HealthLIFE

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ ഗുണങ്ങൾ, ഭക്ഷണ സ്രോതസ്സുകൾ

ഗുണങ്ങൾ
 
രീരത്തില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും വളരെ അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്.കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

 

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്.   ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി, ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും.

 

വിഷാദം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

 

തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം സഹായിക്കും.

 

വിവിധതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാനും  രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്‍റെ ആരോഗ്യത്തിനും ഏറേ നല്ലതാണ്.

 

 ഭക്ഷണ സ്രോതസ്സുകൾ

മത്തി, അയല, കേര തുടങ്ങിയ മീനുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുണ്ട്. അതുപോലെ കക്കയിറച്ചി, മുട്ട എന്നിവയിലും ഈ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അവക്കാഡോ, കാബേജ്, ബ്രോക്കോളി, സോയാബീന്‍, മത്തങ്ങാക്കുരു, ഒലീവ് എണ്ണ,  വാള്‍നട്സ് തുടങ്ങിയവയിലും ഇവ അടങ്ങിയിട്ടുണ്ട്.

Back to top button
error: