LIFEMovie

ചോര തെറിക്കുന്ന പാശ്ചത്തലത്തില്‍ ഭയത്തോടെ നില്‍ക്കുന്ന തൃഷ! ലിയോയുടെ സര്‍പ്രൈസ് അപ്ഡേറ്റ്

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് ലിയോ. ലിയോയുടെ റിലീസ് ഒക്ടോബർ 19ന് നിശ്ചിയിച്ചിരിക്കുകയാണ്. ട്രെയിലർ അടക്കം ഉടൻ എത്തും. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും സെവൻത് സ്ക്രീൻ നിർമ്മിക്കുന്ന ചിത്രം എന്നാണ് വിനോദ ലോകത്തെ സംസാരം. അത്തരത്തിൽ ഗംഭീരമായാണ് ചിത്രത്തിൻറെ പ്രീബുക്കിംഗ് വിദേശത്ത് അടക്കം പുരോഗമിക്കുന്നത്.

തൃഷ വിജയ്‍യുടെ നായികയായി 14 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. മാഫിയ തലവനായിട്ടാണ് നായകൻ വിജയ് ചിത്രത്തിൽ ഉണ്ടാകുക എന്നും റിപ്പോർട്ടുകളുണ്ട്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തിൽ അർജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റർ, മനോബാല, മാത്യു, മൻസൂർ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരൺ റാത്തോഡ് എന്നിവരും വേഷമിടുന്നു എന്നാണ് റിപ്പോർട്ട്.

Signature-ad

അതേ സമയം തന്നെ ചിത്രത്തിൽ ആദ്യമായി തൃഷയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ചോര തെറിക്കുന്ന പാശ്ചത്തലത്തിൽ ഭയത്തോടെ നിൽക്കുന്ന തൃഷയാണ് ഇപ്പോൾ ഇറങ്ങിയ പോസ്റ്ററിൽ ഉള്ളത്. അതേ സമയം ചോര നിറത്തിലുള്ള പോസ്റ്ററുകൾ പുറത്തുവിട്ടതിനാൽ ചിത്രം മുതിർന്നവർക്ക് മാത്രമുള്ളതാകും എന്ന സംശയവും നീക്കി എല്ലാത്തരം പ്രേക്ഷകർക്കും കാണാനാകുന്നതാണ് എന്ന് സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തിയതിൽ വിജയ് ആരാധകർ ആവേശത്തിലാണ്.

വിജയ്‍യുടെ ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്‍ക്കായി ചെയ്‍ത രഗംങ്ങൾ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനംകവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: