LIFE
-
പീഡനക്കേസില്‍ നടന്‍ വിജയ് ബാബു വിദേശത്തെന്ന് കൊച്ചി ഡിസിപി
പീഡനക്കേസില്‍ നടന്‍ വിജയ് ബാബു വിദേശത്തെന്ന് കൊച്ചി ഡിസിപി യു വി കുര്യാക്കോസ്. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിയിട്ടുണ്ടെന്നും ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലാണ് അന്വേഷണത്തിലെ കണ്ടെത്തലെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയും നടിയുമായ യുവതി പീഡന പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാൽസംഗ കുറ്റമടക്കം രണ്ടു കേസുകളായി. അതേസമയം ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന നടത്തി. അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. വിജയ് ബാബുവിനായി ലുക്കൗട്ട്…
Read More » -
താരങ്ങളുടെ മുഖങ്ങളുമായി ശുഭദിനം ആദ്യപോസ്റ്റർ റിലീസായി …
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “ശുഭദിന “ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. സൗത്തിന്ത്യൻ സ്റ്റാർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ , റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാരമാർഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിതഫലങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനർ – നെയ്യാർ ഫിലിംസ്, നിർമ്മാണം – ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം…
Read More » -
ആരാധകര്‍ക്ക് സന്തോഷമേകി അവര്‍ വീണ്ടും ഒന്നിക്കുന്നു
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചതിനുപുറമേ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു. അതേസമയം മമ്മൂട്ടിയുടെ ഒപ്പം മാത്രം താരം അഭിനയിച്ചിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇത് പ്രേക്ഷകർക്ക് എല്ലാം തന്നെ വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആയിരുന്നു മഞ്ജുവാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിച്ചത്. ദി പ്രീസ്റ്റ് എന്ന സിനിമയിൽ ആയിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ആയിരിക്കും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂൺ മാസത്തിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. എറണാകുളത്ത് ആണ് ചിത്രീകരണം ആരംഭിക്കുന്നത്. ആറാട്ട് എന്ന…
Read More » -
ഫേസ്ബുക്ക് ലൈവ്: വിജയ് ബാബുവിനെതിരെ ഡബ്ല്യൂ സി സി
തനിക്കെതിരെ ബലാല്‍സംഗക്കേസിന് പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. അധികാരികളോട് കര്‍ശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യുസിസിയുടെ WCC പറയുന്നു: “മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന്…
Read More » -
“പാനിക് ഭവാനി ” ട്രെയിലർ റിലീസ്
ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത് , ജോസ്,നീനു,ഷീല നായർ , സുധീഷ്,ഷിഫാസ്,അജാസ്,സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന “പാനിക് ഭവാനി ” എന്ന സസ്പൻസ് ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ചിതീകരണം പൂർത്തിയായി. ഉടൻ പ്രദർശനത്തിനെത്തുന്ന “പാനിക് ഭവാനി”യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന പീഢനങ്ങൾക്കെതിരെ ഉള്ള പ്രമേയമാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിർവ്വഹിക്കുന്നു.
Read More » -
ഓപ്പറേഷന്‍ മത്സ്യ: കേടായ 3646 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയില്‍ ന്യൂനതകൾ കണ്ടെത്തിയവര്‍ക്കെതിരായി 4 നോട്ടീസുകളും നല്‍കി. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് 23 മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1950 പരിശോധനയില്‍ 1105 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 613 പരിശോധനയില്‍ 9 സാമ്പിളുകളില്‍…
Read More » -
നിയോ – നോയർ ത്രില്ലറുമായി സണ്ണി വെയ്നും ധ്യാനും; ‘ത്രയം’ പ്രദർശനത്തിനൊരുങ്ങുന്നു
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്ത ‘ത്രയം’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. മലയാളത്തിൽ നിയോ- നോയർ ജോണറിൽ വരുന്ന ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. ‘ഗോഡ്സ് ഓൺ കൺട്രി ‘എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം പറയുന്നത്. ചിത്രം ജൂൺ രണ്ടാം വാരത്തോടെ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്,…
Read More » -
ലൈംഗിക താൽപ്പര്യക്കുറവുള്ളവർക്കു ഔഷധം വീട്ടു വളപ്പിൽ തന്നെ
ലൈംഗിക താൽപ്പര്യക്കുറവും ഉദ്ധാരണ പ്രശ്നങ്ങളും നിങ്ങളെ അലട്ടുകയാണോ. പ്രകൃതിദത്തമായ നിരവധി വഴികളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. കൃത്രിമ ഉത്തേജ വസ്തുക്കൾക്ക് പകരം ആരോഗ്യകാര്യത്തിൽ അൽപ്പം ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ സ്വയമേവ പരിഹരിക്കാൻ കഴിയും. വയാഗ്രയക്ക് സമാനമായ വിഭവങ്ങൾ നമ്മുടെ വീട്ടുവളപ്പിലൂണ്ട്. അവയേതൊക്കെയെന്ന് നോക്കാം. മുരിങ്ങയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതിലല്ലോ. വലിയ ചെലവില്ലാതെ വീട്ടുമുറ്റത്ത് ലഭിക്കുന്ന പോഷകാഹാരമാണ് മുരിങ്ങ. മൂത്ത കുരു വേണം, ഉപയോഗിയ്ക്കാന്‍. ഈ കുരു ഉണക്കിപ്പൊടിച്ചു പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നതു ഗുണം നല്‍കും ഉദ്ധാരണ സമയം നീണ്ടു നില്‍ക്കാന്‍ സഹായിക്കുന്നതാണ് വാഴച്ചുണ്ട്. വാഴച്ചുണ്ട് തോരന്‍ വെക്കുന്നതും, അരിഞ്ഞ് ഉപ്പിട്ട് വേവിക്കുന്നതും പുരുഷൻമാരുടെ ലൈംഗികാരോഗ്യത്തിന് ഗുണകരമാണ്. ചക്കക്കുരുവും ശേഷിക്കുറവിനുള്ള നല്ലൊരു പരിഹാരമാണ്. ഏത്തപ്പഴം നെയ്യില്‍ വരട്ടി കഴിച്ചാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത് ഒരുപോലെ പ്രയോജനകരവുമാണ്. ജാതിയ്ക്ക രുചിയ്ക്കും മണത്തിനും മാത്രമല്ല, ലൈംഗികപരമായ ഗുണങ്ങള്‍ക്കും മികച്ചതാണ്. കടല, ചെറുപയര്‍, ഗോതമ്പ് എന്നിവ കുതിര്‍ത്ത് ആട്ടിന്‍പാലില്‍ ഇട്ടു വേവിയ്ക്കണം. ഇതു തണുത്തു കഴിയുമ്പോള്‍…
Read More » -
402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 176 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. 150 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് സേവനം ഉടന്‍ ലഭ്യമാക്കുന്നതാണ്. 70,000 കണ്‍സള്‍ട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ ഹെല്‍ത്തിലൂടെ നടത്തുന്നത്. ഇലക്‌ട്രോണിക്‌സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ ഉറപ്പാക്കും. ഈ ബജറ്റില്‍ ഇ ഹെല്‍ത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയെ സമ്പൂര്‍ണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള അമ്പതിനായിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായകരമാണ് ഇ ഹെല്‍ത്ത് സംവിധാനം. 2022-23 ഓടെ 200 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് നടപ്പിലാക്കുന്നതാണ്. ഇതിലൂടെ പ്രതിദിനം…
Read More » -
ചട്ടമ്പി കല്യാണി’ റിലീസ്
ക്രീം ക്രിയേഷൻസിന്റെ ബാനറിൽ ബോസ് കെ ജെ സംവിധാനം ചെയ്ത ” “ചട്ടമ്പി കല്യാണി” എന്ന വെബ് സീരീസ് റിലീസായി, പ്രേക്ഷകരുടെ മുന്നിലെത്തി. ആന്റണി ചൗക്ക, സജിത്ത് ശശിധർ, മഹാദേവൻ, ഹരികൃഷ്ണൻ, ഷാജു ജോസ്, അരുൺകുമാർ, അജി ചേർത്തല, ബാബുരാജ്, മുരളി ബാല,അഡ്വ. എം കെ റോയ്, മെൽവിൻ ജേക്കബ്, ഷിജില, റിയ ബെന്നി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. നാട്ടിൻപുറത്തെ അഭ്യസ്തവിദ്യരായ അഞ്ച് ചെറുപ്പക്കാർ, അവരുടെ സിനിമാ മോഹങ്ങൾ, ആ മോഹം സാക്ഷാത്ക്കരിക്കാനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ, പിണയുന്ന അമളികൾ എന്നിവ ഹാസ്യത്തിന്റെ രസച്ചരടുകളിൽ കോർത്ത് ചട്ടമ്പി കല്യാണി യിൽ അവതരിപ്പിക്കുന്നു. നാട്ടിൻപുറത്തെ എല്ലാവരും കഥാപാത്രങ്ങളായി നിങ്ങൾക്ക് മുന്നിലെത്തുമ്പോൾ അത് നിങ്ങളോരോരുത്തരും ആണെന്ന തോന്നലുളവാക്കുന്ന ഈ വെബ് സീരീസിന്റെ ഓരോ എപ്പിസോഡും ചട്ടമ്പിക്കല്ല്യാണി, ദാദാഗിരി, കിഴി, കിടിലൻ വാസു തുടങ്ങി വ്യത്യസ്ത പേരുകളിൽ റിലീസ് ചെയ്യുന്നു.രചന-മുരളി ബാല,ക്യാമറ-അജി ഗൗരി, എഡിറ്റർ-സോനു ചേർത്തല,സംഗീതം- വിശ്വജിത്ത്, ആർട്ട്-ടീജി ഗോപി, പി ആർ ഒ-എ…
Read More »