LIFE

  • ഗോള്‍ഡന്‍ വിസ നേടിയ മലയാള സിനിമാ താരങ്ങളുടെ നിരയിലേക്ക് അബു സലിമും

    ദുബൈ: ഗോള്‍ഡന്‍ വിസ നേടിയ മലയാള സിനിമാ താരങ്ങളുടെ നിരയിലേക്ക് നടന്‍ അബു സലിമും. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ അബു സലിം. നടന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ താരത്തിന് ആശംസകളുമായി രംഗത്തെത്തി. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018-ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വമാണ് അബു സലിമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശിവന്‍കുട്ടി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ…

    Read More »
  • രണ്‍ബീര്‍ അച്ഛനാകാന്‍ പോകുന്നു, ആദ്യത്തെ കണ്‍മണി വരുന്നെന്ന് ആലിയ ഭട്ട്

    മുംബൈ: ബോളിവുഡ് താരദമ്പതികളായ ആലിയാ ഭട്ടും റണ്‍ബീര്‍ കപൂറും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങളുടെ കുഞ്ഞ്….ഉടന്‍ വരും’ എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം സ്‌കാന്‍ ചെയ്യുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. റണ്‍ബീര്‍ കപൂറും തൊട്ടടുത്തിരിക്കുന്നത് ചിത്രത്തില്‍ കാണാം.   View this post on Instagram   A post shared by Alia Bhatt ☀️ (@aliaabhatt) സന്തോഷ വാര്‍ത്ത പങ്കു വച്ചതിനു പിന്നാലെ ഇന്ന് തന്‍െ്‌റ പൊഫൈല്‍ പിക്ചറും താരം അപ്‌ഡേറ്റ് ചെയ്തു. രണ്‍ബീറുമൊത്തുള്ള മനോഹരമായൊരു ചിത്രമാണ് പുതിയതായി ആലിയ പ്രൊഫൈല്‍ പിക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 14നാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖര്‍ വിവാഹ…

    Read More »
  • മറ്റൊരു ക്ലബ്ബില്‍ അംഗത്വമുണ്ട്, തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ കാശ് തിരിച്ചു തരണം; അമ്മയ്ക്ക് കത്തയച്ച് ജോയ് മാത്യു

    കൊച്ചി: അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍െ്‌റ പരാമര്‍ശത്തിനെതിരേ നടന്‍ ജോയ് മാത്യു രംഗത്ത്. സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’ ഒരു ക്ലബ്ബാണെങ്കില്‍ അതില്‍ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് ജോയ് മാത്യു. നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം ഉണ്ട്. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജോയ് മാത്യു ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തും നല്‍കി. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ ബഹുമാനപ്പെട്ട ജനറല്‍ സെക്രട്ടറി, കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്ററിംഗില്‍ തൊഴില്‍പരമായ ബാധ്യതകളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ താങ്കള്‍ ‘അമ്മ’ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. ‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.…

    Read More »
  • കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍” ചാലക്കുടിയിൽ

      ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന “കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു. ഹരിശ്രീ അശോകൻ, ബിനു പപ്പു,ബിജു സോപാനം, ജെയിംസ് ഏരിയാ,സുധീർ പറവൂർ, ശരത്, പ്രശാന്ത് അലക്സാണ്ടർ,ഉണ്ണി രാജാ, അൽത്താഫ് മനാഫ്,ഗംഗ മീര,മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. “പ്രിയൻ ഓട്ടത്തിലാണ്” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-അനീഷ് സി സലിം,എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്,മേക്കപ്പ്- മനു മോഹന്‍,കോസ്റ്റ്യൂംസ്-നിസാര്‍ റഹ്മത്ത്,ചീഫ്…

    Read More »
  • എത്ര പരിശോധന നടത്തിയിട്ടും കാര്യമില്ല, ചിലര്‍ മാറാന്‍ തയാറല്ല; ചിലര്‍ ഒന്നും പഠിക്കില്ല… പഴകിയ ഷവര്‍മയും ചീഞ്ഞ മാംസ വിഭവങ്ങളും വീണ്ടും പിടിച്ചെടുത്തു

    അമ്പലപ്പുഴ: ഭക്ഷ്യവിഷബാധ മൂലം ജീവനുകള്‍ പൊലിഞ്ഞിട്ടും തിരുത്താന്‍ തയാറല്ലാതെ ചില ലാഭക്കൊതിയന്മാര്‍ കച്ചവടത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ അറിയാതെ ചെന്നു കുഴിയില്‍ച്ചാടുന്ന ജനത്തിന്‍െ്‌റ വിധി തുടരുന്നു. ആലപ്പുഴ ജില്ലിയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തത് ഭഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍. മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഫ്രീസറില്‍ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പഴകിയ ഷവര്‍മ, ബീഫ്, ചില്ലിചിക്കന്‍, ചില്ലിബീഫ് എന്നിവ വിവിധ ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുറവന്‍തോട് മുതല്‍ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി. ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനിയുടെ ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടും തിരുത്താന്‍ ചിലര്‍ തയാറാകുന്നില്ലെന്നാണ് പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ വ്യക്തമാക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ദിവസങ്ങളോളം പാകം ചെയ്തതും അല്ലാത്തതുമായ മാംസം ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുകയും വിശ്വസിച്ച് ചെല്ലുന്ന ജനത്തിന് നല്‍കുകയും…

    Read More »
  • കുട്ടികളെ സൂക്ഷിക്കുക, പനിയുണ്ടെങ്കില്‍ സ്‌കൂളില്‍ വിടരുത്, ദിവസം 2 തക്കാളിപ്പനിയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതായി വിവരം

    ഇടുക്കി: കഴിഞ്ഞ ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് പനി പലയിടത്തും വ്യാപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭീഷണിയുയരുന്നത് കുട്ടികള്‍ക്കെന്ന് വിവരം. 10 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ തക്കാളിപ്പനി കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളുള്ള വീട്ടിലെ കുട്ടി സ്‌കൂളിലെത്തുക വഴി രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ തക്കാളിപ്പനി കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപകടസൂചന നല്‍കുന്നു. പനിയുള്ള കുട്ടിയില്‍നിന്ന് മറ്റു കുട്ടികള്‍ക്ക് പകരാനുള്ള സാധ്യതയാണ് ആശങ്ക സൃഷ്ടിക്കുന്നത്. കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. രോഗം പൂര്‍ണമായി മാറിയതിനുശേഷം മാത്രം പറഞ്ഞയയ്ക്കുക. ഇടുക്കി ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി വ്യാപിക്കുന്നതായും ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം രണ്ട് തക്കാളിപ്പനി കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നെന്നുമാണ് വിവരം. ജില്ലയില്‍ തക്കാളിപ്പനിയെന്ന് സംശയിക്കുന്ന 142 കേസുകളും സ്ഥിരീകരിച്ച 24 കേസുകളും കഴിഞ്ഞ അഞ്ച്…

    Read More »
  • ശക്തരായ ശത്രുക്കള്‍… കടുവ പുറത്തിറങ്ങാന്‍ വൈകും: അപ്രതീക്ഷിത കാരണങ്ങളാല്‍ റിലീസ് മാറ്റിയെന്ന് പ്രിഥ്വി; പുതിയ ഡേറ്റും പ്രഖ്യാപിച്ചു

    കൊച്ചി: ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് മാറ്റി. ഈ മാസം മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഒരാഴ്ചകൂടി കഴിഞ്ഞ് ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുകയെന്ന് പൃഥ്വിരാജ് അറിയിച്ചു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വി പറഞ്ഞു. വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍, ശക്തരായ ശത്രുക്കള്‍, പോരാട്ടം കൂടുതല്‍ കഠിനമാണ്! എന്നുപറഞ്ഞുകൊണ്ടാണ് പൃഥി തന്റെ കുറിപ്പ് തുടങ്ങുന്നത്. ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഞങ്ങള്‍ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറിനുള്ള നിങ്ങളുടെ എല്ലാ സ്‌നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഞങ്ങള്‍ അഗാധമായി ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു…

    Read More »
  • പോലീസിന്‍െ്‌റ കൈക്കരുത്തും ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ ശാലിനി

    ആലപ്പുഴ: കേരളാ പോലീസ് സര്‍വീസിന്‍െ്‌റ കൈക്കരുത്തും വള്ളം തുഴച്ചിലിലുള്ള ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ തയാറെടുത്ത് ചേര്‍ത്തല സ്വദേശിനി ശാലിനി. ഏഷ്യന്‍ ഗെയിംസ് ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയാണ് പൊലീസ് ഉദ്യോഗസ്ഥയായ ശാലിനി നാടിനും സേനയ്ക്കും അഭിമാനമായത്. കേരള പൊലീസില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതാ പൊലീസാണ് ശാലിനി. ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസില്‍ നിന്നും പാലക്കാട് നിന്നുള്ള സിപിഒ കെപി അശോക് കുമാര്‍, കോട്ടയത്തു നിന്നുള്ള സിപിഒ പിഎം. ഷിബു എന്നിവര്‍ ഡ്രാഗണ്‍ ബോട്ട് പുരുഷ ടീമിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1000 മീറ്ററിലും 200 മീറ്ററിലും രണ്ടാമത് എത്തിയിരുന്നു. ആകെയുള്ള ആറ് ഇവന്റിലും പങ്കെടുത്ത ശാലിനിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഏഷ്യന്‍ ഗെയിംസിലേക്കു യോഗ്യത ലഭിച്ചത്. അടുത്ത സെപ്റ്റംബറില്‍ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. 2015 ലാണ് ശാലിനി പൊലീസ്…

    Read More »
  • സെക്കന്റ് ഇന്നിങ്‌സിന് തയ്യാറെടുത്ത് എവര്‍ഗ്രീന്‍ സ്റ്റാര്‍ റഹ്മാന്‍

    കൊറോണക്ക് ശേഷം റഹ്മാൻ്റെ പ്രദർശനത്തിനെത്തിയ സിനിമ തെലുങ്കിലെ സീട്ടിമാർ മാത്രമാണ്. എന്നാൽ ലോക്ക്ഡൗണിന് ശേഷം അര ഡസനോളം ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കയാണ് താരം. ഓരോ ചിത്രങ്ങളിലേയും കഥാപാത്രങ്ങൾക്കായി ശരീരത്തിൻ്റെ തടി കൂട്ടിയും കുറച്ചും ഗൃഹപാഠങ്ങൾ നടത്തിയും അഭിനയിച്ച് കൊണ്ട് സെക്കൻ്റ് ഇന്നിങ്സിന് തയ്യാറെടുക്കുകയാണ് റഹ്മാൻ. ലോക്ക്ഡൗണിന് ശേഷം ആദ്യം അഭിനയിച്ചത് മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവനിലെ മർമ്മ പ്രധാനമായ കഥാപാത്രമായി. ഇതിനു വേണ്ടി വാൾപയറ്റ്, കുതിരയോട്ടം എന്നിവ അഭ്യസിച്ചതോടൊപ്പം കഥാപാത്രത്തിൻ്റെ ആവശ്യകതക്ക് അനുസൃതമായി ശരീരം ആദ്യം കുറച്ചും പിന്നീട് കൂട്ടുകയും ചെയ്തു. അതിന് ശേഷം എത്തിയത് മലയാളത്തിൽ ‘ എതിരെ ‘ എന്ന സിനിമയിൽ ഡിവൈഎസ്പി അസാർ മുഹമ്മദ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി. ഈ സിനിമയിലെ കഥാപാത്രത്തിന് സ്ക്രീനിൽ കാഴ്ചക്ക് ഗാംഭീര്യം വേണമെന്നത് കൊണ്ട് ശരീരം കൂട്ടുകയായിരുന്നു. ‘എതിരെ’ ക്ക് ശേഷം അഞ്ചു മാസക്കാലം ഹിന്ദിയിലെ മുൻനിര സംവിധായകരിൽ പ്രശസ്തനായ വികാസ് ഭാൽ അണിയിച്ചൊരുക്കുന്ന മെഗാ ചിത്രമായ…

    Read More »
  • പ്രമേഹ രോഗിയാണോ ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക

    പ്രമേഹരോഗത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. രക്തത്തിലെ ഷുഗര്‍ നില ഉയരുന്ന അവസ്ഥയാണ് പ്രമേഹത്തില്‍ സംഭവിക്കുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ പല തരത്തിലുള്ള അനന്തരഫലങ്ങളും അനുഭവിക്കേണ്ടതായി വരാം. ചിലര്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണം മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. മറ്റ് ചിലര്‍ക്ക് പതിവായി ഇന്‍സുലിന്‍ എടുക്കുന്നതടക്കമുള്ള ചികിത്സയും വേണ്ടിവരാം. പ്രമേഹം അധികരിക്കുമ്പോള്‍ സംഭവിക്കാവുന്നൊരു പ്രശ്നമാണ് കൈകാലുകളില്‍ മുറിവുണ്ടാകുന്നതും അത് പഴുക്കുന്നതുമെല്ലാം. ഈ പ്രശ്നം നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അത് വിരലുകളോ കൈകാലുകളോ തന്നെ മുറിച്ചുമാറ്റേണ്ടതായി ( Diabetic Amputations ) വരാം. പ്രമേഹം കൂടുമ്പോള്‍ രക്തക്കുഴലുകളിലൂടെയുള്ള രക്തത്തിന്‍റെ സഞ്ചാരം മന്ദഗതിയിലാകുന്നു. ഇതിലൂടെ രക്തയോട്ടം കുറയുന്നു. പ്രധാനമായും കൈകാലുകളിലേക്കുള്ള രക്തയോട്ടമാണ് ഇത്തരത്തില്‍ കുറയുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇവിടങ്ങളില്‍ ചെറിയ വ്രണങ്ങളുണ്ടാവുന്നത്. വ്രണങ്ങളുണ്ടാകും മുമ്പ് തന്നെ ഇതിനുള്ള ചില സൂചനകള്‍ പ്രകടമായിരിക്കും. ചര്‍മ്മത്തില്‍ നിറവ്യത്യാസം, മരവിപ്പ്, പഴുപ്പ് പുറത്തേക്ക് വരല്‍ എല്ലാം പ്രമേഹം അധികരിക്കുന്നത് മൂലം വ്രണങ്ങളുണ്ടാകുന്നതിന്‍റെ തുടക്കമാണ്. പ്രമേഹരോഗികള്‍ പതിവായി ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താൻ സാധിച്ചാല്‍…

    Read More »
Back to top button
error: