിരുന്നു സുബിക്ക്. കരൾ രോഗത്തെ തുടർന്നായിരുന്നു മരണം. സുബി സുരേഷിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരങ്ങൾ പലരും പ്രതികരിച്ചത്. അവരെയൊക്കെ കണ്ടിട്ടാണ് അഭിനയിക്കണം എന്ന ആഗ്രഹം നമുക്ക് വരുന്നതും നമ്മൾ കോമഡി ചെയ്യുന്നത് എന്ന് നടി ലക്ഷ്‍മി പ്രിയ പറഞ്ഞു. സിനിമാല പോലുള്ള പ്രോഗ്രാമുകളിൽ ആരാധനയോടെ കണ്ട ആൾക്കാരാണ്. പത്തിരുപതുകൊല്ലമായി ഞാനൊക്കെ ഇൻഡസ്‍ട്രിയിൽ വന്നിട്ട്. അന്നുതൊട്ടേയുള്ള ബന്ധമാണ്. ഇങ്ങനെ ഇത്രയും വലിയ അസുഖം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു. ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നുവർക്കൊക്കെ ഇതുപോലുള്ള ഒരുപാട് പ്രശ്‍നങ്ങൾ കാണും. ഒരു വർഷം മുമ്പ് ഒരു പ്രോഗ്രാമിലാണ് അവസാനമായി കാണുന്നത്. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ലക്ഷ്‍മി പ്രിയയുടെ പ്രതികരണം. സ്‍കൂൾ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാൻസ് പഠിച്ചിരുന്നു. അതിലൂടെയാണ് സുബി കലാരംഗത്ത് എത്തുന്നത്. മിമിക്സ് രംഗത്തെ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു…

    Read More »
  • മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫറി’ൻ്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ ഓഗസ്റ്റില്‍ തുടങ്ങുന്നു

        സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്റെ സംവിധാന മികവിന് മുന്നില്‍ മലയാളികള്‍ കയ്യടിച്ച ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് എന്നത് തന്നെയാണ് ഈ ചിത്രത്തിന് ഇത്രയേറെ പ്രതീക്ഷ പകരാൻ  കാരണം. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫര്‍’ മലയാളത്തിന് മറ്റൊരു ബ്ലോക്ബസ്റ്ററാണ് സമ്മാനിച്ചത്. ‘എമ്പുരാനു’മായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങും. ആറുമാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അവസാനിച്ചു എന്നാണ് വിവരം. 2023 പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോളിവുഡ് ചിത്രങ്ങളുടേതിന് സമാനമായ നിര്‍മ്മാണമായിരിക്കും ‘എമ്പുരാന്റേ’തെന്നാണ് സൂചനകള്‍. മഞ്ജു വാര്യര്‍, ടൊവിനൊ തോമസ് തുടങ്ങിയ താരനിര എമ്പുരാനിലുമുണ്ടാകും. എമ്പുരാന്‍ നിര്‍മ്മാണത്തിനായി ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ‘ലൂസിഫറി’ന്റെ റിലീസ് 2019ല്‍ ആയിരുന്നു. ചിത്രത്തിന്റെ…

    Read More »
  • സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ ആദ്യസംരംഭം, ദുല്‍ഖറിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ‘കിംഗ് ഒഫ് കൊത്ത’ ഓണത്തിന്

    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഒഫ് കൊത്ത’യില്‍ ടൊവിനോ തോമസ് അതിഥി വേഷത്തില്‍ എത്തുന്നു. കാരൈക്കുടിയില്‍ രണ്ടു ദിവസം കൊണ്ട് ടൊവിനോയുടെ സീനുകള്‍ ചിത്രീകരിച്ചു. ഓണം റിലീസായി എത്തുന്ന ‘കിംഗ് ഒഫ് കൊത്ത’യുടെ ചിത്രീകരണം പൂർത്തിയാകാറായി. ചെമ്പന്‍ വിനോദ് ജോസ് , ഗോകുല്‍ സുരേഷ്, പ്രസന്ന, ഐശ്വര്യ ലക്ഷമി, നൈല ഉഷ, ശാന്തി കൃഷ്ണ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന ‘കിംഗ് ഒഫ് കൊത്ത’ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ് കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. എഡിറ്റര്‍- ശ്യാം ശശിധരന്‍, മേക്കപ്പ്-…

    Read More »
  • ശശികുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായക വേഷത്തിലെത്തിയ എം.ഡി രത്നമ്മയുടെ ‘മകൻ എന്റെ മകൻ’ തീയേറ്ററിലെത്തിനെത്തിയിട്ട് 38 വർഷം

    സിനിമ ഓർമ്മ ശശികുമാർ-മമ്മൂട്ടി-രാധിക ടീമിന്റെ ‘മകൻ എന്റെ മകൻ’ പ്രദർശനത്തിനെത്തിയിട്ട് 38 വർഷം. 1985 ഫെബ്രുവരി 22 നാണ് ജൂബിലി ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തത്. കുമാരി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എം.ഡി രത്നമ്മയുടെ നോവലാണ് സിനിമയ്ക്കാധാരം. സലിം ചേർത്തലയുടെ തിരക്കഥ. ഇതേ വർഷം തന്നെയാണ് സലിം ചേർത്തലയുടെ രചനയിൽ ‘അക്കച്ചീടെ കുഞ്ഞുവാവ’ റിലീസായത്. ഭരതന്റെ ‘എന്റെ ഉപാസന’യ്ക്ക് ശേഷം ജൂബിലി നിർമ്മിച്ച ചിത്രമാണ് ‘മകൻ എന്റെ മകൻ.’ സംശയത്തിന്റെ പുറത്ത് ഭർത്താവിനെ തെറ്റിദ്ധരിക്കുകയും കുടുംബത്തിന്റെ വാക്ക് കേട്ട് സ്വന്തം ജീവിതം കുളം തോണ്ടുകയും ചെയ്‌ത ഒരു സ്ത്രീയുടെ കഥയാണ് ‘മകൻ എന്റെ മകൻ.’ കോളജ് ലക്‌ചറർ ആയ മമ്മൂട്ടി ട്രെയിനിൽ നിന്ന് ഒരു അജ്ഞാത കുഞ്ഞിനെ കണ്ടെത്തുന്നതാണ് കഥയിലെ ആദ്യ വഴിത്തിരിവ്. നിഷ്കളങ്കയായ ഭാര്യ രാധിക ആദ്യം കുഞ്ഞിനെ സ്വന്തമായി വളർത്താമെന്ന് അംഗീകരിച്ചെങ്കിലും അയൽക്കാരുടെയും അമ്മയുടെയും അമ്മാവന്റെയും സംശയമുനകളിൽ വീണ് കുഞ്ഞിനെ തള്ളിപ്പറയുകയാണ്; ഒപ്പം ഭർത്താവിനെയും.…

    Read More »
  • റെക്കോഡുകൾ തകർത്ത് പത്താൻ ആയിരം കോടി ക്ലബിൽ; ഊർജമായത് ബഹിഷ്കരണാഹ്വാനം

    ഇന്ത്യൻ സിനിമാ ചരിത്രത്തിലെ റെക്കോഡുകൾ തകർത്ത് മുന്നേറുന്ന ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ചു. റിലീസ് ചെയ്‌ത് 27 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽനിന്നും മാത്രം ചിത്രം നേടിയത് 620 കോടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും 380 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ. ബഹിഷ്കരണ ആഹ്വാനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കിങ് ഖാൻ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രമെഴുതുന്നത്. ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ പത്താൻ. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത കെജിഎഫ്-ചാപ്റ്റർ 2, രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ, ബാഹുബലി 2-ദ് കൺക്ലൂഷൻ, ആമീർ ഖാൻ ചിത്രം ദം​ഗൽ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 250 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പത്താൻ റിലീസ് ചെയ്‌ത് ആദ്യ ദിനം നേടിയത് 106 കോടിയോളം രൂപയാണ്. ഇതിൽ ഇന്ത്യയിൽ നിന്നും മാത്രം 57 കോടി കളക്ഷൻ കിട്ടി. ഒരു ബോളിവുഡ് ചിത്രം ഇന്ത്യയിൽ നിന്നും…

    Read More »
  • ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ

    പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോളിൽ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്. ഓണം റിലീസായി ദുൽഖറിന്റെ മാസ്സ് ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിനൊരുങ്ങുകയാണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി…

    Read More »
Back to top button
error: