Movie
-
മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്.
ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളി ലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ. പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഷാജി കൈലാസ് ജോഷി, ബി. ഉണ്ണികൃഷ്ണൻ, തുടങ്ങിയ മുൻനിര സംവിധായകർ ക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻ്റ് മിസ്സസ്സ് എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമായി.തികച്ചും വ്യത്യസ്തമായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രം ഏറെ പുതുമ നൽകുന്നതായിരുന്നു. കളങ്കാവൽ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഏ.കെ.സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റത്തിൽറോയിച്ചൻ എന്നാണ് കഥാപാത്രത്തിൻ്റെ പേര്. ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽറോയിച്ചൻ എന്ന കഥാപാത്രത്തി ലൂടെ അവതരിപ്പിക്കുന്നത്. മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ…
Read More » -
കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഫെബ്രുവരി 27 ന്
കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രവീൺ ശശാങ്ക് എന്ന കഥാപാത്രമായി ജഗദീഷ് എത്തുമ്പോൾ, ചാർളി എന്ന് പേരുള്ള കഥാപാത്രമായാണ് സുരേഷ് കൃഷ്ണ അഭിനയിച്ചിരിക്കുന്നത്. മാസ്സ്, സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരേയും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും ക്യാരക്ടർ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത്…
Read More » -
നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ “ആയാ ഷേർ” ഗാനം ഫെബ്രുവരി 24 ന്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ ലെ ആദ്യ ഗാനം ഫെബ്രുവരി 24 ന്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്ത് വരുന്നത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായ “ആയാ ഷേർ” ആണ് അന്ന് പുറത്ത് വരുന്നത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. അടുത്തിടെയാണ് അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ നാനിയുടെ ഇൻട്രോ ഗാനമായ “ആയാ ഷേർ” ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച…
Read More » -
സൂപ്പർ ഹിറ്റ് ചിത്രം “പാതിരാത്രി” യുടെ ഒടിടി സ്ട്രീമിംഗ് സീ 5 പ്ലാറ്റ്ഫോമിൽ; സ്ട്രീമിംഗ് ഫെബ്രുവരി 20 മുതൽ
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” ഇനി ഒടിടി പ്ലാറ്റ്ഫോമിൽ. ഫെബ്രുവരി 20 മുതൽ സീ 5 പ്ലാറ്റ്ഫോമിൽ ആണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. തീയേറ്ററുകളിൽ റിലീസ് ചെയ്ത സമയത്ത് മികച്ച നിരൂപക ശ്രദ്ധ നേടിയ ചിത്രം, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ടാണ് പ്രദർശിപ്പിച്ചത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന “പാതിരാത്രി”, പോലീസുകാരുടെ ജീവിതം വളരെ വ്യത്യസ്തമായും റിയലിസ്റ്റിക് ആയും അവതരിപ്പിച്ച ചിത്രം കൂടിയാണ്. അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ട് കൂടിയാണ് ചിത്രം ശ്രദ്ധ നേടിയത്. നവ്യ നായർ, സൗബിൻ…
Read More » -
സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാൻ്റെ സി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മാർച്ച് ആറിന് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ദുരൂഹതകളും,. മികച്ചു ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ സെന്തിൽ കൃഷ്ണാ. അസ്സിം ജമാൽ, എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിങ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്,…
Read More » -
ഇന്നേയ്ക്ക് ഒൻപതു വർഷം; 2017 ഫെബ്രുവരി 17, കേരളം മറക്കാത്ത ദിനം, നടി ആക്രമിക്കപ്പെട്ടു; ഇതുവരെയുള്ള പോരാട്ടത്തിലൂടെ നീതി നടപ്പായോ? അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി ഡബ്യു സി സി
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുന്നതിൻ്റെ പശ്ചാത്തലത്തിൽ അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി വുമൺ ഇൻ സിനിമ കളക്ടീവ് കൂട്ടായ്മ. 2017 ഫെബ്രുവരി 17 ആയിരുന്നു കേരളം നടുങ്ങിയ സംഭവം. 9 വർഷം പിന്നിടുമ്പോഴും നീതി എത്രത്തോളം എന്ന ചോദ്യമുയർത്തിയാണ് ഡബ്യു സി സി അവൾക്കൊപ്പം ക്യാമ്പെയിൻ വീണ്ടും സജീവമാകുന്നത്. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നാളെ വൈകിട്ട് 6 മണിക്ക് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അനീതിക്കെതിരെ പ്രതികരിച്ച് സധൈര്യം പോരാടിയ നടിയുടെ ഇനിയുള്ള പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയാണ് വുമൺ കളക്ടീവ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുട്ടിൻ്റെ മറ നീക്കി വെളിച്ചത്തിൻ്റെ തിരി തെളിക്കാൻ ഏവരും മുന്നോട്ട് വരണമെന്നും ഡബ്യു സിഐ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ 9…
Read More » -
ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ‘മാമാങ്കത്തിലെ മച്ചാട്”നാളെ ചിത്രീകരണം ആരംഭിക്കും.
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ‘മാമാങ്കത്തിലെ മച്ചാട്’ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ രചന നിർവ്വഹിച്ചരിക്കുന്നത് സിനിമ പി.ആർ ഒ യും , മാധ്യമ പ്രവർത്തകനുമായ പി.ആർ സുമേരനാണ്. തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽ കുംഭ മാസത്തിൽ അഞ്ചു ദിവസങ്ങളിലായി ആഘോഷിക്കുന്ന ചരിത്ര പ്രസിദ്ധമായ ഉത്സവമാണ് മച്ചാട് മാമാങ്കം. എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള ഉത്സവത്തിന് ആനയല്ല. പകരം അഞ്ചു ദേശങ്ങളിൽ നിന്നുള്ള കൂറ്റൻ മരക്കുതിരക്കോലങ്ങളാണ് പ്രധാന ആകർഷണം. ദേശവാസികളുടെ ഒത്തൊരുമയുടെയും , മത്സരത്തിന്റെയും വലിയൊരു പ്രതീകമാണ് മച്ചാട് മാമാങ്കം. നിരവധിഅംഗീകാരങ്ങൾ വാരിക്കൂട്ടിയ ‘ഇരുൾ വീണ വെള്ളിത്തിര’ എന്ന ശ്രദ്ദേയമായ ഡോക്യുമെന്ററിക്ക് ശേഷം ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഡോക്യുമെന്ററിയാണ് ‘മാമാങ്കത്തിലെ മച്ചാട്’. പതിനെട്ട് അവാർഡുകൾ ‘ഇരുൾ വീണ വെള്ളിത്തിരക്ക്’ ലഭിച്ചിരുന്നു. ബാനർ –…
Read More »


