Movie

  • മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ആഗോള റിലീസ് ഡിസംബർ 25 ന്

    മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. ഈ വർഷം ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ…

    Read More »
  • എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ , SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി

    എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പ്രിത്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തു.ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭൻ എന്ന കഥാപാത്രമാണ് പ്രിത്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ. ‘SSMB29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. കണ്ടതിൽ നിന്ന് വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു. ഒരു ഹൈടെക് വീൽചെയറിൽ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററിൽ കാണിക്കുന്നു.എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പ്രിത്വിരാജിന്റെ കുംഭ പോസ്റ്റർ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ അടുത്ത ലെവലിലേക്ക് മുന്നോട്ടു കൊണ്ടുപോകുന്നു. ആഗോളതലത്തിൽ പ്രശംസ നേടിയതും ഓസ്കാർ ജേതാവുമായ ആർആർആറിന്…

    Read More »
  • സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ട ഇരുനിറം സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

    കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും നിരവധി ഇന്റർനാഷണൽ അവാർഡുകൾ വാരിക്കൂട്ടിയതാണ് ഇരുനിറം. വിയറ്റ്നാം. കൊറിയൻ. തുടങ്ങിയ വിദേശരാജ്യങ്ങളിലും. അതുപോലെതന്നെ ചിത്രത്തിലെ അഭിനയത്തിന് തന്മയാസോൾ മികച്ച ബാലതാരവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജെസ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്. സത്യജിത്ത് റായി ഫിലിം സൊസൈറ്റി അവാർഡ്. പുലരി ടിവി ഇന്റർനാഷണൽ ഫിലിം അവാർഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ വർഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജിൻ്റോ തോമസിനെ ലഭിക്കുകയുണ്ടായി. നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നു പറയുകയാണ് ജിന്റോ തോമസ് സംവിധാനം ചെയ്ത ‘ഇരുനിറം’. സംസ്ഥാന പുരസ്ക‌ാരം നേടിയ ‘കാടകല’ത്തി ന്റെ തിരക്കഥാകൃത്ത് ജിൻ്റോ തോമസ് സംവിധാനം ചെ യത രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തിൽ. പൊതുസമൂഹത്തിൽ നിലനിൽക്കു ന്ന കറുപ്പും വെളുപ്പുമെന്ന വേർതിരിവ് അമ്പിളി എന്ന ഏ ഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണു സിനി മ പറയുന്നത്. ‘ വെളുപ്പും കറുവേർതിരിവിനെ പറ്റിയാണ് പ്പുമെന്നു വേർതിരിവിനെ പറ്റിയാണ് ഈ സിനിമ സംസാരിക്കുന്നത്…

    Read More »
  • രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “ചികിരി ചികിരി” ഗാനം പുറത്ത്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ “ചികിരി ചികിരി” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്. സിജുമോൻ തുറവൂർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. നായകൻ രാം ചരണിന്റെ ഗംഭീര നൃത്തരംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. കയ്യിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ കിടിലൻ നൃത്തച്ചുവട് യുവാക്കൾക്കിടയിൽ തരംഗമായി മാറുമെന്നുറപ്പ്. നായികാ വേഷം ചെയ്യുന്ന…

    Read More »
  • 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമർ- അജിത് വിനായക ഫിലിംസ് ചിത്രം “സർക്കീട്ട്”

    വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് “സർക്കീട്ട്”. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2025 നവംബർ 20 മുതൽ 28 വരെയാണ് 56 മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുക. ആസിഫ് അലി നായകനായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓർഹാൻ ആണ്. ദിവ്യ പ്രഭ,…

    Read More »
  • ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ 6ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ

    രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനെ കൂടാതെ ബാബുരാജ്‌, ചന്തു സലിംകുമാര്‍, റോഷന്‍ ബഷീര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോൺ , ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന…

    Read More »
  • രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയുടേയും വിവാഹനിശ്ചയം കഴിഞ്ഞു? അടുത്ത ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു കൊട്ടാരത്തില്‍ വെച്ച് വിവാഹചടങ്ങ് നടന്നേക്കുമെന്നും സൂചനകള്‍

    ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയജോഡികളായ രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ തീയതിയും സ്ഥലവും ഉറപ്പിച്ചതായാി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഹൈദരാബാദില്‍ വെച്ച് സ്വകാര്യമായി നടന്ന നിശ്ചയത്തില്‍ വിവാഹം സംബന്ധിച്ച തീരുമാനം എടുത്തതായിട്ടാണ് വിവരം. രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം അടുത്ത ഫെബ്രുവരിയില്‍ ഉദയ്പൂരിലെ ഒരു കൊട്ടാരത്തില്‍ വെച്ച് നടന്നേക്കാം. വിവാഹ തീയതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നടന്‍മാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും 2026 ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് ആഢംബരപൂര്‍ണവും എന്നാല്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതുമായ വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ഒക്ടോബര്‍ 3-ന് ഹൈദരാബാദിലെ വിജയ്യുടെ വസതിയില്‍ വെച്ച് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും നിശ്ചയം കഴിഞ്ഞിരുന്നു. രശ്മികയോ വിജയ്യോ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, അവരുടെ ടീമുകളുടെ സൂചനകളും പൊതുവേദികളിലെ അവരുടെ പ്രസ്താവനകളും ഊഹാപോഹങ്ങള്‍ ശക്തമാക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ബോളിവുഡ്…

    Read More »
  • ഇതാ ഇതാണ് ഹരിയാനയിലെ വോട്ടറായ ആ ബ്രസീലിയന്‍ മോഡല്‍: ഇന്ത്യന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ബ്രസീലിയന്‍ മോഡല്‍: ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ബ്രസീലിയന്‍ മോഡല്‍ ലാരിസ

      ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയ ബ്രസീലിയന്‍ മോഡല്‍ സോഷ്യല്‍ മീഡിയ വഴി തന്റെ അമ്പരപ്പും ഞെട്ടലും പങ്കിട്ട് അന്തം വിട്ടിരിക്കുന്നു. ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൊള്ള നടന്നതിനു തെളിവായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ ആരാണ്, ഇത് എ ഐ ചിത്രമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് സാക്ഷാല്‍ മോഡല്‍ അങ്ങ് ബ്രസീലില്‍ നിന്നും സോഷ്യല്‍മീഡിയ വഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രസീലിയന്‍ മോഡല്‍ ലാരിസയാണ് ഹരിയാനയിലെ ആ വോട്ടര്‍.ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ. തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ലാരിസ തന്റെ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്നും ഇത് വിചിത്രമാണെന്നുമായിരുന്നു മോഡലിന്റെ വാക്കുകള്‍. ഇന്ത്യന്‍ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല.…

    Read More »
  • ദേശസുരക്ഷാ കേസില്‍ കുവൈത്തി നടി അറസ്റ്റില്‍

    കുവൈത്ത് സിറ്റി – ദേശസുരക്ഷാ കേസില്‍ പ്രശസ്ത കുവൈത്തി നടിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇവരെ അന്വേഷണ വിധേയമായി 21 ദിവസത്തേക്ക് തടങ്കലില്‍ വെക്കാനും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. നടിയുടെ വോയ്‌സ് ക്ലിപ്പ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണ വിധേയമായി 21 ദിവസം ജയിലില്‍ അടക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്.

    Read More »
  • അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ആഗോള റിലീസ് നവംബർ 21 ന്

    അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” റിലീസ് തീയതി പുറത്ത്. 2025 നവംബർ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമാണ് നേടിയത്. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് സംവിധായകൻ ലോകേഷ് കനകരാജ് ആണ് റിലീസ് ചെയ്തത്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അർജുൻ സർജയുടെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ്…

    Read More »
Back to top button
error: