Movie
-
കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ചിത്രം ഫെബ്രുവരി 27 ന്
കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. ഡോൺ എന്ന കഥാപാത്രമായി വിഷ്ണു അഗസ്ത്യ വേഷമിട്ടപ്പോൾ, ഡെസ്ഡിമോണ എന്ന് പേരുള്ള കഥാപാത്രമായാണ് ദിവ്യപ്രഭ അഭിനയിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഇരുവരേയും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന…
Read More » -
വേടൻ വിവാഹിതനാകുന്നു; കല്ല്യാണ തീയ്യതി പരസ്യപ്പെടുത്തി എംവി ഗോവിന്ദൻ; യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു; ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് മിന്നുകെട്ട്
കണ്ണൂർ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്.ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. എം.വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് ആദരിച്ചു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിവാഹക്കാര്യം പറഞ്ഞത്. പിന്നീട്, വേടനും ഇത് സ്ഥിരീകരിച്ചു. ലളിതമായ ചടങ്ങുകളോടെ റജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ റജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’ – വേദിയിൽ നിന്നും വേടന്റെ വാക്കുകൾ. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ടായിരുന്നു. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും കൂടെയുണ്ടായിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വേടന് ലഭിച്ചത്. 2025ൽ വേടൻ…
Read More » -
INCA അവാർഡ് മുംബൈയിൽ
മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…
Read More » -
ക്യാമ്പസ് ആവേശവുമായി ‘വിദ്യാർഥി വിദ്യാർഥിനികളെ’ നാളെ മുതൽ തിയേറ്ററുകളിൽ എത്തും…. റാപ്പർ ചന്ദൻ ഷെട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
സോഷ്യൽ മീഡിയ താരങ്ങളും യുവപ്രതിഭകൾക്കൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക് എത്തുന്നു. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറാണ്. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കിയ ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ്…
Read More » -
ടോക്സിക്: രക്തം ചിന്തിയ പോർക്കളത്തിൽ യഷ്; ടീസർ ഫെബ്രുവരി 20-ന് പുറത്തിറങ്ങും
മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…
Read More » -
അർജുൻ സർജ സംവിധാനം ചെയ്ത സീതാ പയനം റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ 9 കോടി ഗ്രോസ് കളക്ഷൻ കരസ്ഥമാക്കി
അർജുൻ സർജ സംവിധാനം ചെയ്ത സീതാ പയനം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 9 കോടി രൂപ ആഗോള ഗ്രോസ് കളക്ഷൻ കരസ്ഥമാക്കി. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും പ്രേക്ഷക നിരൂപക പ്രശംസകൾ ചിത്രം നേടിയിരുന്നു. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിച്ചത്. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ…
Read More » -
സുഖമാണോ സുഖമാണ് ചിത്രത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി
അരുണലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത സുഖമാണോ സുഖമാണ് രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുമ്പോൾ ചിത്രം കണ്ട ശേഷം അഭിനന്ദങ്ങളുമായി വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവൻകുട്ടി സമൂഹമാദ്ധ്യമത്തിൽ ഇപ്രകാരം കുറിച്ചു. “ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് ‘സുഖമാണോ സുഖമാണ്’. അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മനംതുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്, എന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായരുടെ മകനാണ് അരുൺലാൽ.” പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ സുഖമാണോ സുഖമാണ് ചിത്രത്തിൽ മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാമിലി എന്റെർറ്റൈനർ സുഖമാണോ സുഖമാണിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം,…
Read More » -
മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ “റാന്തൽ”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി… പൂജയും സ്വിച്ചോൺ കർമ്മവും കാഞ്ഞങ്ങാട് നടന്നു.
മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവൻജ് ത്രില്ലർ ഒരുങ്ങുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പി.കെ സുരേന്ദ്രൻ നിർമ്മിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് കാഞ്ഞങ്ങാട് തുടക്കമായി. “റാന്തൽ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം റിലീസ് ആയി. കാസർകോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ, നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ് രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവരും വേഷമിടുന്നു. ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ: അയൂബ്, മ്യൂസിക്: ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശബരി, ആർട്ട് ഡയറക്ടർ: ഷറഫു ചെറുതുരുത്തി,…
Read More » -
അന്ന് ചെറിയ മാറ്റം.. ഇത്തവണ ഉറപ്പിച്ച് തന്നെ; മോഹൻലാൽ- ശ്രീനിവാസൻ- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിലെ “ഉദയനാണ് താരം” റീറിലീസ് ഫെബ്രുവരി ഇരുപതിന് …
റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റിവച്ചിരുന്നു. ഇരുപതിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമെന്നതിൻ്റെ പുതിയ പോസ്റ്റർ റിലീസായി. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്. കാള്‍ട്ടണ്‍ ഫിലിംസ് തന്നെയാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നതും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം, ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തീരുന്നു. ശ്രീനിവാസൻ്റെ തിരക്കഥയിൽ എത്തിയ ചിത്രത്തിൽ, വിനീത് ശ്രീനിവാസന്‍ പാടിയ കരളേ കരളിന്‍റെ കരളേ എന്ന ഗാനങ്ങളുള്‍പ്പെടെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവ് ആണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ചിത്രത്തിൻ്റെ 4k റീ മാസ്റ്ററിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഹൈ…
Read More » -
ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന ‘ഐ സി യു’വിലെ മനം തൊടുന്ന മെലഡി പുറത്തിറക്കി മമ്മൂട്ടി, ചിത്രം ഫെബ്രുവരി റിലീസിന്
‘താന്തോന്നി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ സി യു’വിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ പുറത്തിറക്കി മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. ‘ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്…’ എന്ന് തുടങ്ങുന്ന ഗാനം ബി.കെ ഹരിനാരായണൻ എഴുതി ജോസ് ഫ്രാങ്ക്ളിൻ സംഗീതം നൽകി സൂരജ് സന്തോഷ് ആണ് ആലപിച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി റിലീസായാണ് ഒരുങ്ങുന്നത്. തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ്…
Read More »