Movie
-
ശ്രീനിവാസനും വിനീതും വ്യത്യസ്ത കഥാപാതങ്ങളായി എത്തുന്ന ‘കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കൻ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഏറെ കൗതുകമുണർത്തുന്ന വിധത്തിലാണ് ആദ്യ പോസ്റ്റർ എത്തിയിരിക്കുന്നത്. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ‘കുറുക്കൻ’ നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഏറെ കൗതുകമുണർത്തുന്ന കഥാപാതങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇരുവരും അതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ ശ്രദ്ധേയമായ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന താരങ്ങളാണ്. മനോജ് റാം സിംഗാണ് തിരക്കഥ . മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ജിബു…
Read More » -
ആദർശധീരനായ സ്‌കൂൾ മാസ്റ്ററായി തിക്കുറിശ്ശി വേഷമിട്ട ‘സ്‌കൂൾ മാസ്റ്റർ’ സിനിമ റിലീസ് ചെയ്‌തിട്ട് ഇന്ന് 59 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഉത്തമമായ ഒരു ഗുരുദക്ഷിണയുടെ കഥ പറഞ്ഞ ‘സ്‌കൂൾ മാസ്റ്ററി’ന് 59 വയസ്സായി. 1964 ഏപ്രിൽ 3നായിരുന്നു ഇതേ പേരിലുള്ള കന്നഡ ചിത്രത്തിന്റെ മലയാളം റീമേയ്ക്ക് റിലീസ് ചെയ്‌തത്. ബി.ആർ പന്തലു രചിച്ച മറാത്തി കഥയെ ആസ്‌പദമാക്കി പൊൻകുന്നം വർക്കി തിരക്കഥയെഴുതിയ ചിത്രം എസ്.ആർ പുട്ടണ്ണയാണ് സംവിധാനം ചെയ്‌തത്. തിക്കുറിശ്ശി സ്‌കൂൾ മാസ്റ്ററായി വേഷമിട്ടു. ശിവാജി ഗണേശൻ അതിഥിതാരമായും, വിധുബാല ബാലനടിയായും അഭിനയിച്ചു. വയലാർ-ദേവരാജൻ ടീമിന്റെ പാട്ടുകൾ- ഇനിയെന്റെ ഇണക്കിളിക്കെന്ത് വേണം, ജയജയജയ ജന്മഭൂമി, നിറഞ്ഞ കണ്ണുകളോടെ, വൈക്കം കായലിലോളം കാണുമ്പോളോർക്കും ഞാനെന്റെ മാരനെ എന്നിവ ഹിറ്റുകളായി. ആദർശധീരനായ സ്‌കൂൾ മാസ്റ്റർക്ക് രണ്ട് ആൺമക്കൾ. മക്കളെ പഠിപ്പിച്ചും മകളെ വിവാഹം കഴിപ്പിച്ചും ഉള്ള സമ്പാദ്യമൊക്കെ പോയി. റിട്ടയർ ചെയ്‌ത മാസ്റ്ററെയും ഭാര്യയെയും നോക്കാൻ മക്കൾക്ക് സമയമില്ല. വീട് പണയക്കാർ കൊണ്ടുപോയി. മക്കൾ അച്ഛനെയും അമ്മയെയും വീതം വച്ചു. അച്ഛൻ മൂത്ത മകന്റെ വീട്ടിൽ. അമ്മ…
Read More » -
‘സൂര്യ 42’ ന്റെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം
സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്നുവെന്ന പ്രഖ്യാപനം വൻ ചർച്ചയായി മാറിയിരുന്നു. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ‘സൂര്യ 42’നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘സൂര്യ 42’ന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ നേടിയിരിക്കുകയാണ്. ഇനിയും പേരിട്ടില്ലെങ്കിലും സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളിൽ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക. #Suriya42 streaming rights bagged by Amazon Prime Video for a record price… 2nd highest digital rights sale from tamil film pic.twitter.com/Y51cQ2JAVX — Karthik Ravivarma (@Karthikravivarm) April 2, 2023 സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ…
Read More » -
റൊമാൻറിക് ഹീറോയായി അഭിനയിക്കാൻ താൽപ്പര്യപ്പെടുന്ന ബാലയ്യയുടെ പുതിയ ചിത്രത്തിൽ നായികമാർ നാല്.!
ഹൈദരാബാദ്: നന്ദമൂരി ബാലകൃഷ്ണ തെലുങ്കിലെ സൂപ്പര്‍ താരമാണ്. അടുത്തിറങ്ങിയ വീര സിംഹ റെഡ്ഡി താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്. ഇപ്പോഴും റൊമാന്‍റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍ മിക്കപ്പോഴും ഒന്നിലധികം നായികമാരുണ്ടാകും. വീര സിംഹ റെഡ്ഡിയില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തിയത്. ഹണി റോസും, ശ്രുതി ഹാസനും ആയിരുന്നു നായികമാര്‍. ബാലയ്യയുടെ അനിയത്തിയും ഒരു വില്ലത്തി എന്ന റോളില്‍ വരലക്ഷ്മി ശരത്ത് കുമാറും ചിത്രത്തിലുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തീയറ്ററില്‍ എത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. അതിനിടെയാണ് പുതിയ ചിത്രം ബാലകൃഷ്ണയുടെതായി പ്രഖ്യാപിച്ചത്. ‘സരിലേരു നീകെവ്വരു’ എന്ന ശ്രദ്ധേയ ചിത്രം എടുത്ത അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നന്ദമുരി ബാലകൃഷ്ണ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ഈ ചിത്രത്തില്‍ ബാലയ്യയ്ക്ക് നായികമാര്‍ നാലുപേരാണ് എന്നാണ് വിവരം. അതിലൊന്ന് നടി ശ്രീലീലയാണ്. സിനിമയുടെ നിർമ്മാതാക്കൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ധമക്ക എന്ന രവിതേജ നായകനായ ചിത്രത്തിലൂടെ…
Read More » -
കാത്തിരിപ്പിന് വിരാമം സുരേഷ് ഗോപിയുടെ ‘തമിഴരശൻ’ റിലീസിന്
സുരേഷ് ഗോപിയും കഥാപാത്രമാകുന്ന തമിഴ് ചിത്രമാണ് ‘തമിഴരശൻ’. വിജയ് ആന്റണിയാണ് ചിത്രത്തിൽ നായകൻ. മലയാളത്തിൽ നിന്ന് ചിത്രത്തിൽ രമ്യാ നമ്പീശനും ഉണ്ട്. പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയ ചിത്രം പ്രദർശനത്തിന് എത്തുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആർ ഡി രാജശേഖർ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ. എസ് കൗസല്യ റാണിയാണ് ചിത്രം നിർമിക്കുന്നത്. രവീന്ദർ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂർ. വി വിശ്വനാഥനാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എസ്എൻഎസ് മൂവീസാണ് ചിത്രത്തിന്റെ ബാനർ. The Date is Locked for the Arrival of Terrific Lion! @vijayantony starrer #Tamilarasan to hit screens on April 14; An @ilaiyaraaja Musical #TamilarasanFromApril14 #தமிழரசன் @snsmovies_ @YogeswaranBabu @nambessan_ramya @RDRajasekar @ZeeTamil @ProBhuvan…
Read More » -
കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത എം.ടി യുടെ ‘ഓപ്പോൾ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 42 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായരുടെ ‘ഓപ്പോളി’ന് 42 വയസ്സ്. 1981 ഏപ്രിൽ രണ്ടിനാണ് കെ,എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ഈ ഹിറ്റ് ചിത്രം പ്രദർശനമാരംഭിച്ചത്. അപ്പു എന്ന ബാലന്റെയും അവന്റെ പ്രിയപ്പെട്ട ഓപ്പോളിന്റെയും (മൂത്ത ചേച്ചി) ഹൃദയസ്പർശിയായ കഥയിൽ അപ്പുവായി മാസ്റ്റർ അരവിന്ദും (മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ പ്രശസ്തൻ) ഓപ്പോളായി മേനകയും (മലയാളത്തിൽ ആദ്യം) അഭിനയിച്ചു. ഓപ്പോളെ വിവാഹം കഴിക്കുന്ന നല്ലവനായ മധ്യവയസ്കനായി ബാലൻ കെ നായരും (ദേശീയ അവാർഡ്), ഓപ്പോളുടെ ക്ഷുഭിതയായ അമ്മയായി കവിയൂർ പൊന്നമ്മയും, കുടുംബ സുഹൃത്തായി ശങ്കരാടിയും അഭിനയച്ചു. നിർമ്മാണം റോസമ്മ ജോർജ്ജ്. ഐവി ശശിയുടെ തൃഷ്‌ണ, ആരൂഢം, അക്ഷരങ്ങൾ എന്നീ ചിത്രങ്ങളും ഇവരാണ് നിർമ്മിച്ചത്. പട്ടാളക്കാരനായിരുന്ന ബാലൻ കെ നായർ മേനകയെ കല്യാണം കഴിച്ച് വയനാട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് സഹിക്കാൻ അപ്പുവിന് കഴിയുന്നില്ല. മേനകയ്ക്കും അതേ അവസ്ഥ തന്നെ. അവർ അവനെ കൂടെക്കൂട്ടി. മധുവിധുകാലത്ത് ചെക്കൻ ഒരു ശല്യമാകുന്നത് കണ്ട് ബാലൻ…
Read More » -
ജയസൂര്യ ചിത്രം ‘എന്താടാ സജി’, സ്‍നീക്ക് പീക്ക് പുറത്ത്
ജയസൂര്യ നായകനാകുന്ന ചിത്രം ‘എന്താടാ സജി’ ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്തുവിട്ടു. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി…
Read More » -
പാട്ടിന്റെ പാലാഴി തീർത്ത എ.ബി രാജിന്റെ ‘പ്രസാദം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘പുലയനാർ മണിയമ്മ’യുമായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന ‘പ്രസാദ’ത്തിന് 47 വർഷപ്പഴക്കം. 1976 ഏപ്രിൽ ഒന്നിനാണ് ടി.കെ ബാലചന്ദ്രൻ നിർമ്മിച്ച് (ടീക്കേബി എന്ന ബാനർ) എ.ബി രാജ് സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനശാലകളിലെത്തിയത്. നിർമ്മാതാവിന്റെ കഥയ്ക്ക് എസ്.എൽ പുരം സംഭാഷണമെഴുതി. പി ഭാസ്‌ക്കരൻ- ദക്ഷിണാമൂർത്തി ടീമിന്റെ ഗാനങ്ങൾ ആസ്വാദകമനസുകളിൽ ഇന്നും സുഗന്ധം പരത്തുന്നു. ജയഭാരതിയും നസീറും പ്രണയിതാക്കളായിരുന്നു. ജയഭാരതിക്ക് ‘നല്ലൊരു’ ആലോചന വന്നപ്പോൾ ജയഭാരതിയുടെ അച്ഛൻ ശങ്കരാടി നസീറിനോട് ഒഴിവായിത്തന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചു. നസീർ ആ നാട് വിട്ടുപോയി. പക്ഷെ അതിനോടകം ‘പാട്ടിന്റെ ലഹരിയിൽ മുങ്ങി’ ജയഭാരതി ഗർഭിണിയായിരുന്നു. കല്യാണം കഴിച്ച ജനാർദ്ദനൻ പെൺവാണിഭക്കാരനായത് കൊണ്ട് അവിടെ നിന്നും ഓടിപ്പോയി. ജയഭാരതി മറ്റൊരു വീട്ടിൽ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അന്യനാട്ടിൽ മറ്റൊരു വീട്ടിൽ അഭയം തേടിയ നസീർ അവിടുത്തെ പെൺകുട്ടിയെ കല്യാണം കഴിച്ചു. നസീറിന് ഒരു പെൺകുഞ്ഞിനെ കൊടുത്ത് ആദ്യപ്രസവത്തോടെ അവൾ മരിക്കുകയാണ്.…
Read More » -
ആ നിറം നല്ലതായിരുന്നു… കൂടുതലൊന്നും ചിന്തിച്ചില്ല… ‘പഠാൻ’ ബിക്കിനി വിവാദത്തിൽ പ്രതികരിച്ച സംവിധായകൻ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വദകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ കാരണമായത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഷാരൂഖ് നിറഞ്ഞാടിയ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ, ഭാഷാഭേദമെന്യെ ഏവരും അത് ഏറ്റെടുത്തു. ഹിന്ദി ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിച്ചു. എന്നാൽ പഠാന്റെ ഒരുഗാനരംഗത്ത് ദീപിക ധരിച്ച ബിക്കിനി നിറം വലിയ വിവാദങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ആ നിറം നല്ലതായിരുന്നു എന്നും കൂടുതലൊന്നും ചിന്തിച്ചില്ലെന്നും സിദ്ധാർഥ് ആനന്ദ് പറയുന്നു. ‘ആ നിറം രസമായി തോന്നി. നല്ല വെയിലുള്ള സമയമായിരുന്നു അത്. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം വളരെ മനോഹരമായിരുന്നു’, എന്ന് സിദ്ധാർഥ് ആനന്ദ് വ്യക്തമാക്കി. ന്യൂസ് 18 റൈസിംഗ് ഇന്ത്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സംവിധായകൻ. പഠാന് ലഭിച്ച വരവേൽപ്പ് തന്നെയാണ് ബഹിഷ്കരണ ക്യാമ്പയിനുകൾ തെറ്റായിരുന്നു…
Read More » -
ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയിലും നിൽക്കില്ല പഠാൻ കളക്ഷൻ; ഒടിടി റിലീസിനു പിന്നാലെ ചൈന, ജപ്പാൻ, ലാറ്റിൻ അമേരിക്ക റിലീസ്
ബോളിവുഡ് ഒരു വിജയത്തിനായി ഏറ്റവുമധികം കാത്തിരുന്ന സമയത്ത് വിജയിച്ച ചിത്രമാണ് പഠാന്‍. സമകാലിക ഹിന്ദി സിനിമയില്‍ ഈ ഷാരൂഖ് ഖാന്‍ ചിത്രത്തിന്‍റെ വിജയത്തിന് തിളക്കമേറുന്നതും അതുകൊണ്ടാണ്. ഷാരൂഖ് ഖാനെ സംബന്ധിച്ചും പഠാന്‍ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററുകളിലെത്തിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു ചിത്രം. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇതുകൊണ്ടും നില്‍ക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് നേരത്തെ അറിയിച്ച കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 657.25 കോടിയാണ്. ആഗോള ഗ്രോസ് 1049.60 കോടിയും. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആയിരുന്നു ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍…
Read More »