Movie

  • നാല് വര്‍ഷത്തിനു ശേഷം പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്

    പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. എന്നാല്‍ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്. 2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്‍റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത…

    Read More »
  • മകന് ദുബൈ കിരീടാവകാശിയുടെ പേര് നൽകി മലയാളികളുടെ പ്രിയതാരം ഷംന കാസിമും ഷാനിദും

    തന്റെ ആദ്യ കൺമണിയെ വരവേറ്റിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ചൊവ്വാഴ്ച രാവിലെയോടെയാണ് ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. കു‍ഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് പേരും ഇട്ടിരിക്കുകയാണ് താര ദമ്പതികൾ. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. വിവാഹത്തിന് മുൻപ് ജൂൺ 12 ന് ഇരുവരുടെയും നിക്കാഹ് കഴിഞ്ഞിരുന്നു. പിന്നാലെ ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് ഷംന അടുത്തിടെ അറയിച്ചു.…

    Read More »
  • ഐ.വി ശശി- ബാബു ജനാർദ്ദനൻ- മോഹൻലാൽ ടീമിന്റെ ‘വർണ്ണപ്പകിട്ട് പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 26 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഐ.വി ശശി- മോഹൻലാൽ കൂട്ടുകെട്ടിലെ ‘വർണ്ണപ്പകിട്ടി’ന് 26 വർഷം പഴക്കം. 1997 ഏപ്രിൽ 4 നാണ് മോഹൻലാൽ- .മീന കോംബോ ആരംഭിച്ച ഈ താരനിബിഡ ചിത്രം പ്രദർശനത്തിനെത്തിയത്. നിർമ്മാതാവ് ജോക്കുട്ടന്റെ കഥയ്ക്ക് തിരക്കഥയെഴുതിയത് ബാബു ജനാർദ്ദനൻ. വിദ്യാസാഗറിന്റെ 6 ഗാനങ്ങളും സൂപ്പർഹിറ്റായി. സിംഗപ്പൂരിൽ ശത്രുക്കളുള്ള സണ്ണിച്ചൻ (മോഹൻലാൽ) കാമുകി മീനയോട് ജീവിതത്തിൽ നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് പറയുന്നു. വാസ്‌തവത്തിൽ സിംഗപ്പൂർ ചതിയൻ അയച്ചതാണ് മീനയെന്ന ചാരവനിതയെ കാമുകിയായി അഭിനയിക്കാൻ. മോഹൻലാലും മീനയും നാട്ടിലേയ്ക്ക് പോകുന്നു. വില്ലൻ പിന്നാലെ. വില്ലനെ കൊല്ലാനൊരുങ്ങിയ നായകനെ തടഞ്ഞ് നായിക പറയുന്നു, ‘നമ്മുടെ കുഞ്ഞിന് സണ്ണിച്ചനെ വേണം’. ജീവൻ തിരിച്ചു കിട്ടിയ വില്ലൻ പറയുന്നു ‘ഐ ആം സോറി’ ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു ഗാനരചയിതാവ്. ‘അനുപമ സ്നേഹ ചൈതന്യമേ’ എന്ന ഗാനം എഴുതിയത് ജോസ് കല്ലുകുളം. ഓക്കേലാ എന്ന ഗാനത്തിന്റെ രചനയിൽ ഗംഗൈ അമരനും പങ്കാളിയായി. ദൂരെ മാമരക്കൊമ്പിൽ ചിത്രയും…

    Read More »
  • സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’ ഫസ്റ്റ് ലുക്ക് പുറത്ത്

    സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’  എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സുരേഷ് ​ഗോപിയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കടലോര പശ്ചാത്തലത്തിൽ മാധവിനൊപ്പം മറ്റ് അഭിനേതാക്കളെയും ഉൾക്കൊള്ളിച്ചാണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. വിൻസെന്റെ സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്മാട്ടിക്കള്ളി’. ‘അമരം’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ‘കുമ്മാട്ടിക്കളി’. ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്‍വിൻ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ജാക്സണ്‍ വിജയ്‍യാണ് സംഗീത സംവിധാനം. വെങ്കിടേഷ് വിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസാണ് നിർമാണം. ഫീനിക്സ് പ്രഭുവാണ് ചിത്രത്തിന്റെ സംഘട്ടനം. പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹനാണ്. ആലപ്പുഴ, നീണ്ടകര എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ…

    Read More »
  • ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ ഇരട്ട കുട്ടികളുടെ ശരിക്കും പേരുകള്‍ പുറത്ത്

    ഇരട്ടകുട്ടികളാണ് നയൻതാരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗർഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാൽ തമിഴ്നാട് സർക്കാർ നടത്തിയ അന്വേഷണത്തിൽ താര ദമ്പതികൾ കുറ്റക്കാർ അല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികൾ പകർത്താൻ അനുവദിച്ചിട്ടില്ല. ഉയിർ, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികൾ ജനിച്ചപ്പോൾ തന്നെ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികളുടെ ഔദ്യോഗിക പേരുകൾ പുറത്തുവന്നിരിക്കുകയാണ്. ഉയിർ രുദ്രനിൽ എൻ ശിവ എന്നും ഉലക ദൈവിക എൻ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകൾ എന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ മുംബൈ വിമാനതാവളത്തിൽ എത്തിയ നയൻതാരയെയും ഭർത്താവിനെയും പാപ്പരാസികൾ വളഞ്ഞിരുന്നു. എന്നാൽ രണ്ടുപേരും കൈയ്യിൽ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ആരാധകരുടെ കമൻറുകൾ നിറയുകയാണ്. മികച്ച രക്ഷിതാക്കളാണ് നയൻസും, വിഘ്നേശും എന്നാണ് കമൻറുകളിൽ പലതും…

    Read More »
  • വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന് തുടക്കമായി

    വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ആരംഭം. ‘ക്വീൻ എലിസബത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. എം.പത്മകുമാർ ആണ് സംവിധാനം. ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന് കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ നടന്നു. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. അർജുൻ ടി. സത്യൻ ആണ് ചിത്രത്തിന്റെ രചന. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് വിവരം. ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ്…

    Read More »
  • സ്ഫോടകവസ്തു വച്ച് റെയില്‍ പാളം തകര്‍ക്കുന്ന സീക്വന്‍സിന്‍റെ ബജറ്റ് മാത്രം 8 കോടി! ‘വിടുതലൈ’ മേക്കിംഗ് വീഡിയോ

    കഴിഞ്ഞ 15 വർഷമായി തമിഴ് സംവിധായകൻ വെട്രിമാരൻ മനസിൽ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാൻ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതൽമുടക്കിൽ ചെയ്യാൻ സാധിക്കുന്ന നിർമ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ചിത്രത്തിലെ റെയിൽ പാളം സ്ഫോടകവസ്തു വച്ച് തകർക്കുന്ന ഒരു നിർണ്ണായക സീക്വൻസിൻറെ ബജറ്റ് മാത്രം 8 കോടി ആണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ രംഗത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. കലാസംവിധായകൻ എത്ര മികവോടെയാണ് ഈ സീക്വൻസിന് വേണ്ട പിന്തുണ നൽകിയതെന്ന് ഈ മേക്കിംഗ് വീഡിയോയിലൂടെ മനസിലാവും. ജാക്കിയാണ് ചിത്രത്തിൻറെ കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ബി ജയമോഹൻറെ തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരൻ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരി നായകനാവുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ആർ എസ് ഇർഫോടെയ്ൻ‍മെൻറിൻറെ ബാനറിൽ എൽറെഡ് കുമാറാണ്…

    Read More »
  • സുരാജ് നായകനായി എത്തുന്ന മദനോത്സവം ട്രെയ്‌ലർ പുറത്തിറങ്ങി; വ്യത്യസ്തമായ കഥാപാത്രവുമായി സുരാജ്, രാഷ്ട്രീയ നേതാവായി ബാബു ആന്‍റണി… പ്രതീക്ഷയോടെ പ്രേക്ഷകർ…

    സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന പുതിയ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമീപകാലത്ത് സുരാജ് ചെയ്ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം. ബാബു ആൻറണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ മോഹിയാണ് ബാബു ആൻറണിയുടെ കഥാപാത്രമെന്നാണ് ട്രെയ്‍ലറിൽ നിന്ന് മനസിലാവുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,…

    Read More »
  • കലിപ്പ് കട്ടക്കലിപ്പ്! ‘എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും’; ജീവനോടെ വിട്ടതിൽ സന്തോഷമെന്ന് അൽഫോൻസ് പുത്രൻ

    അവസാന ചിത്രം ഗോൾഡിൻറെ പ്രേക്ഷക പ്രതികരണം മോശമായതിനെത്തുടർന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ സോഷ്യൽ മീഡ‍ിയയിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും തിരിച്ചെത്തിയിരുന്നു. അൽഫോൻസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിലാണ്. ഈ ചിത്രത്തിൻറെ കാസ്റ്റിംഗ് കോൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെന്നൈയിൽ വച്ചാണ് ചിത്രത്തിലെ അഭിനേതാക്കൾക്കായി ഓഡിഷൻ നടത്തുന്നത്. കേരളത്തിൽ ഓഡിഷൻ ഇല്ലേയെന്ന് ഒരാൾ ചോദിച്ച ചോദിച്ച ചോദ്യത്തിന് അൽഫോൻസ് നൽകിയ മറുപടി സിനിമാപ്രേമികൾക്കിടയിൽ വൈറൽ ആണ്. ഗോൾഡിന് ലഭിച്ച പ്രേക്ഷകര പ്രതികരണങ്ങളിലെ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടുള്ളതാണ് അൽഫോൻസ് പുത്രൻറെ മറുപടി. കേരളത്തിൽ ഓഡിഷന് അവസരം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അൽഫോൻസിൻറെ മറുപടി ഇങ്ങനെ- “എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിൻറെ ടൈറ്റിലിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ്. ഗോൾഡ് ആണെങ്കിൽ *** പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ.. കേരളം…

    Read More »
  • “അയൽ”

    തമിഴിൽ വൻ വിജയം കൈവരിച്ച് ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന ആർ ജെ ബാലാജി നായകനായ “റൺ ബേബി റൺ” എന്ന തമിഴ് സിനിമക്ക് ശേഷം ജിയെൻ കൃഷ്ണകുമാർ മലയാളത്തിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് “അയൽ”. ടിയാൻ എന്ന സിനിമക്ക് ശേഷം മലയാളത്തിൽ മുരളി ഗോപിയും, സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും “അയൽ” എന്ന ചിത്രത്തിനുണ്ട്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ഈ ചിത്രത്തിൽ മുരളി ഗോപി, ആൻ അഗസ്റ്റിൽ, ഷൈൻ ടോം ചാക്കോ, സിദ്ധിഖ്‌, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് യുവ നിർവഹിക്കുന്നു. മുരളി ഗോപി സംഗീത സംവിധാനം നിർവ്വഹിക്കുന്നു. എഡിറ്റിംങ്-അയൂബ് ഖാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, കല-രഞ്ജിത് കൊത്തെരി, മേക്കപ്പ്-ബൈജു ശശികല,…

    Read More »
Back to top button
error: