LIFEMovie

‘എന്നെ നിനക്കായ് ഞാന്‍’…. രവി തേജ നായകനാകുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ ലിറിക്കല്‍ വീഡിയോ പുറത്തു

വി തേജ നായകനാകുന്ന പുതിയ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു. ടൈഗർ നാഗേശ്വര റാവുവിലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ടൈഗർ നാഗേശ്വര റാവു ഒക്ടോബർ 20ന് പ്രദർശനത്തിന് എത്തുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്തന്..

‘എന്നെ നിനക്കായ് ഞാൻ’ എന്നു തുടങ്ങുന്ന ഗാനം ജി വി പ്രകാശ് കുമാറിനറെ സംഗീതത്തിൽ ദീപക് രാമകൃഷ്‍ണന്റെ വരികൾ സിന്ദൂരിയാണ് മനോഹരമായി ആലപിച്ചിരിക്കുന്നത്. സംവിധാനം വംശിയാണ്. രവി തേജയുടെ പിരിയോഡിക്കൽ ആക്ഷൻ ചിത്രമായി എത്തുന്ന ടൈഗർ നാഗേശ്വര റാവുവിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമായിരിക്കും എന്നതാണ് ഒരു പ്രധാന പ്രത്യേകത. മാസ് മഹാരാജ രവി തേജയുടെ ചിത്രമായ ടൈഗർ നാഗേശ്വര റാവു മൂന്ന് മണിക്കൂറിൽ അധികം ദൈർഘ്യത്തിൽ എത്തുമ്പോൾ ഒരു ആകർഷണമാകും എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അഭിഷേക് അഗർവാൾ ആർട്‍സിന്റെ ബാനറിൽ ചിത്രം മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലിൽ നിർമിക്കുന്നത് അഭിഷേക് അഗർവാളാണ്. കോപ്രൊഡ്യൂസർ മായങ്ക് സിൻഘാനിയ. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല. തിരക്കഥ എഴുതുന്നതും വംശി.

Signature-ad

നൂപുർ സനോണും ഗായത്രി ഭരദ്വാജും ചിത്രത്തിൽ നായികമാരായി എത്തുന്നു. സുദേവ് നായർ, നാസർ എന്നിവർക്കൊപ്പം ചിത്രത്തിൽ ഹരീഷ് പെരടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ടൈഗർ നാഗേശ്വര റാവു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ആർ മതി ഐഎസ്‍സിയാണ്. നാഗേശ്വര റാവു എന്ന ടൈറ്റിൽ കഥാപാത്രമായി രവി തേജ എത്തുമ്പോൾ ടൈഗർ നാഗേശ്വര റാവുവിന്റെ പിആർഒ ആതിര ദിൽജിത്താണ്.

Back to top button
error: