LIFETRENDING

മാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു: അണിയറയിൽ ഒരുങ്ങുന്നത് 2 കൊലകൊല്ലി ഐറ്റം

ലയാളത്തിന്റെ മാസ് സംവിധായകൻ എന്നറിയപ്പെടുന്ന അജയ് വാസുദേവ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഷൈലോക്ക് പോലെ ഈ ചിത്രവും ഒരു മാസ് എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പു നൽകുന്നു. റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദ് വടകര, സൽമാൻ, ഷെരീഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്നുള്ള കാര്യം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോയൽ സിനിമാസിന്റെ രണ്ടു ചിത്രങ്ങളാണ് ഒരേദിവസം പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റോയൽ സിനിമാസിന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.

ഗോകുലം മൂവീസിന് വേണ്ടി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാംതൂണ്‍ എന്ന ചിത്രത്തിന്റെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഷൈലോക്ക് എന്ന ചിത്രത്തില്‍ തന്റെയൊപ്പം പ്രവർത്തിച്ചവര്‍ തന്നെയാണ് പുതിയ ചിത്രങ്ങളിലും ഒപ്പമുണ്ടാവുക എന്ന് സംവിധായകൻ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണ സിബി കെ തോമസ് തിരക്കഥയിൽ സംവിധാനം ചെയ്ത രാജാധിരാജയാണ് അജയ് വാസുദേവിന്റെ ആദ്യചിത്രം. പിന്നീട് മമ്മൂട്ടിയെ നായകനാക്കി തന്നെ മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങളും അജയ് വാസുദേവ് സംവിധാനം ചെയ്തിരുന്നു. മാസ്റ്റര്‍പീസ് എന്ന ചിത്രം നിർമ്മിച്ചത് റോയൽ സിനിമാസ് തന്നെയായിരുന്നു. പുതിയ ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചൊന്നും വ്യക്തത ഇല്ലെങ്കിലും അജയ് വാസുദേവ് എന്ന സംവിധായകനിലുള്ള പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button