Movie

  • മലൈക അറോറയുടെ ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്; ഇൻസ്റ്റാഗ്രാമിലൂടെ അഭിപ്രായം പറഞ്ഞ് അർജുൻ കപൂര്‍

    മുംബൈ: തേരാ ഹി ഖയാൽ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രൺധാവ പാടിയ ഈ വീഡിയോ ഗാനത്തിൽ ഗ്ലാമറസായി സ്ക്രീനിൽ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തിൽ തന്നെ 6.4 മില്ല്യൺ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകൻ അർജുൻ കപൂർ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. ചൊവ്വാഴ്ച താരം തൻറെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. “ഈ ഗാനം ഇഷ്ടപ്പെടൂ!!!” എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് അർജുൻ പറയുന്നത്. മ്യൂസിക് വീഡിയോയിൽ 49 കാരനായ മലൈക അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. ബോസ്‌കോ ലെസ്‌ലി മാർട്ടിസ് ആണ് ഈ ഗാനരംഗത്തിൻറെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ടീ സീരിസാണ് നിർമ്മാണം. അവരുടെ യൂട്യൂബ് അക്കൌണ്ടിലാണ് ഗാനം അപ്ലോഡ് ചെയ്തിരിക്കുന്നത്. മലൈക അറോറയും അർജുൻ കപൂറും 4 വർഷത്തിലേറെയായി ഡേറ്റിംഗിലാണ് എന്നത് ബോളിവുഡിൽ ഒരു രഹസ്യമായ കാര്യമല്ല. ഇരുവരും പരസ്പരം…

    Read More »
  • വില്ലുകുലച്ച് ധ്യാനും ​ഗദയേന്തി ​അജും നേർക്കുനേർ! ചിരിയുടെ ഉത്സവം തീർക്കാൻ ‘നദികളിൽ സുന്ദരി യമുന’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

    വെള്ളം സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിരിയുടെ ഉത്സവം തീർക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് മോഷൻ പോസ്റ്റർ തരുന്നത്. അജു വർഗീസും ധ്യാനും നേർക്ക് നേർ വരുന്ന പോസ്റ്റർ ആദ്യ കാഴ്ചയിൽ തന്നെ ചിരിയുണർത്തുന്നുണ്ട്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാറ്റിക്കയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എൽഎൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്,…

    Read More »
  • ‘കൊറോണ പേപ്പേഴ്’സും ‘എന്താടാ സജി’യും ഏപ്രിൽ 7ന്, സന്തോഷ് പണ്ഡിറ്റ് ‘ആതിരയുടെ മകള്‍ അഞ്ജലി’യുമായി വരുന്നു

       പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രം ‘കൊറോണ പേപ്പേഴ്‍സ്’ ഈ വെള്ളിയാഴ്ച തിയറ്ററിലെത്തും. ഷെയ്‍ൻ നിഗം ആണ് ചിത്രത്തിലെ നായകൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് നായിക. കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്‍സ് ജോസ് തുടങ്ങിയവരും അഭിനയിക്കുന്ന ‘കൊറോണ പേപ്പേഴ്‍സി’ന്റെ ഒടിടി പാര്‍ട്‍ണര്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ്. ജയസൂര്യ നായകനാകുന്ന ‘എന്താടാ സജി’യും ഏപ്രില്‍ 8ന് റിലീസ് ചെയ്യും. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവേദ തോമസാണ് ജയസൂര്യയുടെ നായിക. ഛായാഗ്രാഹണം  ജീത്തു ദാമോദർ. എഡിറ്റിംഗ് രതീഷ് രാജ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.  അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി…

    Read More »
  • ‘താഴമ്പൂ മണമുള്ള’ ഗാനങ്ങളുമായി വന്ന കെ എസ് സേതുമാധവന്റെ ‘അടിമകൾ’ക്ക്  54 വയസ്സ്

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അടിമകൾ’ക്ക് 54 വയസ്സ്. മഞ്ഞിലാസിന്റെ ബാനറിൽ സത്യൻ, നസീർ, ഷീല, ശാരദ എന്നിവർ അണിനിരന്ന ഈ ചിത്രം റിലീസ് ചെയ്‌തത്‌ 1969 ഏപ്രിൽ 5 നായിരുന്നു. പമ്മന്റെ ഇതേ പേരിലുള്ള നോവലിന് തോപ്പിൽ ഭാസിയാണ് തിരക്കഥയെഴുതിയത്. വയലാർ- ദേവരാജൻ ടീമിന്റെ ‘താഴമ്പൂ മണമുള്ള’ പാട്ടുകൾ മൂലം ചിത്രം ഇന്നും മലയാളികൾ ഓർക്കുന്നു. ഷീല ഭക്തിമാർഗത്തിൽ ജീവിക്കുന്ന സുന്ദരി. ഗുരുവായ അടൂർഭാസിയെ മനസാ പിന്തുടരുന്ന ഭക്ത. അവിവാഹിതനായ സഹോദരൻ ജേസിയുമടങ്ങുന്നതാണ് അവരുടെ കുടുംബം. വേലക്കാരിയായി വരുന്ന ശാരദയും, ബധിരനും പഞ്ചപാവവുമായ സഹായി നസീറും ഷീലയ്ക്ക് കുടുംബാംഗങ്ങളെപ്പോലെയാണ്. ജേസിയിൽ നിന്നും അവിഹിതഗർഭം ധരിച്ച ശാരദയെ മാറ്റി  പാർപ്പിക്കുന്നു. കൂട്ടിന് നസീറിനെയും ചുമത്തപ്പെടുത്തി. സഹോദരന്റെ സുഹൃത്തായ സത്യന് ഷീലയോട് അനുരാഗമുണ്ട്. പക്ഷെ ഭക്തിമാർഗത്തിൽ അത് അസ്ഥാനത്താണല്ലോ. ഇതിനിടെ ശാരദയുടെ അവിഹിത സന്തതിയെ സ്വന്തമെന്ന പോലെ വളർത്തുന്നു നസീർ. മാനസാന്തരം വന്ന ജേസി…

    Read More »
  • നിവിൻ പോളി ചിത്രം ‘തുറമുഖം’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണിലിവിൽ

    നിവിൻ പോളി ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയത് ‘തുറമുഖ’മാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലെ വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിൻ പോളി ചിത്രം വൈകാതെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടാണ്. രാജീവ് രവി ചിത്രം സോണിലിവിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10നാണ് ചിത്രം സ്‍ട്രീമിംഗ് ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാാഗ്രാഹകനും. ‘തുറമുഖം’ എന്ന ചിത്രം ഒടിടിയിലേക്കും എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിച്ചിത്. കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറുകളില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. എഡിറ്റിംഗ് ബി അജിത്‍കുമാര്‍ ആണ്. നിവിന്‍ പോളിക്കും അര്‍ജുൻ അശോകനും ജോജു ജോര്‍ജിനും പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്,…

    Read More »
  • അല്ലു അര്‍ജുന്‍റെ ‘ഹീറോ’ 4 കെയില്‍ റീ റിലീസിന്: ട്രെയ്‍ലര്‍

    മറുഭാഷാ ചിത്രങ്ങൾ കളക്ഷൻ വാരുന്ന ഇപ്പോഴത്തെ ട്രെൻഡിന് എത്രയോ കാലം മുൻപ് തന്നെ കേരളത്തിൽ വലിയ ഫാൻ ബേസ് ഉള്ള താരമായിരുന്നു അല്ലു അർജുൻ. രണ്ട് പതിറ്റാണ്ട് മുൻപ് നായകനായെത്തിയ തുടക്ക കാലത്തു തന്നെ അല്ലുവിൻറെ ചിത്രങ്ങൾക്ക് കേരളത്തിൽ കാണികൾ ഉണ്ടായിരുന്നു. ആര്യയുടെയും ബണ്ണിയുടെയുമൊക്കെ മലയാളം ഡബ്ബ്ഡ് പതിപ്പുകൾ വിതരണക്കാർക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ അല്ലുവിനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം വരികയാണ് അദ്ദേഹത്തിൻറെ ആരാധകർക്ക്. അല്ലുവിൻറെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്ന ഹീറോ (ദേശമുഡുറു) യാണ് വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. അല്ലുവിൻറെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഏപ്രിൽ 8 നാണ് അല്ലുവിൻറെ പിറന്നാൾ. ആന്ധ്രയിലും തെലങ്കാനയിലും ഏപ്രിൽ 6, കേരളത്തിൽ ഏപ്രിൽ 7, കർണാടകയിലും തമിഴ്നാട്ടിലും ഏപ്രിൽ 8 എന്നിങ്ങനെയാണ് ചിത്രത്തിൻറെ റിലീസ് തീയതികൾ. 4…

    Read More »
  • സൽമാൻ ഖാന്റെ ലുങ്കി ഡാൻസ്… ഒപ്പം നൃത്തം വച്ചു വെങ്കിടേഷും രാം ചരണും… ‘കിസി കാ ഭായ് കിസി കി ജാന്‍റെ’ പുതിയ ​ഗാനം റിലീസ് ചെയ്തു

    സൽമാൻ ഖാൻ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാൻറെ’ പുതിയ ​ഗാനം റിലീസ് ചെയ്തു. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ​ഗാനരം​ഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുങ്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ​ഗാനരം​ഗത്തുണ്ട്. ​ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും ​ഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു. വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സം​ഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ​ഗാനം ഇതിനോടകം ട്രെന്റിം​ഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാൻറെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഈദ്…

    Read More »
  • നരയനൊപ്പം ചേര്‍ന്നിരുന്നു പുതിയ സന്തോഷം പങ്കുവെച്ച് മീര ജാസ്മിന്‍ !

    നടി മീരാജാസ്മിനെ മലയാളികള്‍ക്കെല്ലാം തന്നെ സുപരിചിതമാണ്. സൂത്രധാരന്‍ എന്ന ലോഹിതാദാസിന്റെ ചിത്രത്തിലൂടെയായിരുന്നു മീരാജാസ്മിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷയിലെ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്. ജാസ്മിന്‍ മേരി ജോസഫ് എന്നാണ് യഥാര്‍ത്ഥ പേര്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അതുപോലെ തന്നെ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. മീര നിരവധി ആരാധകരുള്ള താരമാണ്. കൂടാതെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുമായാണ് മീര ഇപ്പോള്‍ വന്നത്. മീര ജാസ്മിന്‍ നായികയായി അഭിനയിക്കുന്ന ഒരു പുതിയ സിനിമ തയ്യാറാവുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിംഗ്. താരം മലയാള സിനിമയില്‍ വീണ്ടും സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ ചിത്രത്തില്‍ മീരാജാസ്മിനോടൊപ്പം നായകനായി എത്തുന്നത് നരേന്‍ ആണ്. ഈ പുതിയ ചിത്രത്തിന്റെ സംവിധായകന്‍…

    Read More »
  • ‘മൺഡേ ടെസ്റ്റി’ൽ കാലിടറി നാനിയുടെ ‘ദസറ’; പക്ഷേ തളരില്ല… ചുരുങ്ങിയ സമയം കൊണ്ട് 100 കോടി കടക്കാനൊരുങ്ങുന്നു

    സിനിമകള്‍ക്ക് തിയറ്ററുകളില്‍ കളക്ഷന്‍ ഏറ്റവും കുറയുന്ന ദിവസമാണ് തിങ്കഴാഴ്ച. വാരാന്ത്യ അവധി ദിനങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ അടക്കം ധാരാളമായി തിയറ്ററുകളിലേക്ക് എത്തിയതിനു ശേഷമുള്ള പ്രവര്‍ത്തിദിനമാണ് എന്നതാണ് തിങ്കളാഴ്ചകളിലെ കളക്ഷന്‍ ഡ്രോപ്പിനുള്ള പ്രധാന കാരണം. ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ആദ്യ തിങ്കളാഴ്ച എത്ര നേടുന്നു എന്നത് ട്രേഡ് അനലിസ്റ്റുകളുടെ എക്കാലത്തെയും കൗതുകമാണ്. ചില ചിത്രങ്ങള്‍ ഈ മണ്‍ഡേ ടെസ്റ്റ് നല്ല നിലയില്‍ പാസ്സാവാറുണ്ടെങ്കില്‍ ചില ചിത്രങ്ങളുടെ കളക്ഷന് വലിയ അടി പറ്റാറുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ ഏറ്റവും പുതിയ വിജയ ചിത്രം ദസറയുടെ ആദ്യ തിങ്കളാഴ്ച കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 30 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 38 കോടി നേടിയിരുന്ന ചിത്രം ഞായര്‍ വരെയുള്ള ദിനങ്ങളില്‍ 15 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ ആഗോള ഗ്രോസ്…

    Read More »
  • വീണ്ടും പ്രശ്നക്കാരനായി ഷെയിന്‍ നിഗം? ‘ആര്‍ഡിഎക്സി’ന്റെ സെറ്റില്‍നിന്ന് നടന്‍ ഇറങ്ങി പോയിയെന്ന് റിപ്പോര്‍ട്ട്

    നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സിന്റെ സെറ്റില്‍ നായകന്‍ ഷെയ്ന്‍ നിഗം പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചസജീവമാകുന്നു. സെറ്റില്‍ ഷെയ്ന്‍ പിടിവാശി കാണിച്ചു. കോമ്പിനേഷന്‍ രംഗങ്ങളില്‍ തനിക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ തന്നെ കാണിക്കണമെന്ന് പറഞ്ഞു. ഇത് അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്ന് ലാല്‍, ബാബു ആന്റണി, ബൈജു തുടങ്ങിയ അഭിനേതാക്കള്‍ ഉണ്ടായിരുന്ന സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഷൂട്ടിങ് മുടങ്ങി സിനിമ പ്രതിസന്ധിയിലായി എന്നുമൊക്കെയാണ് സിനിമാഗ്രൂപ്പുകളില്‍ പ്രചരിച്ചത്. അതിനിടെ, ആര്‍ഡിഎക്സിലെ മറ്റൊരു നായകനായ ആന്റണി പെപ്പെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായി. യഥാര്‍ഥ ജീവിതത്തില്‍ നാടകം കളിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ, ദയവ് ചെയ്ത് നാടകമരുതേ എന്നെഴുതിയ ഒരു ചിത്രം പെപ്പെ പോസ്റ്റ് ചെയ്തു. ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്സ് വിവാദത്തെക്കുറിച്ചാണോ എന്ന ചോദ്യങ്ങളുമായി ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. അതേസമയം, ഷെയ്ന്‍ നിഗവും അദ്ദേഹത്തിന്റെ അമ്മയും ആര്‍ഡിഎക്സിന്റെ ഷൂട്ടിങ് സെറ്റില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് ചില…

    Read More »
Back to top button
error: