Movie

  • മമ്മൂട്ടിയുടെ വമ്പന്‍ തിരിച്ചുവരവിന് കാതോര്‍ത്ത് ആരാധകര്‍ ; ആക്ഷന്‍ ക്രൈം മലയാളം ത്രില്ലര്‍ ചിത്രം കളംകാവല്‍ നവംബര്‍ 27 ന് ലോകമെമ്പാടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു

    മമ്മൂട്ടി, വിനായകന്‍, മീര ജാസ്മിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ആക്ഷന്‍ ക്രൈം മലയാളം ത്രില്ലര്‍ ചിത്രം കളംകാവല്‍ നവംബര്‍ 27 ന് ലോകമെമ്പാടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. തന്റെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റര്‍) ഹാന്‍ഡിലില്‍ മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രം കളംകാവലിന്റെ ലോകമെമ്പാടുമുള്ള റിലീസ് തീയതി പ്രഖ്യാപിച്ചു. ‘ഇരുട്ട് ഉയരുന്നു, വെളിച്ചം വെളിപ്പെടുത്തുന്നു. നിങ്ങളുടെ നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. കളംകാവല്‍ 2025 നവംബര്‍ 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാത്രമായി റിലീസ് ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് പ്രസിദ്ധീകരിച്ചത്. ഭയപ്പെടുത്തുന്ന ഒരു പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ഇന്നലെ, ഒക്ടോബര്‍ 22, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ 16+ സര്‍ട്ടിഫിക്കേഷന്‍ വിജയകരമായി ചിത്രത്തിന് ലഭിച്ചതായി മമ്മൂട്ടി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ഒരു അപ്ഡേറ്റ് പങ്കിട്ടു. അദ്ദേഹം എഴുതി, ‘സത്യം ചോരുന്നു. നിശബ്ദത കളംകാവല്‍ സെന്‍സര്‍ ചെയ്തത് യു/എ 16+ സര്‍ട്ടിഫിക്കറ്റോടെ ഉടന്‍ തിയേറ്ററുകളില്‍ എത്തും. നവാഗതനായ ജിതിന്‍…

    Read More »
  • പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി”യുടെ ടൈറ്റിൽ പുറത്ത്

    തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. “എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ” എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന…

    Read More »
  • ദുരൂഹതകളുടെ ഭാണ്ഡക്കെട്ടുമായി “ആമോസ് അലക്സാണ്ടർ” ടീസർ പുറത്ത്

    ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടറിൻ്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു. ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും. അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷജനിപ്പിക്കുന്നു. ” ഈ പല്ലൊക്കെ നാട്ടുകാര് അടിച്ച് തെറുപ്പിച്ചതാണോ ” എന്ന് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ടുള്ള മറുപടി കൗതുകവുമാണ്. ” അല്ലാ.ഈ പൊലീസ്സുകാരുടെ ഒരു പരിപാടിയില്ലേ? ജാഫർ ഇടുക്കി നൽകുന്ന ഈ മറുപടി പല അർത്ഥങ്ങൾക്കും ഇടനൽകുന്നു. സമൂഹത്തിൽ ഈ കഥാപാത്രം വലിയ ചോദ്യചിഹ്നം ഉയർത്തുന്നതാണെന്ന് വേണം അനുമാനിക്കാൻ. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടർ എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഷത്തിലും, രൂപത്തിലും, അവതരണത്തിലുമെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്.…

    Read More »
  • കാട്ടുങ്കൽ പോളച്ചനായി ജോജു ജോർജ്, ജന്മദിന സമ്മാനമായി വരവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

    പാതി മറഞ്ഞ മുഖം. മുന്നിൽ കുരിശ്…തീഷ്ണമായ കണ്ണ്. ജോജു ജോർജിൻ്റെ ഏറ്റവും പുതിയ ലുക്ക്… ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കാണിത്. ജോജുവിൻ്റെ ജന്മദിനമായ ഒക്ടോബർ ഇരുപത്തിരണ്ടിന് ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ടാണ് പുതുമയും, ആകാംക്ഷയും നൽകിക്കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഭാർഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ – ജോമി ജോസഫ് പുളിങ്കുന്ന്. നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതോതിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ സംവിധായകനാണ് ഷാജി കൈലാസ്. വരവിലെ നായകനായ ജോജുവിനേയും നായക സങ്കൽപ്പങ്ങളിലെ പരിപൂർണ്ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയുടെ ഒറ്റയാൻ പോരാട്ടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജോജുവിൻ്റെ അതിശക്തമായ കഥാപാത്രമാണ് കാട്ടുങ്കൽ പോളി എന്നു വിളിക്കപ്പെടുന്ന പോളച്ചൻ്റേത്. മനസ്സിൽഎരിയുന്ന കനൽ പോലെ പകയുടെ ബീജങ്ങളുമായി അരങ്ങുതകർക്കുക യാണ് പോളി .പൂർണ്ണമായും ആക് ഷൻ ത്രില്ലർ ജോണറിലാണ്. ഈ ചിത്രത്തിൻ്റെ അവതരണം.…

    Read More »
  • പ്രഭാസ്- ഹനു രാഘവപുടി പാൻ ഇന്ത്യൻ ചിത്രം ടൈറ്റിൽ പോസ്റ്റർ റിലീസ് നാളെ

    കൊച്ചി: തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നാളെ പുറത്തുവിടും. രാവിലെ 11.07 നാണ് പോസ്റ്റർ പുറത്തു വിടുക. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ താരനിരയിൽ ബോളിവുഡ് ഇതിഹാസം അനുപം ഖേറും ഉണ്ടാകുമെന്നുള്ള അപ്‌ഡേറ്റ് നേരത്തെ പുറത്തു വന്നിരുന്നു. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര…

    Read More »
  • ആ നോട്ടത്തിലുണ്ട് എല്ലാം! ജോജു ജോർജ്ജിൻ്റെ ജന്മദിനത്തിൽ ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’റെ സ്പെഷൽ പോസ്റ്റർ പുറത്ത്

    കൊച്ചി: സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളൻറെ’ ജോജു ജോർജ്ജ് ജന്മദിന സ്പെഷൽ പോസ്റ്റർ പുറത്ത്. കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോർജജാണ് പോസ്റ്ററിലുള്ളത്. ജോജുവിൻറെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം നടന്നത്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിൻറേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റിൽ പോസ്റ്ററും ബിജു മേനോൻ്റെ ജന്മദിനത്തിൽ പുറത്തിറക്കിയ സ്പെഷൽ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന…

    Read More »
  • ക്യാംപസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷൈൻ ടോം ചാക്കോ ഫിലിം ‘ഡർബി’യുടെ ചിത്രീകരണം പൂർത്തിയായി

    കൊച്ചി: ക്യാംപസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായി അവതരിപ്പിക്കുന്ന ചിത്രം ഡർബിയുടെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ്, ദീപാ മൺസൂർ എന്നിവരാണ് നിർമ്മിക്കുന്നത്. ജമാൽ വി ബാപ്പു വാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. ഡർബി എന്നു വാക്ക് അർത്ഥമാക്കുന്നത് മത്സരം എന്നാണ്. ക്യാംപസിലെലെ കുട്ടികൾക്കിടയിൽ പല രീതിയിലുള്ള മത്സരങ്ങൾ ഉണ്ടാകുക സ്വഭാവികം. കലാ, കായിക, രംഗങ്ങളിൽ, അവർക്കിടയിൽ അരങ്ങേറുന്ന പ്രണയത്തിൻ്റെ പശ്ചാത്തലത്തിലൊക്കെ ഇത്തരം മത്സരങ്ങൾ കടന്നുവരാം. അത്തരം ചില സന്ദർഭങ്ങളെ രണ്ടു ഗ്രൂപ്പുകളാക്കിയാണ് ചിത്രത്തിൻ്റെ കഥാ വികസനം. ഒരു ക്യാംപസ് വർണ്ണപ്പൊലിമയും നിറപ്പകിട്ടുമൊക്കെ കോർത്തിണക്കി യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഷൈൻ ടോം ചാക്കോ, പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ആദം സാബിക് (ഒസ്‌ലർ ഫെയിം,) ജോണി ആൻ്റണി, ശബരീഷ് വർമ്മ സന്തോഷ് കീഴാറ്റൂർ, അബു സലിം, ശിവ…

    Read More »
  • സി വി പ്രേം കുമാറിന്റെ “ആൾരൂപങ്ങൾ” സിനിമ തിരക്കഥ പുസ്തകം പ്രകാശിതമായി

    ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകൻ സി വി പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ തീയേറ്ററുകളിലെത്തിയ കലാമൂല്യമുള്ള സിനിമ “ആൾരൂപങ്ങളുടെ” തിരക്കഥ പുസ്തകം സമം ആർട്സ് തിരുവനന്തപുരത്തിൻ്റെ ബാനറിൽ പ്രകാശിതമായി. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ച് കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും തുടർന്ന് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദും പ്രകാശന കർമ്മം നിർവ്വഹിച്ചു. രണ്ടുപേരിൽ നിന്നും പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചത് സി വി പ്രേംകുമാറിൻ്റെ കൊച്ചുമകൾ അയിനയാണ്. തിരക്കഥ പുസ്തക പ്രകാശനത്തോടനുബ്ബന്ധിച്ച് ആൾരൂപങ്ങൾ സിനിമ പ്രദർശനമുണ്ടായിരുന്നു. ആശംസകൾ അറിയിച്ചത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മായ വിശ്വനാഥ്, ചിത്രത്തിൻ്റെ നിർമ്മാതാവ് എ എം നൗഷാദ് എന്നിവരാണ്. സ്വാഗതമാശംസിച്ചത് പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ തിയറ്റർ ആർട്ടിസ്റ്റും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാറാണ്. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് സമം ആർട്ട്സിൻ്റെ പ്രസിഡൻ്റും ചലച്ചിത്ര പിആർഓ യുമായ അജയ് തുണ്ടത്തിലും കൃതജ്ഞത രേഖപ്പെടുത്തിയത് സമം ആർട്സിൻ്റെ…

    Read More »
  • അഭിനയ ജീവിതത്തിന്റെ അമ്പതു വര്‍ഷങ്ങള്‍; ടി.ജി. രവിക്കായി ആഘോഷമൊരുക്കി ജന്‍മനാട്; ശനിയും ഞായറും ആഘോഷ രാവ്; സിനിമാ താരങ്ങളുടെ വന്‍ നിര പങ്കെടുക്കും

    തൃശൂര്‍: അരനൂറ്റാണ്ട് കാലമായി സിനിമയിലും നാടകത്തിലും ജ്വലിച്ച നടന്‍ ടി ജി രവിയുടെ അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ജന്മനാട് ആഘോഷിക്കുന്നു. ഒല്ലൂര്‍ എംഎല്‍എയും കേരളത്തിന്റെ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയുമായ കെ രാജന്‍ ചെയര്‍മാനും നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് കണ്‍വീനറുമായ സംഘാടകസമിതിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൂച്ചട്ടി എ.കെ.എം. എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 18, 19 തീയതികളിലായാണ് ആഘോഷ പരിപാടികള്‍. ഒക്ടോബര്‍ 18, ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മൂര്‍ക്കനിക്കര സെന്ററില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നു. ആറ് മണിക്ക് അനുമോദന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാവും. ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിജയരാഘവന്‍, ഉര്‍വശി പ്രശസ്ത സിനിമാതാരങ്ങളായ ബിജു…

    Read More »
  • ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം ഒക്ടോബർ 31 റിലീസ്

    നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്. പാർട്ടി മോഡ് ഓൺ എന്ന ടാഗ്‌ലൈനോടെ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് ക്രിസ്റ്റോ സേവ്യർ. ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ ആയ ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. സെൻസറിങ് പൂർത്തിയായപ്പോൾ A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് നേരത്തെ പുറത്ത് വന്ന ട്രെയ്‌ലർ നൽകിയത്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന്…

    Read More »
Back to top button
error: