LIFE

  • കലാഭവൻ ഷാജോൺ ഇനി ഡി വൈ എസ് പി മാണി ഡേവിസ്,പ്രൈസ് ഓഫ് പോലീസ് തിരുവനന്തപുരത്ത് തുടങ്ങി

      കലാഭവൻ ഷാജോൺ ഡി വൈ എസ് പി മാണി ഡേവിസാകുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ് , മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – എ ബി…

    Read More »
  • പുതിയ സിനിമയുമായി രഞ്ജിത്ത് ശങ്കർ

      “ഫോർ ഇയേഴ്സ് “. ഗായത്രിയുടെയും വിശാലും, അവരുടെ കോളേജ് സൂര്യോദയങ്ങൾ, കാന്റീനിലെ അസ്തമയങ്ങൾ, ഹോസ്റ്റൽ അർദ്ധരാത്രികൾ എന്നിവയെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ശങ്കർ ശർമ്മ നിർവ്വഹിക്കുന്നു.ശബ്ദമിശ്രണം-തപസ് നായിക്, പരസ്യകല-ഏന്റെണി സ്റ്റീഫൻ. അഭിനേതാക്കളുടെയും മറ്റു അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ ഉണ്ടാകും. പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • ഭര്‍ത്താവിനെ വാടകയ്ക്ക്, നന്നായി പണിയെടുക്കും, 65 വയസിന് മുകളിലുള്ളവര്‍ക്ക് ഡിസ്‌കൗണ്ട്, പരസ്യവുമായി ഭാര്യ; ഒണ്‍ലി ഫോര്‍ വീട്ടുജോലി!

    ലണ്ടന്‍: പണിയെടുക്കാനുള്ള ഭര്‍ത്താവിന്‍െ്‌റ കഴിവ് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടാന്‍ അദ്ദേഹത്തെ വാടകയ്ക്കു നല്‍കി ഭാര്യ. ഇംഗ്ലണ്ടുകാരിയായ ലോറ യങ് ആണ് ഭര്‍ത്താവിനെ മറ്റ് സ്ത്രീകള്‍ക്ക് വാടകയ്ക്ക് നല്‍കി പണം സമ്പാദിച്ച് വ്യത്യസ്തയാകുന്നത്. ഭര്‍ത്താവ് ജെയിംസിനും മൂന്നു കുട്ടികള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയറിലെ ബ്ലെച്ച്ലിയിലാണ് ലോറ യങ്ങിന്‍െ്‌റ താമസം. ഒരാളുടെ വീട്ടിലേയ്ക്ക് ആവശ്യമായ പല സാധനങ്ങളും തുച്ഛമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ജെയിംസിന് സാധിക്കും. ഊണ് മേശ, കട്ടില്‍ തുടങ്ങി പലതും അദ്ദേഹം സ്വന്തമായി നിര്‍മ്മിക്കും. കൂടാതെ, പെയിന്റിങ് ചെയ്യും, ടൈല്‍ വിരിക്കും, വീട് മോടി കൂട്ടും അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കഴിവുകള്‍. ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുത്താല്‍ എന്താണ് എന്ന ലോറയുടെ ആലോചനയാണ് ജയിംസിനെ വാടകയ്ക്കു നല്‍കി പണം സമ്പാദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എപ്പോഴും എന്തെങ്കിലുമൊക്കെ പണിയാനും, ഉണ്ടാക്കാനുമൊക്കെ ഇഷ്ടമുള്ള അദ്ദേഹത്തിന് ഈ ആശയത്തോട് യോജിപ്പായിരുന്നെന്ന് ലോറ പറയുന്നു. . ‘വീടിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അദ്ദേഹം മിടുക്കനാണ്.…

    Read More »
  • ഈ അച്ഛനെ തോല്‍പ്പിച്ചുകളഞ്ഞല്ലോടാ മോനേ… ചിലപ്പോള്‍ 50, ചിലപ്പോള്‍ 80, മാര്‍ക്കിന് സ്ഥിരതപോര; മകനെ ഒരുവര്‍ഷം ഒപ്പമിരുത്തി കണക്കു പഠിപ്പിച്ച് പിതാവ്: ഫലം നൂറില്‍ ആറ്!

    ഹെനാന്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മകന് ട്യൂഷനെടുത്ത പിതാവിനെ ഞെട്ടിച്ച് മകന്‍െ്‌റ മാര്‍ക്ക്്. ഒരു വര്‍ഷം കൂടെയിരുത്തി പഠിപ്പിച്ചിട്ടും കണക്കിന് നൂറില്‍ ആറു മാര്‍ക്കാണ് മകന്‍ നേടിയത്. ഇതറിഞ്ഞ് പൊട്ടിക്കരയുന്ന പിതാവിന്‍െ്‌റ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ വെയ്‌ബോയില്‍ കിലു ഈവനിംഗ് ന്യൂസ് ആണ് കഴിഞ്ഞ ദിവസം ഈ വീഡിയോ പങ്കുവച്ചത്. ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ സ്വദേശിയായ പിതാവാണ് തന്‍െ്‌റ കണക്കുകൂട്ടല്‍ തെറ്റിച്ചു മകന്‍ വാങ്ങിക്കൊണ്ടുവന്ന മാര്‍ക്ക് കണ്ട് പൊട്ടിക്കരഞ്ഞത്്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ഇങ്ങനെയൊക്കെ കാണിക്കേണ്ട കാര്യമെന്താ എന്ന് ചിന്തിക്കുന്നുണ്ടാകും. മുന്‍ പരീക്ഷകളില്‍ മകന്‍ പലപ്പോഴും പല മാര്‍ക്കാണ് ഇദ്ദേഹത്തിന്‍െ്‌റ മകന്‍ വാങ്ങിയിരുന്നത്. നൂറില്‍ ചിലപ്പോള്‍ അമ്പത് മാര്‍ക്ക് ചിലപ്പോള്‍ എണ്‍പത് എന്നിങ്ങനെ ഒരു സ്ഥിരതയില്ലാത്ത അവന്‍ മാര്‍ക്ക് വാങ്ങി കൊണ്ട് വരുന്നത് കണ്ട അച്ഛന്‍ അവനെ പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളം തന്റെ മകനെ ദിവസവും ഒപ്പമിരുത്തി അദ്ദേഹം പഠിപ്പിക്കുമായിരുന്നു. പുറത്ത് ട്യൂഷന്…

    Read More »
  • ഈ രണ്ട് വേദനകള്‍ കോവിഡിന്‍റെ സൂചന നല്‍കും

    ചുമ, പനി, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയായിരുന്നു ആദ്യ കാലത്തൊക്കെ കോവിഡിന്‍റെ വ്യക്തമായ ലക്ഷണങ്ങള്‍. പിന്നീട് കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ ഉണ്ടായതോടെ വൈവിധ്യപൂര്‍ണമായ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത്തരത്തിലൊരു കോവിഡ് ലക്ഷണമാണ് വേദന. തലയിലും പേശികളിലുമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന വേദനയുണ്ടാകുന്നത്. കോവിഡ് ബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് തലവേദനയെന്ന് സോയ് കോവിഡ് സ്റ്റഡി ആപ്പ് ചൂണ്ടിക്കാട്ടുന്നു. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഈ തലവേദന നീണ്ടു നില്‍ക്കാം. തലവേദനയുടെ കാഠിന്യം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കാം. തലയില്‍ കുത്തുന്നതു പോലെയോ അമര്‍ത്തുന്നതു പോലെയോ ഒക്കെ ഇത് അനുഭവവേദ്യമാകാം. തലയുടെ ഇരുവശത്തും ഈ തലവേദന അനുഭവപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘകാല കോവിഡ് ലക്ഷണമായും ചിലപ്പോള്‍ തലവേദന മാറാറുണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിതര്‍ക്ക് ഉണ്ടാകുന്ന മറ്റൊരു വേദനയാണ് പേശികളില്‍ പ്രത്യേകിച്ച് തോളുകളിലെയും കാലുകളിലെയും പേശികള്‍ക്ക് ഉണ്ടാകുന്ന വേദന. ഇതും കോവിഡിന്‍റെ തുടക്കത്തിലെ ഒരു ലക്ഷണമാണ്. ലഘുവായ തോതിലോ അത്യധികമായ…

    Read More »
  • കോവിഡ് രോഗികളെ കാത്തിരിക്കുന്നത് ഗുരുതര നാഡീവ്യൂഹ പ്രശ്നങ്ങള്‍

    കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ഇസ്കീമിക് സ്ട്രോക് പോലുള്ള സങ്കീര്‍ണതകളാണ് കോവിഡ് രോഗികളെ കാത്തിരിക്കുന്നതെന്ന് വിയന്നയില്‍ നടന്ന യൂറോപ്യന്‍ അക്കാദമി ഓഫ് ന്യൂറോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഡെന്‍മാര്‍ക്കിലെ റിഗ്ഷോസ്പിറ്റലെറ്റ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗമാണ് ഗവേഷണം നടത്തിയത്. രാജ്യത്തെ പകുതിയിലധികം വരുന്ന ജനങ്ങളെ ഗവേഷണത്തിന്‍റെ ഭാഗമായി 2020 ഫെബ്രുവരിക്കും 2021 നവംബറിനും ഇടയില്‍ നിരീക്ഷിച്ചു. ഇതില്‍ ഇക്കാലയളവില്‍ കോവിഡ് പോസിറ്റീവായ 43,375 രോഗികള്‍ക്ക് അല്‍സ്ഹൈമേഴ്സിനുള്ള സാധ്യത 3.5 മടങ്ങ് അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് വരാനുള്ള സാധ്യത 2.6 മടങ്ങും ഇസ്കീമിക് സ്ട്രോക്ക് വരാനുള്ള സാധ്യത 2.7 മടങ്ങും തലച്ചോറില്‍ രക്തസ്രാവം വരാനുള്ള സാധ്യത 4.8 മടങ്ങും മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വൈറസ് ഉണ്ടാക്കുന്ന നാഡീവ്യൂഹപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഇനിയും വേണ്ട രീതിയില്‍ ലോകം മനസ്സിലാക്കിയിട്ടില്ലെന്ന്…

    Read More »
  • മലയാളം പറഞ്ഞ് ജഡേജയും സഞ്ജുവും; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ, വൈറല്‍ വീഡിയോ…

    ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇപ്പോള്‍ താരം. സ്ഞ്ജുവിന്‍െ്‌റ ബാറ്റിങ്ങിനെ അഭിനന്ദിച്ച് ആരാധകരും താരങ്ങളും ഇതിനോടകം സജീവമായി രംഗത്തുണ്ട്. അതിനിടെ, സഞ്ജുവും മുന്‍ ഇന്ത്യന്‍ താരവും പാതി മലയാളിയുമായ അജയ് ജഡേജയുമായി മലയാളത്തില്‍ നടത്തിയ സംഭാഷണം വൈറലായി. മത്സരത്തിനു ശേഷം ചാനലിലെ എക്സ്ട്രാ ഇന്നിങ്സ് പരിപാടിയിലാണ് മലയാളം സംസാരിച്ച് സഞ്ജു വീണ്ടും മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയത്. സഞ്ജു കേരളത്തില്‍ നിന്ന് അജയ് ജഡേജയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ജഡേജ, സഞ്ജുവിനോട് സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയ്ക്കായി കളിക്കുമ്പോഴുള്ള ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ഹൂഡ നേടിയ പോലെ ഒരു സെഞ്ചുറി നേടാനാകാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിന് സഞ്ജു മലയാളത്തിലാണ് മറുപടി പറഞ്ഞ് തുടങ്ങിയത്. ‘അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലേ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് ‘ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?’ എന്ന് ജഡേജ മലയാളത്തില്‍ തന്നെ മറുപടി നല്‍കി.…

    Read More »
  • ശരീരത്തിന് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്ന ഈന്തപ്പഴത്തിന്റെ ഗുണങ്ങളറിയാം…

    ഈന്തപ്പഴത്തില്‍ ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ ബി, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങി പ്രകൃതിദത്ത പഞ്ചസാരയ്ക്കൊപ്പം നിരവധി ധാതുക്കളും വിറ്റാമിനുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. നാരുകളും ആന്റിഓക്സിഡന്റുകളും നമ്മുടെ ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് തടയുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ മന്ദീഭവിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അമിലോയിഡ് ബീറ്റാ പ്രോട്ടീനുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈന്തപ്പഴത്തിന് കഴിയും. ഈ പ്രോട്ടീനുകള്‍ക്ക് നമ്മുടെ മസ്തിഷ്‌കത്തില്‍ ഫലകങ്ങള്‍ രൂപപ്പെടാന്‍ കഴിയും. അവ അടിഞ്ഞുകൂടുമ്പോള്‍, അല്‍ഷിമേഴ്‌സ് രോഗത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മസ്തിഷ്‌ക കോശങ്ങളുടെ മരണത്തിന് കാരണമാകും. ഈന്തപ്പഴം ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.കൂടാതെ, ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നത് സ്‌ട്രോക്കിന്റെയും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യത്തിന്റെ വികാസത്തിന് സഹായിക്കുന്നു. സെലിനിയം (Se), മഗ്‌നീഷ്യം (Mg), മാംഗനീസ് (Mn) തുടങ്ങിയ ധാതുക്കള്‍ ഓസ്റ്റിയോപൊറോസിസ് അല്ലെങ്കില്‍…

    Read More »
  • മലയാള സിനിമ നശിച്ചെന്ന് ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്യഭാഷയിലെ ആണ്‍പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു…

    ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രശംസകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ റിയലിസ്റ്റിക് ചിത്രങ്ങളെ പറ്റിയും ചെറിയ ബജറ്റിലൊരുക്കുന്ന ചിത്രത്തെ പറ്റിയും പറയുകയാണ് സംവിധായകന്‍. മലയാള സിനിമ നശിച്ചുവെന്നും അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു എന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് കോടി മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ‘ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ്, മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല, പണ്ടത്തെ തൊണ്ണൂറുകളിലെ ലാലേട്ടനെ പോലെ. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക.…

    Read More »
  • കടുവ കോടതി കയറുന്നു; പുറത്തിറങ്ങാന്‍ വൈകിയേക്കും: പരാതി പരിശോധിശേഷം മതി സര്‍ട്ടിഫിക്കറ്റെന്ന് സെന്‍സര്‍ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം

    കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം കടുവയുടെ റിലീസിങ് പ്രതിസന്ധിയില്‍. കടുവയെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. പരാതി പരിശോധിച്ച ശേഷമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഉണ്ടായ തര്‍ക്കം സിനിമയുടെ റിലീസിനെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണ്. ജൂണ്‍ 30ന് സിനിമ റീലിസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ചില അപ്രവചനീയമായ സാഹചര്യങ്ങളാല്‍ റിലീസ് നീട്ടുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചത്തേക്ക് റിലീസ് നീട്ടി വയക്കുകയാണെന്നാണ് നടന്‍ ഫേസ്ബുക്കിലൂടെ…

    Read More »
Back to top button
error: