LIFEMovie

കണ്ണൂര്‍ സ്ക്വാഡിന്റെ വിജയത്തിളക്കത്തിൽ മമ്മൂട്ടി; കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍നിന്ന് മാത്രം കണ്ണൂര്‍ സ്‍ക്വാഡ് നേടിയത് ഒരു കോടി രൂപ!

ണ്ണൂർ സ്ക്വാഡിന്റെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. അധികം ഹൈപ്പൊന്നും ഇല്ലാതെയെത്തിയ മമ്മൂട്ടി ചിത്രം വൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷോകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊച്ചി മൾട്ടിപ്ലെക്സുകളിൽ മാത്രം ഒരു കോടി രൂപയാണ് കണ്ണൂർ സ്‍ക്വാഡ് നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ ഫ്രൈഡേ മാറ്റ്‍നി റിപ്പോർട്ട് ചെയ്യുന്നത്.

ആഗോളതലത്തിൽ കണ്ണൂർ സ്‍ക്വാഡ് 50 കോടി ക്ലബിലേക്ക് അടുക്കുകയാണ്. കേരളത്തിൽ കണ്ണൂർ സ്‍ക്വാഡ് 21.90 കോടി രൂപ നേടി എന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളിൽ 3.10 കോടി രൂപ ആകെ കണ്ണൂർ സ്‍ക്വാഡ് നേടിയിരിക്കുന്നു. വിദേശത്ത് കണ്ണൂർ സ്‍ക്വാഡ് 20.40 കോടി രൂപയും നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Signature-ad

കണ്ണൂർ സ്‍ക്വാഡ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിട്ടാണ് പ്രദർശനത്തിനെത്തിയത്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ എത്തിയതാണ് കണ്ണൂർ സ്‍ക്വാഡ്. സംവിധാനം റോബി വർഗീസ് രാജാണ്. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂർ സ്‍ക്വാഡിന്റെ തിരക്കഥാ രചനയിൽ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായി.

മമ്മൂട്ടി നായക വേഷത്തിൽ എത്തിയ ചിത്രത്തിൽ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. ജോർജ് മാർട്ടിനായിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്. നായകൻ ജോർജ് മാർട്ടിനും സംഘവും കേസ് അന്വേഷണത്തിനായി ഉത്തരേന്ത്യയിൽ പോകുന്നതാണ് പുതിയ ചിത്രത്തിൽ പറയുന്നത്. മികച്ച ആഖ്യാനമാണ് കണ്ണൂർ സ്‍ക്വാഡിന്റേതെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: