Movie
-
‘ശകുന്തള’യായി സാമന്ത വിഷുവിനു വരും, ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും അമ്മ ആലപ്പുഴക്കാരിയാണെന്നും മലയാളം ഇഷ്ടമാണെന്നും താരം
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളിയായ ദേവ് മോഹനും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയിലാണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ‘ശാകുന്തള’ത്തിന്റെ പ്രചരണ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രസ്മീറ്റിൽ സാമന്ത പറഞ്ഞു. ‘അമ്മ ആലപ്പുഴ സ്വദേശിയാണ്. പക്ഷേ തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന്…
Read More » -
രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം ‘യാനൈ മുഖത്താൻ’ ട്രെയിലർ മില്യനുകൾ പിന്നിട്ട് മുന്നേറുന്നു…!
സിനിമ സി.കെ അജയ് കുമാർ, പി.ആർ.ഒ യുവ സംവിധായകൻ രജീഷ് മിഥില അണിയിച്ചൊരുക്കുന്ന പ്രഥമ തമിഴ് സിനിമ ‘യാനൈ മുഖത്താൻ’ ഏപ്രിൽ 14 ന് റീലീസ് ചെയ്യും. ഇതിനു മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. വൻ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയിലർ പുറത്ത് വിട്ട് ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു മില്യനിലേറെ കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലായി മുന്നേറ്റം തുടരുകയാണ്. ജാതി മത വർഗ്ഗീയതയെ വിമർശിക്കുന്ന ആക്ഷേപ ഹാസ്യമാണ് സിനിമയുടെ പ്രമേയമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. തമിഴിൽ ‘യാനൈ മുഖത്താൻ’ എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. മലയാളത്തിൽ ‘വാരിക്കുഴിയിലെ കൊലപാതകം ‘, ‘ ഇന്നു മുതൽ ‘, ‘ ലാൽ ബഹദൂർ ശാസ്ത്രി ‘ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രജീഷ് മിഥില.യോഗി ബാബുവാണ് ഫാൻ്റസി- ഹ്യൂമർ ചിത്രമായ ‘യാനൈ മുഖത്താ’നിലെ നായകൻ. ഊർവശി, രമേഷ് തിലക്, കരുണാകരൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ…
Read More » -
കൗമാരകാല പ്രണയം നർമ മധുരമായി അവതരിപ്പിക്കുന്ന ‘ഉസ്കൂൾ’ വിഷു റിലീസ്
‘കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബോധി മൂവി വർക്സിൻ്റെ ബാനറിൽ പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉസ്കൂൾ’. പ്ലസ് ടു സെൻ്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയം കോമഡിയുടെ മേമ്പൊടിയോടെ പറയുന്ന ചിത്രത്തിൽ അഭിജിത്, നിരഞ്ജൻ, ഷിഖിൽ ഗൗരി, അർച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാർ, ലാലി പി.എം, ജിതിലാൽ തുടങ്ങി നൂറോളം അഭിനേതാക്കൾ അണിനിരക്കുന്നു. പ്രസൂൺ പ്രഭാകർ ക്യാമറ ചെയ്ത ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ, സാമുവൽ അബി, ഹിമ ഷിൻജു എന്നിവരാണ്. വരികൾ വിനായക് ശശികുമാർ, മനു മഞ്ജിത്. പാടിയത് ഷഹബാസ് അമൻ, സിയ ഉൾഹഖ്, ഹിമ ഷിൻജു. എഡിറ്റിംങ്ങ് എൽ കട്ട്സ്, കലാസംവിധാനം അനൂപ് മാവണ്ടിയൂർ, മേയ്ക്കപ്പ് സംഗീത് ദുന്ദുഭി, കോസ്റ്റ്യൂംസ് പ്രിയനന്ദ, ഡിസൈൻ: ആൻ്റണി സ്റ്റീഫൻ. പ്രൊജക്റ്റ് ഡിസൈനർ ലിജു തോമസ്,റിലീസിംഗ് ഡിസൈനർ ഷൈബിൻ.ടി. ബോധി മൂവി വർക്സും ചെന്നൈ ഫിലിം ഫാക്ടറിയും ചേർന്ന്…
Read More » -
‘നദികളിൽ സുന്ദരി യമുന’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സിനിമ നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ഈ ചിത്രം സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ വിലാസ് മുരളി, സിമി മുരളി എന്നിവരാണ് നിർമ്മിക്കുന്നത്. വടക്കേ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ മുന്നേറുന്ന ഈ ചിത്രം മലബാറിന്റെ നേർ രേഖകൂടിയാണ്. പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധ്യാൻ ശീനിവാസൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, ഉണ്ണിരാജാ, നവാസ് വള്ളിക്കുന്ന് . സോഹൻ സീനുലാൽ, രാജേഷ് അഴീക്കോടൻ, അനീഷ് ഗോപാൽ, താസി ആമി, ദേവരാജൻ കോഴിക്കോട്, ശരത് ലാൽ, ഭാനുമതി പയ്യന്നൂർ, പാർവണാ രേവതി, ഉഷ പയ്യന്നൂർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈസൽ അലി. എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ. അസ്സോസ്സിയേറ്റ്…
Read More » -
ജയസൂര്യ കടമറ്റത്തുകത്തനാരാകുന്ന ശ്രീഗോകുലം മൂവീസിന്റെ ‘കത്തനാർ’ തുടങ്ങി, മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം; 200 ദിവസത്തെ ചിത്രീകരണം
സിനിമ ചരിത്ര താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാരുടേത്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനവും കൗതുകവുമുള്ള ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രമാക്കുന്നു. കത്തനാർ (The wild sorcerer ) എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ‘കത്തനാർ’ നിർമ്മിക്കുന്നത്. ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ഒരുക്കിയ റോജിൻ തോമസ്സാണ് സംവിധായകൻ. ഏപ്രിൽ 5 ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്‌ളോറിൽ വച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഗോകുലം ഗോപാലൻ ആദ്യ ഭദ്രദീപം തെളിയിച്ചു. ജയസൂര്യ, റോജിൻതോമസ്, കൃഷ്ണമൂർത്തി, രാഹുൽ സുബ്രഹ്മണ്യൻ, ആർ.രാമാനന്ദ്, രാജീവൻ, ഉത്തരാ മേനോൻ എന്നിവരും ഈ ചടങ്ങിൽ പങ്കാളികളായി. തുടർന്ന് ഗോകുലം ഗോപാലൻ…
Read More » -
പ്രിയദർശൻ, ടി ദാമോദരൻ, മോഹൻലാൽ ടീം സംഗമിച്ച ചരിത്രേതിഹാസം ‘കാലാപാനി’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 27 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പ്രിയദർശൻ സംവിധാനം ചെയ്ത ചരിത്രേതിഹാസം ‘കാലാപാനി’ക്ക് 27 വർഷപ്പഴക്കം. മോഹൻലാലിന്റെ പ്രണവം ആർട്ട്സ്, ഗുഡ്നൈറ്റ് മോഹന്റെ ഷോഗൺ ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ഈ സർവ്വതാരപ്രധാന ചിത്രത്തിൽ സംവിധായകന്റെ കഥയ്ക്ക് തിരക്കഥയെഴുതിയത് ടി ദാമോദരൻ. ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിലെ ജയിലിൽ അടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമരക്കാരുടെ ചരിത്രകഥയാണ് ഒരുപക്ഷെ മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയെന്ന് വിളിക്കാവുന്ന ഈ ചിത്രം. ഏതാണ്ട് 3 കോടി മുതൽമുടക്കിൽ അതുവരെയുണ്ടായിരുന്ന മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നിർമ്മാണച്ചിലവ് വന്ന ചിത്രമായിരുന്നു കാലാപാനി (കറുത്ത വെള്ളം). ഛായാഗ്രഹണത്തിന് സന്തോഷ് ശിവൻ ദേശീയ അവാർഡും കലാസംവിധാനത്തിന് സാബു സിറിൾ ദേശീയ, സംസ്ഥാന അവാർഡുകളും നേടി. ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ തൂക്കിലേറ്റപ്പെട്ട ഗോവർദ്ധനെ (മോഹൻലാലിന് സംസ്ഥാന അവാർഡ് ലഭിച്ച കഥാപാത്രം) തേടിയുള്ള അനന്തരവന്റെ (വിനീത്) അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. ട്രെയിനിൽ ബോംബ് വച്ചുവെന്ന കേസിൽ അറസ്റ്റിലായ ഗോവർദ്ധനെ കാത്തിരിക്കുകയാണ് നവവധുകാലം മുതൽ തബ്ബൂ. സെല്ലുലാർ…
Read More » -
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ രണ്ടാം ഭാഗം വലിയ മുതൽ മുടക്കുള്ള സിനിമയെന്ന് ബേസിൽ; വില്ലൻ ആരായിരിക്കും ?
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞാടിയത്. വില്ലനായി ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ ബേസിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആദ്യഭാഗത്തെക്കാൾ വലിയ മുതൽ മുടക്കുള്ള സിനിമ ആകും ‘മിന്നൽ മുരളി 2’ എന്ന് പറയുകയാണ് സംവിധായകൻ. പൂക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ബേസിൽ ജോസഫിന്റെ പ്രതികരണം. നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ പറയുന്നു. “ഉറപ്പായും മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും”, എന്നാണ്…
Read More » -
‘പൂങ്കുഴലി’യായി ഐശ്വര്യ ലക്ഷ്‍മി മാറിയത് ഇങ്ങനെ; ബിഹൈൻഡ് ദ സീൻ പുറത്ത് – വീഡിയോ
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യമൊട്ടാകെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വന്റെ’ ഒരു ബിഹൈൻഡ് ദ സീൻ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ല്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ‘പൂങ്കുഴലി’യുടെ രൂപം ഒരുക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ അവതരിപ്പിച്ച പൂങ്കുഴലി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. A ray of sunshine in a sea of darkness!Here is the most-awaited BTS of #Poonguzhali #AishwaryaLekshmi In theatres from 28th April in Tamil, Hindi, Telugu, Malayalam, and Kannada! ICYMI, watch #PS2Trailer▶️…
Read More » -
അര്‍ജുൻ അശോകൻ നായകനായ ‘പ്രണയ വിലാസം’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു, സ്ട്രീമിങ് സീ5ല്‍
അർജുൻ അശോകൻ ചിത്രമായി ഒടുവിലെത്തിയത് ‘പ്രണയ വിലാസം’ ആയിരുന്നു. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവർ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസം’ ഒടിടി റിലീസിന് തയ്യറായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ‘പ്രണയ വിലാസം’ എന്ന ചിത്രം ഏപ്രിൽ ഏഴിന് സീ5ൽ ആണ് റിലീസ് ചെയ്യുക. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രം സ്ട്രീം ആരംഭിക്കുക ഏപ്രിൽ ഏഴ് മുതലാണ്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിബി ചവറ, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിർമാണം. അർജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിർവഹിച്ചത്. ഗാനരചന സുഹൈൽ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ, കളറിസ്റ്റ് ലിജു പ്രഭാകർ. മേക്ക് അപ്പ്…
Read More » -
മലൈക അറോറയുടെ ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്; ഇൻസ്റ്റാഗ്രാമിലൂടെ അഭിപ്രായം പറഞ്ഞ് അർജുൻ കപൂര്‍
മുംബൈ: തേരാ ഹി ഖയാൽ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രൺധാവ പാടിയ ഈ വീഡിയോ ഗാനത്തിൽ ഗ്ലാമറസായി സ്ക്രീനിൽ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തിൽ തന്നെ 6.4 മില്ല്യൺ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകൻ അർജുൻ കപൂർ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. ചൊവ്വാഴ്ച താരം തൻറെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. “ഈ ഗാനം ഇഷ്ടപ്പെടൂ!!!” എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് അർജുൻ പറയുന്നത്. മ്യൂസിക് വീഡിയോയിൽ 49 കാരനായ മലൈക അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. ബോസ്‌കോ ലെസ്‌ലി മാർട്ടിസ് ആണ് ഈ ഗാനരംഗത്തിൻറെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ടീ സീരിസാണ് നിർമ്മാണം. അവരുടെ യൂട്യൂബ് അക്കൌണ്ടിലാണ് ഗാനം അപ്ലോഡ് ചെയ്തിരിക്കുന്നത്. മലൈക അറോറയും അർജുൻ കപൂറും 4 വർഷത്തിലേറെയായി ഡേറ്റിംഗിലാണ് എന്നത് ബോളിവുഡിൽ ഒരു രഹസ്യമായ കാര്യമല്ല. ഇരുവരും പരസ്പരം…
Read More »