LIFE
-
ജെയ്‌ഷെ ഭീകരാക്രമണ ഭീഷണി; ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം; പുല്‍വാമയ്ക്കും ചെങ്കോട്ടയ്ക്കും സമാനമായ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ജമ്മു കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിന് സമാനമായി വാഹനത്തിൽ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. പൊലീസിനും സിവിൽ ഭരണകൂടത്തിനും കേന്ദ്ര ഇന്റലിജൻസ് ജാഗ്രതാ നിർദേശം നൽകി. തെക്കൻ കശ്മീർ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. സംശയമുള്ള വാഹനങ്ങളെ അതീവ ശ്രദ്ധയോടെ പരിശോധിക്കാൻ നിർദേശം നൽകി. സുരക്ഷാ സേനകളുടെ വാഹനവ്യൂഹങ്ങൾ കടന്നുപോകുമ്പോൾ പഴുതടച്ചുള്ള സുരക്ഷ ഒരുക്കാനും നിർദേശമുണ്ട്. ഡല്‍ഹിയിലുണ്ടാക്കിയത് പോലെയുള്ള ആക്രമണത്തിനുള്ള സാധ്യതയും ഇന്‍റലിജന്‍സ് തള്ളുന്നില്ല. ജമ്മു, രാജസ്ഥാന്‍, ഡല്‍ഹി, അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ഭീകരസംഘടനകള്‍ ആക്രമണത്തിന് ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ അനുബന്ധമായാണ് നിലവിലെ മുന്നറിയിപ്പ്. അടിയന്തരവും പഴുതടച്ചതുമായ ജാഗ്രതയും സുരക്ഷാമുന്നൊരുക്കങ്ങളുമാണ് വേണ്ടതെന്നും പരിചിതമല്ലാത്ത വാഹനങ്ങളോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങളോ കണ്ടെത്തിയാല്‍ അതീവ ജാഗ്രത വേണമെന്നും…
Read More » -
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല; കുറ്റവാളി കൈമാറ്റ കരാര്‍ പാലിക്കില്ല; അപേക്ഷ തള്ളാനുള്ള വ്യവസ്ഥ ഉപയോഗിക്കും; സൗഹൃദത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഉണ്ടെങ്കിലും അപേക്ഷ തള്ളാനും വ്യവസ്ഥകളുണ്ട്. ഇതോടെ ഇന്ത്യ ബംഗ്ലദേശ് ബന്ധം കൂടുതല്‍ മോശമായേക്കും. 2013 ല്‍ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം ഒരു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ പരസ്പരം കൈമാറണം എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം തെളിഞ്ഞാല്‍ ഈ ഇളവ് ബാധകമല്ല. ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കാരണമായ പ്രധാന കുറ്റം മനുഷ്യാവകാശ ലംഘനമാണ്. കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ കൈമാറണം എന്നാണ് ബംഗ്ലദേശ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സൗഹൃദത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ത്യ പ്രതികരിക്കുക. ബംഗ്ലദേശ് ജനതയുടെ താല്‍പര്യത്തിനാണ് പ്രഥമപരിഗണനയെന്നും സമാധാനം, ജനാധിപത്യം, സ്ഥിരത എന്നി…
Read More » -
എട്ടുമാസം ഗര്‍ഭിണി; കാര്‍ ഇടിച്ചു തെറിപ്പിച്ചു; ഇന്ത്യക്കാരിക്ക് സിഡ്‌നിയില്‍ ദാരുണാന്ത്യം
സിഡ്‌നിയിൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യൻ വംശജയായ സാമൻവിത ധരേശ്വറും അവരുടെ ഗർഭസ്ഥ ശിശുവും മരിച്ചു. എട്ട് മാസം ഗർഭിണിയായിരുന്ന സാമൻവിത ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോൺസ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. സമന്വിതയ്ക്കും കുടുംബത്തിനും റോഡിന് കുറുകെ കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തിക്കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 19 വയസ്സുകാരനായ ആരോൺ പാപ്പസോഗ്ലുവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്, മരണത്തിന് കാരണമാകുന്ന അപകടം, അനാസ്ഥയോടെ വാഹനമോടിക്കുക, ഭ്രൂണത്തെ നഷ്ടപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐടി സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തിരുന്ന സാമൻവിത ധരേശ്വറും കുടുംബവും കഴിഞ്ഞ വർഷമാണ് സിഡ്‌നിയിലെ നോർത്ത് വെസ്റ്റിലുള്ള ഗ്രാന്റം ഫാമിൽ ഭൂമി വാങ്ങിയത്. രണ്ട് മാസം മുൻപ്, സെപ്റ്റംബർ എട്ടിന്, ദമ്പതികൾ ബ്ലാക്ക് ടൗൺ സിറ്റി കൗൺസിലിൽ രണ്ട് നില താമസത്തിനായി കെട്ടിട വികസന അപേക്ഷ സമർപ്പിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.
Read More » -
ഇന്ത്യ-ബംഗ്ലാദേശ് വനിത ക്രിക്കറ്റ് പരമ്പര മാറ്റി ; രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമെന്ന് സൂചന ; ഷെയ്ഖ് ഹസീന കേസ് പ്രധാന കാരണം
ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈറ്റ്-ബോള്‍ ഹോം പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മാറ്റിവച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് പരന്പര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരമ്പര പുനക്രമീകരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) ബിസിസിഐയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മാറ്റിവയ്ക്കലിന്റെ കാരണം ഇരു ബോര്‍ഡുകളും പരസ്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷെയ്ഖ് ഹസീനയുടെ ശിക്ഷയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ധാക്ക ട്രൈബ്യൂണല്‍ അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ സംഘര്‍ഷം രൂക്ഷമാക്കിയ വിധിയാണിത്. ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
ഡ്യൂട്ടിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു ; എസ്.ഐ.ആര്‍ ഡ്യൂട്ടി കാരണം ടെന്‍ഷനെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കല്ലറ ശിവകൃപയില്‍ ആര്‍. അനില്‍ (50) ആണ് കുഴഞ്ഞു വീണത്. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞു.
Read More » -
മരക്കരിപ്പുക ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു ; ദുരന്തം തണുപ്പകറ്റാന്‍ മരക്കരി കത്തിച്ചപ്പോള്‍ ; ഒരാള്‍ ആശുപത്രിയില്‍
കര്‍ണാടക: മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പില്‍നിന്ന് രക്ഷനേടാനാണ് ഇവര്‍ മുറിയില്‍ മരക്കരി കത്തിച്ചത്. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
കാരാട്ട് ഫൈസല്‍ കളത്തിലിറങ്ങി ; ഇടത് സ്വതന്ത്രനായി മത്സരിക്കും ; പോരാട്ടം കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡില്‍
കോഴിക്കോട്: കാരാട്ട് ഫൈസല്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. കഴിഞ്ഞ തവണ സ്വര്‍ണക്കടത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ട ഇടതു സീറ്റ് ഇത്തവണ കാരാട്ടിന് കിട്ടി. ഇടതു സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടുപോലും കൊടുക്കാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസല്‍ ഇത്തവണ ഇടത് സ്വതന്ത്രനായി മത്സരിക്കും. കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ ഇക്കുറി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല. 2020 ല്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. ഫൈസലിന് പകരം ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദാണ് പതിനഞ്ചാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മല്‍സരിച്ചത്. ഫലം വന്നപ്പോള്‍ ഒരു വോട്ടുപോലും എല്‍ഡിഎഫ്…
Read More » -
റോഡ് യാത്രയില്‍ നാടുകാണാനിറങ്ങിയ ന്യൂസിലന്റുകാരിയോട് ബൈക്കില്‍പിന്നാലെ നടന്ന് ലൈംഗികത ചോദിച്ചു ; മുന്നില്‍ നിന്നും സ്വയംഭോഗവും ; എല്ലാം വീഡിയോയില്‍ പകര്‍ത്തി യുവതി ഇന്‍സ്റ്റയിലിട്ടു ; ലോകത്തിന് മുന്നില്‍ നാണംകെട്ട് ശ്രീലങ്ക…!
ഓക്‌ലന്റ് : സോളോ ട്രാവലറായ വിദേശവനിതയ്ക്ക് മുന്നില്‍ ലൈംഗികത ആവശ്യപ്പെടു കയും സ്വയംഭോഗം ചെയ്യുകയും ചെയ്തുകാണിക്കുകയും ചെയ്ത യുവാവിനെ സാമൂഹ്യമാധ്യ മ ത്തിലൂടെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി ന്യൂസിലന്റ് യുവതി. ന്യൂസിലാന്‍ഡില്‍ നിന്നു ള്ള യുവതിയെ ശല്യം ചെയ്തത് ശ്രീലങ്കന്‍ പൗരനായിരുന്നു. യുവതി രംഗങ്ങള്‍ ക്യാമറ യില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ നാണംകെട്ട് ശ്രീലങ്ക. യുവാവിനെ പിറ്റേന്ന് തന്നെ ലങ്കന്‍പോലീസ് കയ്യോടെ പൊക്കുകയും ചെയ്തു. തുക്-ടുക്കില്‍ ശ്രീലങ്കയിലുടനീളം റോഡ് യാത്ര നടത്തിയ യുവതിയെ തദ്ദേശീയ പുരുഷന്‍ ഉപദ്രവിക്കുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവം അവര്‍ വിവരിക്കുന്ന വീഡിയോ പിന്നീട് വൈറലായി. യാത്രയുടെ നാലാം ദിവസമാണ് സ്‌കൂട്ടറില്‍ എത്തിയ ഒരാള്‍ അവളെ പിന്തുടരാന്‍ തുടങ്ങിയത്. വ്യാഴാഴ്ച അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത വീഡി യോയില്‍ ഇയാള്‍ ലൈംഗിക ആവശ്യം ഉന്നയിക്കുന്നതും സ്വയംഭോഗം ചെയ്യുന്നതു മുണ്ട്. 23 വയസ്സുള്ള ആളെ പോലീസ് അറസ്റ്റ് ചെയ്തു. ”എന്റെ മുന്നില്‍ ഒരു പുരുഷന്‍ സ്‌കൂട്ടര്‍…
Read More » -
ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ ; സ്‌കൂളുകള്‍ ജനുവരി അഞ്ചിന് തുറക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ. ഡിസംബര്‍ 23 ന് സ്‌കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കേണ്ടതിനാല്‍ പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
Read More »
