LIFE
-
ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം
കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ…
Read More » -
മൈഗ്രേൻ അത്ര നിസ്സാര രോഗമല്ല, മൈഗ്രേന്‍ അകറ്റാൻ ഇഞ്ചി ഉത്തമ ഔഷധം
ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകളെ ബാധിക്കുന്ന സാധാരണ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. മൈഗ്രേൻ ബാധിക്കുന്ന എല്ലാവർക്കും അത് കൃത്യമായി തിരിച്ചറിയാൻ കഴിയണമെന്നില്ല. സാധാരണ തലവേദനയിൽ നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകൾ മൈഗ്രേൻ വരുമ്പോൾ അനുഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛർദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചിലരിൽ മൈഗ്രേന്റെ വേദന ദിവസങ്ങളോളം നീണ്ടു നിൽക്കും. മൈഗ്രേൻ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയിൽ നിന്ന് വ്യത്യസ്തമായി തലയുടെ ഒരു വശത്ത് കഠിനമായവേദന അനുഭവപ്പെടും. എന്നാൽ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേൻ യഥാസമയം തിരിച്ചറിഞ്ഞ് ഉടൻ തന്നെ വേണ്ട ചികിത്സ നൽകിയാൽ വേദന കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. മൈഗ്രേൻ അപകടകരമായി തീരുന്ന സാഹചര്യത്തിൽ ശരീരത്തിൽ മറ്റ് നിരവധി ലക്ഷണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്കണ്ഠ, വിശപ്പില്ലായ്മ, മലബന്ധം, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയ ലക്ഷണങ്ങൾ അതിൽ ഉൾപ്പെടുന്നു. ചിലരിൽ കുറച്ച് സമയത്തേക്ക് വിഷാദവും അനുഭവപ്പെടും. മൈഗ്രേൻ ബാധിക്കുന്ന വ്യക്തിയ്ക്ക് വെളിച്ചമോ ശബ്ദമോ…
Read More » -
ഇനി ഭക്ഷണം പറന്നെത്തും
ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങി ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ സാധ്യതകളുടെ തുടക്കം എന്നാണ് ഇതിനെ കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് ഇതിനെ വിശേഷിപ്പിച്ചത്. ഡ്രോൺ കമ്പനിക്ക് നിലവിൽ ഗുഡ്ഗാവിലും ചെന്നൈയിലും നിർമാണ സൗകര്യങ്ങളുണ്ട്. കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാൻ ഒരുങ്ങുന്നത്. വളരെ പെട്ടെന്ന് അവശ്യ സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും . ആ മത്സരത്തിൽ മുന്നിൽ എത്താനാണ് സ്വിഗ്ഗിയുടെ ശ്രമം.അതിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി. പ്രധാന നഗരങ്ങളിൽ ഡെലിവറി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായഗതാഗത കുരുക്ക് പരിഹരിക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം സഹായകമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങി. ഡ്രോൺ ഡെലിവറി സംവിധാനം വഴി ഏതു സമയത്തും…
Read More » -
” കാപ്പ ” പുതുമുഖങ്ങളെ ആവശ്യമുണ്ട്
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെ ‘തിയേറ്റര്‍ ഓഫ് ഡ്രീംസ്’ നിര്‍മ്മിക്കുന്ന ‘കാപ്പ’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 50 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഈമെയില്‍ മുഖേനയോ WhatsApp നമ്പറിലോ മേയ് 10-ാം തീയതിക്കുള്ളില്‍ മേക്കപ്പ് ഇല്ലാതെ, എഡിറ്റ് ചെയ്യാത്ത ഫോട്ടോയും 1 മിനിട്ടില്‍ താഴെ ഉള്ള വീഡിയോയും അയച്ചു തരുക. Email: [email protected] [email protected] WhatsApp: 6282376684
Read More » -
ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദ്ണ്ഡം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ…
Read More » -
അജയ് ദേവ്ഗണ്‍ ലിഫ്റ്റില്‍ കയറാന്‍ ഭയക്കുന്നു; കാരണം ഇതാണ്
മുംബൈ: ഹിന്ദി ദേശീയഭാഷാ വിവാദവുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ കിച്ചാ സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മിലുണ്ടായ സോഷ്യല്‍ മീഡിയാ സംവാദത്തിന്റെ അലയൊലികള്‍ ഒന്ന് തണുത്ത് വരുന്നതേയുള്ളൂ. അതിനിടെ തന്റെ ഒരു പ്രശ്‌നത്തേപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് അജയ് ദേവ്ഗണ്‍. തനിക്ക് ലിഫ്റ്റില്‍ കയറാന്‍ പേടിയാണെന്നാണ് സൂപ്പര്‍താരം വെളിപ്പെടുത്തിയത്. താന്‍ സംവിധാനം ചെയ്ത റണ്‍വേ 34 എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കുമ്പോഴാണ് തന്റെ ലിഫ്റ്റിനോടുള്ള ഭയത്തേക്കുറിച്ച് അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തിയത്. ‘ഏതാനും വര്‍ഷങ്ങള്‍ക്ക് കുറച്ചുപേര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറിയതായിരുന്നു. പൊടുന്നനെ ലിഫ്റ്റ് പൊട്ടി മൂന്നാം നിലയില്‍ നിന്ന് ഏറ്റവും താഴത്തേ നിലയിലേക്ക് അതിവേഗം വീണു. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും പറ്റിയില്ല. ഒന്നര മണിക്കൂറോളമാണ് അതിനകത്ത് പെട്ടുപോയത്’. താരം പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ലിഫ്റ്റ് ഭയക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും ലിഫ്റ്റില്‍ കയറിയാല്‍ വല്ലാതെ ഭയചകിതനാകാറുണ്ടെന്നും അജയ് ദേവ്ഗണ്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം കുട്ടികളില്‍ വാക്സീന്‍ കാര്യക്ഷമതയെ ബാധിക്കുമോ?
ചെറിയ കുട്ടികള്‍ക്ക് പലപ്പോഴും രോഗങ്ങള്‍ ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. ഇതില്‍ ചില രോഗങ്ങള്‍ക്കെങ്കിലും അണുബാധയെ നേരിടാന്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലെ വാക്സീനുകളുടെ കാര്യക്ഷമതയെ ബാധിക്കാന്‍ ആന്‍റിബയോട്ടിക്ക് ഉപയോഗം കാരണമായേക്കാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അടിക്കടിയുള്ള ആന്‍റിബയോട്ടിക്ക് ഉപയോഗവും ദീര്‍ഘകാലത്തെ ആന്‍റിബയോട്ടിക്ക് കോഴ്സുകളും കുട്ടിക്കാലത്തെ വാക്സീനുകളുമായി ബന്ധപ്പെട്ട ആന്‍റിബോഡികളുടെ തോത് കുറയ്ക്കുമെന്നും പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഡിഫ്തീരിയ-ടെറ്റനസ്-അസെല്ലുലാര്‍ പെര്‍ടുസിസ്സ്, ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സ ടൈപ്പ് ബി, പോളിയോ വാക്സീന്‍, ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ എന്നിവയുടെ കാര്യക്ഷമതാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ആന്‍റിബയോട്ടിക്കുകളുടെ ദീര്‍ഘ ഉപയോഗം കൊണ്ട് ഈ വാക്സീനുകളുമായി ബന്ധപ്പെട്ട ആന്‍റിബോഡികളുടെ തോത് കുറയുന്നത് കുട്ടികളെ മാത്രമല്ല സമൂഹപ്രതിരോധ ശേഷിയെ കൂടി ബാധിക്കുമെന്ന് ഗവേഷകര്‍ മുന്നറയിപ്പ് നല്‍കുന്നു. എന്നാല്‍ ഇതുകൊണ്ട് കുട്ടികളില്‍ ആന്‍റിബയോട്ടിക്കുകള്‍ ഇനി ഉപയോഗിക്കുകയേ വേണ്ട എന്നര്‍ഥമില്ല. കുട്ടികളില്‍ പൊതുവായി ഉപയോഗിച്ച് വരുന്ന അമോക്സിലിന്‍ പോലുള്ള ആന്‍റിബയോട്ടിക്കുകള്‍ ആന്‍റിബോഡികളുടെ തോതിനെ ബാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ…
Read More » -
ജാക്വിലിൻ ഫെർണാണ്ടസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി
ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നൽകിയ സമ്മാനങ്ങളാണ് പിടിച്ചെടുത്തത്. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ് ഇഡി കണ്ടുകെട്ടിയത്. ജാക്വിലിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും സുകേഷ് പണം നൽകിയിരുന്നു. രാഷ്ട്രീയപ്രവർത്തകൻ ടി.ടി.വി. ദിനകരൻ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് സുകേഷ് ചന്ദ്രശേഖർ. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന് ഇയാളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Read More » -
ഹൃദയാഘാത സൂചനകള്‍; ചില ലക്ഷണങ്ങള്‍
ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം ഒന്നേമുക്കാല്‍ കോടിയിലധികം ആളുകള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരണത്തിന് കീഴങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ ഹൃദയാഘാതം മൂലമുള്ള മരണങ്ങളാണ് ഏറെയും. ഹൃദ്രോഗങ്ങള്‍ പലപ്പോഴും നേരത്തേ തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലമാണ് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തുന്നത്. ശരീരം ഇതിന്റെ സൂചനകള്‍ പുറത്തുവിടുമെങ്കില്‍ പോലും നമ്മള്‍ അത് വേണ്ടരീതിയില്‍ ഗൗനിക്കാതെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. അത്തരത്തില്‍ ഹൃദ്രോഗങ്ങളെ സൂചിപ്പിക്കാന്‍, പ്രധാനമായും ഹൃദയാഘാതത്തെ സൂചിപ്പിക്കാന്‍ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നെഞ്ചില്‍ അസ്വസ്ഥത, കനത്ത ഭാരം അനുഭവപ്പെടുന്നത് എന്നിവ ഹൃദ്രോഗസൂചനയാകാം. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ ഗ്യാസ്ട്രബിളായാണ് ആളുകള്‍ ധരിക്കാറ്. ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ നിസാരവത്കരിക്കുന്ന പ്രവണത ഏറെ അപകടം പിടിച്ചതാണ്. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് കൈകാല്‍ വേദനയും ശരീരവേദനയും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ നിത്യജീവിതത്തില്‍ നാം വേണ്ടത്ര ഗൗരവമായി എടുത്തേക്കില്ല. എന്നാല്‍ ഹൃദയാഘാതത്തിന്റെ സൂചനയായി ശരീരത്തിന്റെ ഇടതുഭാഗത്ത് വേദന, കൈവേദന എന്നിവ അനുഭവപ്പെടാം. പെടുന്നനെ കുത്തിവരുന്ന…
Read More » -
ചിന്തിക്കാനും ചിരിക്കാനും വകനിറച്ച് രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ടീസർ …..
കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും” സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. സഖാവ് രാഘവേട്ടന്റെ തീപ്പൊരി പ്രസംഗത്തോടെ തുടങ്ങുന്ന ടീസർ തുടർന്ന് ചിന്തയുടെയും ചിരിയുടെയും സമന്വയ കാഴ്ച്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. രൺജി പണിക്കരാണ് രാഘവേട്ടനാകുന്നത്. ഒപ്പം ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, ചന്തുനാഥ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരും അഭിനയിക്കുന്നു. ബാനർ – കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം…
Read More »