LIFEMovie

രണ്‍ബീര്‍ അച്ഛനാകാന്‍ പോകുന്നു, ആദ്യത്തെ കണ്‍മണി വരുന്നെന്ന് ആലിയ ഭട്ട്

മുംബൈ: ബോളിവുഡ് താരദമ്പതികളായ ആലിയാ ഭട്ടും റണ്‍ബീര്‍ കപൂറും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

‘ഞങ്ങളുടെ കുഞ്ഞ്….ഉടന്‍ വരും’ എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം സ്‌കാന്‍ ചെയ്യുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. റണ്‍ബീര്‍ കപൂറും തൊട്ടടുത്തിരിക്കുന്നത് ചിത്രത്തില്‍ കാണാം.

 

View this post on Instagram

 

A post shared by Alia Bhatt ☀️ (@aliaabhatt)

Signature-ad

സന്തോഷ വാര്‍ത്ത പങ്കു വച്ചതിനു പിന്നാലെ ഇന്ന് തന്‍െ്‌റ പൊഫൈല്‍ പിക്ചറും താരം അപ്‌ഡേറ്റ് ചെയ്തു. രണ്‍ബീറുമൊത്തുള്ള മനോഹരമായൊരു ചിത്രമാണ് പുതിയതായി ആലിയ പ്രൊഫൈല്‍ പിക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

ഏപ്രില്‍ 14നാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Back to top button
error: