LIFEMovie

ജവാനെയും പഠാനെയും, റിലീസിന് ഏഴ് ദിവസം മുന്‍പേ അടിച്ച് മൂലയ്ക്കിരുത്തി ‘ലിയോ’ വൻകുതിപ്പ്.!

ന്യൂയോർക്ക്: ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ലിയോ. ലോകേഷ് കനകരാജ് വിക്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് ലിയോയുടെ ഹൈപ്പ് ഒന്നുകൂടി വർദ്ധിപ്പിക്കുന്നു. ചിത്രത്തിലെ ഇതുവരെ ഇറങ്ങിയ അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങൾ ഹിറ്റാണ്. എന്തുകൊണ്ടും ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൻറെ ഹൈപ്പ് ലിയോ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഹൈപ്പ് ചിത്രത്തിൻറെ വിദേശത്തെ അടക്കം അഡ്വാൻസ് ബുക്കിംഗിലും കാണാം.

ഏറ്റവും പുതിയ വിവരം അനുസരിച്ച് ലിയോ റിലീസിന് ഒരാഴ്ച മുൻപ് തന്നെ 2023 ലെ ഏറ്റവും കൂടുതൽ തുക യുഎസിൽ അഡ്വാൻസ് ബുക്കിംഗിലൂടെ നേടുന്ന ഇന്ത്യൻ ചിത്രമായി ലിയോ മാറിയിരിക്കുകയാണ്. ഷാരൂഖിൻറെ പഠാനെയും, ജവാനെയുമാണ് ലിയോ മറികടന്നത്. റിലീസ് ചെയ്യാൻ ഏഴു ദിവസം ബാക്കിനിൽക്കെ അഡ്വാൻസ് ബുക്കിംഗിൽ നിന്നും ലിയോ നേടിയത് 832689 ഡോളറാണ് അതായത് 6.92 കോടി. ഇത് 1.2 മില്യൺ ഡോളർ വരെ പോകും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

Signature-ad

അതേ സമയം പഠാൻ അഡ്വാൻസ് ബുക്കിംഗിലുടെ 6.05 കോടിയും, ജവാൻഅഡ്വാൻസ് ബുക്കിംഗിലൂടെ 5.22 കോടിയുമാണ് യുഎസ് തീയറ്ററുകളിൽ നിന്നും നേടിയത്. അതായത് ജവാനെയും പഠാനെയും മറികടന്ന് 2023ൽ യുഎസിൽ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാൻസ് ബുക്കിംഗാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേ സമയം യുഎസിൽ മാത്രം ചിത്രം 1300 സ്ക്രീനിൽ പ്രദർശിപ്പിക്കും എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

മലേഷ്യയിലും വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അത്ഭുതകരമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബോക്സ് ഓഫീസ് റിപ്പോർട്ടുണ്ട്. മലേഷ്യയിൽ വിജയ്‍യുടെ ലിയോയുടെ 25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.ഗൾഫിലും വിജയ്‍യുടെ ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഗൾഫിൽ വിജയ്‍യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‍വുഡ് റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം തമിഴ്നാട്ടിൽ ചിലയിടങ്ങളിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഒക്ടോബർ 15ന് മാത്രമേ അഡ്വാൻസ് ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കൂ എന്നാണ് വിവരം. കേരളത്തിൽ ഒക്ടോബർ 14ന് അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ അതേ സമയം ഫാൻസ് ഷോ ടിക്കറ്റുകൾ ഫാൻസ് ക്ലബുകൾ വഴി വിൽപ്പന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: