LIFEMovie

ലിയോയുടെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈ രോഹിണി തിയറ്ററില്‍ ആരാധകരുടെ ആവേശത്തില്‍ കനത്ത നാശം

വിജയ് ചിത്രം ലിയോയുടെ ട്രെയ്‍ലർ പ്രദർശിപ്പിച്ച ചെന്നൈ രോഹിണി തിയറ്ററിൽ ആരാധകരുടെ ആവേശത്തിൽ കനത്ത നാശനഷ്ടം. ആളുകൾ പിരിഞ്ഞുപോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സീറ്റുകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാൻസ് ഷോകൾ സംഘടിപ്പിക്കാറുള്ള തിയറ്ററുകളിൽ പ്രധാനമാണ് ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസ്. എന്നാൽ തിയറ്റർ ഹാളിന് പുറത്താണ് സാധാരണ ഇത് നടത്താറ്. ഇക്കുറി തിയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനെത്തുടർന്നാണ് തിയറ്റർ സ്ക്രീനിൽ തന്നെ ട്രെയ്‍ലറിന് പ്രദർശനമൊരുക്കാൻ ഉടമകൾ തീരുമാനിച്ചത്.

Signature-ad

വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലർ യുട്യൂബിലൂടെ റിലീസ് ആയത്. ഇതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ തിയറ്റർ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രെയ്‍ലർ പ്രദർശിപ്പിക്കുന്ന വിവരം തിയറ്ററിൻറെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ മുൻകൂട്ടി അറിയിക്കുയും ചെയ്തിരുന്നു. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതും ട്രെയ്‍ലർ ഫാൻസ് ഷോയ്ക്ക് കൂടുതൽ ആളുകൾ എത്താനുള്ള സാഹചര്യം സൃഷ്ടിച്ച ഘടകമാണ്. തമിഴ്നാട്ടിലെ മറ്റ് പല തിയറ്ററുകളിലും കേരളത്തിൽ പാലക്കാട്ടും ട്രെയ്ലറിന് ഫാൻസ് ഷോകൾ നടന്നിരുന്നു. എന്നാൽ അവിടെനിന്നൊന്നും ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം പുറത്തെത്തിയ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വൻ വിജയം നേടിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കോളിവുഡിലെ അപ്കമിംഗ് റിലീസുകളിൽ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയിട്ടുള്ള ചിത്രവുമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: