LIFE

  • യുദ്ധത്തെ തമാശവത്കരിക്കുന്ന ട്രോളുകൾക്കെതിരെ സുധാ മേനോന്‍

    റഷ്യൻ യുക്രൈൻ യുദ്ധം അതിരുകടക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളും തമാശകളും ഉണ്ടാക്കി സമയം കളയുന്ന കലയിൽ ഏർപ്പെട്ടിരിക്കുകയാണ് ചിലർ. എന്നാൽ അതിനെ ശക്തമായി എതിർക്കുകയാണ് സാമൂഹ്യ പ്രവർത്തകയായ സുധാ മേനോൻ “യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യര്‍ക്ക്‌ ഓരോ യുദ്ധവും നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ് ” എന്നാണ് സുധാ മേനോൻ തന്റെ ഫേസ്ബുക്കിലൂടെ അഭ്യർഥിക്കുന്നത്. സുധാ തന്റെ ഫേസ്ബുക്കിൽ കുറിച്ചു: പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്.  യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്.…

    Read More »
  • ഏഷ്യാനെറ്റിൽ “സൂപ്പർ ചലഞ്ച് “

    പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ ” സൂപ്പർ ചലഞ്ച് ” ,ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.   മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും  പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി എത്തുന്നു.ശരണ്യ  ആനന്ദ് (  , കെ കെ മേനോൻ , സ്മിത ,  ബിജു കുട്ടൻ , മണിക്കുട്ടൻ , ധന്യ മേരി വര്ഗീസ് , ദേവി ചന്ദന , വീണ നായർ , റോൻസൺ  , തങ്കച്ചൻ , അഖിൽ , രേഷ്മ നായർ , അശ്വതി , നൂബിൻ ജോണി , അവന്തിക തുടങ്ങിയവർ ടീമുകളിലായി മത്സരിക്കാനെത്തുന്നു . പ്രജോദ് കലാഭവനും മീരയുമാണ് അവതാരകനായി എത്തുന്നുന്നത് .   കൂടാതെ ജനപ്രിയതാരങ്ങൾക്കൊപ്പം കോമഡി സ്റ്റേഴ്സിലെ താരങ്ങളും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റുകളും ചടുല ഡാൻസ് നമ്പറുകളുമായി കുടുംബവിളക്ക് ഫെയിം ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന ന്യർത്തവും…

    Read More »
  • അമ്മയഴകായി കാജൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

    തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് കാജൽ അഗർവാൾ. ലക്ഷ്മി കല്യാണം എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന കാജൽ പിന്നീട് തമിഴ്‌, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. തുപ്പാക്കി, മെർസൽ, വിവേകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാജൽ നിറഞ്ഞാടി.   ഗൗതം കിച്ച്ലു എന്ന ബിസ്സിനസ്സ്കാരനുമായുള്ള വിവാഹം താരം അറിയിച്ചിരുന്നു. അത് സമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ആഘോഷിച്ച വാർത്തയായിരുന്നു.   താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ‘മമ്മി ട്രെയിനിങ്’ എന്നാണ് താരം എഴുതി തുടങ്ങിയത്. ‘അമ്മയാകാനുള്ള പരിശീലനം എന്നാൽ നമുക്ക് അറിയാതിരുന്ന നമ്മുടെ ശക്തി കണ്ടെത്തലാണ്, ഉണ്ടായിരുന്നു എന്ന് പോലും നമുക്ക് അറിയാത്ത  ഭയങ്ങളോടുള്ള നമ്മുടെ ഇടപെടലാണ്’. കാജൽ പങ്കുവെച്ച ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.  

    Read More »
  • പേരയിലയിൽ പലതുണ്ട് കാര്യം..!

    നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ സാധാരണ നിലയില്‍ കണ്ടുവരുന്ന മരമാണ് പേര. പേരക്ക നമ്മുടെയൊക്കെ സ്ഥിരം ഫലങ്ങളിൽ ഒന്നാണ്. പേരയിലയും പല കാര്യങ്ങള്‍ക്കായി നമ്മള്‍ ഉപയോഗിക്കുന്നു. എന്നാൽ പേരയിലയില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നത് പലര്‍ക്കുമറിയില്ല. എന്നാല്‍ നമ്മള്‍ ഇത് തിരിച്ചറിയുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ ബി, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയില. പൊതുവില്‍ പല ആവശ്യങ്ങള്‍ക്കായി നമുക്ക് പേരയില ഉപയോഗിക്കാനാകും. എന്നാല്‍ പേരയില ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് തിളപ്പിച്ച വെള്ളത്തിലാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍, പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്. പേരയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയ്ക്കു വളരെയേറെ സഹായിക്കും. ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനായി പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപ്പോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

    Read More »
  • 26ാമത് ഐഎഫ്എഫ്കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉടന്‍ ആരംഭിക്കും

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 26 ന് ആരംഭിക്കും. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ളക്സിലെ ഒളിമ്പിയ ഹാളില്‍ നടന്ന യോഗത്തിൽ അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖഭാഷണം നടത്തി. 26ാമത് ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളെക്കുറിച്ച് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വിശദീകരിച്ചു സെക്രട്ടറി സി.അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി എന്നിവർ പങ്കെടുത്തു. 26.02.2022 രാവിലെ…

    Read More »
  • ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന്..

    വേനൽ കാലത്ത് ചുണ്ടുകൾ വരഞ്ഞു പൊട്ടുന്നുന്നതിന് ധാരാളം പ്രതിവിധികളുണ്ട്.  ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളേക്കാള്‍ നേര്‍ത്ത ചര്‍മ്മമാണ് ചുണ്ടിലേത്. വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ ചുണ്ടുകള്‍ക്ക് നനവ് നിലനിര്‍ത്താന്‍ കഴിയില്ല. അപ്പോൾ ചുണ്ട് ഉണങ്ങുകയും പൊട്ടുകയും ചെയ്യുന്നു.   സ്ഥിരമായി കറ്റാര്‍ വാഴ നീര് ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വിണ്ടുകീറുന്നത് കുറയാന്‍ സഹായിക്കും. ചുവന്നുള്ളി നീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും ബീറ്റ്‌റൂട്ട്, തേന്‍ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.       അതേപ്പോലെ വരണ്ട ചര്‍മ്മം അകറ്റാന്‍ റോസ് വാട്ടര്‍ ഏറ്റവും മികച്ച ഒന്നാണ്. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് കൂടുതല്‍ ഉത്തമം. ഇവ ദിവസവും രണ്ട് നേരം പുരട്ടാം. ചുണ്ടിന് നിറം നല്‍കാനും റോസ് വാട്ടര്‍ സഹായിക്കും.   ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ആഴ്ചയിലൊരിക്കല്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. വിറ്റമിന്‍…

    Read More »
  • മലങ്കര അസോസിയേഷന്‍ നാളെ

    കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പളളി പ്രതിപുരുഷ യോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ 1 മണിക്ക് കോലഞ്ചേരിയില്‍ സമ്മേളിക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പളളി അങ്കണത്തിലെ ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറിലായിരിക്കും സമ്മേളനം. ബസേലയിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനാണ് യോഗം ചേരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 4000 ത്തോളം പ്രതിനിധികള്‍ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തും. ഇന്ന് കാതോലിക്കാ ബാവാ സമ്മേളന നഗറില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തി. സഭാ മാനേജിംഗ് കമ്മറ്റി സമ്മേളന നഗറില്‍ വച്ച് കൂടി യോഗത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. വൈകുന്നേരം 5 മണി മുതല്‍ അംങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടുകൂടി രജിസ്‌ട്രേഷന്‍ സമാപിക്കും. തുടര്‍ന്ന് കോലഞ്ചേരി പളളിയില്‍ പ്രാര്‍ത്ഥനായ്ക്ക് ശേഷം മലങ്കര മെത്രാപ്പോലീത്തായെ സമ്മേളന നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും. മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍,…

    Read More »
  • സിഗ്നേച്ചർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ റിലീസ് ചെയ്തു

    അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ. പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന “സിഗ്നേച്ചർ” മനോജ്‌ പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്. ആദിവാസി ജീവിതം ദുരിതപൂർണമാക്കുന്ന E 117 എന്ന ഒറ്റയാനെ തളക്കാനുള്ള വനപാലകരുടെ ശ്രമങ്ങൾ ഉദ്വോകജനകമായ കഥാ സന്ദർഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു. അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ മുഡുക ഭാഷ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു…

    Read More »
  • വൈഷ്ണവം സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

      പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്കാരം പ്രശസ്ത നിരൂപകയായ ഡോ. എം. ലീലാവതിക്ക് നല്കാൻ തീരുമാനിച്ചു. 1,11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കവിയുടെ ജന്മദിനമായ ജൂൺ 2-ന് സമർപ്പിക്കുന്നു. ആർ. രാമചന്ദ്രൻ നായർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്കാരത്തിന് ലീലാവതി ടീച്ചറെ തെരഞ്ഞെടുത്തത്. മലയാളകവിതയിലെ മാറിവരുന്ന ഭാവുകത്വങ്ങളെ കണ്ടെത്തുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയും വരാനിരിക്കുന്ന പ്രവണതകളെ പ്രവചന സ്വഭാവത്തോടെ മുൻകൂർ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ അനിതരസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുള്ള നിരൂപകയാണ് ഡോ. എം. ലീലാവതി എന്ന് ജൂറി അഭിപ്രായപ്പെട്ടു.

    Read More »
  • മൂക്കില്‍ പല്ല് മുളച്ചു..! ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

    ന്യൂയോര്‍ക്ക്: മൂക്കില്‍ പല്ലു മുളയ്ക്കുന്ന കാലം എന്നത് ഇനി അതിശയോക്തിയല്ല. മൗണ്ട് സിനായിലെ ഓട്ടോലാറിംഗോളജി ക്ലിനിക്കില്‍ എത്തിയപ്പോഴാണ് 11 മില്ലിമീറ്റര്‍ നീളമുള്ള പല്ല് വലത്തേ മൂക്കിലേക്കു വളര്‍ന്നുകയറിയത് രോഗി അറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. വര്‍ഷങ്ങളായി വലതു മൂക്കിലൂടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന മുപ്പത്തെട്ടുകാരന് ഇതല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. ‘എക്ടോപ്പിക് ടൂത്ത്’ എന്നു ഡോക്ടര്‍മാര്‍ വിളിക്കുന്ന ഈ പല്ല് എടുത്തുകളഞ്ഞതോടെ ശ്വാസതടസ്സം നീങ്ങി. മൂക്കിനുള്ളിലേക്കു ക്യാമറ കടത്തിയുള്ള റിനോസ്‌കോപ്പിയിലൂടെയാണ് ഡോക്ടര്‍മാരായ സാഗര്‍ ഖന്ന, മൈക്കല്‍ ടേണര്‍ എന്നിവര്‍ ശസ്ത്രക്രിയ നടത്തിയത്. അത്യപൂര്‍വമായ ഈ കേസിന്റെ വിശദാംശങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

    Read More »
Back to top button
error: