LIFE

  • ഒരു വാതിൽ അടയ്ക്കുമ്പോൾ മറ്റൊരു വാതിൽ തുറന്ന് സൗദി : ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം: ഫാമിലി വിസ അപേക്ഷകൾ ഇനി എളുപ്പമാകും

      റിയാദ് : പല തൊഴിൽ മേഖലകളിലും സ്വദേശിവൽക്കരണം കർശനമാക്കിയ സൗദി പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിനായുള്ള സാങ്കേതിക ഒരുക്കങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ചു. പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന പേജ് മുഖീം പോർട്ടലിൽ സജ്ജമായിക്കഴിഞ്ഞു. വിസിറ്റ് വിസയിൽ എത്തിയ കുടുംബാംഗങ്ങളെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇഖാമയിലേക്ക് (Resident Permit) മാറ്റാൻ ഈ സേവനം വഴി സാധിക്കും. നിലവിൽ മുഖീം പ്ലാറ്റ്‌ഫോമിൽ ഇതിനായുള്ള പ്രത്യേക പേജ് ദൃശ്യമായിട്ടുണ്ടെങ്കിലും സേവനം പൂർണ്ണമായി പ്രവർത്തനസജ്ജമായിട്ടില്ല. വരും ദിവസങ്ങളിൽ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനികൾക്കോ സ്പോൺസർമാർക്കോ തങ്ങളുടെ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ…

    Read More »
  • എന്നാലും എന്റെ സൗദി : സ്വദേശിവൽക്കരണം സജീവമാക്കി സൗദി : പല മേഖലകളിലും ഇനി പ്രവാസികൾ വേണ്ട: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി : തൊഴിൽ തേടിയെത്തുന്നവർക്കും ബുദ്ധിമുട്ടേറും 

            സൗദി അറേബ്യ : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് തൊഴിൽ തേടുന്നവർക്ക് കനത്ത ആഘാതമായി സൗദിയിൽ സ്വദേശിവൽക്കരണം സജീവമാക്കുന്നു. സൗദിയില്‍ ജനറല്‍ മാനേജര്‍ പ്രൊഫഷനുകളില്‍ പ്രവാസികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ജോലി തേടി സൗദിയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്കും അവിടെയുള്ളവർക്കും കനത്ത തിരിച്ചടിയാണ്. സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ മേഖലകളിലും ഇനി സൗദി സ്വദേശികൾ മാത്രം മതിയെന്നാണ് പുതിയ തീരുമാനം. ഈ പ്രൊഫഷനുകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം പ്രവാസി തൊഴിലാളികളുടെ ചില പ്രൊഫഷനുകള്‍ മാറ്റുന്ന സേവനം നിര്‍ത്തിവെച്ചു. ജനറല്‍ മാനേജര്‍, സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ എന്നിവ അടക്കമുള്ള പ്രൊഫഷനുകളിലാണ് വിദേശികള്‍ ജോലി ചെയ്യുന്നത് വിലക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഈ പ്രൊഫഷനുകളിലുള്ള വിദേശ ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഖിവാ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക അറിയിപ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ഷമിക്കണം,…

    Read More »
  • ഇറാനെതിരെ സൈനിക നടപടി ആലോചിച്ച് ട്രംപ്; നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ‘പരിമിത’ ആക്രമണം; വ്യോമാക്രമണം കൊണ്ടു ഫലമില്ല, ഖമേനിക്ക് നിയന്ത്രണം നഷ്ടമായി; വധിച്ചാലും പകരം ആളുവരുമെന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു

    ന്യൂയോര്‍ക്ക്: സമ്പൂര്‍ണ ആക്രമണത്തിനു പകരം ഇറാനിലെ പ്രതിഷേധക്കാര്‍ക്കെതിരേ തിരിയുന്ന സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരിമിത ആക്രമണങ്ങള്‍ അമേരിക്ക ആലോചിക്കുന്നെന്നു റിപ്പോര്‍ട്ട്. അതേസമയം, വ്യോമാക്രമണം കൊണ്ടുമാത്രം ഖമേനി ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍, അറബ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍, ഇറാനില്‍ ഒരു ‘ഭരണകൂട മാറ്റത്തിന്’ ട്രംപ് സാഹചര്യമൊരുക്കാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമങ്ങള്‍ക്ക് ഉത്തരവാദികളെന്ന് വാഷിംഗ്ടണ്‍ കരുതുന്ന കമാന്‍ഡര്‍മാരെയും സ്ഥാപനങ്ങളെയും ആക്രമിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇത് സര്‍ക്കാര്‍-സുരക്ഷാ കെട്ടിടങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അവര്‍ കരുതുന്നു. എന്നിരുന്നാലും, സൈനിക നീക്കം വേണോ എന്ന കാര്യത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. മിഡില്‍ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികളിലേക്ക് എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വലിയൊരു ആക്രമണവും ട്രംപിന്റെ…

    Read More »
  • ‘ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അയാളുടെ ഇഷ്ടം; അമ്മയുടെ കാഴ്ചപ്പാടിലെ ഫെമിനസം തെറ്റ്’; നടി ആനിയും മകനും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ആഴത്തില്‍ ചിന്തിച്ചല്ല ഒരോന്നു പറയുന്നതെന്ന് ആനി

    കൊച്ചി: ബോഡി ഷെയിമിംഗിനെയും ഫെമിനസത്തെക്കുറിച്ചുമുള്ള നടി ആനിയുടെയും മകന്‍ റുഷിന്റെയും സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ രണ്ടു വിഷയങ്ങളെക്കുറിച്ചുമുള്ള മകന്റെ ചോദ്യങ്ങള്‍ക്ക് ആനിയുടെ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ആനിയെ റോസ്റ്റ് ചെയ്തുള്ള ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ വിഡിയോ കാണിച്ച ശേഷമാണ് റുഷിന്‍ ഈ വിഷയത്തില്‍ സംസാരിച്ചത്. ആരെയും അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരാള്‍ ക്ഷീണിച്ചോ എന്ന് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും ആനി പറഞ്ഞു. എന്നാല്‍ ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ആ പ്രയോഗം തെറ്റാണെന്നും പറഞ്ഞ് റുഷിന്‍ അമ്മയെ തിരുത്തുകയായിരുന്നു. ഫെമിനിസത്തെ പറ്റിയുള്ള അഭിപ്രായവും മകന്‍ അമ്മയോട് ചോദിച്ചു. ‘ഞാന്‍ സിനിമയില്‍ വന്ന കാലത്ത് സെലിബ്രിറ്റി സ്റ്റാറ്റസിനെക്കുറിച്ചും ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിച്ചിരുന്നത്. കോളജില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ വരുന്നത്, അപ്പോള്‍ കിട്ടുന്നൊരു ഫെയിം ഉണ്ട്, എപ്പോഴും ഒരുങ്ങി നടക്കണം എന്നൊക്കെയാണ് ആ സമയത്ത് ചിന്തിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയും ചിന്തിക്കുന്നതുപോലെ തന്നെയേ ഞാനും ചിന്തിക്കൂ, അല്ലാതെ അതിന്റെ ആഴത്തിലേക്കൊന്നും പോയിട്ടില്ല. ആ…

    Read More »
  • മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍

    തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി ആക്കാന്‍ ബവ്‌കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന്‍ നടപടികളുടെ ഭാഗമാണെന്ന് ബവ്‌കോ വിശദീകരിക്കുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.  

    Read More »
  • കമ്മീഷണർ അനുമതി കൊടുത്തു: വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ ടൂർ പോയി : മൂന്നാർ ട്രിപ്പിൽ ത്രില്ലുമായി പോലീസുകാർ 

      തൃശൂർ: ക്രമസമാധാന പാലനത്തിന്റെയും കേസന്വേഷണങ്ങളുടെയും നിരന്തരമായ വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ ടൂർ പോകാൻ കമ്മീഷണർ അനുമതി കൊടുത്തതോടെ മൂന്നാറിൽ കറങ്ങിയടിച്ച് മടങ്ങിയെത്തിയതിന്റെ ത്രില്ലിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ. കർത്തവ്യ നിർവഹണത്തിന്റെ തിക്കിനും തിരക്കിനുമിടയിൽ ഒരു മാനസിക ഉല്ലാസം തേടി വിനോദയാത്ര പോകാൻ അനുവദിക്കായി അപേക്ഷ നൽകുമ്പോൾ ആശങ്ക പോലീസുകാർക്ക് ഉണ്ടായിരുന്നു. ദൈനം ദിന ഡ്യൂട്ടിയിലെ മാനസിക സമർദ്ദം കുറയ്ക്കുന്നതിനായി പല വഴികളും ആലോചിക്കുന്നതിനിടയിലാണ് കൂട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിനോദയാത്രയുടെ ഫോട്ടോ ആസ്വദിച്ച് കാണുന്ന സേനാംഗത്തെ മറ്റുള്ളവർ ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള പല യാത്രകൾക്കും തിരക്കിട്ട ഡ്യൂട്ടി തടസ്സമായി നിൽക്കുമ്പോൾ നഷ്ടപെടുന്നത് പലരുമൊത്തുള്ള ആസ്വാദനവും ജീവിതത്തിലെ പല നല്ല നിമിഷങ്ങളും ആണെന്ന് പോലീസുകാർ പരസ്പരം പറഞ്ഞു.. സേനാംഗങ്ങൾക്കിടയിൽ ഈ വിഷയം വീണ്ടും ചർച്ചയായപ്പോഴാണ് എന്തുകൊണ്ട് നമുക്ക് സ്റ്റേഷനിൽ നിന്നൊരു യാത്ര തരപ്പെടുത്തിക്കൂടാ എന്നൊരു ആശയം പോലീസുകാർക്കിടയിൽ ഉണ്ടായത്. ആശയം സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ് മുരളീധരനുമുന്നിൽ സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ധീനും അവതരിപ്പിച്ചു. അസിസ്റ്റൻറ് കമ്മീഷണർ…

    Read More »
  • സിനിമാ സംഗീതങ്ങൾ അവസാനിക്കുന്നുവോ: ഗായകൻ ജി വേണുഗോപാലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഗൗരവതരം: ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രസ്താവനയിൽ പ്രതികരണം

        തിരുവനന്തപുരം : ഇന്ത്യൻ സിനിമ സംഗീതത്തെക്കുറിച്ച് ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച, പലതലങ്ങളിൽ തൊടുന്ന കുറിപ്പ് സിനിമാ സംഗീതങ്ങൾ അസ്തമിക്കുന്നുവോ എന്ന ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് വേണുഗോപാൽ എഫ് ബി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ സംഗീതത്തിൽ പ്രത്യേകിച്ച് ബോളിവുഡ് സിനിമ സംഗീതത്തിൽ നിലനിൽക്കുന്ന രീതികളും ചിട്ടകളും ചട്ടങ്ങളും നിയന്ത്രണങ്ങളും അപ്രമാദിത്വങ്ങളും വേണുഗോപാൽ തുറന്നടിച്ചിട്ടുണ്ട്. ഗായകർക്ക് വേണ്ടത്ര പ്രതിഫലം കിട്ടാത്ത സ്ഥിതി വരെ ബോളിവുഡിൽ ഉണ്ടെന്ന് വേണുഗോപാൽ സൂചിപ്പിക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ടാകാം അരിജിത് സിങ്ങ് സിനിമ പിന്നണി ഗാനരംഗം വിടാൻ തീരുമാനിച്ചത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിക്കുന്നു. ഈയൊരു ട്രെൻഡ് മലയാള സിനിമയിലേക്ക് എത്തുന്നുണ്ടെന്നും സിനിമാ സംഗീതത്തേക്കാൾ സമാന്തര സംഗീതം കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞെന്നും പല മ്യൂസിക് ബാന്റുകൾക്കും കേരളത്തിൽ പ്രചാരം വർദ്ധിച്ചത് ഇതുകൊണ്ടാണെന്നും വേണുഗോപാൽ വിലയിരുത്തുന്നു.സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ…

    Read More »
  • കൊളംബിയയിലും വിമാനദുരന്തം; അപകടത്തില്‍ കൊല്ലപ്പെട്ടത് പതിനഞ്ചു പേര്‍; മരിച്ചവരില്‍ കൊളംബിയന്‍ പാര്‍ലമെന്റ് അംഗവും

      കൊളംബിയ: ഇന്ത്യയിലെ വിമാനദുരന്തത്തിന് പിന്നാലെ കൊളംബിയയിലും വിമാനാപകടം കൊളംബിയയില്‍ വിമാനം തകര്‍ന്ന് 15 പേര്‍ കൊല്ലപ്പെട്ടു. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശത്തെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 13 യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കൊളംബിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊളംബിയന്‍ പാര്‍ലമെന്റ് അംഗം അടക്കമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

    Read More »
  • അജിത് പവാറിന്റെ മരണം: വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു; ഓഫീസില്‍ ഉദ്യോഗസ്ഥരുടെ പരിശോധന

      ന്യൂഡല്‍ഹി;അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആര്‍ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാല്‍പൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആര്‍ കമ്പനി ഓഫീസില്‍ ഉദ്യോ?ഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം ഡല്‍ഹിയിലെ വിഎസ്ആര്‍ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ഡല്‍ഹി മഹിപാല്‍പൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആര്‍ കമ്പനി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. രോഹിത് സിങ്, വിജയ കുമാര്‍ സിങ് എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. കമ്പനി വിവിധ നഗരങ്ങളിലായി 18 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്നലെയാണ് മുംബൈയില്‍ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ വിമാനം തകര്‍ന്നുവീണ് അജിത് കുമാറും വിമാനത്തിലുണ്ടായിരുന്നവരും കൊല്ലപ്പെട്ടത്. അതേസമയം, ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം സമര്‍പ്പിച്ചേക്കും.…

    Read More »
  • പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകള്‍; സ്പ്രിംക്ലര്‍ മുതല്‍ ചൂരല്‍മല ടൗണ്‍ഷിപ്പും ദുരിതാശ്വാസ നിധിയും കടന്ന് ‘അവന്‍, ഇവന്‍ വരെ’; സഭയിലും തുടരുന്ന നുണകളുടെ പരമ്പര; മാധ്യമങ്ങളില്‍ പരിഹാസ്യ കഥാപാത്രമായി വി.ഡി. സതീശന്‍; എല്ലാം പൊളിഞ്ഞിട്ടും തിരുത്തില്ല

    തിരുവനന്തപുരം: പച്ചവെള്ളത്തിനു തീപിടിക്കുന്ന നുണകളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റ സഭയിലെ പ്രസംഗം പ്രതിപക്ഷത്തിനും നാണക്കേടാകുന്നു. സഭയ്ക്ക് അകത്തും പുറത്തും വി.ഡി. സതീശനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, ശിവന്‍ കുട്ടിയെ വിമര്‍ശിച്ചിട്ടില്ലെന്നും അല്‍പം കടന്നു കയറി പറയുകയാണു ചെയ്തതെന്നും പറഞ്ഞു സതീശന്‍ തടിയൂരാനാണു ശ്രമിച്ചത്. അവന്‍ ഇവന്‍ എന്നൊന്നും പറഞ്ഞിട്ടില്ല. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണ്. സോണിയ ഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രിയും പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവന്‍, ഇവന്‍ എന്നു പറയുന്ന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തിട്ടും നുണപ്രചാരണം തിരുത്താന്‍ സതീശന്‍ തയാറായിട്ടില്ല. ഇതിനു മുമ്പും സതീശന്റെ നുണകള്‍ വലിയ ചര്‍ച്ചയായിരുന്നു. വയനാട്ടില്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകളില്‍ 300 എണ്ണം കോണ്‍ഗ്രസ് നിര്‍മിക്കുന്നതാണെന്നായിരുന്നു സതീശന്റെ വാദം. ഏറെ പരിഹാസ്യമായ വാദമായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ദുരിതബാധിതര്‍ക്കു നിര്‍മിച്ചു നല്‍കുമെന്നു പറഞ്ഞ 30 വീടുകള്‍ക്കുള്ള സ്ഥലമേറ്റെടുപ്പു പോലും പൂര്‍ത്തിയായിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സതീശന്റെ മറുപടി. വയനാടു ദുരിതത്തെത്തുടര്‍ന്നു…

    Read More »
Back to top button
error: