LIFE
-
സച്ചിനോ കോലിയോ? കളത്തിലും പുറത്തും കോലി ഒരുപടി മുന്നില്‍; ചരിത്രം സച്ചിനെ റണ്‍വേട്ടക്കാനായി മാത്രം അടയാളപ്പെടുത്തുമ്പോള്‍ കോലിയെ ടീം പ്ലെയറായി വിലയിരുത്തും; ടെസ്റ്റിലും ഏകദിനത്തിലും സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം വിരാട് ക്രിക്കറ്റിലെ പാഠപുസ്തകമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ട്
ന്യൂഡല്‍ഹി: സൗന്ദര്യം പോലെ കായിക മത്സരങ്ങളിലെ മികവും കാണുന്നയാളുടെ കണ്ണിലാണ്. വ്യക്തികളെ വിലയിരുത്തുമ്പോള്‍ അതില്‍ വ്യക്തിപരമായ കാരണങ്ങളുടെ സ്വാധീനവുമുണ്ടാകും. ക്രിക്കറ്റിന്റെ കാര്യത്തില്‍ രണ്ടു ലജന്റുകളെ പലകാരണങ്ങളാല്‍ വിമര്‍ശിക്കാമെങ്കിലും ഒരിക്കലും അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴയില്ല. ഒരാള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. മറ്റൊരാള്‍ ‘ചേസിംഗ് കിംഗ്’ കോലിയും. ഒരാള്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണമായും മറ്റൊരാള്‍ വിരമിക്കലിന്റെ ആദ്യപടിയെന്നോണം ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ളക്കുപ്പായവും അഴിച്ചു. കോലിക്കുമുന്നില്‍ ഇനിയുമേറെ മത്സരങ്ങളുണ്ട്. എങ്കിലും, ക്ഷമയും തന്ത്രവും കായിക ക്ഷമതയും ബുദ്ധിയും ഏറെ ആവശ്യമുള്ള ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് കോലി കളമൊഴിയുമ്പോള്‍ വിലയിരുത്തലിന്റെ ആദ്യപടിയിലേക്കു കടക്കാന്‍ കഴിയും. അതില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. പ്രകടന സ്ഥിതിവിവരക്കണക്കുകള്‍, സാങ്കേതിക കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ മുതലായവ പരിശോധിക്കുകും വിലയിരുത്തുകയും വേണം. ടെസ്റ്റില്‍ നേടിയ ആകെ റണ്‍സ് കണക്കിലെടുത്താല്‍, സച്ചിന്‍ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. എന്നാല്‍ ബ്രാഡ്മാന്റെ ശരാശരിയായ 99.4 നെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ കരിയര്‍ ശരാശരിയായ 53.4 ഉം, അദ്ദേഹത്തിന്റെ കാലത്തെ ശ്രീലങ്കന്‍…
Read More » -
നാലു മണിക്കൂര്‍ ഡേറ്റിംഗ്; അന്നുതന്നെ വിവാഹം; യുവാവിന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തു ഭാര്യ മുങ്ങി
ബീജിംഗ്: ഡേറ്റിംഗിന് ഒടുവില്‍ വിവാഹം കഴിച്ചതിനു പിന്നാലെ ലക്ഷങ്ങളുടെ സ്വത്തുമായി ഭാര്യ മുങ്ങി. വെറും നാലുമണിക്കൂര്‍ മാത്രം നേരം ‘ഡേറ്റ്’ ചെയ്തതിന് പിന്നാലെ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശി പിടിച്ചുവെന്നും അതുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഒരു മാസത്തിനകം യുവാവിന്റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 21നാണ് വിവാഹിതനായത്. എല്ലാം തനിക്കൊരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് ഹുയാങ് പറയുന്നു. വിവാഹം കഴിഞ്ഞ അന്ന് രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അന്നുമാത്രമാണ് യുവതിയുമായി ശാരീരികബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത്. പിന്നീട് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും യുവതി തള്ളിമാറ്റിയിരുന്നുവെന്നാണ് ഹുയാങിന്റെ വെളിപ്പെടുത്തല്‍. രണ്ട് ദിവസം മാത്രമേ ഒന്നിച്ച് നില്‍ക്കാന്‍ യുവതി അനുവദിച്ചുള്ളൂ. മൂന്നാമത്തെ ദിവസം ജോലിക്ക് പോയി പണമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ‘ജോലിക്കായി…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ആദ്യ അറസ്റ്റ്; രാഹുല്‍ ഈശ്വറിനെ ഇന്നു മജിസ്‌ട്രേറ്റിനു മുന്നിലെത്തിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മറ്റുള്ളവരുടെയും അറസ്റ്റ് ഉടനെന്ന് സൂചന
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. യുവതിയെ അപമാനിച്ച രാഹുല്‍ ഈശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. സൈബര്‍ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബര്‍ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാഹുലിനെ ഇന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്‌തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്. രാഹുലിനോട് ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എആര്‍ ക്യാംപിലെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ…
Read More » -
ഇതെന്താ ക്യാപ്റ്റന്‍സ് ഡേയോ? നൂറിന്റെ പെരുമഴയുമായി മുഷ്താഖ് അലി ടൂര്‍മമെന്റ്; ഒട്ടും കുറയ്ക്കാതെ സഞ്ജുവും; അഞ്ചു സിക്‌സറുകള്‍; 15 പന്തില്‍ 43 റണ്‍സ്!
ലക്‌നൗ : മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍മാര്‍ തകര്‍ത്തടിച്ച ദിവസം. പഞ്ചാബ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ (52 പന്തില്‍ 148), ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (50 പന്തില്‍ 113), ബംഗാര്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (66 പന്തില്‍ 130*) എന്നിവര്‍ സെഞ്ചറിയുമായി തിളങ്ങിയപ്പോള്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒട്ടും കുറച്ചില്ല. ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുന്നില്‍നിന്നു നയിച്ച സഞ്ജുവിന്റെ (15 പന്തില്‍ 43) ഇന്നിങ്‌സ് കരുത്തില്‍ എട്ടു വിക്കറ്റിനു വിജയിച്ചു. ബോളിങ്ങില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ കെ.എം.ആസിഫാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളം, ഛത്തീസ്ഗഡിനെ 19.1 ഓവറില്‍ 120 റണ്‍സിനു ചുരുട്ടിക്കെട്ടുകയായിരുന്നു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. കെ.എം.ആസിഫ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അരങ്ങേറ്റക്കാരന്‍ വിഘ്‌നേഷ് പുത്തൂരും അങ്കിത് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എന്‍.എം.ഷറഫുദ്ദീന്‍, എം.ഡി.നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവര്‍…
Read More » -
സൈബര്‍ കേസില്‍ തീരുമാനമായി; സന്ദീപ് വാര്യര്‍ നാലാം പ്രതി; മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതി; അഡ്വ. ദീപാ ജോസഫു പ്രതിപ്പട്ടികയിലെന്ന് സൂചന
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ നാലാം പ്രതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ചെന്ന് അതിജീവിതയുടെ സൈബര്‍ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലാണ്. സന്ദീപ് വാര്യരിലേക്കും മറ്റു രണ്ടു സ്ത്രീകളിലേക്കും പോലീസ് നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. അതിജീവിത പരാതി നല്‍കിയതില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ ഒരാള്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലും മറ്റൊരാള്‍ അഡ്വ. ദീപാ ജോസഫുമാണെന്നാണ് സൂചന. രഞ്ജിതയാണ് ഒന്നാം പ്രതിയെന്നും പറയപ്പെടുന്നു. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിജീവിതയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തിലെ പോലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. എ ആര്‍ ക്യാമ്പിലെത്തിച്ചാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഈശ്വറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടാതെ…
Read More » -
രാഹുല്‍ ഈശ്വറിന് പിന്നാലെ സന്ദീപ് വാര്യരും കുടുങ്ങും; സൈബര്‍ പരാതി സന്ദീപ് വാര്യര്‍ക്കെതിരെയുമെന്ന് സൂചന
പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത സന്ദീപ് വാര്യര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി സൂചന. സൈബര്‍ പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് എ.ആര്‍.ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ സന്ദീപ് വാര്യരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസ് പരരാതിയില്‍ പറഞ്ഞവരെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുന്നത്.
Read More » -
ആശ്വാസമുണ്ട് സര്‍; സമാധാനമുണ്ട് സര്‍; എസ്‌ഐആആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ 16 വരെ സമയമുണ്ട്
തിരുവനന്തപുരം : വോട്ടര്‍മാര്‍ക്കും ബിഎല്‍ഒമാര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെല്ലാം ആശ്വാസവും സമാധാനവുമേകി എസ്‌ഐഐആര്‍ സമയപരിധി നീട്ടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ിസംബര്‍ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷന്‍ ഫോമുകള്‍ ഡിസംബര്‍ 11വരെ നല്‍കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ആവര്‍ത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തില്‍ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ചെയ്തത്. സമയപരിധി നീട്ടണമെന്ന് സിപിഐ, കോണ്‍ഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എസ് ഐ ആറില്‍ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍…
Read More » -
ആ രാഹുലിനെ കിട്ടിയില്ല; ഈ രാഹുലിനെ പൊക്കി; രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍; മാങ്കുട്ടത്തില്‍ കേസിലെ യുവതിയുടെ സൈബര്‍ പരാതിയില്‍ നടപടി; രാഹുല്‍ ഈശ്വറിനെ എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി സംസ്ഥാനമൊട്ടാകെ പോലീസ് അരിച്ചു പെറുക്കുന്നതിനിടെ രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയിലാണ് രാഹുല്‍ ഈശ്വറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബര്‍ പോലീസ് ആണ് രാഹുല്‍ ഈശ്വറെ ചോ?ദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം ഉണ്ടായിരിക്കുന്നത്.
Read More »

